LIFESocial Media

ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി ഇലോണ്‍ മസ്‌കിന് ബന്ധം !

ന്യൂയോര്‍ക്ക്: ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. മാധ്യമ വാര്‍ത്തകള്‍ പൂര്‍ണമായും അസംബന്ധമാണെന്നും ബ്രിന്നും താനും സുഹൃത്തുക്കളാണെന്നും തങ്ങള്‍ രണ്ടുപേരും കഴിഞ്ഞ രാത്രി പോലും പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തതാണെന്നും മസ്‌ക് വ്യക്തമാക്കി.

മൂന്നുവര്‍ഷത്തിനിടെ ആകെ രണ്ട് തവണ മാത്രമേ ബ്രിന്നിന്റെ ഭാര്യയായ നിക്കോളെയെ കണ്ടിട്ടുള്ളൂ. ഈ രണ്ട് സമയത്തും നിരവധിപേര്‍ ചുറ്റുമുണ്ടായിരുന്നു. ‘റൊമാന്‍റിക്’ ആയി ഒന്നും സംഭവിച്ചിട്ടില്ലെന്നും മസ്‌ക് വാര്‍ത്തയ്ക്ക് നല്‍കിയ മറുപടി ട്വീറ്റില്‍ വ്യക്തമാക്കി.

Signature-ad

ഗൂഗിള്‍ സഹസ്ഥാപകനും കോടീശ്വരനുമായ സെര്‍ഗേ ബ്രിന്നിന്റെ ഭാര്യ നിക്കോളെ ഷാനഹാനും ഇലോണ്‍ മസ്‌കും തമ്മില്‍ അടുപ്പത്തിലാണെന്ന് വാള്‍ സ്ട്രീറ്റ് ജേണലാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭാര്യയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായിരുന്ന മസ്‌കും ബ്രിന്നും സൗഹൃദം അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Back to top button
error: