Social MediaTRENDING

തൈരിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ;പക്ഷെ ഈ‌ പ്രശ്നമുള്ളവർ കഴിക്കരുത്!

രോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുന്നവർക്കിടയിൽ തൈര് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ദഹനവ്യവസ്ഥ, രോഗപ്രതിരോധ ശേഷി, ചർമ്മം, മുടി, എല്ലുകൾ എന്നിവയ്‌ക്കെല്ലാം തൈര്   ഗുണം ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും തൈര് ഗുണകരമായി പ്രവർത്തിക്കുന്നു.തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമായതിനാൽ, അതിൽ നമ്മുടെ ദഹനത്തിന് ഗുണകരമായ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകൾ നമ്മുടെ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
 വീക്കമുള്ള കുടൽ ആവരണങ്ങളെയും അൾസറുകളെയും തൈര് ശമിപ്പിക്കുമെന്ന് വിദഗ്ദർ അവകാശപ്പെടുന്നു. മോശം ദഹന ആരോഗ്യം പലപ്പോഴും വയറു വീർക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. തൈര് വായുകോപം കുറയ്ക്കുന്നതിനും വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്.
ദഹനക്കേട് ഒഴിവാക്കാൻ തൈര് ദിവസവും ഭക്ഷണത്തിന് ശേഷം കഴിക്കാം.ദിവസേന രണ്ട് കപ്പ് തൈര് കഴിക്കുന്നവരിൽ  പ്രതിരോധശേഷി തൈര് കഴിക്കാത്തവരെക്കാൾ അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നു എന്നും പഠനങ്ങൾ പറയുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്.എല്ലുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാൽസ്യം. യുഎസ്ഡിഎ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, 250 ഗ്രാം തൈരിൽ ഏകദേശം 275 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.
തൈര് നമ്മുടെ ശരീരത്തിൽ കോർട്ടിസോൾ അടിഞ്ഞുകൂടുന്നത് തടയുന്നു, അതിനാൽ തന്നെ ദിവസവും തൈര് കഴിക്കുന്നത്  ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധ ഇല്ലാതാക്കുന്നതിനും യീസ്റ്റ് ഇന്‍ഫെക്ഷന് പരിഹാരം കാണുന്നതിനും തൈര് മികച്ചതാണ്. അതേസമയം കഫക്കെട്ടുള്ളവർ തൈര് കഴിക്കുന്നത് ദോഷം ചെയ്യും.

Back to top button
error: