Social MediaTRENDING

പേളി മാണി എന്ന നന്മമരം വീണു, കാണുന്നത് പോലെയല്ലെന്ന് അന്നേ തോന്നി; സോഷ്യല്‍ മീഡിയയില്‍ വിവാദം, ശരിക്കും പേളിയോ?

ടി മെറീന മൈക്കിള്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയാവുകയാണ്. പ്രമുഖ ആങ്കര്‍ തന്നോട് കാണിച്ച അവ?ഗണനയെക്കുറിച്ചാണ് മെറീന മൈക്കല്‍ സംസാരിച്ചത്. മൂന്ന് മാസം മുന്‍പ് നല്‍കിയ അഭിമുഖത്തിലെ ഭാ?ഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പേളി മാണിയാണ് ഈ മെറീന പേരെടുത്ത് പറയാത്ത ആങ്കറെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കമന്റുകള്‍ വരുന്നുണ്ട്. മെറീന അഭിമുഖത്തില്‍ നല്‍കിയ സൂചനകളാണ് ഇതിന് കാരണമായത്.

എബി ഉള്‍പ്പെടെയുള്ള സിനിമകള്‍ ചെയ്ത് വരുന്ന സമയത്ത് ഒരു ചാനലില്‍ നിന്ന് അഭിമുഖത്തിന് വിളിച്ചിരുന്നു. ഒരുപാട് തവണ വിളിച്ചു. പക്ഷെ അവര്‍ ക്യാന്‍സല്‍ ചെയ്യും. ഞാന്‍ ഓരോ തവണയും മേക്കപ്പും കോസ്റ്റ്യൂമുമെല്ലാം സെറ്റ് ചെയ്തു. പക്ഷെ ഇന്റര്‍വ്യൂ ക്യാന്‍സല്‍ ചെയ്യും. മൂന്നാമത് വിളിച്ചപ്പോള്‍ ചേട്ടാ, ഇനിയും കാന്‍സല്‍ ചെയ്താല്‍ നാണക്കേടാണ്, അവരും മെനക്കെടുകയല്ലേ എന്ന് പറഞ്ഞു. ഒടുവില്‍ ഇന്റര്‍വ്യൂ നടന്നു. എന്നാല്‍ ഷോയുടെ ആങ്കര്‍ മാറിയിരുന്നെന്ന് മെറീന ഓര്‍ത്തു.

Signature-ad

മുമ്പ് ആങ്കര്‍ ചെയ്ത കുട്ടിക്ക് ഞാനാണ് ?ഗസ്റ്റ് എന്ന് പറഞ്ഞപ്പോള്‍ ഷോ ചെയ്യാന്‍ താല്‍പര്യം ഉണ്ടായില്ലെന്ന് പ്രോ?ഗ്രാം പ്രൊഡ്യൂസര്‍ പറഞ്ഞു. ഞങ്ങള്‍ രണ്ട് പേരും കാണാന്‍ ഒരു പോലെയാണ്. പുള്ളിക്കാരി ഇപ്പോള്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണെന്നും മെറിന പറഞ്ഞു. ഈ വാക്കുകളില്‍ നിന്നാണ് അവതാരക പേളി മാണിയാണെന്ന് സോഷ്യല്‍ മീഡിയ വാദിക്കുന്നത്.

2017 ലാണ് മെറീനയുടെ എബി എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇതേവര്‍ഷം ടമാര്‍ പടാര്‍ എന്ന ഷോയില്‍ പേളി ആങ്കറായിരുന്നു. പിന്നീട് പേളിക്ക് പകരം ലക്ഷ്മി നക്ഷത്ര ആങ്കറായെത്തി. താന്‍ അതിഥിയായെത്തിയപ്പോള്‍ മുതല്‍ ഷോയില്‍ പുതിയ ആങ്കറായിരുന്നെന്ന് മെറീന പറയുന്നുണ്ട്. പേളി മാണിയാണ് മെറീന പറയുന്ന വ്യക്തി എന്ന് ഉറപ്പിച്ചവര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

പുറമേക്ക് കാണുന്നത് പോലെയല്ല ആരും, എപ്പോഴും പോസിറ്റിവിറ്റിയെക്കുറിച്ച് പറയുന്ന പേളിക്ക് മറ്റൊരു മുഖമുണ്ടെന്ന് ഈ സംഭവത്തോടെ വ്യക്തമായെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. ആദ്യമായാണ് പേളി മാണിക്ക് നേരെ ഇത്രയും കടുത്ത വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. നിഷ്‌കളങ്ക, തമാശക്കാരി, എല്ലാവരോടും സ്‌നേഹമുള്ളയാല്‍ തുടങ്ങിയ ഇമേജുകളാണ് ആരാധകര്‍ പേളിക്ക് നല്‍കിയിരുന്നത്. എന്നാല്‍ മെറീനയിലൂടെ പേളി എന്ന നന്മമരം വീണു എന്ന് ഇന്ന് വിമര്‍ശകര്‍ പരിഹസിക്കുന്നു.

ജീവിതത്തില്‍ അഭിനയിക്കുന്ന പേളിയേക്കാള്‍ നല്ല വ്യക്തി മെറീനയാണ്, പേളിയുടെ യഥാര്‍ത്ഥ സ്വഭാവം ബി?ഗ് ബോസില്‍ കണ്ടതല്ലേ, പേളിയുടെ ഫേക്കായ സ്വഭാവം അഭിമുഖങ്ങളില്‍ കാണാറുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകള്‍. അതേസമയം സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെ വിമര്‍ശിക്കരുതെന്ന് പേളി മാണിയുടെ ആരാധകര്‍ വാദിക്കുന്നു. പേളി മാണിയാണോ അവ?ഗണിച്ച ആങ്കറെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം മെറീന വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: