Social MediaTRENDING

വീട്ടിലെ മുഴുവൻ ആളുകളുടെയും ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള
ക്ഷണം രുചികരമാണെങ്കിൽ അതിന്റെ സന്തോഷം അത് നാവിൽ നിന്നു ഇറങ്ങിപ്പോകുന്നതുവരെ മാത്രമേ നിലനിൽക്കൂ. എന്നാൽ ഭക്ഷണം ആരോഗ്യകരമാണെങ്കിൽ ആ സന്തോഷം ജീവിതകാലം മുഴുവൻ നിലനിൽക്കും.
 അടുക്കളയിലേക്ക് കയറും മുമ്പ് ഈ  തത്വം മനസ്സിലേക്ക് കയറ്റിയാൽ തീരാവുന്നതേയുള്ളൂ എല്ലാ രോഗങ്ങളും. ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള.
അതായത് വീട്ടിലെ കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്. രോഗം വരാനുള്ള കാരണവും അതിനുള്ള പ്രതിവിധിയും പ്രതിരോധവും അടുക്കളിയിൽ നിന്നാണ് ഉണ്ടാകുന്നത്.
നല്ല ഭംഗിയുള്ള അടുക്കള പണിയാൻ എല്ലാവരും ശ്രദ്ധിക്കും. വിലകൂടിയ ക്യാബിനറ്റുകളും മറ്റു പണിയും. ഡബിൾ ഡോറിന്റെ ഫ്രിഡ്ജും വാങ്ങും എന്നാൽ ആരോഗ്യം തീരുമാനിക്കുന്നത് മറ്റ് ചില ഘടകങ്ങളാണ്.
സുരക്ഷിതമെന്നു തോന്നുന്ന വസ്തുക്കൾ മാത്രമേ അടുക്കളയിലേക്കു കയറ്റാവൂ. തോക്കുമായി വരുന്ന ഒരു വ്യക്തിയെ നമ്മൾ വീട്ടിലേക്ക് കയറ്റില്ല. അതു പോലെയുള്ള ശ്രദ്ധയും കരുതലും ഭക്ഷണകാര്യത്തിലും പുലർത്തണം. ആരോഗ്യത്തിന് അപകടമായിട്ടുള്ള ഒരു വസ്തുവും അടുക്കളയിലേക്കു വാങ്ങാൻ പാടില്ല.
കടയിലേക്ക് പോകുമ്പോൾ പഞ്ചസാര, ഉപ്പ്, എണ്ണ, കൊഴുപ്പുകൂടിയ വസ്തുക്കൾ, തവിടു നീക്കം ചെയ്ത അരിയും ഗോതമ്പും എന്നിവയിലേക്ക് കൈ നീളണ്ട.പായ്ക്കറ്റിനുള്ളിൽ ഇരിക്കുന്ന ചിപ്സ്, ബിസ്ക്കറ്റ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയുടെ പ്രലോഭനവും മറികടക്കണം.
പച്ചക്കറികൾ (കാരറ്റ്, ചീര, തക്കാളി എന്നിവ പോലെ നിറമു‍ള്ള പച്ചക്കറികൾ), ചെറുമത്സ്യങ്ങൾ, തവിടുള്ള ധാന്യങ്ങൾ പഴങ്ങൾ എന്നിവയെല്ലാം നിങ്ങളുടെ ഷോപ്പിംഗ് ബാസ്ക്കറ്റിൽ ഇടം പിടിക്കട്ടെ. പഴങ്ങളിൽ ഗ്ലൈസീമിക് ഇൻഡക്സ് കൂടിയ തണ്ണിമത്ത‍ൻ, പഴുത്ത മാമ്പഴം തുടങ്ങിയവ ഒഴിവാക്കാം. മാംസവിഭവത്തിൽ കോഴിയിറച്ചിയോ വേണമെങ്കിൽ താറാവിറച്ചിയോ വാങ്ങാം. മട്ടണും ബീഫും വേണ്ട. വീട്ടിലേക്കു പോരുമ്പോൾ വഴിയിൽ ബേക്കറി കണ്ട‍ാലും അവിടെക്ക് തിരിയേണ്ട.

കോഴിയിറച്ചിയും താറാവിറച്ചിയും വൃത്തിയാക്കുമ്പോൾ തൊലി മുഴുവൻ കളയണം. കാരണം തൊലി മുഴുവൻ കൊഴുപ്പാണ്. മാംസവിഭവങ്ങളിലെ കൊഴ‍ുപ്പ് കളയാൻ മറ്റൊരു മാർഗമുണ്ട്. ഇവ വേവിച്ച് കഴിഞ്ഞ് തണുത്തശേഷം ഫ്രിഡ്ജിൽ വയ്ക്കുക. അൽപ്പനേരം കഴിയുമ്പോൾ കൊഴുപ്പ് ഒരു പാട പോലെ മുകളിൽ വന്നു നിൽക്കും. ആ പാട നീക്കം ചെയ്താൽ മതി.

നോൺസ്റ്റിക് പാത്രങ്ങളിൽ പാകം ചെയ്യുമ്പോൾ എണ്ണയുടെ അളവ് കുറച്ചു മതിയെങ്കിലും കോട്ടിങ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ അവ ഉപേക്ഷിക്കണം പാ‍ത്രങ്ങൾ ഗുണമേന്മ കൂടിയത് തന്നെ വാങ്ങാണം. അടിഭാഗത്ത് കോപ്പർ ഉള്ള സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങള‍ാണ് പാചകത്തിന് ഉത്തമം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് പാ‍‍ത്രങ്ങളുടെ പ്രമേഹം ഉൾപ്പെടുന്ന മെറ്റബോളിക് ഡിസോഡറിനു കാരണമാകുമെന്നാണ്  പഠനങ്ങൾ പറയുന്നത്.
എണ്ണയിൽ വറുത്തവ ഒഴിവാക്കിയേ മതിയാവൂ. മീനായാലും ഇറച്ചിയായാലും വറുത്തത് വേണ്ട. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കാനായി മൊഴുക്കുപുരട്ടി എന്നറിയപ്പെടുന്ന വിഭവങ്ങളും ഒഴിവാക്കാം. തോരനു വളരെ കുറച്ച് മാത്രം തേങ്ങ അരച്ചു ചേർക്കുക. മീൻകറി തേങ്ങ അരച്ചരീതി കഴിവതും വേണ്ട. പാചകത്തിന് ഒലിവ് എണ്ണയാണ് ഉത്തമം. പക്ഷെ വില കൂടുതലാണ്.അതുകൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ അളവ് വളരെ കുറയ്ക്കുക.
 ഗ്രിൽ ചെയ്ത വിഭവങ്ങൾ ദിവസവും ദിവസവും ഉപയോഗിക്കരുത്. ഗ്രിൽ ചെയ്യുന്നതിനിടെ ഭക്ഷണപാദർഥത്ത‍ിലേക്ക് ഒഴിക്കുന്ന എണ്ണ ഗ്രില്ലിന്റെ ഇടയിലൂടെ താഴേക്കിറങ്ങും. തുടർന്ന് ഉണ്ടാകുന്ന വാതകം അപകടകാരിയാണ്. ഗ്രില്ലിങ്ങിൽ എണ്ണ ഉപയോഗിക്കുന്നതിനാൽ അതു ഹൃദയാരോഗ്യത്തെയും ബാധിക്കും.
ബാർ ബിക്യൂ ചെയ്യുമ്പോൾ ഭക്ഷണം കരിയാതെ നോക്കണം. കരിഞ്ഞ ഭാഗത്ത് ഉൾപ്പെടുന്ന പോളിസൈക്ലിക്ക് ഹൈഡ്രോകാർബൺ കാൻസറിനു വരെ കാരണമാകാം.
ചെ‍ാട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ചെറുപ്പത്തിലെ നല്ല ഭക്ഷണക്രമം ശീലിച്ചാൽ ആരോഗ്യകരമായി ജീവിക്കാം.പ്രമേഹരോ‍ഗിക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്ത ഒന്നാണ് പഞ്ചസാര. ചായയിലും കാപ്പിയിലും പഞ്ചസാര ചേർത്ത് കുടിച്ചാണ് നമ്മൾ‍ ശീലിച്ചിരിക്കുന്നത്. തേയില, കാപ്പി എന്നിവ വ്യഞ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടതാണ്.അതേ ഗണത്തി‍ൽപ്പെട്ട ജീരകം, ചുക്ക്, ഏലയ്ക്ക എന്നിവ ഇട്ട വെള്ളം നാം കുട‍ിക്കാറ‍ുണ്ട്. എന്നാൽ അവയിൽ നാം പഞ്ചസാര ചേർക്കാറില്ല. അതിനാൽ തന്നെ ചായ, കാപ്പി എന്നിവ മധുരമില്ലാതെ കുടിച്ചു ശീലിക്കുന്നതാണ് നല്ലത്. ചായ, കാപ്പി എന്നിവയ്ക്കു പകരം വെള്ളം കുടിക്കുന്നതാണ് ഉത്തമം. വെള്ളത്തിനു രുചിയും ഗന്ധവും ഉണ്ട‍ാകാൻ ജീരകമോ ചുക്കോ ചേർ‍ക്കാം. നാരങ്ങാവെള്ളം മധുരമില്ലാതെയും സംഭാരം ഉപ്പില്ലാതെയും കുടിച്ചു ശീലിക്കാം.
ഭക്ഷണം കഴിക്കുന്നതായാലും തിരഞ്ഞെടുക്കുന്നതിലായാലും തയാറാക്കുന്നതിലായാലും നമ്മുടെ നാട്ടിലെ തനതു വിഭ‍വങ്ങളാണ് എപ്പോഴും നല്ലത്. പ്രത്യേകിച്ചു പ്രമേഹരോഗികളുടെ കാര്യത്തിൽ. ഈ വസ്തുത മറക്കാതിരുന്നാൽ അടുക്കളതന്നെയാണ് നമ്മുടെ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം.

Back to top button
error: