Social Media

  • വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ സൈബര്‍ ആക്രമണം; പരാതിയുമായി മോഡല്‍

    വീരമൃത്യു വരിച്ച അഗ്‌നിവീറിന്റെ വിധവയാണെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ രേഷ്മ സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തുവന്നത്. ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ക്ക് നേരെയുള്ള ആക്രമണം. തന്റെ ഭര്‍ത്താവിനുള്ള മരണാനന്തര ബഹുമതിയായ കീര്‍ത്തിചക്ര ഈയിടെ സ്മൃതി സിങ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളും ഉയരുന്നത്. മകന്റെ മരണാനന്തരം ലഭിച്ച ജീവനാംശവും പുരസ്‌കാരവും വസ്ത്രവും ഫോട്ടോ ആല്‍ബവും മറ്റു ഓര്‍മകളും സ്മൃതി എടുത്തുകൊണ്ടുപോയതായി അന്‍ഷുമാന്റെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണം വരുന്നത്. ഇതിനിടയിലാണ് ആളുമാറി രേഷ്മക്കെതിരെയും ആക്രമണമുണ്ടാകുന്നത്. ഇതിനെതിരെ രേഷ്മ തന്നെ രംഗത്തുവന്നു. ‘ഇത് ഇന്ത്യന്‍ ആര്‍മി സൈനികനായ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം? പ്രൊഫൈല്‍ വിശദാംശങ്ങളും ബയോയും വായിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതില്‍നിന്നും ദയവായി വിട്ടുനില്‍ക്കണം’ -രേഷ്മ സെബാസ്റ്റ്യന്‍ ഇന്‍സ്റ്റാഗ്രാം…

    Read More »
  • ‘വെടിയുണ്ടയും മയക്കുമരുന്നും’ കടത്തിയതിന് പിടിലായ ഉര്‍വ്വശിയും കല്‍പ്പനയും; അമേരിക്കന്‍ യാത്രയില്‍ സംഭവിച്ചത്

    മലയാളി സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കാന്‍ സാധിക്കുന്ന നടിയാണ് ഉര്‍വ്വശി. ഒരേസമയം തന്നെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഓടി നടന്ന് അഭിനയിച്ചിരുന്ന താരമാണ് ഉര്‍വ്വശി. തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിക്കുക മാത്രമല്ല, സ്വന്തം പ്രതിഭയും താരമൂല്യവും കൊണ്ട് സൂപ്പര്‍ നായികയായി മാറുകയും ചെയ്ത നടി. ഇന്നും തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്നത് തുടരുകയാണ് ഉര്‍വ്വശി. ഇപ്പോഴിതാ ഒരിക്കല്‍ അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ വച്ച് വെടിയുണ്ടയും മയക്കുമരുന്നും കടത്തിയതിന് പിടിക്കപ്പെട്ട രസകരമായൊരു കഥ പങ്കുവെക്കുകയാണ് ഉര്‍വ്വശി. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഉര്‍വ്വശി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”അതൊരു അബദ്ധം പറ്റിയതാണ്. ഞാനൊരു ശിവഭക്തയാണ്. ഞങ്ങള്‍ ഒരു വിദേശ യാത്ര പോയിരുന്നു. അധികം യാത്രകളൊന്നും നടത്തി ശീലമില്ല. രണ്ടാമത്തെ തവണയാണ് അമേരിക്കയില്‍ പോകുന്നത്. ന്യൂയോര്‍ക്കിലെ പരിപാടി കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിംഗിലൂടെ കടന്നു പോവുകയാണ്. ലഗേജ് എടുക്കാന്‍ നേരം അലാം അടിച്ചു. അതോടെ…

    Read More »
  • അഞ്ചു വയസുകാരനെ ഇപ്പോഴും മുലയൂട്ടാറുണ്ട്! മണിമുത്ത് നായിക അവന്തികയുടെ വെളിപ്പെടുത്തല്‍

    മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അവന്തിക മോഹന്‍. പ്രിയങ്ക മോഹന്‍ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. ഒരു നടിയും മോഡലും ആണ് ഇവര്‍. സിനിമ മേഖലയിലൂടെയാണ് ഇവര്‍ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടായിരുന്നു ഇവര്‍ സീരിയല്‍ മേഖലയില്‍ ഭാഗ്യം പരീക്ഷിച്ചത്. അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരാണ് ഇവര്‍ പിന്നീട് ഇതിലൂടെ നേടിയത്. മലയാളിയാണെങ്കിലും ജനിച്ചതും വളര്‍ന്നതും എല്ലാം ദുബായില്‍ ആയിരുന്നു. കോഴിക്കോട്ടുകാര്‍ ആണ് ഇവരുടെ മാതാപിതാക്കള്‍. ദുബായില്‍ നിന്നും കേരളത്തിലേക്ക് ഇവര്‍ മോഡലും കരിയര്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ എത്തുകയായിരുന്നു. അങ്ങനെ 2011 വര്‍ഷത്തില്‍ ഇവര്‍ മിസ്സ് മലബാര്‍ പട്ടം നേടി. ഇതുകൂടാതെ 2010 വര്‍ഷത്തില്‍ ഇവര്‍ മിസ് പെര്‍ഫെക്റ്റ് പട്ടവും നേടിയിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ ഒരു ഡാന്‍സര്‍ കൂടിയാണ്. സൗന്ദര്യ പട്ടങ്ങള്‍ നേടിയതിനു ശേഷം സിനിമ മേഖലയില്‍ ഇവര്‍ ഒരു കൈ നോക്കുകയായിരുന്നു.…

    Read More »
  • ‘മോര്‍ഫിങ് വീഡിയോ കണ്ട് ഞെട്ടിപ്പോയി, ജയില്‍ ജീവിതം പലതും പഠിപ്പിച്ചു’

    യുവജനോത്സവ വേദിയില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ നടിയാണ് ശാലു മേനോന്‍. 1998-ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. നര്‍ത്തകിയെന്ന നിലയിലും ശ്രദ്ധ നേടി. നൃത്ത വിദ്യാലയവുമായി കലാരംഗത്ത് സജീവമായിരുന്ന കാലത്താണ് വിവാദങ്ങളും പ്രതിസന്ധികളും താരത്തിന്റെ ജീവിതത്തിലുണ്ടായത. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 49 ദിവസം ശാലു മേനോന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ആ ദിവസങ്ങളിലെ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാലു മേനോന്‍. ജയിലില്‍ കിടന്നപ്പോള്‍ പലതരം മനുഷ്യരെ കാണാന്‍ സാധിച്ചു. പലതും പഠിച്ചു. എല്ലാവരേയുംപോലെ തറയില്‍ പായ വിരിച്ചാണ് കിടന്നുറങ്ങിയിരുന്നതെന്നും ശാലു പറയുന്നു. അന്ന് അമ്മയും അമ്മൂമ്മയും തന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളുമാണ് കൂടെ നിന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ‘സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചത്. ഞാന്‍ ജയിലില്‍ കിടന്നതിന്റെ പേരില്‍ നിരവധി ആളുകള്‍ എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്.…

    Read More »
  • ‘തുണിമണി’യടക്കം 10 ലക്ഷത്തിന്റെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു; വിദേശത്തുനിന്ന് മടങ്ങാന്‍ സഹായംതേടി താരദമ്പതികള്‍

    എട്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ സന്തോഷം മുഴുവന്‍ കെടുത്തിയ ദുരനുഭവം പറഞ്ഞ് നടന്‍ വിവേക് ദഹിയ. ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയുമൊത്തുള്ള വിദേശ സഞ്ചാരത്തിനിടെ ഫ്‌ളോറന്‍സില്‍വെച്ച് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടെന്ന് വിവേക് വെളിപ്പെടുത്തി. പഴയ കുറച്ച് വസ്ത്രങ്ങളൊഴികെ എല്ലാം കള്ളന്മാര്‍ കൊണ്ടുപോയെന്നും സഹായംതേടിയപ്പോള്‍ ലോക്കല്‍ പോലീസ് കയ്യൊഴിഞ്ഞുവെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറഞ്ഞു. കഴിഞ്ഞദിവസമാണ് അവധിയാഘോഷത്തിനായി വിവേകും ദിവ്യാങ്കയും ഇറ്റലിയിലെത്തിയത്. ഈയവസരത്തിലാണ് തങ്ങള്‍ക്കുനേരിട്ട ദുരനുഭവം താരദമ്പതികള്‍ വെളിപ്പെടുത്തിയത്. ഈ ഒരു സംഭവമൊഴികെ ബാക്കിയെല്ലാംകൊണ്ടും ഈ യാത്ര ഗംഭീരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ളോറന്‍സ് സിറ്റി ചുറ്റിക്കറങ്ങാന്‍ പദ്ധതിയിടുന്നതിനിടെയാണ് സന്തോഷമെല്ലാം കെടുത്തി, ഒരു ദുഃസ്വപ്നം പോലെ മോഷണം നടന്നതെന്നും താരം പറഞ്ഞു. ”കഴിഞ്ഞദിവസം ഫ്‌ളോറന്‍സിലെത്തി അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി. സാധനങ്ങളെല്ലാം പുറത്ത് കാറില്‍വെച്ചശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടല്‍ പരിശോധിക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ കണ്ടത് കാറിന്റെ ?ഗ്ലാസ് തകര്‍ന്നുകിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകളും വാലറ്റുകളും പണവും മറ്റു വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു.…

    Read More »
  • വിവാഹം കഴിക്കാന്‍ പറ്റില്ല; നടി സീതയുമായി വേര്‍പിരിഞ്ഞ ശേഷമുള്ള പാര്‍ഥിബന്റെ പ്രണയ ജീവിതം ഇങ്ങനെ…

    മലയാളികള്‍ക്ക് സുപരിചിതനായ തമിഴ് നടനാണ് പാര്‍ഥിബന്‍. അഭിനയ പ്രധാന്യമുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്റെ പേഴ്സണല്‍ ജീവിതത്തെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്. ഒരു അഭിമുഖത്തില്‍ നടന്‍ പാര്‍ഥിബനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രണയ പരാജയങ്ങളെക്കുറിച്ചും നടനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥനാണ് തുറന്ന് സംസാരിച്ചത്. തെന്നിന്ത്യയിലെ പ്രശസ്തയായ നടി സീതയായിരുന്നു പാര്‍ഥിബന്റെ ഭാര്യ. എന്നാല്‍ ഇരുവരും ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാതെ വേര്‍പിരിയുകയായിരുന്നു. ഇവര്‍ എന്തിനാണ് വേര്‍പിരിഞ്ഞതെന്നും അതിന് ശേഷം നടന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളെ പറ്റിയുമാണ് ബെയില്‍വാന്‍ സംസാരിച്ചത്. സിനിമാ താരങ്ങളുടെ സ്വകാര്യ കാര്യങ്ങളെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ വീഡിയോ ഇടാറുള്ള താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍. പ്രമുഖരായ താരങ്ങളുടെ പ്രണയ പരാജയങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലാണ് പാര്‍ഥിബന്റെ കഥകളുമായി എത്തിയിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഭാഗ്യരാജിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന പാര്‍ഥിബന്‍ ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് പിരിഞ്ഞു. പിന്നീട് സ്വന്തമായി സിനിമയൊരുക്കി. പുതിയ പഥൈ എന്ന പേരുമിട്ടു. എന്നാല്‍ ഈ…

    Read More »
  • കുടുംബക്കാരെ തിരിഞ്ഞുനോക്കാത്ത ആളാണ് മോഹന്‍ലാല്‍! പക്ഷെ മമ്മൂട്ടി അങ്ങനെയല്ല! ലാലേട്ടന്റെ അനുജന്‍ പറയുന്നു

    താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞ കാര്യങ്ങള്‍ അടുത്തിടെ ഏറെ വിവാദമായിരുന്നു. ലാലിന്റെ പിതൃസഹോദന്റെ മകനായ ബിജു ഗോപിനാഥന്‍ എന്ന ആളാണ് രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ഇപ്പോഴും വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയാണ്, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ”ഒടിയന്‍ സിനിമക്ക് വേണ്ടി ലാല്‍ ഒരു ഇഞ്ചക്ഷന്‍ എടുത്തിരുന്നു. 25 വയസുള്ള കഥാപാത്രമാകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതിന്റെ സൈഡ് എഫ്ഫക്‌റ് കൊണ്ടു അദ്ദേഹത്തിന് ഇനി ഒരിക്കലും പഴയ രൂപത്തിലേക്ക് എത്താന്‍ കഴിയില്ല, താടി എടുക്കാന്‍ പറ്റില്ല. ഷേവ് ചെയ്താല്‍ അലര്‍ജിയാണെ”ന്നാണ് സഹോദരന്‍ ബിജു പറയുന്നത്. ”അതുപോലെ തന്നെ മോഹന്‍ലാലിന് ഞങ്ങളുടെ കുടുംബവുമായി ഒരു അടുപ്പവുമില്ല, കുടുംബത്തിലുള്ള ആരെയും സഹായിക്കാറില്ല. പത്ത്, പതിനഞ്ച് വര്‍ഷം മുന്‍പ് എനിക്ക് രണ്ട് ലക്ഷം രൂപയുടെ അത്യാവശ്യം വന്നു. അങ്ങനെ ആന്റണിയെ വിളിച്ചു, ലൊക്കേഷനില്‍ ചെല്ലാന്‍ പറഞ്ഞു, അങ്ങനെ ചെന്നപ്പോള്‍ ആന്റണിയാണ് കാശ് തന്നത്. അതുപോലെ നാല്‍പതിനായിരം രൂപ ചേച്ചിയും ഒരിക്കല്‍ തന്നിട്ടുണ്ട്.…

    Read More »
  • ”14 വര്‍ഷം ശ്രീക്കുട്ടന്‍ എനിക്കായി കാത്തിരുന്നു; വേറെ കല്യാണം കഴിക്കട്ടെ എന്ന് കരുതി ഞാന്‍ മൂന്ന് മാസം യുഎസില്‍ പോയി നിന്നു; എന്റെ മകളുടെ കല്യാണത്തിന് മാലയെടുത്ത് കൊടുത്തത് ശ്രീക്കുട്ടനാണ്!”

    ഇന്നത്തെ കാലത്ത് ലിവിംഗ് ടുഗദര്‍ എന്നത് എല്ലാവര്‍ക്കും പരിചിതമായൊരു ജീവിതരീതിയാണ്. എന്നാല്‍ നമ്മുടെ സമൂഹം അത്രയൊന്നും പുരോഗതി കൈ വരിക്കാതിരുന്ന കാലത്ത് പതിനാല് വര്‍ഷത്തോളം ലിവിംഗ് ടുഗദറില്‍ ജീവിച്ചവരാണ് എംജിയും ലേഖയും. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ലിവിംഗ് ടുഗദറിനേയും വിവാഹത്തേയും കുറിച്ച് സംസാരിക്കുകയാണ് ലേഖ ശ്രീകുമാര്‍. ”ഞങ്ങളുടെ കാലത്തും ഒരുപാട് സെലിബ്രിറ്റികള്‍ അങ്ങനെ ജീവിച്ചിരുന്നു. എന്നാല്‍ അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ലെന്ന് മാത്രം. കുറേക്കാലം ലിവിംഗ് ടുഗദര്‍ ആയിരുന്നുവെന്ന് മാത്രം. ഞങ്ങള്‍ കല്യാണം കഴിച്ചതു കൊണ്ടാണ് ഇത്രയും ചര്‍ച്ചയാകുന്നത്. ഞാന്‍ വേറെ കല്യാണം കഴിക്കുകയോ ശ്രീക്കുട്ടന്‍ വേറെ കല്യാണം കഴിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ആ കഥ അവിടെ അവസാനിക്കുമായിരുന്നു. ഇത്രയും ശ്രദ്ധിക്കപ്പെടില്ലായിരുന്നു. കല്യാണം കഴിച്ചതു കൊണ്ട് മാത്രമാണ് 36 വര്‍ഷം കഴിഞ്ഞിട്ടും ചോദിക്കുന്നത്.” ലേഖ പറയുന്നു. 14 വര്‍ഷവും ഞാന്‍ വേണ്ടെന്ന് വച്ചത് എന്റെ മകള്‍ക്ക് വേണ്ടിയാണ്. അവളെ ഒരു നിലയില്‍ എത്തിക്കണം എന്നായിരുന്നു. അല്ലാതെ സ്നേഹിച്ചൊരാളെ കല്യാണവും കഴിച്ച്…

    Read More »
  • ”മതം മാറി നദീറയെന്ന് പേര് മാറ്റി; ഒരു ഭാര്യയ്ക്ക് പൊറുക്കാന്‍ പറ്റാത്ത തെറ്റ് സത്താറില്‍ നിന്നുണ്ടായി”

    മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത നടിയാണ് ജയഭാരതി. അഭിനയ മികവും വശ്യ സൗന്ദര്യവും ഒരുപോലെ ലഭിച്ച ജയഭാരതി അനശ്വരമായ ഒരുപിടി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഷീല, ശാരദ, ജയഭാരതി എന്നിവര്‍ താര റാണിമാരായി നിലനിന്ന ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. നായികമാരെ സംബന്ധിച്ച് ശ്രദ്ധേയ കഥാപാത്രങ്ങള്‍ തുടരെ ലഭിക്കുന്ന സുവര്‍ണ കാലഘട്ടമായിരുന്നു അത്. ഒരു ഘട്ടത്തില്‍ ജയഭാരതി അഭിനയ രംഗം വിട്ടു. സിനിമയില്‍ അഭിനയിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ജയഭാരതിയെ മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ജയഭാരതിയെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്കേറെ പ്രിയപ്പെട്ട നടിയാണ് ജയഭാരതിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. വന്ന വഴി മറക്കാത്ത വ്യക്തിയാണ് ജയഭാരതിയെന്നും ഉദാഹരണ സഹിതം ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. കേരളത്തില്‍ വെള്ളപ്പൊക്കം വന്ന സമയത്ത് പത്ത് ലക്ഷം രൂപ നടി ചെന്നൈയില്‍ നിന്നെത്തി മുഖ്യമന്ത്രിക്ക് കൈ മാറിയെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. ജയഭാരതിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും ശാന്തിവിള…

    Read More »
  • ”ആ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി, സുഹൃത്തായ ദിലീപ് പോലും അക്കാര്യം എന്നോട് പറഞ്ഞില്ല”

    മിമിക്രിയിലൂടെ സിനിമയിലെത്തി പിന്നീട് മലയാള സിനിമയുടെ അഭിമാനമായി മാറിയ നടനാണ് സലിം കുമാര്‍. ചെറിയ വേഷങ്ങളിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള എന്‍ട്രി..പിന്നീട് കോമഡി വേഷങ്ങളിലൂടെ തിളങ്ങി…സ്വഭാവനടനായി…നായകനായി…മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടി. ഭൂരിഭാഗം താരങ്ങളെപ്പോലെ മാറ്റിനിര്‍ത്തലുകളുടെയും കഷ്ടപ്പാടിന്റെയും ഭൂതകാലം സലിം കുമാറിനുമുണ്ട്. ആ പഴയകാല ജീവിതത്തെക്കുറിച്ച് സിദ്ധാര്‍ഥ് സിദ്ധു എഴുതിയ കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സിബി മലയിലിന്റെ നീ വരുവോളം എന്ന ചിത്രത്തിലേക്ക് സലിം കുമാറിനെ അഭിനയിക്കാന്‍ വിളിച്ചതും പിന്നീട് ഒഴിവാക്കപ്പെട്ടതും വര്‍ഷങ്ങള്‍ക്ക് ശേഷം ആ യൂണിറ്റ് തന്നെ താരത്തിന്റെ ഡേറ്റിനായി കാത്തിരിക്കേണ്ടി വന്നതിനെക്കുറിച്ചും കുറിപ്പില്‍ പറയുന്നു.സലിംകുമാര്‍ തന്നെ എഴുതിയ ജീവിതകഥയില്‍ നിന്നുള്ളതാണ് കുറിപ്പ്. സിദ്ധാര്‍ഥ് സിദ്ധുവിന്റെ കുറിപ്പ് ‘സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാന്‍ പോകില്ല’..ഈ ഡയലോഗ് ഞാന്‍ പച്ചക്കുതിര എന്ന സിനിമയില്‍, ദിലീപിനോട് പറയുന്നതാണ്.എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ എന്നെ മലയാളസിനിമയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ണാന്‍ കഴിയില്ല എന്ന് കരുത്തിയവനാണ് ഞാന്‍. എന്റെ കഥ കേള്‍ക്കാന്‍…

    Read More »
Back to top button
error: