Social MediaTRENDING

മദ്യം കുറഞ്ഞ അളവിൽ കഴിക്കുന്നത്​ ഗുണകരമോ ?

ൽക്കഹോൾ ചേർന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല, മത്തു പിടിപ്പിക്കുന്ന അതിന്റെ ഗുണവിശേഷമാണ് ആ പേരിന്നാധാരം.മദ്യത്തിലെ പൊതുവായ ഘടകം ആൽക്കഹോളാണ്. മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ.
ആൽക്കഹോൾ തന്നെ പലവിധത്തിലുണ്ട്.ഈതൈൽ ആൽക്കഹോൾ അഥവാ എത്തനോൾ (CH3CH2OH) ആണ് കുടിക്കുന്ന മദ്യത്തിൽ അടങ്ങിയത്.മീതൈൽ ആൽക്കഹോൾ അഥവാ മെത്തനോൾ((CH3OH) മനുഷ്യ ശരീരത്തിൽ ചെന്നാൽ മരണം സംഭവിക്കാം. ഷുഗർ ആൽക്കഹോളുകൾ ,പ്രൊപൈലീൻ ഗ്ലൈക്കോൾ എന്നീ ആൽക്കഹോളുകൾ ഭക്ഷണത്തിലുണ്ടെങ്കിലും അവയൊന്നും മദ്യമല്ല. അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും മിതമായ തോതിലുള്ള മദ്യപാനം ചില തരത്തിലുള്ള ഹൃദ്രോഗങ്ങളും, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളും ചെറുക്കുന്നതായി ചില പഠനങളിൽ കണ്ടെത്തിയിട്ടുണ്ട്.അതിനാലാണ് പട്ടാളക്കാർക്കും മറ്റും ‘ ക്വാട്ട ‘ അനുവദിച്ചിട്ടുള്ളത്.(പലപ്പോഴും കഠിന അവസ്ഥയിൽ ജോലി ചെയ്യുന്ന അവരുടെ അവസ്ഥ ഇവിടെ കാണാതെ പോകരുത്)
ചരിത്രാതീത കാലം മുതൽക്കേ മനുഷ്യർ മദ്യപിച്ചു തുടങ്ങിയിരുന്നു. ഭാരതീയപുരാണങ്ങളിലെ ദേവന്മാർ സേവിച്ചിരുന്നത് സോമരസം എന്ന മദ്യമായിരുന്നു എന്ന് പുരാണ കഥകളിൽ പറയുന്നു. ഗ്രീക്കുകാർക്ക് വീഞ്ഞിന്റെ ദേവൻ തന്നെയുണ്ട്- ബാക്കസ് അഥവാ ഡയണീഷ്യസ്. 9000 വർഷം മുമ്പ് തന്നെ ചൈനക്കാർ നെല്ലും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. മദ്യത്തിന്റെ പേരിൽ 1808 ൽ ഓസ്ട്രേലിയയിൽ നടന്ന കലാപം(റം ലഹള) ഒരു ഭരണകൂടത്തെത്തന്നെ താഴെയിറക്കിയ സംഭവവും മദ്യത്തിന്റെ ചരിത്രത്തിലെ രസകരമായ ഒരേടാണ്‌.
മദ്യങ്ങളെ ബിയറുകൾ, വൈനുകൾ, സ്പിരിറ്റുകൾ എന്നു മൂന്നാ‍യി തിരിക്കാം. കുറഞ്ഞ ഇനം മദ്യങ്ങൾ ഉണ്ടാക്കുന്നത് പഞ്ചസാരയോ സ്റ്റാ‍ർച്ചോ ചേർത്ത് പുളിപ്പിച്ചാണ് (fermentation). പുളിപ്പിച്ച മദ്യത്തിൽ വീണ്ടും ആ‍ൽക്കഹോൾ ചേർത്ത് വീര്യം കൂട്ടാറുമുണ്ട്. ഫോർട്ടിഫിക്കേഷൻ(fortification) എന്നാണ് ഈ പ്രക്രിയയുടെ പേര്. ഏറ്റവും കുറച്ചു പുളിപ്പിച്ച മദ്യമാണ് ബീർ. വീണ്ടും പുളിപ്പിച്ചാൽ വീഞ്ഞ് ആകും. വാറ്റി(distillation) എടുക്കുന്നതാണ് സ്പിരിറ്റുകൾ(liquors)
മദ്യംരുചിച്ചു തുടങ്ങുന്നവരിൽ 20% പേർ കാലാന്തരത്തിൽ മദ്യാസക്തരായി മാറുമെന്നാണ് ശാസ്ത്രീയപഠനങ്ങൾ വെളിവാക്കുന്നത്.അതായത് കൗതുകത്താലോ നിർബന്ധത്തിന് വഴങ്ങിയോ മദ്യം രുചിച്ചുനോക്കുന്ന ഓരോ അഞ്ചുപേരിലും ഒരാൾ പിൽക്കാലത്ത് മദ്യത്തിന് അടിമപ്പെടും.
ചെറിയ തോതില്‍ തുടങ്ങുന്ന മദ്യപാനം കാലക്രമേണ അമിതമായ രീതിയില്‍ ആവുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യുന്നതും സാധാരണയാണ്​. മദ്യപാനം തലച്ചോറിനും കരളിനും കേടുവരുത്തുകയും ദീര്‍ഘകാല നാശത്തിന് കാരണമാകുകയും ചെയ്യും. മദ്യം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനത്തിന്റെ ചരിത്രമുള്ള ചില ആളുകളില്‍ പോഷകാഹാരക്കുറവുകള്‍ വര്‍ധിച്ചു കാണുകയും അവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നു.
അമിതവും ദീര്‍ഘകാലവുമായ മദ്യപാനം കരളിനെ തകരാറിലാക്കും. മദ്യം ദോഷകരമല്ലാത്ത ഉപോത്പ്പന്നങ്ങളായി വിഭജിച്ച് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള പ്രധാന ഉത്തരവാദിത്തം കരളിനാണ്. കരള്‍ സിറോസിസ് പോലുള്ള ദീര്‍ഘകാല കരള്‍ രോഗങ്ങള്‍ തലച്ചോറിനെ ദോഷകരമായി ബാധിക്കും.ഇത് ഹെപ്പാറ്റിക് എന്‍സെഫലോപ്പതി എന്നറിയപ്പെടുന്ന ഗുരുതരമായതും മാരകമായതുമായ മസ്തിഷ്‌ക വൈകല്യത്തിലേക്ക് നയിക്കുന്നു.
വ്യക്തിത്വത്തിലും മാനസികാവസ്ഥയിലുമുള്ള മാറ്റങ്ങള്‍, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട്, വിഷാദം, ആസക്തി എന്നിവ പോലുള്ള നിരവധി മാനസിക ഫലങ്ങള്‍ മദ്യത്തിനുണ്ട്.കടുത്ത മദ്യപാന വൈകല്യമുള്ള ആളുകള്‍ക്ക് ഡെലിറിയം ട്രെമെന്‍സ് (DT) എന്ന അപകടകരമായ വിത്​ഡ്രോവൽ സിൻഡ്രോം അവസ്ഥ ഉണ്ടാകാം. ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഭ്രമാത്മകത എന്നിവയുള്‍പ്പെടെയുള്ള മാനസിക ലക്ഷണങ്ങളോടെയാണ് ഡെലിറിയം ട്രെമെന്‍സ് ആരംഭിക്കുന്നത്.

Back to top button
error: