Social Media
-
02/08/2022നേരറിയാന്‍ ‘സി.ബി.ഐയൊന്നുവേണ്ട, ഇന്ത്യക്കാര്‍ക്ക് വിശ്വാസം സോഷ്യല്‍മീഡിയയെ!
ലണ്ടന്‍: ഏതെങ്കിലും കാര്യത്തിന്റെ വസ്തുത അറിയാന്‍ ഇന്ത്യക്കാര്‍ ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയെന്ന് റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിന്റെ (ഒയുപി) ആഗോള പഠനമനുസരിച്ച് ഇന്ത്യയിലെ 54 ശതമാനം ആളുകളും സോഷ്യല്‍ മീഡിയയെ വിശ്വസിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പുസ്തകങ്ങളെയും കൂടുതല്‍ പരമ്പരാഗത മാര്‍ഗങ്ങളെയും ആശ്രയിക്കുന്നത് കുറഞ്ഞതായും പഠനം പറയുന്നു. ഗവേഷണത്തിന്റെ ഭാഗമായി ‘ദ മാറ്റര്‍ ഓഫ് ഫാക്റ്റ്’ എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങള്‍ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കൂടുതലും വ്യാജ വാര്‍ത്തകളും തെറ്റായ അവകാശവാദങ്ങളുമാണെന്ന ആശങ്കകള്‍ക്കിടയിലും ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങള്‍ വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കുന്നവരാണ്. കൂടാതെ ഇവ ഷെയര്‍ ചെയ്യുന്നുമുണ്ട്. വസ്തുതാപരമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യകഴിഞ്ഞാല്‍ മെക്‌സിക്കന്‍കാരും ദക്ഷിണാഫ്രിക്കക്കാരും( 43 ശതമാനം) ആണ് കൂടുതലുള്ളത്. 29 ശതമാനം വരുന്ന അമേരിക്കക്കാരുമായി താരതമ്യം…
Read More » -
02/08/2022ജ്യേഷ്ഠന്‍ രക്ഷാകരം നീട്ടി; മരണത്തിലേക്ക് തലകുത്തിവീണ അനുജന് പുതുജന്മം
മലപ്പുറം: ജ്യേഷ്ഠന്റെ ഗോള്‍ഡന്‍ സേവില്‍ അനുജന് കിട്ടിയത് പുനര്‍ജന്മം. മലപ്പുറം ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് ജ്യേഷ്ഠന്‍ സാദിഖ് രക്ഷപ്പെടുത്തിയത്. വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന്റെ മുകളില്‍നിന്ന് കാല്‍വഴുതി താഴേക്കുവീണ അനുജന് ജ്യേഷ്ഠന്റെ കരങ്ങള്‍ രക്ഷയാകുകയായിരുന്നു. വീട് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയതായിരുന്നു ഷെഫീഖ്. ഈ സമയത്ത് മുറ്റത്തുനിന്ന് െപെപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സാദിഖ്. ഇതിനിടെ കാല്‍വഴുതി ഷെഫീഖ് തലകുത്തി താഴേക്ക് വീണു. ഇതുകണ്ട സാദിഖ് െകെയിലിരുന്ന െപെപ്പ് വലിച്ചെറിഞ്ഞ് അനുജനെ കരങ്ങളില്‍ താങ്ങിയെടുത്തു. എന്നാല്‍ ഷഫീഖിനെ നെഞ്ചോടുചേര്‍ത്ത് സാദിഖ് നിലത്തുവീണു. എങ്കിലും രണ്ടുപേര്‍ക്കും കാര്യമായ പരുക്കുണ്ടായില്ല. സാദിഖിന് അല്‍പസമയം പ്രയാസം അനുഭവപ്പെട്ടതോടെ ഷഫീഖ് ഒന്നുഭയന്നെങ്കിലും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല എന്നറിഞ്ഞതോടെയാണ് ആശ്വാസമായത്. തലകീഴായി താഴേക്കുവന്ന ഷഫീക്കിന് സാദിഖിന്റെ കരങ്ങളിലൂടെ പുനര്‍ജന്മമാണ് ലഭിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങരംകുളത്ത് ബിസിനസ് നടത്തുകയാണ് സാദിഖ്. വീട്ടിലെ സിസിടിവിയല്‍ സംഭവം പതിഞ്ഞിരുന്നു. ഇത് സാമൂഹികമാധ്യപമങ്ങളില്‍ എത്തിയതിനു പിന്നാലെ ഇരുവരുടെയും രക്ഷപ്പെടല്‍ വീഡിയോ ഇന്നലെ വൈറലായി.
Read More » -
02/08/2022സ്‌പോട്ടിഫൈയെയും ആപ്പിളിനെയും വെല്ലുവിളിക്കാൻ ടിക്‌ടോക് മ്യൂസിക് ആപ്പ്
കുറഞ്ഞ കാലത്തിനിടെ ഷോർട്ട് വിഡിയോ വിപണിയിൽ ജനപ്രീതി നേടിയെടുത്ത ടിക്ടോക് മ്യൂസിക് രംഗത്തേക്കും വരുന്നു. ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് പുതിയ മ്യൂസിക് ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്‌മാർക്ക് ഓഫിസിൽ നൽകിയ ട്രേഡ്‌മാർക്ക് അപേക്ഷ കേന്ദ്രീകരിച്ചാണ് വാർത്ത വന്നിരിക്കുന്നത്. എന്നാൽ മ്യൂസിക് ആപ്പിന്റെ ലോഞ്ച് സമയം വ്യക്തമല്ലെങ്കിലും ആപ്പിനെ ടിക്ടോക് മ്യൂസിക് എന്നാണ് വിളിക്കുന്നത്. സ്‌പോട്ടിഫൈ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ മ്യൂസിക് സ്ട്രീമിങ് ഭീമന്മാർക്കെതിരെയാകും ടിക്ടോക് മ്യൂസിക് മത്സരിക്കുക. ബൈറ്റ്ഡാൻസ് ഇതിനകം തന്നെ റെസ്സോ എന്ന പേരിലുള്ള മ്യൂസിക് സ്ട്രീമിങ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടിക്ടോക് നിരോധിച്ചെങ്കിലും റെസ്സോ ഇപ്പോഴും ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. വിനോദം, ഫാഷൻ, സ്‌പോർട്‌സ്, സമകാലിക ഇവന്റുകൾ എന്നീ മേഖലകളിലെ ഓഡിയോ, വിഡിയോ ഇന്ററാക്ടീവ് മീഡിയ പ്രോഗ്രാമിങ് തത്സമയം സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ ബൈറ്റ്ഡാൻസ് വഴിയുള്ള ടിക് ടോക് മ്യൂസിക് അനുവദിക്കുമെന്ന് പേറ്റന്റ് അപേക്ഷയില്‍ പറയുന്നുണ്ട്. ഇത് പോഡ്‌കാസ്റ്റും റേഡിയോ…
Read More » -
01/08/2022തടവുകാരികളെ പ്രണയിക്കണോ ? ഡേറ്റിംഗ് നടത്തണോ ? അതിനായി മാത്രമൊരു ഡേറ്റിംഗ് ആപ്പ്!
സമാനമായി ചിന്തിക്കുന്നവര്‍ ഒന്നിക്കുന്ന ഒരിടമാണ് ഡേറ്റിംഗ് ആപ്പുകള്‍. അവിടെ സ്‌നേഹിക്കാനും ഒരുമിച്ച് ജീവിക്കാനും പറ്റുന്ന ഒരു പങ്കാളിയെ ആളുകള്‍ തിരയുന്നു. ഒരേ ജോലി, ഒരേ ഹോബി ഒക്കെയായിരിക്കും അവിടെ ആളുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ നമ്മള്‍ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു പുതിയ ആശയവുമായാണ് വന്നിരിക്കയാണ് ഒരു ഡേറ്റിംഗ് ആപ്പ്. അതിന്റെ പേരില്‍ തന്നെയുണ്ട് ആ പ്രത്യേകത, വിമന്‍ ബിഹൈന്‍ഡ് ബാര്‍സ്. പേര് സൂചിപ്പിക്കും പോലെ ജയിലില്‍ കഴിയുന്നവരുമായി ഇടപഴകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഡേറ്റിംഗ് ആപ്പ്. ജയിലിലെ സ്ത്രീ തടവുകാരുമായി ഡേറ്റിങ് നടത്താന്‍ ഇത് ആളുകള്‍ക്ക് ഒരു അവസരം ഒരുക്കുന്നു. ദീര്‍ഘകാലമായി ജയിലില്‍ ഒറ്റപ്പെട്ട് കഴിയുന്ന തടവുകാര്‍ക്ക് ഇതൊരു പുതിയ പ്രതീക്ഷയായിരിക്കും. വീട്ടുകാരും പുറം ലോകവുമായി വേര്‍പെട്ട് ഏകാന്തതയില്‍ കഴിയുന്ന അവര്‍ വൈകാരികമായും മാനസികമായും ആകെ തകര്‍ന്ന അവസ്ഥയിലാകാം. അത്തരക്കാര്‍ക്ക് ഒരു പുതുജീവന്‍ നല്കാന്‍ ഈ ആപ്പ് ലക്ഷ്യമിടുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീണ്ടും പഴയ ജീവിതത്തിലേയ്ക്ക് തിരികെ പോകാതെ, പകരം…
Read More » -
01/08/2022വധുവിനെ കാണാന്‍ കൊള്ളില്ല, തന്റെ മകന് ചേരില്ല, പ്രണയവിവാഹം മുടക്കി അമ്മായിയമ്മ!
ഒരു വ്യക്തിയുടെ പരിമിതികള്‍ ആരാണ് നിശ്ചയിക്കുന്നത്? ഉയരം, നിറം, ശരീര ഭാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ച് കാണുന്ന അല്ലെങ്കില്‍ വില കുറച്ച് കാണുന്ന ഒരു പ്രവണത ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. നമ്മുടെ രാജ്യത്ത് മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും ഈ പ്രവണതയുണ്ട്. ഇത് കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. ടുണീഷ്യയില്‍ അടുത്തിടെ ഒരു യുവതിയുടെ കല്യാണം മുടങ്ങിയതും ഇതിനെ പേരില്‍ തന്നെ. തന്റെ നാല് വര്‍ഷത്തെ പ്രണയം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ലാമിയ അല്‍-ലബാവി. അന്ന് അവളുടെ വിവാഹമായിരുന്നു. ലക്ഷങ്ങള്‍ ചിലവിട്ട് അവള്‍ തന്റെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി. ഒന്നിനും ഒരു കുറവുണ്ടാകരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമായിരുന്നു. വെളുത്ത വസ്ത്രം ധരിച്ച് സുന്ദരിയായി അവള്‍ വരന്റെ സമീപം വന്ന് നിന്നു. ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അവള്‍ക്ക് അത്. എന്നാല്‍ അവളുടെ എല്ലാം സന്തോഷവും വീണുടഞ്ഞത് പെട്ടെന്നായിരുന്നു. അവളുടെ അമ്മായിഅമ്മ അന്നാണ് അവളെ ആദ്യമായി കണ്ടത്. അവളുടെ രൂപം…
Read More » -
30/07/2022കഞ്ചാവ് കടത്തുകാർക്കൊപ്പം അറസ്റ്റിന്റെ സമയത്ത് ‘കീഴടങ്ങി’ നായയും; ദൃശ്യങ്ങൾ വൈറൽ
സാധാരണയായി നായകളെ വളർത്തുമ്പോൾ നമുക്കൊരു വിശ്വാസമുണ്ടാവും. എന്തെങ്കിലും ആപത്ത് വന്നാലും ഇവൻ നമ്മെ രക്ഷിച്ചു കൊള്ളും എന്ന്. എന്നാൽ, ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അവനെ ഒരു ക്രിമിനൽ ഗാംഗിന്റെ കൂടെയാണ് കാണുന്നത്. അവർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴുള്ള ചിത്രവും ദൃശ്യങ്ങളുമാണ് വൈറലായത്. വൈറലായ ദൃശ്യത്തിൽ ഗാംഗിലെ അംഗങ്ങൾ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തറയിൽ കിടക്കുന്നത് കാണാം. അതുപോലെ തന്നെ തറയിൽ കിടക്കുകയാണ് നായയും. ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തെ ഹോർട്ടോലാൻഡിയയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും വസ്തുവിൽ നിന്ന് 1.1 ടൺ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. റെയ്ഡിന്റെ വീഡിയോ ഓൺലൈനിലും ഷെയർ ചെയ്യപ്പെട്ടുണ്ട്. അതിൽ, പ്രതികൾ നിലത്ത് മുഖം കുനിച്ച് കിടക്കുന്നതായി കാണാം. അവരുടെ കൈകൾ പുറകിലേക്ക് ബന്ധിച്ചിട്ടുണ്ട്. സങ്കടകരമെന്നു പറയട്ടെ, അവരുടെ വിശ്വസ്തനായ കാവൽ നായയും തന്റെ ജോലിയിൽ പരാജയപ്പെട്ടുവെന്ന് വേണം കരുതാൻ. അവനും അവരുടെ അടുത്ത് തറയിൽ കിക്കുന്നതായാണ്…
Read More » -
29/07/2022വാട്‌സ്ആപ്പ് സക്കര്‍ബര്‍ഗിന്റെ അറുക്കപ്പെടാനുള്ള കുഞ്ഞാടോ ?
പണം ലഭിക്കുന്നില്ല എന്നതാണല്ലോ വാട്ട്സ്ആപ്പില്‍ സക്കര്‍ബര്‍ഗിന് താല്‍പ്പര്യം കുറയാനുള്ള പ്രധാനകാരണം. എന്നാല്‍ സന്ദേശ കൈമാറ്റ ആപ്പില്‍ നിന്നും പണം കണ്ടെത്താന്‍ അത്രയും ബുദ്ധിമുട്ടാണോ?. ചൈനക്കാര്‍ അത് പറയില്ല. ടെൻസെന്‍റ് നടത്തുന്ന ചൈനയിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വീചാറ്റ്. 2022 ജൂണിൽ മാത്രം 500 മില്യണ്‍ ഡോളര്‍ വരുമാനമാണ് ഈ ആപ്പ് ഉണ്ടാക്കിയതെന്നാണ് കണക്കുകള്‍ പറയുന്നത്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിന്‍റെ കണക്കുകള്‍ അനുസരിച്ചാണ് ഇത്. പേയ്‌മെന്റുകൾ, പരസ്യം ചെയ്യൽ, ഗെയിം ഗേറ്റ് വേ എന്നീ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ ആപ്പ് പണം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയ്ക്ക് പുറത്ത് വളരെക്കുറച്ച് സ്വാദീനമുള്ള വീചാറ്റ് ഇത്രയും തുകയുണ്ടാക്കുന്നുണ്ടെങ്കില്‍ ലോക വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വാട്ട്സ്ആപ്പിന് അത് സാധിക്കേണ്ടതല്ലെ എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇതിനുള്ള ഉത്തരം എന്തിനാണ് സക്കര്‍ബര്‍ഗ് വാട്ട്സ്ആപ്പ് വാങ്ങിയത് എന്നതിലാണ് കിടക്കുന്നത്. വാട്ട്സ്ആപ്പ് ഏറ്റെടുക്കല്‍ 2014 മുതല്‍ ഒരു നിയമപ്രശ്നമായി അമേരിക്കയിലെ…
Read More » -
28/07/2022വിധിയോട് തോറ്റെങ്കിലും വിജയക്കപ്പോടെ വിമലിന്റെ അന്ത്യയാത്ര!; കബഡി മത്സരത്തിനിടെ മരിച്ച താരത്തിന്റെ മൃതദേഹത്തിനൊപ്പം ട്രോഫിയും അടക്കം ചെയ്ത് സുഹൃത്തുക്കള്‍
സേലം: മത്സരത്തിനിടെ മരിച്ച യുവ കബഡിതാരത്തിന് വികാര നിര്‍ഭര യാത്രയയപ്പ് നല്‍കി സഹതാരങ്ങള്‍. തമിഴ്‌നാട്ടില്‍ പ്രാദേശിക കബഡി മത്സരത്തിനിടെ മരിച്ച സേലം സ്വദേശി വിമല്‍രാ(22) ജിന് സുഹൃത്തുക്കള്‍ നല്‍കിയ യാത്രാമൊഴിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. യുവതാരത്തിനുണ്ടായ ദാരുണാന്ത്യം രാജ്യത്തിന്റെ മുഴുവന്‍ കണ്ണുകള്‍ നനയിച്ച സംഭവമായിരുന്നു. സേലം സ്വദേശി വിമല്‍രാജ് (22) ആണ് മരിച്ചത്. സേലത്തെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയാ വിമല്‍രാജ് കുഡല്ലൂര്‍, പന്രുതിയില്‍ നടന്ന കബഡി മത്സരത്തിനിടെയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന സംസ്‌കാരച്ചടങ്ങില്‍, മത്സരത്തില്‍ വിമല്‍ മുമ്പ് നേടിയ കപ്പ് മൃതദേഹത്തിനൊപ്പം അടക്കി സുഹൃത്തുക്കള്‍ വിമലിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങില്‍ പങ്കെടുക്കുന്ന താരമാണ് വിമല്‍രാജ്. എതിര്‍ കോര്‍ട്ടിലേക്ക് റെയ്ഡിന് വന്ന വിമലിനെ താരങ്ങള്‍ കീഴ്പ്പെടുത്തി. എതിര്‍ ടീമിന് പോയിന്റും ലഭിച്ചു. പെട്ടന്നുതന്നെ വിമല്‍ എണീക്കാന്‍ ശ്രമിച്ചെങ്കിലും കോര്‍ട്ടില്‍ വീഴുകയായിരുന്നു. ഉടനെ…
Read More » -
27/07/2022യുദ്ധത്തിനിടെ വോഗിന്റെ കവറിൽ യുക്രൈൻ പ്രസിഡന്റും ഭാര്യയും, അഭിനന്ദിച്ചും പ്രതിഷേധിച്ചും ഇന്റര്‍നെറ്റ്
കൈവ്: വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയിൽ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് യുക്രൈൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കിയും ഭാര്യ ഒലേന സെലൻസ്കയുമാണ്. റഷ്യ – യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ദമ്പതികളുടെ വോഗിലെ കവറിന് എന്നാൽ സമ്മിശ്ര പ്രതികരണമാണ്. കൈവിൽ വച്ച് ഇരുവരും വോഗിന് അഭിമുഖം നൽകി. 150 ദിവസത്തിലേറെയായി യുക്രൈനിൽ യുദ്ധം തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പോര്‍ട്രെയ്റ്റ് ഓഫ് ബ്രേവറി (ധീരതയുടെ ചിത്രം) എന്ന് പേരിട്ട് സെലൻസ്കയുടെ ചിത്രവും വോഗ് നൽകിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഓഫീസിനുള്ളിൽ ഇരിക്കുന്ന ചിത്രവും ഒപ്പം തകര്‍ന്ന കപ്പലിന് മുന്നിൽ പട്ടാള വനിതകൾക്കൊപ്പം നിൽക്കുന്ന ചിത്രവും വോഗ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. യുദ്ധഘട്ടത്തിൽ ഒലേന സെലൻസ്ക നയതന്ത്രത്തിൽ സുപ്രധാന പങ്കുവഹിച്ചുവെന്ന് വോഗ് കുറിച്ചു. എന്നാൽ ചിത്രങ്ങൾക്ക് സമ്മിശ്ര പതികരണമാണ് ലഭിക്കുന്നത്. ചിലര്‍ ഇതിനെ അതിമനോഹരമെന്നും ശക്തമെന്നും വിശേഷിപ്പിച്ചു. എന്നാൽ ചിലര്‍ വിമര്‍ശനവുമായെത്തി. രാജ്യം യുദ്ധം നയിക്കുമ്പോൾ ഇരുവരും മാഗസിനുവേണ്ടി പോസ് ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.…
Read More » -
25/07/2022ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി ഇലോണ്‍ മസ്‌കിന് ബന്ധം !
ന്യൂയോര്‍ക്ക്: ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. മാധ്യമ വാര്‍ത്തകള്‍ പൂര്‍ണമായും അസംബന്ധമാണെന്നും ബ്രിന്നും താനും സുഹൃത്തുക്കളാണെന്നും തങ്ങള്‍ രണ്ടുപേരും കഴിഞ്ഞ രാത്രി പോലും പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തതാണെന്നും മസ്‌ക് വ്യക്തമാക്കി. മൂന്നുവര്‍ഷത്തിനിടെ ആകെ രണ്ട് തവണ മാത്രമേ ബ്രിന്നിന്റെ ഭാര്യയായ നിക്കോളെയെ കണ്ടിട്ടുള്ളൂ. ഈ രണ്ട് സമയത്തും നിരവധിപേര്‍ ചുറ്റുമുണ്ടായിരുന്നു. ‘റൊമാന്‍റിക്’ ആയി ഒന്നും സംഭവിച്ചിട്ടില്ലെന്നും മസ്‌ക് വാര്‍ത്തയ്ക്ക് നല്‍കിയ മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. ഗൂഗിള്‍ സഹസ്ഥാപകനും കോടീശ്വരനുമായ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യ നിക്കോളെ ഷാനഹാനും ഇലോണ്‍ മസ്‌കും തമ്മില്‍ അടുപ്പത്തിലാണെന്ന് വാള്‍ സ്ട്രീറ്റ് ജേണലാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭാര്യയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായിരുന്ന മസ്‌കും ബ്രിന്നും സൗഹൃദം അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Read More »