LIFESocial Media

ജ്യേഷ്ഠന്‍ രക്ഷാകരം നീട്ടി; മരണത്തിലേക്ക് തലകുത്തിവീണ അനുജന് പുതുജന്മം

മലപ്പുറം: ജ്യേഷ്ഠന്റെ ഗോള്‍ഡന്‍ സേവില്‍ അനുജന് കിട്ടിയത് പുനര്‍ജന്മം. മലപ്പുറം ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് ജ്യേഷ്ഠന്‍ സാദിഖ് രക്ഷപ്പെടുത്തിയത്. വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന്റെ മുകളില്‍നിന്ന് കാല്‍വഴുതി താഴേക്കുവീണ അനുജന് ജ്യേഷ്ഠന്റെ കരങ്ങള്‍ രക്ഷയാകുകയായിരുന്നു.

വീട് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയതായിരുന്നു ഷെഫീഖ്. ഈ സമയത്ത് മുറ്റത്തുനിന്ന്‌ െപെപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സാദിഖ്. ഇതിനിടെ കാല്‍വഴുതി ഷെഫീഖ് തലകുത്തി താഴേക്ക് വീണു. ഇതുകണ്ട സാദിഖ്‌ െകെയിലിരുന്ന െപെപ്പ് വലിച്ചെറിഞ്ഞ് അനുജനെ കരങ്ങളില്‍ താങ്ങിയെടുത്തു. എന്നാല്‍ ഷഫീഖിനെ നെഞ്ചോടുചേര്‍ത്ത് സാദിഖ് നിലത്തുവീണു.

എങ്കിലും രണ്ടുപേര്‍ക്കും കാര്യമായ പരുക്കുണ്ടായില്ല. സാദിഖിന് അല്‍പസമയം പ്രയാസം അനുഭവപ്പെട്ടതോടെ ഷഫീഖ് ഒന്നുഭയന്നെങ്കിലും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല എന്നറിഞ്ഞതോടെയാണ് ആശ്വാസമായത്. തലകീഴായി താഴേക്കുവന്ന ഷഫീക്കിന് സാദിഖിന്റെ കരങ്ങളിലൂടെ പുനര്‍ജന്മമാണ് ലഭിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ചങ്ങരംകുളത്ത് ബിസിനസ് നടത്തുകയാണ് സാദിഖ്. വീട്ടിലെ സിസിടിവിയല്‍ സംഭവം പതിഞ്ഞിരുന്നു. ഇത് സാമൂഹികമാധ്യപമങ്ങളില്‍ എത്തിയതിനു പിന്നാലെ ഇരുവരുടെയും രക്ഷപ്പെടല്‍ വീഡിയോ ഇന്നലെ വൈറലായി.

Back to top button
error: