Social Media
-
16/02/2024തുടർച്ചയായ തോൽവികൾ! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം പാദത്തില്‍ തുടർച്ചയായ തോല്‍വികളേറ്റു വാങ്ങി നാലാം സ്ഥാനത്തേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ മത്സരത്തിനിറങ്ങും. ചെന്നൈയിൽ വച്ചാണ് മത്സരം.നേരത്തെ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ചെന്നൈയിൻ ബ്ലാസ്റ്റേഴ്സിനെ 3-3 സമനിലയില്‍ പിടിച്ചിരുന്നു. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണുള്ളത്.സൂപ്പർ കപ്പിനായി ഐ.എസ്.എല്‍ ഇടവേളയെടുക്കുമ്ബോള്‍ ഒന്നാംസ്ഥാനത്തുനിന്ന ടീമാണ്. രണ്ട് മത്സരങ്ങള്‍കൊണ്ട് എല്ലാം തകിടം മറിയുകയായിരുന്നു. ഇതിൽ ഏറ്റവും വലിയ ക്ഷീണം പോയന്റ് പട്ടികയില്‍ താഴേക്കിടന്ന പഞ്ചാബ് എഫ്.സിയോട് മൂന്നുദിവസം മുമ്ബ് കൊച്ചിയില്‍ ഏറ്റ പരാജയമാണ്. സ്വന്തം തട്ടകത്തില്‍ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഒഡിഷ എഫ്.സിക്കും പഞ്ചാബിനുമെതിരെ ആദ്യ ഗോള്‍ നേടിയ ശേഷമാണ് പിറകോട്ടുപോയത്. പ്രതിരോധത്തിലെ വീഴ്ചകളാണ് പ്രധാന കാരണം. പ്ലേമേക്കറായിരുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം നികത്താൻ മധ്യനിരയും മുന്നേറ്റവും ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിടുകയാണ്. ഇന്നത്തേത് കൂടാതെ ബാക്കിവരുന്നത് നാല് എവേ, മൂന്ന് ഹോം മത്സരങ്ങളാണ്.…
Read More » -
15/02/2024ആരാണ് സ്വപ്‌നസുന്ദരിയുടെ കാമുകന്‍? കൈയില്‍ പൂക്കളും ചൊടിയില്‍ നാണവുമായി തൃഷ; പോസ്റ്റിന്റെ പൊരുള്‍ തേടി ആരാധകര്‍
ഇന്നലെ ലോകമെമ്പാടുമുള്ള കമിതാക്കള്‍ എല്ലാം പ്രണയം ആഘോഷിക്കുകയായിരുന്നു. അതിന്റെ അലയടി ഇങ്ങ് സോഷ്യല്‍ മീഡിയയിലും ശക്തമായി പ്രതിഫലിച്ചു. പ്രണയിക്കുന്നവരും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരും എല്ലാം അനുഭവങ്ങളും ആശംസകളും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. ചില സെലിബ്രിറ്റികള്‍ മറച്ചുവച്ച ചില പ്രണയങ്ങള്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതും ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ നടി തൃഷ കൃഷ്ണയുടെ പോസ്റ്റാണ് ആരാധകരെ മൊത്തതില്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. പ്രണയത്തിലാണ് എന്ന സൂചന നല്‍കി തൃഷ കൃഷ്ണ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്. കൈ നിറയെ റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കയും, മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുള്ള ചിത്രങ്ങളാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. അത് കണ്ടതും, തൃഷയുടെ കാമുകനെ തിരക്കി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയധികം പൂച്ചെണ്ടുകള്‍ തന്ന്, നിന്നെ ഇത്രയധികം ലജ്ജാവതിയാക്കിയത് ആരാണെന്ന് ചോദിച്ച് കമന്റുകള്‍ എത്തിയിട്ടുണ്ട്. ആരായിരുന്നാലും ഈ ബന്ധം വിവാഹം വരെ എത്തട്ടെ, തൃഷയ്ക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്നൊക്കെയാണ് ആരാധകരുടെ ആശംസകളും പ്രശംസകളും എല്ലാം. നാല്‍പത് വയസ്സായിട്ടും…
Read More » -
15/02/2024പെന്‍സില്‍ പാക്കിങ് ജോലി; വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം: തട്ടിപ്പാണ്, സൂക്ഷിക്കണം
കൊച്ചി: പ്രമുഖ പെന്‍സില്‍ കമ്പനികള്‍ പാക്കിങ് ജോലി ചെയ്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് പൊലീസ്. ജോലിയുടെ രജിസ്‌ട്രേഷനും മറ്റുമായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്. പൊലീസിന്റെ കുറിപ്പ് പ്രമുഖ പെന്‍സില്‍ കമ്പനികളില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണ്. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകള്‍ ആണ് കോണ്‍ടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്‌സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയര്‍ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെന്‍സിലിന്റെ പേരില്‍…
Read More » -
14/02/2024ഇന്ന് അന്താരാഷ്ട്ര പ്രണയദിനം
പ്രണയിതാക്കളുടെ ദിനമാണ് വാലന്റൈന്‍സ് ഡേ.എല്ലാ വര്‍ഷവും ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. പ്രണയത്തെ സാക്ഷ്യപ്പെടുത്തുന്ന ഈ ദിവസത്തിന്റെ ചരിത്രം നിങ്ങള്‍ക്ക് അറിയാമോ? പ്രണയിനികളായ രണ്ടു പേരെ വിവാഹം കഴിക്കാന്‍ സഹായിച്ചതിന് ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ശിക്ഷിച്ച റോമന്‍ പുരോഹിതനായ വാലന്റൈന്റെ ഓർമ്മദിനമാണിന്ന്.ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍ വാലന്‍ന്റൈന്‍ എന്ന ആളായിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് യുദ്ധത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്ന ചിന്തയാല്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ നിരോധിച്ചു. എന്നാല്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി വാലന്‍ന്റൈന്‍ ബിഷപ്പ് രഹസ്യമായി വിവാഹങ്ങള്‍ നടത്തിവന്നു. ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. എഡി 270 ല്‍ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വാലന്റൈന്റെ മരണ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ…
Read More » -
14/02/2024തൃശൂരിൽ ദിവസവും നാല് വണ്ടികളിലായി എത്തുന്നത് അറുനൂറ് കിലോ അരി; മറ്റെങ്ങും “ഭാരത് അരി” കിട്ടാനില്ല
തൃശൂർ: നാല് വണ്ടികളിലായി ദിവസവും തൃശൂരിലെത്തുന്നത് കേന്ദ്ര സർക്കാരിന്റെ അറുനൂറ് കിലോ അരി.അതേസമയം ‘ഭാരത് അരി’ കേരളത്തിൽ മറ്റെങ്ങും കിട്ടാനുമില്ല. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി ഇതിനകം തന്നെ തുറന്നടിച്ചു കഴിഞ്ഞു.പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്താകെ നടപ്പാക്കുന്ന പദ്ധതിയില്‍ രാഷ്ട്രീയം കാണുന്നത് പ്രതിപക്ഷത്തിന്‍റെ ദോഷമാണെന്നും സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ ഇത്തരത്തിൽ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി. സിപിഐയുടെ സുനിൽ കുമാർ ഇക്കാര്യത്തിൽ ഒരു പടികൂടി മുന്നേറി.ഈ പറയുന്ന കാര്യത്തിൽ തർക്കം ഉള്ളവർക്ക് വസ്തുതാപരമായി എന്തേലും ഉണ്ടെങ്കിൽ വിയോജിപ്പ് രേഖപെടുത്താവുന്നതാണ് എന്ന മുന്നറിയിപ്പോടെയായിരുന്നു സുനിൽ കുമാർ ഗോളടിച്ചത്. ചോദ്യം 1: നീല , വെള്ള കാർഡുകാർക്ക് കേന്ദ്രം അരി നൽകുന്നുണ്ടോ ? ഉത്തരം : ഇല്ല പിന്നെ ഈ വിഭാഗത്തിന് എങ്ങിനെ ആണ് അരി ലഭിക്കുന്നത്.. ഉത്തരം :…
Read More » -
14/02/2024വാഹന ഉടമകൾ എം പരിവാഹനിൽ അപ്‌ഡേഷൻ നടത്തണം; അവസാന തീയതി ഫെബ്രുവരി 29
വാഹന ഉടമകള്‍ തങ്ങളുടെ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്ബറുകള്‍ പരിവാഹൻ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിർദ്ദേശം. അവസാന തീയതി ഫെബ്രുവരി 29 ആണ്. മോട്ടോർ വാഹന വകുപ്പില്‍ നിന്നുമുള്ള സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്ബറുകള്‍ പരിവാഹൻ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തണം. വാഹന ഉടമകള്‍ക്ക് തന്നെ മൊബൈല്‍ നമ്ബറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റില്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം വാഹന ഉടമകള്‍ക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്‌ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ ഈ വർഷം ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്‌ഡേഷൻ പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും ഡിജിറ്റൽപരമായി നടത്താൻ സാഹിയിക്കുന്ന ഒരു ആപ്പ് ആണ് എം പരിവാഹൻ. നമ്മുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റൽ ആയി…
Read More » -
13/02/2024പോണ്‍ താരം ജോണി സിന്‍സിനൊപ്പം അഭിനയിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിങ്; വൈറലായി പരസ്യം
പോണ്‍ താരം ജോണി സിന്‍സിനൊപ്പം അഭിനയിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. ഒരു പരസ്യത്തിലാണ് ജോണി സിന്‍സിന് ഒപ്പം രണ്‍വീര്‍ സിങ് അഭിനയിച്ചത്. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാന്‍ഡിനായുള്ള ഒരു പരസ്യത്തിനായാണ് ഇവര്‍ രണ്ടുപേരും ഒന്നിച്ചെത്തിയത്. പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ഭാവ്ന ചൗഹാന്‍ എന്ന നടിയാണ് രണ്‍വീറിനും ജോണിക്കുമൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.ഹിന്ദി ടെലിവിഷന്‍ സീരിയലിന്റെ സ്പൂഫ് എന്ന നിലയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. സംവിധാനം അയപ്പ കെ.എം. തന്മയ ഭട്ടിന്റേതാണ് സ്‌ക്രിപ്റ്റ്. രണ്‍വീര്‍സിങ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. അതേസമയം, രസകരമായ കമന്റുകളാണ് ഈ പരസ്യത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. https://x.com/Binged_/status/1756938293013532882?s=20
Read More » -
13/02/2024എയര്‍ടെല്‍ വേറെ ലെവലാണ്! 49 രൂപയ്ക്ക് 20GB
വരിക്കാർക്ക് സന്തോഷം നല്‍കുന്ന മാറ്റവുമായി എയർ ടെൽ.49 രൂപ ഡാറ്റ പാക്കില്‍ എയർടെല്‍ 1 ദിവസത്തെ വാലിഡിറ്റിയിൽ 20GBയാണ് അനുവദിച്ചിട്ടുള്ളത്. 64 Kbps ആണ് ഈ പാക്കേജിന്റെ ഡാറ്റ വേഗത. ഇങ്ങനെ 1GB ഡാറ്റ നിങ്ങള്‍ക്ക് ഏകദേശം 2.45 രൂപയ്ക്ക് ലഭിക്കുമെന്ന് പറയാം. എയർടെലിന്റെ 99 രൂപ പ്ലാൻ 100 രൂപയ്ക്കും താഴെ വരുന്ന മറ്റൊരു ഡാറ്റ പാക്ക് കൂടി എയർടെലിലുണ്ട്. 99 രൂപയാണ് ഈ പാക്കേജിന് വില വരുന്നത്. 2 ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് ലഭിക്കുന്നത്. പ്രതിദിനം 20 ജിബി ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റ ഉപയോഗ വേഗത 64Kbps വരെ ആയിരിക്കും.
Read More » -
13/02/2024ആനയ്ക്കൊരുക്കാം തേനീച്ചക്കെണി
ആനക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തേനീച്ച വേലി.ആനയെ തുരത്തുക മാത്രമല്ല ആദായവും ലഭിക്കും. ഇതിനായി പരസ്പരം ബന്ധിപ്പിക്കപ്പെട്ട തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നു.അതൊരു വേലിയായി മാറുന്നു. വേലിയിൽ എവിടെയെങ്കിലും ആന തൊട്ടാൽ എല്ലാ തേനീച്ചപ്പെട്ടികളും അനങ്ങും. അതോടെ തേനീച്ചകൾ കൂട്ടത്തോടെ പുറത്തിറങ്ങി ശത്രുവിനെ ആക്രമിക്കും. ആനയ്ക്ക് ലോകത്ത് ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത് തേനീച്ചകളെ മാത്രമാണ്! ഡോ.മരിയ ലിസ മാത്യു
Read More » -
13/02/2024മാരുതി വരുന്നു; ഇലക്‌ട്രിക് എയര്‍ കോപ്റ്ററുമായി
ഇലക്‌ട്രിക് എയര്‍ കോപ്റ്ററുമായി മാരുതി വരുന്നു.മൂന്ന് പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരിക്കും എയര്‍ കോപ്റ്റര്‍. ജാപ്പനീസ് കമ്ബനിയായ സുസുക്കിയുടെ സഹായത്തോടെയാണ് ഇലക്‌ട്രിക് കോപ്റ്ററുകള്‍ വികസിപ്പിക്കാന്‍ മാരുതി പദ്ധതിയിടുന്നത്. വലുപ്പത്തില്‍ ഡ്രോണിനേക്കാള്‍ വലുതായിരിക്കും. എന്നാല്‍ ഹെലികോപ്റ്ററിനേക്കാള്‍ ചെറുതുമായിരിക്കും. പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പേരെ വഹിക്കാന്‍ സാധിക്കുന്നതായിരിക്കും മാരുതിയുടെ എയര്‍ കോപ്റ്റര്‍. സ്‌കൈ ഡ്രൈവ് എന്ന പേരായിരിക്കും മാരുതി എയര്‍ കോപ്റ്ററിന് നല്‍കുകയെന്നും റിപ്പോര്‍ട്ടുണ്ട്. എയര്‍ കോപ്റ്ററിന് 1.4 ടണ്‍ ഭാരമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഇത് ഹെലികോപ്റ്ററിന്റെ ഭാരത്തിന്റെ പകുതിയോളം വരും. എയര്‍ കോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനും പറന്നുയരാനും കെട്ടിടത്തിന്റെ റൂഫ്‌ടോപ്പ് വരെ ഉപയോഗിക്കാനാകുമെന്നാണു പറയപ്പെടുന്നത്.
Read More »