Social Media
-
13/06/2024റോഡ് ബ്ലോക്കാക്കി ഭീമന്‍ അനാകോണ്ട
ഭീമന്‍ അനാകോണ്ടയെ കാരണം വഴിയില്‍ കുടുങ്ങി വാഹനയാത്രികര്‍. ബ്രസീലിലാണ് സംഭവം. 25 അടിയോളം നീളമുള്ള അനാകോണ്ടയാണ് വഴിയാത്രക്കാരും ഡ്രൈവര്‍മാരും നോക്കിനില്‍ക്കെ കൂളായി തിരക്കേറിയ ഹൈവേ മുറിച്ചുകടന്നത്. 2019ല്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രണ്ടുവരി പാതയുടെ ആദ്യത്തെ വശം മുറിച്ചുകടന്ന അനാകോണ്ട പൊക്കത്തിലുള്ള ഡിവൈഡറിന് മുകളിലൂടെ ഇഴഞ്ഞുകയറി രണ്ടാമത്തെ വശത്തിറങ്ങി. തുടര്‍ന്ന് സാവധാനം റോഡിലൂടെ ഇഴഞ്ഞുനീങ്ങിയ അനാകോണ്ട സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഒളിച്ചു. തിരക്കേറിയ ഹൈവേയില്‍ സംഭവം അരങ്ങേറുമ്പോള്‍ വാഹനങ്ങള്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ചിലര്‍ അനാകോണ്ടയുടെ നീക്കത്തെ പിന്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നു. ഏതായാലും അനാകോണ്ടയോ ജനങ്ങളോ പരസ്പരം ഉപദ്രവിച്ചില്ല. അനാകോണ്ട പോയ ശേഷമാണ് റോഡില്‍ ഗതാഗതം പുനഃരാരംഭിച്ചത്. Welcome to Brazil pic.twitter.com/PBti3mIabC — Nature is Amazing ☘️ (@AMAZlNGNATURE) June 5, 2024 ലോകത്തെ ഏറ്റവും വലിയ പാമ്പാണ് അനാകോണ്ട. തെക്കേ അമേരിക്കയിലെ ആമസോണ്‍ വനാന്തരങ്ങളിലും കരീബിയന്‍ ദ്വീപായ ട്രിനിഡാഡിലും അനാകോണ്ടകളെ കാണാം. പരമാവധി 30 അടി വരെ…
Read More » -
12/06/2024”അഖില്‍ മാരാര്‍ ഒറ്റത്തീറ്റി, ചൊറി ഭയങ്കരമായി കൂടിയിട്ടുണ്ട്; ബിഗ് ബോസ് രായാവ് ആകുന്നതിന് മുന്നേ എന്താണെന്ന് കൃത്യമായി അറിയാം”
അഖില്‍ മാരാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് മറുപടിയുമായി സീക്രട്ട് ഏജന്റ് എന്നറിയപ്പെടൂന്ന സായ് രംഗത്ത്. വാക്കുകള്‍ ഇതാണ്, കഴിഞ്ഞ ദിവസം അഖില്‍ മാരാരുടെ ഒരു ലൈവ് കണ്ടിരുന്നു. ലൈവ് എന്ന് പറഞ്ഞാല്‍ സെല്‍ഫ് അടിക്കുകയാണ്. സെല്‍ഫ് അടിയാണ് അണ്ണന്റെ മെയിന്‍. ഞാനാണ് രായാവ്, ഇനി വേറൊരു രായാവ് പാടില്ല. സീസണ്‍ 5 ലേ രായാവുള്ളു, സീസണ്‍ 6 ല്‍ രായാവില്ല. അതുകൊണ്ട് വേറെ ആരേയും രായാവാന്‍ ഞാന്‍ വിടില്ല’ എന്നൊക്കെയാണ് അഖില്‍ പറയുന്നതെന്നും സായി ചൂണ്ടിക്കാട്ടുന്നു. അഖില്‍ ഈ വീഡിയോയില്‍ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങള്‍ ഞാനുമായി റിലേറ്റഡ് ആകുന്നതാണ്. അതില്‍ എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ അഖില്‍ മാരാരും സിയാദ് കോക്കറുമൊക്കൊ ചാനലില്‍ വന്നിരുന്നത് തള്ളുന്നത് കേട്ട് ഞാന്‍ ചിരിച്ച് ഒരു വഴക്കായിരുന്നു. അതിന് ശേഷം അദ്ദേഹം എഫ്ബിയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞാന്‍ ഏതോ ചാരസംഘടനയുടെ ഐടി സെല്‍ തലവാനാണെന്ന രീതിയില്‍. ഞാനെന്തോ ഭീകരവാദിയാണെന്ന…
Read More » -
10/06/2024മികച്ച മത്സരാര്‍ത്ഥികള്‍ പുറത്ത്, ഏറ്റവും വലിയ സേഫ് ഗെയിമറായ ശ്രീതു എങ്ങനെ ഷോയില്‍ തുടരുന്നു?
ബിഗ് ബോസ് ആറാം സീസണില്‍ പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തെയും നിരാശപ്പെടുത്തിയ എവിക്ഷനാണ് കഴിഞ്ഞ ദിവസം നടന്നത്. നോറ ഷോയില്‍ നിന്നും പുറത്തായത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സിജോയാണ് ഇന്ന് പുറത്താകുന്നതെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. അര്‍ഹരല്ലാത്തവര്‍ ഷോയില്‍ തുടരുമ്പോഴാണ് നോറ പുറത്തായതെന്ന് പ്രേക്ഷകര്‍ പറയുന്നു. പ്രത്യേകിച്ചും ശ്രീതുവിന്റെ കാര്യമാണ് ഏവരും എടുത്ത് പറയുന്നത്. ഇത്രയും ദിവസങ്ങള്‍ ശ്രീതു എങ്ങനെ ബിഗ് ബോസില്‍ തുടര്‍ന്നെന്ന് പലരെയും ആശ്ചര്യപ്പെടുത്തുന്നു. ബിഗ് ബോസ് മെറ്റീരിയലേ അല്ലാത്ത ആളാണ് ശ്രീതു. വീട്ടിനുള്ളില്‍ ആക്ടീവല്ലാത്ത മത്സരാര്‍ത്ഥി. സൗഹൃദങ്ങളിലോ വഴക്കുകളിലോ ശ്രീതു ഇല്ല. അര്‍ജുനുമായുള്ള കോംബോ മാറ്റി നിര്‍ത്തിയാല്‍ കണ്ടന്റായി ഒന്നും ഇതുവരെയും പ്രേക്ഷകര്‍ക്ക് നല്‍കാത്ത മത്സരാര്‍ത്ഥി. എന്നിട്ടും ശ്രീതു ടോപ് ഫൈവില്‍ ഇടം പിടിച്ചത് എങ്ങനെയെന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു. സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രീതു. അര്‍ജുന്‍-ശ്രീതു കോംബോയ്ക്കും ആരാധകരുണ്ട്. ഇവരുടെ പിന്തുണയായിരിക്കാം ശ്രീതുവിനെ നിലനിര്‍ത്തുന്നതെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഗ്രാഫ് പരിശോധിച്ചാല്‍ പുറത്തായ നോറ, അന്‍സിബ, ഗബ്രി, അപ്‌സര, റെസ്മിന്‍…
Read More » -
08/06/2024”ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത് പുറത്തുള്ള ഒരു ടീമാണ്, എത്ര നന്നായി പെര്‍ഫോം ചെയ്തിട്ടും കാര്യമില്ല”
മിനി സ്‌ക്രീന്‍ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അപ്സര. എന്നാല്‍, ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ എത്തിയ ശേഷം ഒരുപാട് വിമര്‍ശനങ്ങളാണ് അപ്സരയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം ഉണ്ടായ ദുരനുഭവങ്ങളെപ്പറ്റി തുറന്നുപറയുകയാണ് താരം. ബിഗ് ബോസില്‍ പോയ ശേഷം തന്റെ ആദ്യ വിവാഹം, ജീവിതം, വ്യക്തിത്വം എന്നിവയെ പറ്റിയെല്ലാം വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് അപ്സര പറഞ്ഞു. ഇതിന് പിന്നില്‍ ഒരു പിആര്‍ ടീം ഉണ്ട്. ബിഗ് ബോസില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം, ആരെയൊക്കെ മോശമായി ചിത്രീകരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ പിആര്‍ ടീം ആണെന്നും അവര്‍ വ്യക്തമാക്കി. ”ബിഗ് ബോസ് ഫൈനലില്‍ എത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നന്നായി ടാസ്‌കുകള്‍ ചെയ്ത പലരും പുറത്തായി. ഒന്നും ചെയ്യാതെ നിന്നവരാണ് ഇപ്പോള്‍ ബിഗ് ബോസ് വീടിനുള്ളിലുള്ളത്. എത്ര നല്ല കണ്ടസ്റ്റന്റായിരുന്നു ഗബ്രി. പക്ഷേ പുറത്തായത് കണ്ടില്ലേ. രണ്ടുപേര്‍ ഒരുമിച്ച് ചെയ്ത തെറ്റിന് ഒരാളെ…
Read More » -
06/06/2024എന്നെ വളര്‍ത്തിയത് രാജാവാണ്, ഒസാമ ബിന്‍ ലാദന്‍ അല്ല; ‘ഗെറ്റ് ലോസ്റ്റ്’ പറഞ്ഞ പെണ്‍കുട്ടിയോട് ദിയ
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടനും ബി.ജെ.പി േനതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. തന്റെ സഹോദരിമാരെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ദിയ. കൃഷ്ണ സിസ്റ്റേഴ്സ് എന്ന് വിളിക്കപ്പെടുന്ന കൃഷ്ണ കുമാറിന്റെ മക്കളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഓളമുണ്ടാക്കുന്നത് ദിയ തന്നെയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ മാത്രമല്ല വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ ദിയയെ തേടിയെത്തിയിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദിയ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ദിയ സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദിയയുടേയും അശ്വിന്റേയും പ്രണയവും പ്രൊപ്പോസലുമെല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തനിക്ക് വന്നൊരു പ്രതികരണവും അതിന് ദിയ നല്‍കിയ മറുപടിയുമെല്ലാം ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ദിയ പങ്കുവച്ചൊരു സ്റ്റോറിയ്ക്ക് ഒരു പെണ്‍കുട്ടി നല്‍കിയ മറുപടിയോടുള്ള ദിയയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. ഗെറ്റ് ലോസ്റ്റ് എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് ദിയ…
Read More » -
05/06/2024”ആ യുവനടി ഞാനല്ല, ഒമറിക്ക നല്ല മനുഷ്യനാണ്,അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസ്”
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡന പരാതി നല്‍കിയ യുവനടി താനല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിന്‍ മരിയ. സിനിമാരംഗത്തു നിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെ കുറിച്ച് സംസാരിക്കുതന്നെന്നും ദയവുചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുതെന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു. ഒമര്‍ ലുല നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസാണെന്നും ഏയ്ഞ്ചലിന്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാലാണ് നടി ഇക്കാര്യം പറയുന്നത്. ‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് വളരെ ഗൗരവമുള്ള വിഷയം സംസാരിക്കാനാണ്. ഒമര്‍ ഇക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണും എന്നു വിശ്വസിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യത്തെ കുറിച്ച് ഒരു സ്റ്റോറി ഇട്ടിരുന്നു. ഈ വിഷയത്തെപ്പറ്റി കുറച്ചധികം സംസാരിക്കാനുണ്ട്. ഇപ്പോഴത്തെ സീസണ്‍ മഴയും ഇടിവെട്ടും ഒക്കെ ഉള്ളതായതിനാല്‍ ഒക്കെ ഉള്ളതായതിനാല്‍ വീട്ടിലെ കറണ്ട് പോകുകയും ഫോണില്‍ ചാര്‍ജ് ഇല്ലാതെ വരുന്ന അവസ്ഥയുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തരമൊരു ഗൗരവമുള്ള വിഷയം സംസാരിക്കുമ്പോള്‍ സമാധാനമുള്ള അന്തരീക്ഷം ആവശ്യമാണ്. അതുകൊണ്ടാണ് വീഡിയോ…
Read More » -
05/06/2024കൂട്ടംകൂടി നടക്കരുത്, റോഡില്‍ കളിക്കരുത്; സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം
തിരുവനന്തപുരം: സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂളിലേക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കണം. കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണം.റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക. റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പ്: പാഠം 1 സ്‌കൂളിലേക്ക് നടക്കുമ്പോള്‍ സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട് നമുക്ക് ചുറ്റും . അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവര്‍ പൂര്‍ണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളേയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടതാണ്. 1 കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക. 2 . റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന്…
Read More » -
04/06/2024അഫ്സല്‍ ടോക്സികായ കാമുകന്‍; തന്നെക്കാള്‍ മുകളില്‍ തന്റെ പാര്‍ട്ണര്‍ കയറി പോകുമോ എന്ന ഭയം…
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥി ജാസ്മിനെതിരെ പ്രതിശ്രുത വരാനായിരുന്ന അഫ്സല്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഫ്സല്‍ പ്രതികരിച്ചത്. ജാസ്മിന്‍ ബിഗ്ഗ്ബോസില്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും ജാസ്മിന്‍ തന്നെ വഞ്ചിച്ചുവെന്നുമാണ് അഫ്സല്‍ പറഞ്ഞത്. വിഡിയോയില്‍ ജാസ്മിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ ശേഷം നിരവധി തെളിവുകളും അഫ്‌സ പുറത്തുവിട്ടിരുന്നു. അഫ്സലിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ജാസ്മിനെ അനുകൂലിക്കുന്നവരും അഫ്സലിനെ അനുകരിക്കുന്നവരുമായി തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ ഇപ്പോഴിതാ അഫ്സലിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അഫ്സല്‍ നിലവാരമില്ലാത്ത ടോക്സിക് കാമുകനാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇനങ്ങനെയാണ്, അഫ്സല്‍. ഇത്രയും നിലവാരം ഇല്ലാത്ത ഒരു പുരുഷനെ ജീവിതത്തില്‍ കാണിച്ചു തരുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ്. സ്വന്തം കാമുകി, ലൈഫ് പാര്‍ട്ണര്‍ ആവാന്‍ കൊതിച്ചവള്‍ ഒരു പബ്ലിക് പ്ലറ്റ്ഫോമില്‍ കയറി അവളുടെ ബുദ്ധി ഉപയോഗിച്ചും ബോള്‍ഡ്നെസ് ഉപയോഗിച്ചും ഒന്നാമത് ആയി…
Read More » -
03/06/2024”ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്; ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു, ഇപ്പോള്‍ താല്‍പര്യമില്ല”
ജാസ്മിനെ കുറിച്ച് മുന്‍ ബിഗ്‌ബോസ് താരം രജിത് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്: ജാസ്മിനെ എനിക്ക് നല്ല രീതിയില്‍ ഇഷ്ടമായിരുന്നു. ഷോ തുടങ്ങുന്ന ആദ്യ ദിവസം തലയൊക്കെ മറച്ചുകൊണ്ടാണ് വേദിയിലേക്ക് എത്തിയത്. നല്ല കുലീനത്തമുള്ളൊരു പെണ്‍കുട്ടി. നല്ലൊരു വിശ്വാസിയുടെ ലക്ഷണം കൂടെ കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ സന്തോഷമായെന്നും രജിത് കുമാര്‍ പറയുന്നു. ഇതെല്ലാം കണ്ടപ്പോഴും നന്നായി കളിക്കുകയാണെങ്കിലും വോട്ട് ജാസ്മിന് തന്നെയെന്ന് ഉറപ്പിച്ചു. മൂന്ന് ദിവസം അങ്ങനെ വളരെ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് നാലമത്തെ ദിവസം രാത്രിയോ മറ്റോ ചില ആക്ടിവിറ്റികള്‍ കാണുന്നത്. അതോടെയാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഇതിനകത്ത് ആവശ്യം പോലെയുണ്ടെന്ന് മനസ്സിലായതെന്നും രജിത് കുമാര്‍ വ്യക്തമാക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് മാക്‌സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും യഥാര്‍ത്ഥ സ്വഭാവം ഏത് സമയവും പുറത്ത് വരാം. അതാണ് ബിഗ് ബോസ് ഷോയുടെ വിജയം. പുറത്ത് നല്ല ക്ലീന്‍ ഇമേജ് ഉണ്ടാക്കി,…
Read More » -
03/06/2024മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരി; സൈബര്‍ ആക്രമണം നേരിട്ട് ‘പാല്‍പ്പായസം’ ഫെയിം ദിയ
മകനെ കൊലപ്പെടുത്തി ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് അഡല്‍റ്റ് വെബ്‌സീരിസ് നടി ദിയ ഖദീജ. മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരിയെന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ താരം ആക്രമണം നേരിടുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് താരത്തിന്റെ ഭര്‍ത്താവായ ഷെരീഫിനേയും മകന്‍ അല്‍ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. ദിയയുമായുളള അഭിപ്രായവ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫിന്റെയും ചാവക്കാട് സ്വദേശിനിയായ ദിയയുടെയും രണ്ടാം വിവാഹമായിരുന്നു. ആറു വര്‍ഷം മുമ്പായിരുന്നു ഇരുവരും ഒന്നിച്ചത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മകനെയും കൊണ്ട് ഷെരീഫ് മണ്ണുംതുരത്തിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. ദിയ ആലുവയിലെ ഫ്‌ളാറ്റില്‍ തന്നെയായിരുന്നു താമസം. മരിക്കുന്നതിന് മുന്‍പ് ഷെരീഫ് ദിയയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. താരം ഈ വിവരം മണ്ണുംതുരുത്തിലുള്ള അയല്‍വാസിയെ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ്…
Read More »