Social MediaTRENDING

ചേര്‍ത്ത് പിടിക്കുന്നത് പോലുമില്ല, മറ്റുള്ള കാര്യങ്ങള്‍ ആസ്വദിക്കുന്ന തിരക്കില്‍! നെപ്പോളിയന്റെ മരുമകള്‍ക്ക് വിമര്‍ശനം

ടന്‍ നെപ്പോളിയന്റെ മകന്‍ ധനൂഷ് അടുത്തിടെയാണ് ജപ്പാനില്‍ വെച്ച് വിവാഹിതനായത്. തമിഴ്‌നാട് സ്വദേശിനിയായ അക്ഷയയെയാണ് ധനൂഷ് വിവാഹം ചെയ്തത്. മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിച്ച ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്. മകന്റെ വിവാഹവേളയില്‍ വികാരഭരിതനായിരിക്കുന്ന നെപ്പോളിയന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

സിനിമാതാരങ്ങളായ കാര്‍ത്തി, ശരത്കുമാര്‍, രാധിക, സുഹാസിനി, കൊറിയോഗ്രാഫര്‍ കല മാസ്റ്റര്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും വലിയൊരു സംഘം ജപ്പാനില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നേരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നടന്‍ ശിവകാര്‍ത്തികേയന്‍ വീഡിയോ കോളിലൂടെ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചതും ശ്രദ്ധനേടിയിരുന്നു.

Signature-ad

ഭിന്നശേഷിക്കാരനായ ധനൂഷിന്റെ വിവാഹം തീരുമാനിച്ചപ്പോള്‍ മുതല്‍ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാണ്. മകന് വേണ്ടി മരുമകളെ നെപ്പോളിയന്‍ പണം എറിഞ്ഞ് വാങ്ങി എന്ന തരത്തില്‍ വരെ സംസാരങ്ങള്‍ വന്നിരുന്നു. മകന്റെ ആഗ്രഹപ്രകാരമാണ് കോടികള്‍ പൊടിച്ച് ജപ്പാനില്‍ വിവാഹ ചടങ്ങുകള്‍ നെപ്പോളിയന്‍ നടത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ജപ്പാന്‍ ചുറ്റി കാണാന്‍ വിനോദയാത്ര വരെ നെപ്പോളിയന്‍ നടത്തിയിരുന്നു.

തമിഴ്‌നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന പെണ്‍കുട്ടിയാണ് അക്ഷയ. നെപ്പോളിയനും കുടുംബവും തന്നെയാണ് വിവാഹ ചടങ്ങുകള്‍ എല്ലാം ഏറ്റെടുത്ത് നടത്തിയത്. രണ്ട് ആണ്‍മക്കളാണ് നെപ്പോളിയനുള്ളത്. മകന് മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിച്ചുവെന്ന് മനസിലാക്കിയപ്പോഴാണ് അവനായി അമേരിക്കയിലേക്ക് കുടുബസമേതം നടന്‍ താമസം മാറിയത്.

അമേരിക്കയില്‍ ഫാമും ബം?ഗ്ലാവും കൃഷിയുമെല്ലാമായി കോടീശ്വരനായാണ് നെപ്പോളിയന്റെ ജീവിതം. വിവാഹശേഷം മകനും മരുമകള്‍ക്കും ഒപ്പം നെപ്പോളിയന്റെ കുടുംബവും ഹണിമൂണ്‍ ട്രിപ്പിലാണ്. ഇപ്പോഴിതാ ധനൂഷിന്റെയും അക്ഷയയുടേയും ഏറ്റവും പുതിയൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അമ്മായിയമ്മയ്ക്കും ഭര്‍ത്താവിനുമൊപ്പം ജപ്പാനിലെ ഒരു ഷോപ്പിങ് മാളില്‍ കറങ്ങുന്ന അക്ഷയയാണ് വീഡിയോയിലുള്ളത്.

അമ്മായിയമ്മയും മരുമകളും ജീന്‍സും ഓരേ ഡിസൈനിലുള്ള ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. ഷോപ്പിങ് ചെയ്തും കാഴ്ചകള്‍ ആസ്വദിച്ചും നടക്കുന്ന അക്ഷയയാണ് വീഡിയോയിലുള്ളത്. എന്നാല്‍ വീഡിയോ പുറത്ത് വന്നതോടെ അക്ഷയയ്ക്ക് വിമര്‍ശനമാണ് കൂടുതല്‍ ലഭിച്ചത്. ഭര്‍ത്താവ് ധനൂഷുമായി അക്ഷയയ്ക്ക് യാതൊരു തരത്തിലുള്ള അടുപ്പമുള്ളതായി തോന്നുന്നില്ലെന്നാണ് കമന്റുകള്‍ ഏറെയും. കൈപിടിച്ച് നില്‍ക്കാന്‍ അക്ഷയയ്ക്ക് താല്‍പര്യമില്ലെന്നും കമന്റുകളുണ്ട്.

ധനൂഷിനെ അക്ഷയ ഒന്ന് ചേര്‍ത്ത് പിടിക്കുന്നത് പോലുമില്ല. മറ്റുള്ള കാര്യങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലാണ് അക്ഷയ, അക്ഷയ എപ്പോഴും പുഞ്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ചിരി യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് പോലും മനസിലാകുന്നില്ല, ധനുഷും അക്ഷയയും തമ്മിലുള്ള ആത്മ ബന്ധം വര്‍ധിപ്പിക്കുക. അവള്‍ ധനൂഷിനെ പരിപാലിക്കട്ടെ അമ്മ ഇനിയെങ്കിലും വിരമിക്കൂ, ധനൂഷിനെ ഒന്ന് തൊടാന്‍ പോലും അക്ഷയ തയ്യാറാവുന്നില്ലല്ലോ…, ധനൂഷ് വളരെ ബുദ്ധിമാനായ കുട്ടിയാണ്.

അവള്‍ ടൈംപാസിനാണ് വന്നതാണെന്ന് അവന് മനസിലായിയെന്ന് തോന്നുന്നു, അക്ഷയ മറ്റ് കാര്യങ്ങള്‍ ആസ്വദിക്കുകയാണ്. അവള്‍ ധനുഷിനോട് ഒട്ടും കരുതലും സ്‌നേഹവുമുള്ളവളല്ല. മാതാപിതാക്കള്‍ തന്നെ ധനൂഷിനെ നോക്കുന്നതാണ് നല്ലത് എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍. ചിലര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നും എത്തിയിട്ടുണ്ട്. ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ധനൂഷും അക്ഷയയും അമേരിക്കയില്‍ സെറ്റില്‍ഡാകും.

അതേസമയം ധനൂഷിനെ കൂടാതെ ?ഗുണാല്‍ എന്നൊരു മകന്‍ കൂടി നെപ്പോളിയനുണ്ട്. ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനൂഷ്. ചെറിയ പ്രായത്തില്‍ തന്നെ ധനൂഷിന്റെ രോഗവിവരം കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ സെറ്റില്‍ഡായശേഷം അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നെപ്പോളിയന്‍.

 

Back to top button
error: