Social MediaTRENDING

മാളികപ്പുറംതാരം ദേവനന്ദയുടെ കാല്‍തൊട്ടുവന്ദിച്ചു വയോധികന്‍; സാക്ഷരകേരളംതന്നെ, തൊലിയുരിയുന്നുവെന്ന് വിമര്‍ശനം

മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയുടെ കാല്‍തൊട്ടുവന്ദിക്കുന്ന വയോധികന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

എറണാകുളം ജില്ലാ കലോത്സവത്തില്‍ അതിഥിയായി പങ്കെടുക്കാന്‍ ദേവനന്ദ എത്തുന്നതും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു വ്യക്തി കടന്നുവന്ന് ദേവനന്ദയുടെ കാല്‍തൊട്ടുവന്ദിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. ആളുടെ പെരുമാറ്റത്തെ അനുകൂലിച്ചു പ്രതികൂലിച്ചുംകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Signature-ad

സിനിമാതാരമായതു കൊണ്ടല്ല, മാളികപ്പുറമായി സങ്കല്‍പ്പിച്ചുകൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ സിനിമയേതാ ജീവിതമേതാണെന്ന് മനസ്സിലാവാത്ത ആളുകളെ ഓര്‍ത്ത് സങ്കടം തോന്നുന്നുവെന്നും, സാക്ഷര കേരളം എന്ന് അഹങ്കരിക്കുകയും അഭിമാനം കൊള്ളുന്നവരുമാണ് ഇത് കാണുമ്പോള്‍ കേരളം നാണിച്ചു തലതാഴ്ത്തുമെന്നും കണ്ടിട്ടു തന്നെ തൊലിയുരിയുന്നുവെന്നും കമന്റുകളുണ്ട്.

Back to top button
error: