Social MediaTRENDING

ജെനീലിയയുടെ പേര് പറയുമ്പോള്‍ മുഖത്ത് പരമ പുച്ഛം; താരപുത്രിയെ മര്യാദ പഠിപ്പിച്ച് ആരാധകര്‍

താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുക എന്നത് ബോളിവുഡില്‍ പതിവാണ്. അങ്ങനെ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ താരമാണ് സോനം കപൂര്‍. അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ കരിയര്‍ ആരംഭിക്കുന്നത് രണ്‍ബീര്‍ കപൂറിനൊപ്പം സാവരിയ്യ എന്ന ചിത്രത്തിലൂടെയാണ്. സിനിമ വിജയിച്ചില്ലെങ്കിലും സോനവും രണ്‍ബീറും താരങ്ങളായി മാറി.

ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തേക്കാള്‍ തന്റെ വ്യക്തി ജീവിതത്തിലൂടെയാണ് സോനം കപൂര്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. തന്റ ഫാഷന്‍ സെന്‍സിന്റെ പേരില്‍ ആരാധകരില്‍ നിന്നും സോനം കപൂര്‍ പ്രശംസ നേടാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം ട്രോളുകളും സോനം കപൂര്‍ നേരിടാറുണ്ട്. അഹങ്കാരി എന്ന വിളി നിരന്തരം കേള്‍ക്കേണ്ടി വരാറുണ്ട് സോനം കപൂര്‍.

Signature-ad

ഇപ്പോഴിതാ ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും പരിഹാസവും നേരിടുകയാണ് സോനം കപൂര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ പ്രചരിക്കുന്ന ഒരു സ്‌ക്രീന്‍ ഷോട്ടാണ് സോനം കപൂറിന് പ്രതിസന്ധിയാകുന്നത്. പണ്ടൊരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഒരു ചോദ്യത്തിന് സോനം പറഞ്ഞ മറുപടിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ഷോയില്‍ വച്ച് അവതാരകനായ കരണ്‍ ജോഹര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും റിയല്‍ ആയി തോന്നുന്നത് ഏത് താരമാണെന്ന് സോനം കപൂറിനോട് ചോദിച്ചു. ഇതിന് സോനം നല്‍കിയ മറുപടി ‘ആ ജെനീലയും സമീറയും, അങ്ങനെ ആരെല്ലാമോ, അവരെല്ലാം” എന്നായിരുന്നു. എന്നാല്‍ ഈ മറുപടി നല്‍കുന്ന സമയത്തെ സോനം കപൂറിന്റെ മുഖഭാവമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ചയാക്കി മാറിയിരിക്കുന്നത്.

ജെനീലയയുടേയും സമീറയുടേയും പേര് പറയുമ്പോള്‍ സോനം കപൂറിന്റെ മുഖത്ത് പുച്ഛ ഭാവമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഇതോടെ നിരവധി പേരാണ് സോനം കപൂറിനെ വിമര്‍ശിച്ച് എത്തിയിരിക്കുന്നത്. സോനം കപൂറിന് അസൂയയാണെന്നും ജെനീലയുടെ ഒറ്റ തെന്നിന്ത്യന്‍ സിനിമ മതി സോനം കപൂറിന്റെ കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അഭിനയിക്കാന്‍ അറിയാത്ത സോനം അച്ഛന്റെ പേരിലാണ് പിടിച്ചു നില്‍ക്കുന്നത്. അങ്ങനെയുള്ള സോനത്തിന് ജെനീലിയയുടെ കഴിവിനോടും പ്രശസ്തിയോടും അസൂയയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം സോനം കപൂറിന്റെ വീഡിയോയ്ക്ക് ജെനീലയ കമന്റ് ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മൂന്ന് കൂപ്പുകൈ ആണ് ജെനീലയയുടെ കമന്റ്. വാക്കുകളൊന്നുമില്ലാതെ ഇമോജി മാത്രം പങ്കുവച്ച ജെനീലയയുടെ പ്രതികരണവും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നുണ്ട്. ചിലര്‍ സോനമിന്റേത് സത്യസന്ധമായ വാക്കുകളാണെന്നും അതിനുള്ള നന്ദിയാണ് ജെനീലിയ കമന്റിലൂടെ അറിയിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ മറ്റ് ചിലര്‍ പറയുന്നത് സോനം തന്നെ പരിഹസിച്ചത് ജെനീലിയ ചൂണ്ടിക്കാണിക്കുകയായിരുന്നു എന്നാണ്.

എന്തായാലും സോഷ്യല്‍ മീഡിയ സോനം കപൂറിനെ ട്രോളാനുള്ള പുതിയൊരു കാരണം കിട്ടിയ സന്തോഷത്തിലാണെന്ന് പറഞ്ഞാല്‍ മതി. താരത്തിനെതിരെ നിരവധി പേരാണ് പരിഹാസവുമായി എത്തുന്നത്. അതേസമയം, ഈയ്യടുത്താണ് സോനം അമ്മയായത്. 2023 ല്‍ പുറത്തിറങ്ങിയ ബ്ലൈന്‍ഡ് ആണ് സോനം കപൂറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ട്രയല്‍ പിരിയഡ് ആണ് ജെനീലിയയുടെ ഒടുവിലിറങ്ങിയ സിനിമ. ആമിര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സിത്താരെ സമീന്‍ പര്‍ ആണ് ജെനീലിയയുടേതായി അണിയറയിലുള്ള സിനിമ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: