Social MediaTRENDING

”വീട്ടില്‍ ഇരുത്താനല്ല വിവാഹം കഴിച്ചത്, പോകുന്നിടത്തെല്ലാം അവളെ കൊണ്ടുപോകും; ‘അവനെ’ മാറ്റി നിര്‍ത്താന്‍ തോന്നിയില്ല”

ഷിയാസ് കരീം ഏറെ ആഗ്രഹിച്ചിരുന്ന വിവാഹം കേസും വിവാദവുമുണ്ടായപ്പോഴാണ് മുടങ്ങിയത്. എന്‍ഗേജ്മെന്റ് വരെ കഴിഞ്ഞതായിരുന്നു. കേസും മറ്റും ഉണ്ടായതോടെ വധുവിന്റെ വീട്ടില്‍ നിന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും വിവാഹം മുടങ്ങുകയുമായിരുന്നു. നടന്റെ വിവാഹം കുടുംബാംഗങ്ങളുടെയെല്ലാം സ്വപ്നവും ആഗ്രഹവുമായിരുന്നു. ഇനി ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് വരില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് ദര്‍ഫയും ഷിയാസും അടുപ്പത്തിലാകുന്നത്. അടുത്ത സുഹൃത്ത് ദര്‍ഫയുമായുള്ള ഷിയാസിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിടുന്നതേയുള്ളു.

ആഘോഷമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. എമിറേറ്റ്സ് എന്‍ബിഡിയില്‍ ജോലി ചെയ്യുകയാണ് ദര്‍ഫ. സിനിമ, ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം. എല്ലാവരും വേട്ടയാടിയപ്പോള്‍ ആത്മധൈര്യം പകര്‍ന്ന് ഒപ്പം നിന്ന പെണ്‍കുട്ടി എന്നാണ് ദര്‍ഫയെ ഷിയാസ് വിശേഷിപ്പിക്കാറുള്ളത്.

Signature-ad

ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമൊക്കെ വിവാഹ സമയത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഷിയാസ് ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ. അന്ന് പക്ഷെ ദര്‍ഫയ്ക്ക് പ്രായം കുറവായിരുന്നു എന്ന കാരണത്താല്‍ ആ ആലോചന വിവാഹത്തിലേക്ക് എത്തിയില്ല. എന്നിരുന്നാലും ഇരുവരും ആ സൗഹൃദം നിലനിര്‍ത്തിയിരുന്നു.

സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയപ്പോഴാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. വിവാഹശേഷം യാത്രകളും ഉദ്ഘാടനങ്ങളും മറ്റുമെല്ലാമായി തിരക്കിലാണ് ഷിയാസും ദര്‍ഫയും. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ ദര്‍ഫയ്ക്കൊപ്പം എത്തിയപ്പോള്‍ ഷിയാസ് കരീം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഓണ്‍ലൈന്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ സോഷ്യല്‍മീഡിയ താരം അലിന്‍ ജോസ് പെരേര വിവാഹത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് സംസാരിച്ചാണ് ഷിയാസ് തുടങ്ങിയത്. ഷിയാസ് കരീമിന്റെ വിവാഹത്തില്‍ അതിഥിയായി അലിന്‍ എത്തിയത് ഏറെ വൈറലായിരുന്നു. ദര്‍ഫയുടെ സഹപാഠി കൂടിയാണ് അലിന്‍. എന്റെ ജീവിത്തില്‍ ഞാന്‍ ആരെയും മാറ്റി നിര്‍ത്താറില്ല.

എല്ലാവരും വലിയ കഴിവുള്ളവര്‍ ഒന്നുമല്ല. എനിക്ക് വലിയ കഴിവ് ഉണ്ടായിട്ടൊന്നുമല്ല ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നത്. എന്റെ രൂപവും സംസാരവും, ഭാഗ്യവും ഒക്കെയാണ് ഇവിടെ എത്തിച്ചത്. അലിന്‍ ജോസ് എന്റെ ഭാര്യയുടെ സുഹൃത്താണ്. അവനെ മാറ്റി നിര്‍ത്തണം എന്ന് തോന്നിയിട്ടില്ല. ഇരുപതോ ഇരുപത്തിരണ്ടോ വയസാണ് അവന് പ്രായം.

ഞാനാണ് അവനെ കല്യാണത്തിന് വിളിച്ചത്. വിവാഹത്തിന് നാലോ അഞ്ചോ ദിവസം മുമ്പാണ് ഞാന്‍ ഇവിടെ എത്തുന്നത്. എന്റെ സിനിമയുടെ പൂജക്ക് ഒക്കെ പോയപ്പോള്‍ എന്നോട് വിവാഹം വിളിക്കുന്നില്ലേ എന്ന് അവന്‍ ചോദിച്ചതാണ്.

ആളൊരു പാവമാണ്. നിങ്ങള്‍ എല്ലാവരും കൂടി പുള്ളിയെ അങ്ങനെ ആക്കുന്നതാണ്. അദ്ദേഹത്തിന്റെ റിവ്യു ചിലരെ ഹര്‍ട്ട് ചെയ്യുന്നുണ്ടാകും. ഞങ്ങളെ ഹര്‍ട്ട് ചെയ്യുന്നില്ല. അദ്ദേഹം ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ അകത്തത് കൊണ്ടുള്ള പ്രശ്നങ്ങളാണ്. നമ്മള്‍ എല്ലാം മനുഷ്യരാണ്. സഹജീവികളെ സ്നേഹിച്ച് മുമ്പോട്ട് പോകണം ഷിയാസ് പറഞ്ഞു. പിന്നീട് എല്ലാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴും ഭാര്യയെ ഒപ്പം കൂട്ടാനുള്ള കാരണമാണ് ഷിയാസ് പറഞ്ഞത്.

ഞാന്‍ പോകുന്നിടത്തെല്ലാം അവളെ കൊണ്ട് പോകും. കാരണം കുറച്ച് ദിവസം കഴിഞ്ഞാല്‍ അവള്‍ അബുദാബിയിലേക്ക് പോകും. എന്റെ കൂടെ ഉള്ള സമയം എല്ലാം അവള്‍ എന്റെ ഒപ്പം സ്പെന്റ് ചെയ്യട്ടെ. ഞാന്‍ പോകുന്നിടത്തൊക്കെ ഞാന്‍ അവളെ വിളിക്കാറുണ്ട്. പിന്നെ വീട്ടില്‍ ഇരുത്താന്‍ അല്ല ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. എന്റെ കൂടെ യാത്ര ചെയ്യാനാണ്.

എന്റെ ലൈഫ് പാര്‍ട്ണറാണ് അവള്‍. എനിക്ക് ഡ്രൈവര്‍ ഇല്ല. അപ്പോള്‍ എനിക്ക് കൂടെ വരാന്‍ വേറെ ആരാണ് ഉള്ളത് എന്റെ ലൈഫ് പാര്‍ട്ണറാണ് വേണ്ടത് ഒപ്പം. എന്റെ കൂടെ അവള്‍ വരുമ്പോള്‍ അവള്‍ ഹാപ്പിയാണ് ഞാനും ഹാപ്പി.

വിവാഹം കഴിഞ്ഞ് കഴിയുമ്പോഴേ ആ ഫീല്‍ മനസിലാകൂ. അതൊരു സുഖമാണ്. എന്റെ കോണ്‍ഫിഡന്‍സ് കൂടും. എന്റെ നെഗറ്റീവും പോസിറ്റീവും എല്ലാം അറിയുന്നത് അവള്‍ക്കാണ്. ഞങ്ങള്‍ പരസ്പരം മനസിലാക്കിയിട്ടാണ് വിവാഹത്തിലേക്ക് എത്തിയതും. ഇവള്‍ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടിട്ടില്ല.

എന്റെ കൂടെയാണ് മലപ്പുറത്തും മൂന്നാറിലും വന്നിട്ടുള്ളത്. വളരെ ചെറിയ കുട്ടിയാണ്. പ്രായം ഒന്നുമില്ല. 22 വയസേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം ദര്‍ഫ ചെറിയ മോളാണ്. ഇവളുടെ 22 വയസ് ഉള്ളപ്പോള്‍ ഞാന്‍ ജീവിക്കാന്‍ ഒരുപാട് വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ട് എന്നാണ് ഭാര്യയെ കുറിച്ച് സംസാരിക്കവെ ഷിയാസ് പറഞ്ഞത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: