Social MediaTRENDING

ഇതില്‍ ഇപ്പൊ ഏതാ ഒര്‍ജിനല്‍? ഇന്ദിര ഗാന്ധിയുടെ അമ്പരിപ്പിക്കുന്ന രൂപ സാദൃശ്യവുമായി അപര

സിനിമാ താരങ്ങളുടെ അപരന്മാരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഇപ്പോള്‍ പതിവാണ്. നമ്മെ അമ്പരപ്പിക്കുന്ന രീതിയിലാണ് ഇവരുടെ രൂപസാദൃശ്യം കാണുമ്പോള്‍ തോന്നുന്നത്. രൂപ സാദൃശ്യം തോന്നികഴിഞ്ഞാല്‍ താരങ്ങളെപ്പോലെ തന്നെ അവരുടെ അപരന്മാരും വൈറലാകാറുണ്ട്. മോളിവുഡിലെയും, ബോളിവുഡിലെയും എന്നില്ല ഏത് നടീനടന്മാരുടെയും സാദൃശ്യമുള്ളവരെയും നമ്മള്‍ കാണാറുണ്ട്.

അവരെ കാണുമ്പോള്‍ ഈ നടനുമായി, അല്ലെങ്കില്‍ നടിയുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞാല്‍ വളരെയധികം സന്തോഷമാണ് ഈ അപരന്മാര്‍ക്ക് ഉണ്ടാവുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. നമ്മുടെ ഉരുക്കു വനിത ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ സാദൃശ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ കുറെ ദിവസമായി വൈറലായി മാറുന്നത്. വീഡിയോ ക്രിയേറ്ററായ അജിത ശിവപ്രസാദായിരുന്നു അത്.

ഇന്ദിരാഗാന്ധിയുടെ ഹെയര്‍ സ്റ്റെലും, മൂക്കും, മുഖഛായയുമൊക്കെ ചേര്‍ന്ന് ജൂനിയര്‍ ഇന്ദിരാഗാന്ധിയുടെ ലുക്കിലാണ് റീല്‍സുകളില്‍ അജിത പ്രത്യക്ഷപ്പെടുന്നത്. ഹിന്ദിയില്‍ ഇന്ദിരാഗാന്ധി പ്രസംഗിക്കുന്ന വീഡിയോ ബ്ലാക്ക് ആന്റ് വൈറ്റ് രൂപത്തിലാക്കി വീഡിയോയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ അതേ രൂപമാണെന്ന് തോന്നും.

ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നതും ഈ അജിതാ ശിവപ്രസാദിന്റെ ഫോട്ടോകളും വീഡിയോകളുമാണ്. അജിതയുടെ പോസ്റ്റുകള്‍ക്ക് നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ അതേ പോലെ ഉണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ അജിതാ പ്രസാദ് തന്റെ വീഡിയോ വൈറലായ വിവരം നിങ്ങള്‍ അറിഞ്ഞോ എന്ന് ചോദിച്ച് രംഗത്ത് വന്നിരുന്നു. മനോരമ ന്യൂസില്‍ വൈറലായത് കണ്ട് ഞാന്‍ അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റിലായിപ്പോയെന്നും പറയുന്നുണ്ട്. മറ്റുള്ളവരുടെ വീഡിയോകള്‍ വൈറലായെന്ന് കണ്ടിട്ടേയുള്ളൂവെന്നും, അത്തരം ഒരു അനുഭവം എനിക്ക് വന്നപ്പോഴും, കൂടാതെ ടി വി യില്‍ കണ്ടെന്ന് പലരും പറഞ്ഞപ്പോഴും വളരെയധികം സന്തോഷിച്ചെന്നും അജിതപ്രസാദ് പറയുകയുണ്ടായി.

 

Back to top button
error: