Social Media

  • തലേദിവസം വരെ 13 കുപ്പി ബിയറോളം കുടിച്ചു; ‘കൂനിന്‍മേല്‍കുരു പോലെ’ ക്രോണിക് ഡയബറ്റിക് പേഷ്യന്റായ മണിക്ക് ലിവര്‍ സിറോസിസും!

    സിനിമയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ ഇന്നും ഉണങ്ങാത്ത മുറിവാണ് നടന്‍ കലാഭാവന്‍ മണിയുടെ അകാല മരണം. തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍ തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ. മലയാളികളെ സംബന്ധിച്ച് ആ വിശേഷണത്തിന് അര്‍ഹനായിരുന്നു കലാഭവന്‍ മണി. അതുകൊണ്ട് തന്നെയാണ് ഇന്നും അദ്ദേഹത്തിന്റെ വേര്‍പാട് മലയാളികള്‍ക്ക് സങ്കടമായി നിലനില്‍ക്കുന്നത്. മിമിക്രി ആര്‍ട്ടിസ്റ്റായി കലാജീവിതം തുടങ്ങി പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍ പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് വളരെ പെട്ടന്നാണ് കലാഭവന്‍ മണി പ്രിയങ്കരനായത്. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് എട്ടാണ്ട് പൂര്‍ത്തിയായി. ദാരിദ്യത്തെയും ജീവിത ദുരിതങ്ങളെയുമൊക്കെ തന്നിലെ കലകൊണ്ട് മറികടന്ന് സൂപ്പര്‍താരമായ കലാകാരന്മാരുടെ കൂട്ടത്തിലാണ് മണിയും. മണിയുടെ മരണം സംബന്ധിച്ച കേസില്‍ സിബിഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുടുംബം ഇപ്പോഴും. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍ രോഗമാണ് മരണകാരണമെന്നുമാണ്…

    Read More »
  • അമ്മയുടെ നഗ്നചിത്രങ്ങളെക്കുറിച്ച് അവര്‍ക്കറിയാം! കുടുംബത്തിനൊപ്പം പുറത്തുപോകുമ്പോള്‍ മാസ്‌കിടും; മുസ്ലിമായ ആസിയയുടെ ‘നിള നമ്പ്യാര്‍’ ജീവിതം

    സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് നിള നമ്പ്യാര്‍. ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയും ഗ്ലാമര്‍ മോഡലായിട്ടുമൊക്കെയാണ് നിള സജീവമായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. താന്‍ ഈ മേഖലയിലേക്ക് കടന്ന് വന്നത് എങ്ങനെയാണെന്ന് പറയുകയാണ് നിളയിപ്പോള്‍. സിനിമ ലക്ഷ്യം വെച്ച് തുടങ്ങിയ യാത്ര ഇവിടെ വന്ന് നില്‍ക്കുകയാണെന്ന് അഭിമുഖത്തിലൂടെയായിരുന്നു നിള പങ്കുവെച്ചത്. ഒപ്പം തന്റെ കുടുംബത്തെ പറ്റിയും താരം പറയുന്നു. ആസിയ എന്ന നിള ജനിച്ചത് മുസ്ലിം കമ്യൂണിറ്റിയിലായിരുന്നു. പക്ഷേ ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ എന്നെ കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് ഈ മേഖലയില്‍ സജീവമാകുന്നത്. വയറ് കാണിച്ച് അഭിനയിച്ചതിന്റെ പേരിലാണ് നടി അന്‍സിബ ഹാസനെ കമ്യൂണിറ്റി പുറത്താക്കുന്നത്. സിനിമ ലക്ഷ്യം വെച്ചാണ് ഞാന്‍ ഈ രംഗത്തേക്ക് എത്തുന്നത്. നാട്ടിലേക്ക് പോകാന്‍ പറ്റാതെ വന്നു. അങ്ങനെയുള്ള അവസ്ഥയിലാണ് ഈയൊരു ഫീല്‍ഡ് തിരഞ്ഞെടുത്തത്. ആദ്യം ഒരു ഫോട്ടോഗ്രാഫര്‍…

    Read More »
  • ഞങ്ങള്‍ ഒരുമിച്ച് വരികയാണെന്ന് ഗബ്രിയും ജാസ്മിനും! മതവും ജാതിയൊന്നും നോക്കാതെ ഒന്നിക്കണമെന്ന് ആരാധകരും

    ജാസ്മിന്‍-ഗബ്രി എന്നീ പേരുകളാണ് ഇത്തവണ ബിഗ് ബോസില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ സൗഹൃദത്തിലായ താരങ്ങള്‍ പ്രണയത്തിലായെന്ന് പലരും കരുതി. എന്നാല്‍ തങ്ങളുടെ റിലേഷന്‍ഷിപ്പ് എന്താണെന്ന് ഇതുവരെ താരങ്ങള്‍ തുറന്ന് സംസാരിച്ചിട്ടില്ല. എന്നിരുന്നാലും മത്സരത്തിന് ശേഷം ജാസ്മിനെയും ഗബ്രിയെയും ഒരുമിച്ച് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതുവരെ താരങ്ങള്‍ ഒന്നിച്ച് വിശദീകരണം നല്‍കാന്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ആരാധകരെ അമ്പരിപ്പിച്ച് കൊണ്ട് ഇപ്പോഴിതാ ജാസ്മിനും ഗബ്രിയും രംഗത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ജാസ്മിനൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങളാണ് ഗബ്രി ആദ്യം പുറത്ത് വിട്ടത്. പിന്നാലെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ‘എല്ലാവര്‍ക്കും നമസ്‌കാരം. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദിയുണ്ട്. നാളെ ഒരു സ്പെഷ്യല്‍ ദിവസമാണ്. നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ നാളെ പാലക്കാട്ടേക്ക് വരുന്നുണ്ടെന്ന് ഗബ്രി പറയുന്നു. എന്നാല്‍ ഗബ്രി മാത്രമല്ല ഞങ്ങള്‍ ഒരുമിച്ചാണ് വരുന്നതെന്ന് പറഞ്ഞ് ജാസ്മിനും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഉദ്ഘാടനത്തിന് വേണ്ടിയിട്ടാണ് ഗബ്രിയും ജാസ്മിനും ഒരുമിച്ച്…

    Read More »
  • നല്ല വറുത്തരച്ച മൂര്‍ഖന്‍ കറി! വൈറല്‍ വീഡിയോയ്ക്കു പിന്നാലെ ഫിറോസിന് ‘പൊങ്കാല’യും

    വ്യത്യസ്തമായ ഫുഡ് വ്ളോഗുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ആളാണ് ഫിറോസ് ചുട്ടിപ്പാറ. ഇന്ത്യയ്ക്കകത്തെ മാത്രമല്ല, ആഹാര കാര്യത്തില്‍ പല രാജ്യങ്ങളിലെ വൈവിദ്ധ്യങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മുമ്പ് മുതലയെ ഗ്രില്‍ ചെയ്യുന്ന വീഡിയോ ഒക്കെ ഫിറോസ് സമൂഹമാദ്ധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പാമ്പിനെ കറി വയ്ക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. വിയറ്റ്‌നാമിലെ പാമ്പിന്റെ മാര്‍ക്കറ്റില്‍ നിന്നാണ് അദ്ദേഹം രണ്ട് പാമ്പുകളെ ജീവനോടെ വാങ്ങിയത്. എലി, കോഴി, കൊറ്റി എന്നിവയെയും ആ കടയില്‍ ജീവനോടെ വില്‍ക്കാന്‍ വച്ചിട്ടുണ്ട്. വിഷമുള്ള മൂര്‍ഖനെയും പ്രത്യേകം കവറിലാക്കി വച്ചിട്ടുണ്ട്. ഇവ ഭക്ഷിക്കുന്നത് വിയറ്റ്നാമില്‍ നിയമവിധേയമാണ്. വീഡിയോ കാണുമ്പോള്‍ അരോചകമായിരിക്കും എന്നാല്‍ ആ നാട്ടിലെ ജനങ്ങള്‍ ഇത് കഴിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിയറ്റ്നാമി സ്ത്രീ ആണ് പാമ്പിനെ കറി വയ്ക്കാനായി വൃത്തിയാക്കി നല്‍കിയത്. ഫിറോസ് പാചകം ചെയ്യുമ്പോള്‍ അവര്‍ സഹായിക്കുന്നുമുണ്ട്. ഒടുവില്‍ പാമ്പ് കറി റെഡിയായപ്പോള്‍ പാത്രങ്ങളില്‍…

    Read More »
  • 10 വര്‍ഷം ഒരുമിച്ച് ജീവിച്ചു, പിന്നീട് മറ്റൊരു നടിയുമായി പ്രണയം; നടന്‍ രാജ് തരുണിനെതിരെ യുവതി

    ഹൈദരാബാദ്: തെലുഗു നടന്‍ രാജ് തരുണിനെതിരേ ആരോപണവുമായി മുന്‍ പങ്കാളി. താനുമായി ഒരുമിച്ച് ജീവിച്ചുകൊണ്ടിരുന്ന സമയത്ത് സഹതാരവുമായി പ്രണയത്തിലായെന്നും തന്നെ വഞ്ചിച്ചുവെന്നും ചൂണ്ടിക്കാട്ടി ലാവണ്യ എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. പത്ത് വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. എന്നാല്‍ രാജ് തരുണ്‍ താനുമായുള്ള ബന്ധം പരസ്യമാക്കാന്‍ തയ്യാറായില്ല. അതേ സമയം തന്നെ മുംബൈ സ്വദേശിയായ ഒരു നടിയുമായി അദ്ദേഹം പ്രണയത്തിലായി. തങ്ങള്‍ അമ്പലത്തില്‍ വച്ച് വിവാഹിതരായതാണ്. നിയമപരമായി രജിസ്റ്റര്‍ ചെയ്യാമെന്ന് രാജ് തരുണ്‍ സമ്മതിച്ചതുമാണ്. സഹതാരവുമായി ബന്ധം തുടങ്ങിയപ്പോള്‍ തന്നെ ഒഴിവാക്കി. അതേസമയം, ലാവണ്യയുടെ പരാതിയില്‍ പ്രതികരണവുമായി രാജ് തരുണ്‍ രംഗത്ത് വന്നു. തനിക്കെതിരേയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും നിരാശാജനകമാണെന്നും രാജ് തരുണ്‍ പറയുന്നു. പത്ത് വര്‍ഷം താനും ലാവണ്യയും ഒരുമിച്ചു ജീവിച്ചു എന്നത് സത്യമാണ്. എന്നാല്‍ പരസ്പര ധാരണയോടെ വേര്‍പിരിയുകയായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ താനൊന്നും ചെയ്തിട്ടില്ല- രാജ് തരുണ്‍ പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ലാവണ്യ കുറച്ച് കാലങ്ങള്‍ക്ക്…

    Read More »
  • ”അയാള്‍ എന്റെ വസ്ത്രം പൊക്കി, കൈ ദേഹത്തൂടെ പോകുന്നത് ഫീല്‍ ചെയ്തു”… ‘മുറിവില്‍’ കുറിച്ചത് ജീവിതത്തില്‍ അനുഭവിച്ചത്

    പുതുമുഖ ഗായകരില്‍ ഏറ്റവും ശ്രദ്ധേയായ ഒരാളാണ് ഗൗരി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ അടക്കം ഗൗരി ലക്ഷ്മിയുടെ പാട്ടുകള്‍ ഹിറ്റാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ഷോകള്‍ ചെയ്യാന്‍ ഗൗരിക്ക് സാധിച്ചിട്ടുണ്ട്. ഗൗരിപാടിയ ‘അജിത ഹരേ ജയ’ എന്ന ഗാനം ഒരു സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘മുറിവ്’ എന്ന അല്‍ബത്തിലെ പാട്ടാണ് ട്രന്‍ഡായിക്കൊണ്ടിരിക്കുന്നത്. ഈ ആല്‍ബത്തില്‍ എട്ട് വയസില്‍ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഈ ഗാനത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് കമന്റുകള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ഈ ഗാനം ചിട്ടപ്പെടുത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് തുറന്നുപറയുകയാണ് താരം. എന്റെ ജീവിതത്തില്‍ നേരിട്ട അനുഭവമാണ് ‘മുറിവ്’ എന്ന ആല്‍ബത്തിലൂടെ തുറന്നുകാട്ടുന്നതെന്ന് ഗൗരി ലക്ഷ്മി പറഞ്ഞു. എട്ട് വയസിലും 13ാം വയസിലും ഞാന്‍ നേരിട്ട അനുഭവമാണ് ഈ ആല്‍ബത്തിലുള്ളതെന്നും ഗൗരി പറയുന്നു. ഗൗരിയുടെ വാക്കുകളിലേക്ക്… ‘ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്തതും അനുഭവിച്ചതും…

    Read More »
  • സുന്ദരസുരഭിലമായ വിവാഹജീവിതം വേണം; അനുയോജ്യനായ വരനെ കണ്ടെത്താന്‍ സഹായം തേടി മാദകറാണി

    വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കണമെന്നും സാമൂഹിക മാധ്യമങ്ങളിലെ തന്റെ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് കുവൈത്തി ഗായികയും നടിയുമാ ഷംസ് അല്‍കുവൈതിയ്യ. ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ്, എക്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഫോളോവേഴ്‌സിനോടാണ് തനിക്ക് വരനെ കണ്ടെത്തി നല്‍കണമെന്ന് ഷംസ് അഭ്യര്‍ത്ഥിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹിതയായി സ്വസ്ഥവും സുരക്ഷിതവുമായ കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായും ഷംസ് അല്‍കുവൈതിയ്യ അറിയിച്ചു. ഷംസ് ബന്ദര്‍ നായിഫ് അല്‍അസ്ലമിയാണ് ഷംസ് അല്‍കുവൈതിയ്യ എന്ന പേരില്‍ പ്രശസ്തയായത്. 1980 ഏപ്രില്‍ 28 ന് സൗദി പിതാവിനും കുവൈത്തി മാതാവിനും ജനിച്ച ഷംസിന് രണ്ടാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് മാതാവ് കുവൈത്തി പൗരനെ വിവാഹം കഴിച്ചു. മാതാവിനും രണ്ടാനച്ഛനുമൊപ്പം കുവൈത്തില്‍ വളര്‍ന്ന ഷംസ് 2015 ല്‍ സൗദി, കുവൈത്ത് പൗരത്വങ്ങള്‍ ഒഴിവാക്കിയതായി അറിയിച്ചിരുന്നു. നിലവില്‍ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് രാജ്യത്തെ പൗരത്വമാണ് ഷംസിനുള്ളത്.  

    Read More »
  • മീനാക്ഷി ദിലീപിന് ശേഷം സെലിന്‍ ജോസഫ്; ആരും തെറ്റിദ്ധരിക്കേണ്ട അത് പ്രണയമല്ല എന്ന് വ്യക്തമാക്കി മാധവ് സുരേഷ്

    കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് നടി സെലിനൊപ്പമുള്ള ഏതാനും ഫോട്ടോകളും, മനോഹരമായ, നീണ്ട ഒരു അടിക്കുറിപ്പുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എന്നാല്‍ ഒരു പ്രണയിനിയെ കുറിച്ച് പോലും ഇത്രമനോഹരമായി വര്‍ണിക്കാന്‍ കഴിയാത്ത വിധം, സെലിന്‍ തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് പോസ്റ്റില്‍ താരപുത്രന്‍ വ്യക്തമാക്കുന്നുണ്ട്. ”എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളെ ആഘോഷിക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവളാണ് എന്റെ ലോകം. പ്രതിസന്ധികളിലൂടെ പോകുകയായിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന, ഒരു പാറപോലെ ശക്തമായി എനിക്കൊപ്പം നിന്നവള്‍. ഒരു മനുഷ്യനെന്ന നിലയിലെ എന്റെ എല്ലാ കുറവുകളും മനസ്സിലാക്കി, അത് പരിഹരിച്ച് ഞാന്‍ മുന്നോട്ട് പോകുന്നുണ്ട് എന്ന് അവള്‍ ഉറപ്പു വരുത്തും. അവളുടെ ചിരി എന്റെ ദിവസങ്ങളെ വെളിച്ചമുള്ളതാക്കുന്നു, അവളുടെ ശബ്ദം എന്റെ കാതുകള്‍ക്ക് ഇമ്പമുള്ളതാണ്. അവളുടെ സാന്നിധ്യം എനിക്ക് ഏറ്റവും വലിയ ഊര്‍ജം നല്‍കുന്നു” – എന്നൊക്കെ പറഞ്ഞുകൊണ്ടാണ്…

    Read More »
  • ”ഈ കരച്ചിലും അവിഹിതവും ആണോ ആളുകള്‍ കാണേണ്ടത്? സീരിയലുകള്‍ കാണിക്കുന്നത് കുറച്ച് ഓവറാണ്”

    സീരിയലിലൂടെ വന്ന് സിനിമയിലെത്തിയ താരമാണ് നീരജ ദാസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ തിളങ്ങിയ നീരജ പക്ഷേ സീരിയലുകളില്‍ ശക്തയായ വില്ലന്‍ വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. മോഡലിം?ഗും അഭിനയവുമായി മുന്നോട്ട് പോവുന്ന നീരജയുടെ പുതിയ റിലീസ് ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പാര്‍ട്ട്‌നേഴ്‌സ് എന്ന ചിത്രമാണ്. അഭിനയ ജീവിതത്തെ കുറിച്ച് വെര്‍ച്വല്‍ മീഡിയ എന്റര്‍ടൈന്‍മെന്റസ് ചാനലിലൂടെ നീരജ സംസാരിക്കുന്നു. ‘അഭിനയം എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. പഠനത്തിനേക്കാളുപരി പാട്ട്, ഡാന്‍സ് തുടങ്ങിയ കലാ പരിപാടികളില്‍ പങ്കെടുക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധയുണ്ടായിരുന്നത്. അങ്ങനെയാണ് പിന്നീട് കൈരളി വി ചാനലില്‍ ആങ്കറായി തുടങ്ങിയത്. അമ്മയായിരുന്നു എല്ലാത്തിനും സപ്പോര്‍ട്ട്. ശേഷം മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അതൊരു നെഗറ്റീവ് വേഷമായിരുന്നു.’ നീരജ പറഞ്ഞു. ‘സീരിയലില്‍ പല തരത്തിലുള്ള ചവിട്ട് താഴ്ത്തലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രൊഡ്യസര്‍മാര്‍ക്ക് ചില അഭിനേതാക്കളോട് മാത്രം പ്രത്യേക താത്പര്യം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് വേറേ ആളുകളോട് ചാന്‍സ് ചോദിച്ച് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല എന്നും…

    Read More »
  • കോടിക്കണക്കിന് പ്രതിഫലം വാങ്ങുന്ന ആളാണ്, കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥ അത്ര നല്ലതല്ല ! ഫഹദിനെ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍

    മലയാള സിനിമയിലെ യുവ താരങ്ങളില്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍, ഇപ്പോഴിതാ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അനൂപ് ചന്ദ്രന്‍. കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയാണ് ഇത്തവണ ഉണ്ടായത്. ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നുവെങ്കിലും കുറച്ച് പേര്‍ എത്തിയിരുന്നില്ല. ഇപ്പോഴിതാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടന്‍ ഫഹദ് ഫാസിലിനേയും ഭാര്യ നസ്രിയയെയും ഉള്‍പ്പെടേയുള്ള താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അനൂപ് ചന്ദ്രന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, അമ്മ പോലുള്ള ഒരു ചാരിറ്റി സംഘടനയുടെ യോഗത്തില്‍ ഫഹദ് ഫാസിലിനെപ്പോലുള്ളവര്‍ പങ്കെടുക്കേണ്ടതാണ്. യോഗം നടക്കുന്ന സമയത്ത് അദ്ദേഹം എറണാകുളത്ത് ഉണ്ടായിട്ടും പങ്കെടുക്കാതിരുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല എന്നും അനൂപ് ചന്ദ്രന്‍ പറയുന്നുണ്ട്. അമ്മയുടെ പ്രവര്‍ത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്ബളം വാങ്ങിക്കുന്ന നടനമാണ്. അമ്മ…

    Read More »
Back to top button
error: