എന്റെ രണ്ട് വിവാഹബന്ധവും തകര്‍ന്നതിന് ഒരു കാരണം അച്ഛനാണ്! പിതാവിനെതിരെ വനിതയുടെ ആരോപണം വൈറല്‍
തമിഴിലെ പ്രമുഖ താരപുത്രി വനിത വിജയകുമാര്‍ നിരന്തരം വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. വനിതയുടെ പിതാവും തമിഴിലെ പ്രമുഖ നടനുമായ വിജയകുമാറുമായി നടി സ്വത്തു തര്‍ക്കത്തിലാണ്. ഇതിന്റെ പേരില്‍ വീടുവിട്ടിറങ്ങിയ വനിത പിതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയതായി തന്റെ രണ്ട് വിവാഹമോചനങ്ങള്‍ക്കും കാരണം അച്ഛനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വനിത. മൂന്ന് തവണ വിവാഹിതയായ നടി പലപ്പോഴും ദാമ്പത്യത്തിലെ പ്രശ്നങ്ങളിലൂടെയാണ് വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍ അതിന് കാരണം പിതാവണെന്ന പറഞ്ഞതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്.
തെന്നിന്ത്യയിലെ പ്രമുഖ നടന്‍ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത വിജയകുമാര്‍. ‘ചന്ദ്രലേഖ’ എന്ന സിനിമയില്‍ ദളപതി വിജയ്ക്കൊപ്പം നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച വനിത ശേഷംനാല് സിനിമകളിലും അഭിനയിച്ചിരുന്നു. നായികയായി അരങ്ങേറ്റം കുറിച്ച നടനെ നടന്‍ ആകാശുമായി ഇഷ്ടത്തിലായ വനിത 18 -ാമത്തെ വയസ്സിലാണ് ആകാശിനെ വിവാഹം കഴിക്കുന്നത്. ഏഴ് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം 2007 ല്‍ നടി ആകാശില്‍ നിന്ന് വിവാഹമോചനം നേടി.
വിജയശ്രീ ഹരി, ജോവിക എന്നിങ്ങനെ ആകാശിനും വനിതയ്ക്കും ഒരു മകനും മകളുമുണ്ട്. ജോവിക വനിതയ്ക്കൊപ്പവും ശ്രീഹരി അച്ഛനൊപ്പവുമാണ് താമസിക്കുന്നത്. ഭര്‍ത്താവില്‍ നിന്ന് മകനെ സംരക്ഷിക്കാനുള്ള അവകാശത്തിനായി വനിത ശ്രമിച്ചിരുന്നെങ്കിലും മകന്റെ ആഗ്രഹപ്രകാരം പിതാവിനൊപ്പം താമസിക്കുകയാണ്. ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ വനിത ആനന്ദ് ജയരാമന്‍ എന്ന ബിസിനസുകാരനെ വിവാഹം കഴിക്കുകയും 5 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു. രണ്ടാം വിവാഹത്തിലും വനിതയ്ക്ക് ഒരു മകളുണ്ടായി. ആ കുട്ടിയും പിതാവിനോടൊപ്പമാണ് താമസിക്കുന്നത്.
സംവിധായകന്‍ പീറ്റര്‍ പോളുമായിട്ടുള്ള മൂന്നാം വിവാഹമായിരുന്നു വനിതയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദം. ഇരുവരും ആഗ്രഹിച്ച് വിവാഹം കഴിച്ചതാണെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും ബന്ധം അവസാനിപ്പിച്ചു. ഇത്തരത്തില്‍ മൂന്ന് പരാജയ ദാമ്പത്യത്തിന് ശേഷം സിംഗിളായി ജീവിക്കുകയാണ് വനിത. എന്നാല്‍ ഇതിനെല്ലാം കാരണമായി പിതാവിനെയാണ് താരപുത്രി കുറ്റപ്പെടുത്തുന്നത്. ഇപ്പോഴിതാ പിതാവിനെ കുറിച്ച് പറഞ്ഞ വനിതയുടെ വാക്കുകള്‍ വൈറലാവുകയാണ്.
‘കുട്ടിക്കാലം മുതല്‍ ഞാന്‍ ആരാധിക്കുന്ന ഒരു വ്യക്തി ഉണ്ടെങ്കില്‍, അത് എന്റെ പിതാവാണ്. ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവും അദ്ദേഹമാണ്. അച്ഛന്‍ അമ്മയെ രണ്ടാമതും വിവാഹം കഴിച്ചതാണ്. ആദ്യഭാര്യയുടെ സമ്മതത്തോടെയായിരുന്നു ആ വിവാഹം. ഒരു ഭാര്യയോടൊപ്പം ജീവിക്കുക എന്നത് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷേ എന്റെ പിതാവ് രണ്ട് ഭാര്യമാര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കി ഒരേ വീട്ടില്‍ സന്തോഷത്തോടെ ജീവിച്ചു.
എന്റെ അമ്മയും പെരിയമ്മയും ഒന്നിച്ചു നില്‍ക്കാനുള്ള പ്രധാന കാരണം അച്ഛനായിരുന്നു. പൊതുവെ സ്ത്രീകള്‍ പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. പ്രശ്നങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക. എന്നാല്‍ പുരുഷന്മാര്‍ അങ്ങനെയല്ല. അവര്‍ക്ക് രണ്ടോ മൂന്നോ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, അവര്‍ ഞെട്ടും. എന്നാല്‍ എന്റെ അച്ഛനെപ്പോലുള്ള കുറച്ച് ആളുകള്‍ക്ക് ഒരേ സമയം ഇതുപോലെയുള്ള വിഷയം വളരെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ കഴിയും. എന്റെ അച്ഛന്‍ കുടുംബം, കുട്ടികള്‍, ജോലി എന്നിവയില്‍ ഏറ്റവും മികച്ചവനായിരുന്നു.
എന്റെ ജീവിതത്തിലെ പുരുഷന്മാര്‍ എന്റെ പിതാവിനെ പോലെ ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ സഹോദരന്‍ അരുണ്‍ അങ്ങനെയാണ്. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം എനിക്ക് ഈ ആശയം ലഭിച്ചത്. എന്റെ ജീവിതത്തിലെ പുരുഷന്മാരുമായുള്ള ബന്ധം എനിക്ക് അംഗീകരിക്കാന്‍ കഴിയാത്തതിന്റെ ഒരേയൊരു കാരണവും ഇതായിരുന്നു. ഒരു ഘട്ടത്തില്‍ അച്ഛനെ പോലെയല്ലെന്ന് മനസിലായതോടെ എന്റെ ബന്ധം വിവാഹമോചനത്തില്‍ അവസാനിച്ചു. ചില പ്രതീക്ഷകള്‍ക്ക് ഒരാളുടെ ജീവിതത്തെപോലും മാറ്റിമറിക്കാന്‍ കഴിയുമെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.’ എന്നുമാണ് വനിത പറഞ്ഞത്.