LIFESocial Media

സ്‌പോട്ടിഫൈയെയും ആപ്പിളിനെയും വെല്ലുവിളിക്കാൻ ടിക്‌ടോക് മ്യൂസിക് ആപ്പ്

കുറഞ്ഞ കാലത്തിനിടെ ഷോർട്ട് വിഡിയോ വിപണിയിൽ ജനപ്രീതി നേടിയെടുത്ത ടിക്ടോക് മ്യൂസിക് രംഗത്തേക്കും വരുന്നു. ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് പുതിയ മ്യൂസിക് ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്‌മാർക്ക് ഓഫിസിൽ നൽകിയ ട്രേഡ്‌മാർക്ക് അപേക്ഷ കേന്ദ്രീകരിച്ചാണ് വാർത്ത വന്നിരിക്കുന്നത്. എന്നാൽ മ്യൂസിക് ആപ്പിന്റെ ലോഞ്ച് സമയം വ്യക്തമല്ലെങ്കിലും ആപ്പിനെ ടിക്ടോക് മ്യൂസിക്  എന്നാണ് വിളിക്കുന്നത്.

സ്‌പോട്ടിഫൈ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ മ്യൂസിക് സ്ട്രീമിങ് ഭീമന്മാർക്കെതിരെയാകും ടിക്ടോക് മ്യൂസിക് മത്സരിക്കുക. ബൈറ്റ്ഡാൻസ് ഇതിനകം തന്നെ റെസ്സോ എന്ന പേരിലുള്ള മ്യൂസിക് സ്ട്രീമിങ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടിക്ടോക് നിരോധിച്ചെങ്കിലും റെസ്സോ ഇപ്പോഴും ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.

Signature-ad

വിനോദം, ഫാഷൻ, സ്‌പോർട്‌സ്, സമകാലിക ഇവന്റുകൾ എന്നീ മേഖലകളിലെ ഓഡിയോ, വിഡിയോ ഇന്ററാക്ടീവ് മീഡിയ പ്രോഗ്രാമിങ് തത്സമയം സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ ബൈറ്റ്ഡാൻസ് വഴിയുള്ള ടിക് ടോക് മ്യൂസിക് അനുവദിക്കുമെന്ന് പേറ്റന്റ് അപേക്ഷയില്‍ പറയുന്നുണ്ട്. ഇത് പോഡ്‌കാസ്റ്റും റേഡിയോ പ്രക്ഷേപണ ഉള്ളടക്കവും നൽകുന്ന ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്ലിക്കേഷനായിരിക്കുമെന്നും കരുതുന്നു.

ടിക് ടോക് മ്യൂസിക്കിൽ നിലവിൽ റെസ്സോ ആപ്പില്‍ ലഭ്യമായ ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കും. ഉപയോക്താക്കളെ പിടിച്ചെടുക്കാൻ ശേഷിയുള്ള ടിക് ടോക്കിന് സമാനമായ സ്‌ക്രോളിങ് ഇന്റര്‍ഫെയ്‌സ് തന്നെയാണ് റെസ്സോയ്ക്കും ഉള്ളത്. സ്‌പോട്ടിഫൈ, യൂട്യൂബ് എന്നിവയ്ക്ക് സമാനമായി ഉപഭോക്താക്കളുടെ ബ്രൗസിങ് ഹിസ്റ്ററി കേന്ദ്രമാക്കിയാണ് റെസ്സോയിലും പുതിയ ഉള്ളടക്കങ്ങൾ കാണിക്കുന്നത്. ആഗോളതലത്തിൽ റെസ്സോയ്ക്ക് ഇതിനകം തന്നെ 10 കോടിയിലധികം ഡൗൺലോഡുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

Back to top button
error: