Breaking NewsKeralaLead NewsNEWSSocial MediaTRENDING

ഞാന്‍ ഇവിടെയുണ്ട്! ഇതാ എക്‌സ്‌ക്ലൂസീവ് ഫൂട്ടേജ്; എവിടെയെന്നു ചോദിക്കുന്നവരെ പരിഹസിച്ച് ഷൈന്‍ ടോം ചാക്കോ; വിന്‍സിക്കൊപ്പം അഭിനയിച്ച സിനിമയുടെ പോസ്റ്ററും ഇന്‍സ്റ്റഗ്രാമില്‍; നടന് നോട്ടീസ് നല്‍കാന്‍ പോലീസ്; ഓടിയത് എന്തിനെന്ന് അന്വേഷിക്കും

കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടത് ചര്‍ച്ചയാകവെ താന്‍ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഷൈന്‍ ടോം ചാക്കോ. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ പങ്കുവച്ചത്. ഹോട്ടലില്‍നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. ‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്‌സ്‌ക്ലൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്ന് കുറിച്ചാണ് ഷൈന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ട്വന്റി 20 എന്ന സിനിമയില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും മോഹന്‍ലാല്‍ സ്വിമിങ് പൂളിലേക്ക് ചാടുന്നതാണ് മറ്റൊരു വിഡിയോ. ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ഷൈന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Signature-ad

അതേസമയം, ഡാന്‍സാഫ് സംഘത്തെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് നടനെ ചോദ്യം ചെയ്‌തേക്കും. നോട്ടിസ് നല്‍കി വൈകാതെ ഷൈന്‍ ടോം ചാക്കോയോട് ഹാജരാകാന്‍ നിര്‍ദേശിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. താമസിച്ചിരുന്ന ഹോട്ടലില്‍ ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ എന്തിനാണ് നടന്‍ പിന്‍വശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്നാണ് പൊലീസിന് അറിയേണ്ടത്.

ലഹരിക്കേസില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ വെട്ടിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങക്കൊപ്പം നടന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് നേരത്തേ വൈറലായിരുന്നു. നടി വിന്‍സി അലോഷ്യസിന്റെ പോസ്റ്റാണ് നടന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രക്ഷപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പുമാത്രമാണ് ഇതു പോസ്റ്റ് ചെയ്തത്.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും സിനിമ സെറ്റില്‍വെച്ച് നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയിലൂടെ വിന്‍ സി തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഷൈന്‍ സ്റ്റോറി ആക്കിയിരിക്കുന്നത്. ഈ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത് രാത്രി പത്ത് മണിക്കാണ്. രാത്രി 10.58-നാണ് ഷൈന്‍ ഇറങ്ങിയോടിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിന്‍സി നടന്റെ പേരും സിനിമയുടെ പേരും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വിന്‍ സി നല്‍കിയ പരാതി പുറത്തുവരികയും നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് പരസ്യമാകുകയുമായിരുന്നു. നടന്റേയും സിനിമയുടേയും പേര് പുറത്തുപറയരുതെന്ന് താന്‍ പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും വിന്‍സി പ്രതികരിച്ചിരുന്നു.

വിന്‍സിയുടെ പരാതി പരിശോധിക്കാന്‍ താരംസംഘടനയായ അമ്മ മൂന്നംഗ സമിതി രൂപവത്കരിച്ചു. അന്‍സിബ, സരയൂ, വിനു മോഹന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ഷൈനില്‍നിന്ന് സമിതി വിശദീകരണം തേടും.

ഡാന്‍സാഫ് ടീമിന്റെ പരിശോധനയ്ക്കിടെയാണു ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്നിറങ്ങിയോടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപെട്ടു. മൂന്നാം നിലയിലെ മുറിയുടെ ജനാലവഴിയാണ് ഷൈന്‍ പുറത്തേക്ക് ചാടിയത്. രണ്ടാംനിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടിയ ഷൈന്‍ തുടര്‍ന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടി. തുടര്‍ന്ന് കോണിപ്പടി വഴി പുറത്തേക്ക് ഓടി. പുറത്തിറങ്ങിയപ്പോള്‍ കണ്ട ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഡാന്‍സാഫ് ടീം പരിശോധനക്കെത്തിയത്. ഡാന്‍സാഫ് ടീമിന് ഹോട്ടല്‍മുറിയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല

 

Back to top button
error: