Social Media
-
03/03/2024ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചാഹലിനെ ചുമലിലെടുത്ത് വട്ടം കറക്കി സംഗീത ഫോഗട്ട്
ജയ്പുര്‍: ക്രിക്കറ്റില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സൂപ്പര്‍ താരമാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. സഹതാരങ്ങളുമൊത്തുള്ള രസകരമായ വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിലെ ഡാന്‍സ് വീഡിയോകളിലൂടെയും ചാഹല്‍ ആരാധരെ കൈയിലെടുക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചാഹലിനെ കൈയിലെടുത്തത് മറ്റൊരു താരമായിരുന്നു. ഗുസ്തി താരം സംഗീത ഫോഗട്ട്. ഡാന്‍സ് റിയാലിറ്റി ഷോ ‘ഝലക് ദിഖ്ലാ ജാ’യില്‍ പങ്കെടുക്കാനെത്തിയ ചാഹലിനെ ഗുസ്തി താരമായ സംഗീത ഫോഗട്ട് എടുത്ത് ചുമലില്‍ എടുത്ത് വട്ടം കറക്കി. പരിപാടിയില്‍ ചാഹലിന്റെ ഭാര്യ ധനശ്രീ വര്‍മ ഫൈനലിലെത്തിയ അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. അങ്ങനെയാണ് ചാഹലും ഷോ കാണാനെത്തിയത്. സംഗീത ഫോഗട്ടും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും നേരത്തെ പുറത്തായിരുന്നു. ഗ്രൗണ്ടില്‍ ലെഗ് സ്പിന്‍ കൊണ്ടും ഗൂഗ്ലികള്‍ കൊണ്ടും ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചാഹല്‍ സ്വയം വട്ടം കറങ്ങുന്നതിന്റെ സുഖം എന്താണെന്ന് ശരിക്കും അറിഞ്ഞു. സംഗീത ചാഹലിനെ അനാസായം ചുമലിലേറ്റി വട്ടം കറക്കിയതോടെ കിളി പാറിയ താരം തന്നെ താഴെ ഇറക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സൂമഹമാധ്യമങ്ങളില്‍ വൈറലാവുകയും…
Read More » -
02/03/2024അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക എന്നതാണ് ഒരു ഡ്രൈവറുടെ ചുമതല !
നിങ്ങളും സൂപ്പർ ഹീറോയാണ്! നിരത്തിലൂടെ വാഹനമോടിക്കവേ അപ്രതീക്ഷിതമായി മുന്നിലേക്കെത്തിയേക്കാവുന്ന എന്തിൻ്റെയും സുരക്ഷ, വാഹനമോടിക്കുന്ന നിങ്ങളിലാണ്. അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ. അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫൻസീവ് ഡ്രൈവിംഗ്. ഡ്രൈവറുടെ തീരുമാനവും അത് എടുക്കാനുള്ള സമയവുമാണ് നിരത്തിൽ ഒരു അപകടം ഉണ്ടാവണോ വേണ്ടയോ എന്നതിന്റെ നിർണായക ഘടകം. വേഗത കൂടുന്തോറും തീരുമാനം എടുക്കാനുള്ള സമയം കുറയുകയും എടുക്കുന്ന തീരുമാനം തെറ്റിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും. അപ്രതീക്ഷിതമായി പലതിനെയും നമുക്ക് നിരത്തിൽ നേരിടേണ്ടി വന്നേക്കാം. അതൊരു കുരുന്നു ജീവനാകാം, മറ്റേതെങ്കിലും ജീവിയാകാം. മിതമായ വേഗതയിൽ, തികഞ്ഞ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിലൂടെ ആർക്കും അപകടമുണ്ടാകാതെ അത്തരം സാഹചര്യം തരണം ചെയ്യുമ്പോൾ നിങ്ങൾ ഒരു യഥാർത്ഥ ഹീറോയാകുന്നു. സൂപ്പർ ഹീറോ!! #defensivedriving
Read More » -
01/03/2024തൈരിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ;പക്ഷെ ഈ പ്രശ്നമുള്ളവർ കഴിക്കരുത്!
ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുന്നവർക്കിടയിൽ തൈര് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ദഹനവ്യവസ്ഥ, രോഗപ്രതിരോധ ശേഷി, ചർമ്മം, മുടി, എല്ലുകൾ എന്നിവയ്‌ക്കെല്ലാം തൈര് ഗുണം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും തൈര് ഗുണകരമായി പ്രവർത്തിക്കുന്നു.തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമായതിനാൽ, അതിൽ നമ്മുടെ ദഹനത്തിന് ഗുണകരമായ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകൾ നമ്മുടെ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വീക്കമുള്ള കുടൽ ആവരണങ്ങളെയും അൾസറുകളെയും തൈര് ശമിപ്പിക്കുമെന്ന് വിദഗ്ദർ അവകാശപ്പെടുന്നു. മോശം ദഹന ആരോഗ്യം പലപ്പോഴും വയറു വീർക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. തൈര് വായുകോപം കുറയ്ക്കുന്നതിനും വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. ദഹനക്കേട് ഒഴിവാക്കാൻ തൈര് ദിവസവും ഭക്ഷണത്തിന് ശേഷം കഴിക്കാം.ദിവസേന രണ്ട് കപ്പ് തൈര് കഴിക്കുന്നവരിൽ പ്രതിരോധശേഷി തൈര് കഴിക്കാത്തവരെക്കാൾ അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നു എന്നും പഠനങ്ങൾ പറയുന്നു. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്.എല്ലുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്…
Read More » -
01/03/2024മദ്യം കുറഞ്ഞ അളവിൽ കഴിക്കുന്നത് ഗുണകരമോ ?
ആൽക്കഹോൾ ചേർന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല, മത്തു പിടിപ്പിക്കുന്ന അതിന്റെ ഗുണവിശേഷമാണ് ആ പേരിന്നാധാരം.മദ്യത്തിലെ പൊതുവായ ഘടകം ആൽക്കഹോളാണ്. മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ. ആൽക്കഹോൾ തന്നെ പലവിധത്തിലുണ്ട്.ഈതൈൽ ആൽക്കഹോൾ അഥവാ എത്തനോൾ (CH3CH2OH) ആണ് കുടിക്കുന്ന മദ്യത്തിൽ അടങ്ങിയത്.മീതൈൽ ആൽക്കഹോൾ അഥവാ മെത്തനോൾ((CH3OH) മനുഷ്യ ശരീരത്തിൽ ചെന്നാൽ മരണം സംഭവിക്കാം. ഷുഗർ ആൽക്കഹോളുകൾ ,പ്രൊപൈലീൻ ഗ്ലൈക്കോൾ എന്നീ ആൽക്കഹോളുകൾ ഭക്ഷണത്തിലുണ്ടെങ്കിലും അവയൊന്നും മദ്യമല്ല. അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും മിതമായ തോതിലുള്ള മദ്യപാനം ചില തരത്തിലുള്ള ഹൃദ്രോഗങ്ങളും, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളും ചെറുക്കുന്നതായി ചില പഠനങളിൽ കണ്ടെത്തിയിട്ടുണ്ട്.അതിനാലാണ് പട്ടാളക്കാർക്കും മറ്റും ‘ ക്വാട്ട ‘ അനുവദിച്ചിട്ടുള്ളത്.(പലപ്പോഴും കഠിന അവസ്ഥയിൽ ജോലി ചെയ്യുന്ന അവരുടെ അവസ്ഥ ഇവിടെ കാണാതെ പോകരുത്) ചരിത്രാതീത കാലം മുതൽക്കേ മനുഷ്യർ മദ്യപിച്ചു തുടങ്ങിയിരുന്നു. ഭാരതീയപുരാണങ്ങളിലെ ദേവന്മാർ സേവിച്ചിരുന്നത് സോമരസം എന്ന മദ്യമായിരുന്നു എന്ന് പുരാണ കഥകളിൽ പറയുന്നു. ഗ്രീക്കുകാർക്ക് വീഞ്ഞിന്റെ ദേവൻ തന്നെയുണ്ട്- ബാക്കസ് അഥവാ…
Read More » -
29/02/2024”ഊരെടാ കൂളിംഗ് ഗ്ലാസ്… ഇനി വെക്കടാ”; വൈറലായി മമ്മൂട്ടിയുടെ വീഡിയോ
മൂന്നു കൊല്ലം തുടര്‍ച്ചയായി മൂന്നു 50 കോടി സിനിമകളെന്ന നേട്ടം കൊയ്തിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവക്ക് ശേഷം ഭ്രമയുഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ വന്‍ ജനപ്രീതി നേടി മുന്നേറുന്നത്. ഇതിനിടെ, കണ്ണൂര്‍ സ്‌ക്വാഡ് -കാതല്‍ ചിത്രങ്ങളുടെ വിജയാഘോഷം നടന്നിരുന്നു. അതിനിടെ, നടന്ന ഒരു സംഭവം ഇപ്പോള്‍ റീലായി പ്രചരിക്കുകയാണ്. ചടങ്ങിനിടെ ഒരാള്‍ കൂളിംഗ് ഗ്ലാസ് അണിഞ്ഞെത്തുന്നതും മമ്മൂട്ടി ഊരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്റ്റേജിലെത്തിയ യുവാവിനോട് ഉപഹാരം നല്‍കുന്നത് നിര്‍ത്തി ‘ഊരടാ’യെന്ന് മമ്മൂട്ടി പറയുന്നതും അപ്പോള്‍ യുവാവ് ഗ്ലാസ് ഊരി ഉപഹാരം സ്വീകരിക്കുന്നതും കാണാം. ഇടിക്കുമെന്ന് മമ്മൂട്ടി ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ യുവാവിന് തന്നെ അടുത്ത ഉപഹാരം നല്‍കുന്നതിന് മുമ്പ് മമ്മൂട്ടി ഗ്ലാസ് ഇടെടായെന്ന് പറയുന്നതും യുവാവ് ഗ്ലാസിട്ട് അത് വാങ്ങി ചിരിയോടെ പോകുന്നതുമാണ് വീഡിയോയിലുള്ളത്. 2022ല്‍ നടന്റെ ഭീഷ്മപര്‍വും 2023ല്‍ കണ്ണൂര്‍ സ്വകാഡും 50 കോടി കലക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ ഭ്രമയുഗവും 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു…
Read More » -
29/02/2024ഇതില്‍ ഇപ്പൊ ഏതാ ഒര്‍ജിനല്‍? ഇന്ദിര ഗാന്ധിയുടെ അമ്പരിപ്പിക്കുന്ന രൂപ സാദൃശ്യവുമായി അപര
സിനിമാ താരങ്ങളുടെ അപരന്മാരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഇപ്പോള്‍ പതിവാണ്. നമ്മെ അമ്പരപ്പിക്കുന്ന രീതിയിലാണ് ഇവരുടെ രൂപസാദൃശ്യം കാണുമ്പോള്‍ തോന്നുന്നത്. രൂപ സാദൃശ്യം തോന്നികഴിഞ്ഞാല്‍ താരങ്ങളെപ്പോലെ തന്നെ അവരുടെ അപരന്മാരും വൈറലാകാറുണ്ട്. മോളിവുഡിലെയും, ബോളിവുഡിലെയും എന്നില്ല ഏത് നടീനടന്മാരുടെയും സാദൃശ്യമുള്ളവരെയും നമ്മള്‍ കാണാറുണ്ട്. അവരെ കാണുമ്പോള്‍ ഈ നടനുമായി, അല്ലെങ്കില്‍ നടിയുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞാല്‍ വളരെയധികം സന്തോഷമാണ് ഈ അപരന്മാര്‍ക്ക് ഉണ്ടാവുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. നമ്മുടെ ഉരുക്കു വനിത ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ സാദൃശ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ കുറെ ദിവസമായി വൈറലായി മാറുന്നത്. വീഡിയോ ക്രിയേറ്ററായ അജിത ശിവപ്രസാദായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ ഹെയര്‍ സ്റ്റെലും, മൂക്കും, മുഖഛായയുമൊക്കെ ചേര്‍ന്ന് ജൂനിയര്‍ ഇന്ദിരാഗാന്ധിയുടെ ലുക്കിലാണ് റീല്‍സുകളില്‍ അജിത പ്രത്യക്ഷപ്പെടുന്നത്. ഹിന്ദിയില്‍ ഇന്ദിരാഗാന്ധി പ്രസംഗിക്കുന്ന വീഡിയോ ബ്ലാക്ക് ആന്റ് വൈറ്റ് രൂപത്തിലാക്കി വീഡിയോയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ അതേ രൂപമാണെന്ന് തോന്നും. ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നതും…
Read More » -
29/02/2024നിങ്ങൾക്ക് വാഹനമുണ്ടോ; ഈ ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം
ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്. നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടെങ്കിൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പാണിത്. വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാം.എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിക്കാനും സാധിക്കും.അതായത് ഒറിജിനൽ രേഖകൾ കയ്യിൽ കരുതണമെന്നില്ല എന്നർഥം. മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ്. ഈ രീതിയിൽ ആർസി ബുക്കും ലൈസൻസുമൊക്കെ സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ഇത് സംബന്ധിച്ച സംബന്ധിച്ച നോട്ടിഫിക്കേഷൻ മെസ്സേജ്…
Read More » -
29/02/2024ഗവി യാത്രയിലെ പ്രധാന കാഴ്ചകൾ ഇവയാണ്; 47 ഡിപ്പോകളില്‍ നിന്ന് ഗവിയിലേക്ക് പാക്കേജുമായി കെഎസ്‌ആര്‍ടിസി
ഗവി ടൂര്‍ പാക്കേജ് ഹിറ്റ് ആക്കിയത് കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ആണ്. വിജയകരമായി നൂറു കണക്കിന് ഗവി യാത്രകളാണ് ബജറ്റ് ടൂറിസം നടപ്പാക്കിയത്. കെഎസ്‌ആർടിസി വിവിധ ഡിപ്പോകളില്‍ നിന്നായി ദിവസേന ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാറുണ്ട്. പ്ലാനിങ്ങോ വലിയ യാത്രാ ചെലവോ ഒന്നുമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കയ്യുംവീശി ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ബജറ്റ് ടൂറിസത്തോളം മികച്ച പാക്കേജ് വേറേയില്ല. ഏറ്റവും ചെലവ് കുറഞ്ഞ ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് കെഎസ്‌ആർടിസിയുടെ ഗവി ടൂർ പാക്കേജ്. ഗവിയിലേക്കുള്ള വാഹന പ്രവേശനത്തെക്കുറിച്ചോ പ്രവേശന ടിക്കറ്റിനെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ വളരെ എളുപ്പത്തില്‍ പോയി വരാൻ സാധിക്കുന്നതാണ് ഈ ടൂർ. കാസർകോഡ് ഒഴികെയുള്ള ജില്ലകളില്‍ നിന്ന് ഗവി പാക്കേജുകള്‍ ലഭ്യമാണ്.കേരളത്തിലെ 57 ഡിപ്പോകളില്‍ നിന്നും ഗവിയിലേക്ക് ബജറ്റ് ടൂർ ഒരുക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, പാപ്പനംകോട്, വിതുര, വെള്ളറട, വെള്ളനാട്, പാറശാല, കിളിമാനൂർ, ആറ്റിങ്ങല്‍, കൊല്ലം, കുളത്തൂപ്പുഴ, കൊട്ടാരക്കര, ചേർത്തല, കരുനാഗപ്പള്ളി, അടൂർ, പുനലൂർ, ചാത്തന്നൂർ,…
Read More » -
29/02/2024താറാവ് മുട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്
പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് തിമിരം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് താറാവ് മുട്ട.അതേപോലെ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു . ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാൻസറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. കോഴിമുട്ടയെക്കാൾ താറാവ് മുട്ടയാണ് ഗുണങ്ങളിൽ ഏറെ മുന്നിൽ.ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ 6…
Read More » -
29/02/2024വീട്ടിലെ മുഴുവൻ ആളുകളുടെയും ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള ഭക്ഷണം രുചികരമാണെങ്കിൽ അതിന്റെ സന്തോഷം അത് നാവിൽ നിന്നു ഇറങ്ങിപ്പോകുന്നതുവരെ മാത്രമേ നിലനിൽക്കൂ. എന്നാൽ ഭക്ഷണം ആരോഗ്യകരമാണെങ്കിൽ ആ സന്തോഷം ജീവിതകാലം മുഴുവൻ നിലനിൽക്കും. അടുക്കളയിലേക്ക് കയറും മുമ്പ് ഈ തത്വം മനസ്സിലേക്ക് കയറ്റിയാൽ തീരാവുന്നതേയുള്ളൂ എല്ലാ രോഗങ്ങളും. ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള. അതായത് വീട്ടിലെ കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്. രോഗം വരാനുള്ള കാരണവും അതിനുള്ള പ്രതിവിധിയും പ്രതിരോധവും അടുക്കളിയിൽ നിന്നാണ് ഉണ്ടാകുന്നത്. നല്ല ഭംഗിയുള്ള അടുക്കള പണിയാൻ എല്ലാവരും ശ്രദ്ധിക്കും. വിലകൂടിയ ക്യാബിനറ്റുകളും മറ്റു പണിയും. ഡബിൾ ഡോറിന്റെ ഫ്രിഡ്ജും വാങ്ങും എന്നാൽ ആരോഗ്യം തീരുമാനിക്കുന്നത് മറ്റ് ചില ഘടകങ്ങളാണ്. സുരക്ഷിതമെന്നു തോന്നുന്ന വസ്തുക്കൾ മാത്രമേ അടുക്കളയിലേക്കു കയറ്റാവൂ. തോക്കുമായി വരുന്ന ഒരു വ്യക്തിയെ നമ്മൾ വീട്ടിലേക്ക് കയറ്റില്ല. അതു പോലെയുള്ള ശ്രദ്ധയും കരുതലും ഭക്ഷണകാര്യത്തിലും പുലർത്തണം. ആരോഗ്യത്തിന് അപകടമായിട്ടുള്ള ഒരു വസ്തുവും അടുക്കളയിലേക്കു…
Read More »