Social MediaTRENDING

”പെട്ടെന്ന് ആ കൈകള്‍ എന്റെ ടീഷര്‍ട്ടിനുള്ളിലേക്ക് കയറി, പിറകിലേക്ക് നോക്കിയപ്പോള്‍ കണ്ടത്…”

മിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ സാന്നിദ്ധ്യം അറിയിച്ച താരമാണ് ആന്‍ഡ്രിയ ജെറിമിയ. പിന്നണി ഗായികയായി എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനേത്രിയായി മാറി. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത പച്ചക്കിളി മുത്തുചരം എന്ന ചിത്രത്തിലെ നായികയായാണ് തമിഴ് സിനിമയിലെ അരങ്ങേറ്റം. അന്നയും റസൂലും സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായത്. ലോഹം, ലണ്ടന്‍്ര്ര ബിഡ്ജ്, തോപ്പില്‍ ജോപ്പന്‍ എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താന്‍ അപൂര്‍വ രോഗത്തിന്റെ പിടിയിലെന്ന് ആന്‍ഡ്രിയ ജെറീമിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചര്‍മ്മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടിഷന്‍ പിടിപെട്ടതായാണ് ആന്‍ഡ്രിയ പറഞ്ഞത്.

അതേസമയം, ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ കുട്ടിക്കാലത്ത് ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കപ്പെട്ടതായി ആന്‍ഡ്രിയ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് ബസില്‍ വച്ചാണ് ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് ആന്‍ഡ്രിയ പറഞ്ഞത്.

Signature-ad

”ഇതുവരെ രണ്ടുതവണ മാത്രമേ ഞാന്‍ ബസില്‍ യാത്ര ചെയ്തിട്ടുള്ളൂ. കുട്ടിക്കാലത്ത് ഞങ്ങള്‍ നാഗപട്ടണത്തെ വേളാങ്കണ്ണിയില്‍ പോയിരുന്നു. അന്ന് എനിക്ക് 11 വയസ്സായിരുന്നു. അച്ഛന്‍ എന്റെ അരികില്‍ ഇരുന്നു. പെട്ടെന്ന് എന്റെ പുറകില്‍ ഒരു കൈ ഉള്ളതായി തോന്നി. അത് എന്റെ അച്ഛനാണെന്ന് ഞാന്‍ കരുതി. പെട്ടെന്ന് ആ കൈ എന്റെ ടീഷര്‍ട്ടിന്റെ ഉള്ളിലേക്ക് കയറി. ഞാന്‍ അച്ഛനെ നോക്കിയപ്പോള്‍ ആ കൈകള്‍ മുന്നിലായിരുന്നു. ഞാന്‍ അച്ഛനോടോ അമ്മയോടോ ഒന്നും പറഞ്ഞില്ല. ഞാന്‍ സ്വയം അഡ്ജസ്റ്റ് ചെയ്ത് അല്‍പ്പം മുന്നോട്ട് ഇരുന്നു” – ആന്‍ഡ്രിയ പറഞ്ഞു.

”എന്തുകൊണ്ടാണ് ഞാനത് മാതാപിതാക്കളോട് വെളിപ്പെടുത്താത്തത് എന്ന് എനിക്കറിയില്ല. എന്തോ കുഴപ്പമുണ്ടെന്ന് എനിക്കറിയാം. അച്ഛനോട് പറഞ്ഞാല്‍ അച്ഛന്‍ എന്തെങ്കിലും ചെയ്യുമായിരുന്നു പക്ഷെ ഞാന്‍ ചെയ്തില്ല. കാരണം നമ്മളെ നമ്മുടെ സമൂഹം ആ രീതിയില്‍ വളര്‍ത്തിയവരാണ്. നിങ്ങള്‍ ഇതിനെക്കുറിച്ച് വലിയ കാര്യമാക്കരുതെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്,” -നടി കൂട്ടിച്ചേര്‍ത്തു.

പിന്നീട് കോളേജിലേക്ക് ബസില്‍ യാത്ര ചെയ്യുമ്പോള്‍ സമാനമായ ഒരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു, ”എനിക്ക് ബസില്‍ കയറാതിരിക്കാന്‍ അവസരം ലഭിച്ചു, പക്ഷേ പല സ്ത്രീകളും അങ്ങനെ ചെയ്യുന്നില്ല. എന്ത് സംഭവിച്ചാലും അതേ ബസില്‍ തന്നെ വീണ്ടും യാത്ര ചെയ്യണം. പല പെണ്‍കുട്ടികളും കോളേജില്‍ പഠിക്കുമ്പോള്‍ ക്ലാസ് മുറിയില്‍ കരയുന്നു. ആന്‍ഡ്രിയ പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: