Social Media
-
25/07/2022ഒരു നിമിഷം പോലും വിട്ടുനിൽക്കാനാവില്ല; ഭാര്യയുടെ മുഖമുള്ള തലയണയുമായി യുവാവിന്റെ ടൂർ
വ്യത്യസ്തവും വളരെ രസകരവുമായ ചിത്രങ്ങളും വീഡിയോയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നമുക്ക് അവിശ്വസനീയമായി തോന്നുന്നതോ നമ്മളില്‍ കൗതുകം നിറയ്ക്കുന്നതോ ആയ സംഭവവികാസങ്ങളായിരിക്കും അത്. അത്തരത്തിലുള്ള കുറച്ചു ചിത്രങ്ങളാണ് ഫിലിപ്പൈന്‍സുകാരനായ റെയ്മണ്ട് ഫോര്‍ചുനാഡോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വ്യത്യസ്തമായ രീതിയിലുള്ള വിനോദയാത്രയുടെ ചിത്രമാണ് റെയ്മണ്ട് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ജൊവാന്‍ ഫോര്‍ചുനാഡോയ്‌ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു റേയ്മണ്ട് ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. ഫിലിപ്പൈന്‍സിലെ വിനോദസഞ്ചാര കേന്ദ്രമായ പലവാന്‍ പ്രവിശ്യയിലെ കൊറോണിലേക്കായിരുന്നു യാത്ര. ഇരുവരും ഇതിനായി തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ മോഡലായ ജൊവാന് അവസാന നിമിഷം ജോലിത്തിരക്ക് മൂലം യാത്രയില്‍ നിന്ന് പിന്മാറേണ്ടി വന്നു. ഇതോടെ ഏറെ കാത്തിരുന്ന യാത്രയില്‍ റെയ്മണ്ട് തനിച്ചായി. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതില്‍ യാത്ര ഉപേക്ഷിക്കാനും തോന്നിയില്ല. എന്നാല്‍ ജൊവാന്റെ അസാന്നിധ്യം തന്നെ സങ്കടപ്പെടുത്തുമെന്ന് തോന്നിയതോടെ ഭാര്യയുടെ മുഖം പ്രിന്റ് ചെയ്ത തലയണ റെയ്മണ്ട് കൂടെയെടുത്തു. വെള്ളത്തില്‍ മുങ്ങുമ്പോഴും ഷോപ്പിങ്ങിന് പോകുമ്പോഴുമെല്ലാം റെയ്മണ്ട് തലയണ കൈവിടാതെ പിടിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍വെച്ച് തലയണ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ്…
Read More » -
24/07/2022സ്‌റ്റോപ് പ്ലീസ്,! കടുവയ്ക്ക് റോഡ് മറികടക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിച്ച് ട്രാഫിക് പൊലീസുകാരന്‍, ഒരു വൈറല്‍ വീഡിയോ
മുംബൈ: ഈ ലോകം എല്ലാവരുടേതുമാണ് എന്നു നാം കേട്ടിട്ടുണ്ട്, എന്നാല്‍ ഈ ലോകത്തെ റോഡുകള്‍ എല്ലാവരുടേതുമാണ് എന്നു നാം കേട്ടിട്ടുണ്ടോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകം എല്ലാവരുടേതുമാണെങ്കില്‍ റോഡുകളും എല്ലാവരുടേതുമാണല്ലോ. അതു വെളിവാക്കുന്ന ഒരു വൈറല്‍ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കടുവയ്ക്ക് റോഡ് മറികടക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തിച്ച് നിര്‍ത്തുന്ന ട്രാഫിക് പൊലീസുകാരനും സാവധാനം സ്വാഭാവികമായി റോഡ് മുറിച്ചുകടക്കുന്ന കടുവയുമാണ് ആ വീഡിയോയിലെ താരങ്ങള്‍. റോഡിന് നടുവില്‍നിന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങളോട് മുന്നോട്ട് പോവാതെ അവിടെ തന്നെ ശാന്തരായിരിക്കാന്‍ ആവശ്യപ്പെടുന്നു. അപ്പോഴാണ് കാട്ടില്‍ നിന്നും ഒരു കടുവ വരുന്നത്. റോഡ് മുറിച്ചു കടക്കുകയാണ് അതിന്റെ ലക്ഷ്യം. തികച്ചും അപ്രതീക്ഷിതമായ രംഗം കണ്ടതോടെ ആളുകള്‍ ആകെ അന്തം വിട്ടുപോയി. അതോടെ ആളുകള്‍ അതിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്താനും തുടങ്ങി. എന്നാല്‍ ട്രാഫിക് പൊലീസുകാരന്‍ ആളുകളോട് ശബ്ദമുണ്ടാക്കി…
Read More » -
24/07/2022അനാക്കോണ്ടയെ കിടത്തിപ്പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൈറല്‍
പാലക്കാട്: വ്യത്യസ്തമായ ഭക്ഷണങ്ങളുണ്ടാക്കി യു ട്യൂബ് ചാനലിലൂടെ അവതരിപ്പിച്ച് മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ ഏറ്റവും പുതിയ പാചക പരീക്ഷണമായ അനാക്കോണ്ട ഗ്രില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാലക്കാട് സ്വദേശിയായ ഫിറോസ് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും രുചിവൈവിധ്യങ്ങള്‍ തേടി യാത്ര പോകാറുണ്ട്. അത്തരത്തില്‍ ഇന്തോനേഷ്യയില്‍ പോയി ചെയ്‌തൊരു വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അനാക്കോണ്ട ഇനത്തില്‍പ്പെട്ട പാമ്പിനെ മുഴുവനായി ഗ്രില്‍ ചെയ്‌തെടുക്കുന്ന ദൃശ്യങ്ങളാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഫിറോസ് പങ്കുവച്ചിരിക്കുന്നത്. 35 കിലോ ഭാരം വരുന്ന കൂറ്റന്‍ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലില്‍ ചുട്ടെടുക്കുന്നത്. ഇതിന്റെ തൊലിയുരിക്കുന്നത് തൊട്ട് ഗ്രില്‍ സ്‌പെഷ്യല്‍ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. തയ്യാറായ പാമ്പ് ഗ്രില്‍ ഒടുവില്‍ ഫിറോസ് ഒഴികെ എല്ലാവരും രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും ഈ വിഭവത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നല്‍കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ ഇത്തരത്തില്‍…
Read More » -
23/07/2022ഉടമയുടെ ആട്ടിന്‍കുട്ടിയെ നായ്ക്കളില്‍നിന്ന് രക്ഷിക്കുന്നതിനിടെ പൂവന്‍ കോഴി മരിച്ചു; പതിമൂന്ന് ചടങ്ങ് നടത്തി കുടുംബം: പാചകത്തിന് പ്രൊഫഷണല്‍ സംഘം, പങ്കെടുത്തത് 500 പേര്‍
ഫതന്‍പൂര്‍: മരിച്ച കോഴിയുടെ ആത്മാവിന് നിത്യശാന്തിക്കായി പതിമൂന്ന് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തി കുടുംബം. ഫതന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതാപ്ഗഡ് ജില്ലയിലെ ബെഹ്ദൗള്‍ കാല ഗ്രാമത്തിലാണ് സംഭവം. ഡോ. സല്‍ക്‌റാം സരോജ് എന്നയാളാണ് ആര്‍ഭാടമായി പൂവന്‍കോഴിയുടെ പതിമൂന്ന് ചടങ്ങ് നടത്തിയത്. തന്റെ ഉടമയുടെ ആട്ടിന്‍കുഞ്ഞിനെ ഒരു തെരുവുനായയില്‍ നിന്നും രക്ഷിക്കുന്നതിനിടയിലാണ് ലാലി എന്ന പൂവന്‍കോഴിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഡോ. സല്‍ക്‌റാം സരോജ് പറയുന്നതനുസരിച്ച് ജൂലൈ ഏഴിന് അയാളുടെ ആട്ടിന്‍കുട്ടി വീടിന്റെ പിറകുവശത്തുള്ള തോട്ടത്തിലായിരുന്നു. അപ്പോള്‍ അത് കണ്ടുകൊണ്ട് ലാലിയും അവിടെ ഉണ്ടായിരുന്നു. ‘ഞങ്ങള്‍ വീട്ടുകാരെല്ലാം വീടിന്റെ മുന്‍വശത്തിരിക്കുകയായിരുന്നു. അപ്പോഴാണ് പിന്നില്‍ നിന്നും ഒരു ശബ്ദം കേട്ടത്. എല്ലാവരും ഓടി പിന്നിലേക്ക് എത്തി. അപ്പോഴാണ് ഒരു തെരുവുനായ വീടിന്റെ പിന്‍വശത്തേക്ക് കടന്നതായി കാണുന്നത്. അത് ആട്ടിന്‍കുട്ടിയെ അക്രമിച്ചു. ലാലി അപ്പോള്‍ തന്നെ അങ്ങോട്ട് പറന്നു ചെന്നു. ആട്ടിന്‍കുട്ടിയെ രക്ഷിക്കാനായി നായയുമായി ഏറ്റുമുട്ടി. അത് നായയെ പിന്തുടര്‍ന്നു. ആ സമയം മറ്റ് നായകള്‍ ലാലിയെ…
Read More » -
22/07/2022കോളേജ് വിദ്യാർഥികളുടെ ലിപ് ലോക്ക് ചലഞ്ച്; നടപടിയുമായി പൊലീസ്
മംഗളൂരു: മംഗളൂരുവിലെ കോളേജ് വിദ്യാർഥികളുടെ ലിപ് ലോക്ക് ചുംബന വീഡിയോ വൈറൽ. സ്വകാര്യ അപ്പാർട്ട്‌മെന്റിൽ ലിപ്‌ലോക് ചുംബനത്തിൽ മുഴുകിയ കോളേജിലെ വിദ്യാർഥിനികളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നഗരത്തിലെ പ്രശസ്ത കോളേജിലെ കുട്ടികളുടെ വീഡിയോയാണ് ചോർന്നത്. യൂണിഫോം ധരിച്ച രണ്ട് വിദ്യാർഥിനികൾ ചുംബിക്കുന്നതും അവരുടെ സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർത്ഥികൾ ലിപ് ലോക്ക് മത്സരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീഡിയോ തയ്യാറാക്കിയ കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആറുമാസം മുമ്പ് സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. വിദ്യാർഥികളിലൊരാൾ ഒരാഴ്ച മുമ്പ് വാട്‌സ്ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലായി. സംഭവം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോളേജ് അധികൃതർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. ലിപ് ലോക്ക് മത്സരത്തിനിടെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന്…
Read More » -
21/07/2022ബസിന്റെ പിന്‍ചക്രത്തിനു മുന്നിലേക്ക് വീണ യുവാവിന്റെ ജീവന്‍ രക്ഷിച്ച് ഹെല്‍മെറ്റ്; അദ്ഭുത രക്ഷപ്പെടല്‍ വീഡിയോ
ബെംഗളൂരു: ബസിനടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് ഹെല്‍മെറ്റ്. ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മെറ്റിന്റെ പ്രധാന്യം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ബെംഗളൂരു പോലീസ് ആണ് പങ്കുവച്ചത്. ‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന്‍ രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്‍. രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള്‍ തെറിച്ച് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ. ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബെംഗളൂരു പോലീസ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ബെല്‍ഫോര്‍ഡ് റോക്സോയില്‍ തിങ്കളാഴ്ച നടന്ന അപകടമാണിതെന്നാണ് മനസ്സിലാകുന്നത്. ಉತ್ತಮ ಗುಣಮಟ್ಟದ ಐ ಎಸ್ ಐ ಮಾರ್ಕ್ ಹೆಲ್ಮೆಟ್" ಜೀವರಕ್ಷಕ" Good quality ISI MARK helmet saves life. pic.twitter.com/IUMyH7wE8u — Dr.B.R. Ravikanthe Gowda IPS (@jointcptraffic) July 20, 2022 വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന്‍ 19-കാരനായ…
Read More » -
19/07/2022മാതൃത്വത്തിന്റെ കവയിത്രിക്ക് പിറന്നാള്‍ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍; അഭിമാന നിറവില്‍ മലയാളവും
കൊച്ചി: മാതൃത്വത്തിന്റെ കവയിത്രി എന്ന പേരില്‍ ആസ്വാദകര്‍ വാഴ്ത്തുന്ന മലയാളത്തിന്റെ സ്വന്തം ബാലാമണിയമ്മയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. 113-ാം ജന്മവാര്‍ഷികമായ ഇന്ന്, ബാലാമണിയമ്മയോടുള്ള ആദരസൂചകമായി പ്രത്യേക ഗ്രാഫിക്കോടെയാണ് ഗൂഗിള്‍ ഡൂഡില്‍ തയാറാക്കിയത്. വെള്ള സാരി ധരിച്ച് പുസ്തകങ്ങള്‍ക്കരികിലായി ഇരുന്ന് എഴുതുന്ന ബാലാമണിയമ്മയെയാണ് ഗൂഗിള്‍ ഡൂഡിലില്‍ കാണാനാകുക. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാനപേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. കേരളത്തില്‍ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രനാണ് ഇന്നത്തെ ഡൂഡില്‍ ചിത്രീകരിച്ചത്. ലോകമെമ്പാടുമുള്ള ഗൂഗിള്‍ ഉപഭോക്താക്കളിലേക്ക് മലയാളത്തിന്റെയും ബാലാമണിയമ്മയുടെയും ഖ്യാതി ഗൂഗിള്‍ ഡൂഡിലൂടെ എത്തുമ്പോള്‍ രാജ്യത്തിനും കേരളത്തിനും മലയാളിക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ബാലാമണിയമ്മയുടെ പിറന്നാള്‍ ഗൂഗിള്‍ ഏറ്റെടുത്തത് രാജ്യത്തെ പ്രധാന മാധ്യമങ്ങളും ഇതിനോടകം വാര്‍ത്തയാക്കി. തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടുവീട്ടില്‍ 1909 ജൂലൈ 19-നാണ് ബാലാമണിയമ്മ ജനിച്ചത്. ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജ, നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ എന്നിവരാണ് മാതാപിതാക്കള്‍. രാജ്യത്തിന്റെ ഏറ്റവും ആദരണീയമായ സാഹിത്യ പുരസ്‌കാരമായ…
Read More » -
18/07/2022ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പേജ് നിറച്ച് മലയാളം കമന്റും ട്രോളും
തിരുവനന്തപുരം: ഇൻഡിഗോ വിമാനകമ്പനിയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമന്‍റുകളാൽ നിറയുന്നു. ഇ പി ജയരാജനെതിരായ യാത്ര വിലക്കും അതിന് പിന്നാലെയുള്ള അദ്ദേഹത്തിന്‍റെ ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നുമുള്ള പ്രതികരണവുമാണ് കമന്‍റുകൾക്കാധാരം. വാർത്ത വന്നതിന് പിന്നാലെ മലയാളം കമന്‍റുകളാൽ ഓരോ പോസ്റ്റും നിറയുകയാണ്. ഇ പി ജയരാജനെ അനുകൂലിക്കുന്നതും വിമർശിക്കുന്നതും പരിഹസിക്കുന്നതുമായ കമന്‍റുകളാണ് ഏറിയപങ്കും. ഇനി ഇൻഡിഗോ വിമാനം കേരളത്തിന്‍റെ ആകാശത്ത് എങ്ങനെ പറക്കുമെന്ന് കാണണമെന്ന് പരിഹസിക്കുന്നവർ വിമാനത്തിന് വിലയെത്ര എന്നും ധൈര്യമുണ്ടെങ്കിൽ റോട്ടിൽ കൂടി ഓടിച്ചു കാണിക്കെടാ എന്നും കമന്‍റിടുന്നുണ്ട്. അതേസമയം ഇപിയെ അനുകൂലിക്കുന്നവർ വിമാനകമ്പനിയുടെ നടപടിയെ ചോദ്യം ചെയ്യുന്നുണ്ട്. അതിനിടയിൽ കമന്‍റ് വായിക്കാൻ ഇന്നിവിടെ കൂടാം എന്ന അഭിപ്രായവുമായും ചിലർ എത്തിയിട്ടുണ്ട്. എന്നാല്‍ ഇൻഡിഗോ വിമാനത്തിൽ ഇനി യാത്രചെയ്യില്ലെന്ന പ്രഖ്യാപനം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആദ്യ ദിനം തന്നെ നടപ്പാക്കി. കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് കയ്യിലുണ്ടായിട്ടും ഇ പി ജയരാജൻ…
Read More » -
17/07/2022ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക…എന്തിനാണ് ഇത്രയും പരിഹാസം? ട്രോളുകളോടെ പ്രതികരിച്ച് ലളിത് മോദി
ദില്ലി: ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി ബോളിവുഡ് നടി സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നിറയെ പേര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പരിഹാസത്തിനെതിരെ പ്രതികരിക്കുകയാണ് ലളിത് മോദി. എന്തിനാണ് നിങ്ങളുടെ പരിഹാസമെന്നാണ് ലളിത് മോദി ചോദിക്കുന്നത്. അദ്ദേഹം ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ… ”നമ്മള്‍ ഇപ്പോഴും പിറകിലുള്ള ഏതോ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. രണ്ട് പേര്‍ക്ക് സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ രണ്ട് പേര്‍ തമ്മിലുള്ള ബന്ധം വളരുകയും നല്ല കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഗോസിപ്പുകള്‍ പറഞ്ഞ് നമ്മുടെ മാധ്യമ…
Read More » -
16/07/2022വിമാനടിക്കറ്റ് നിരക്കിന്റെ കൂടെ ‘ക്യൂട്ട് ചാര്‍ജ്’ ! എന്താണ് ക്യൂട്ട് ചാര്‍ജ് ?
ദില്ലി : വിമാനടിക്കറ്റ് നിരക്കിന്റെ കൂടെ ‘ക്യൂട്ട് ചാർജ്’ ഈടാക്കി ഇൻഡിഗോ എയർലൈൻ. ഒരു ഇൻഡിഗോ എയർലൈൻ യാത്രക്കാരൻ ടിക്കറ്റിന്റെ ചിത്രമടക്കം ട്വിറ്ററിൽ പങ്കുവെച്ചതോടെ എന്താണ് ക്യൂട്ട് ചാർജ് എന്നതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ വിവിധ അഭിപ്രായങ്ങൾ നിറയുകയാണ്. യഥാർത്ഥത്തിൽ എന്താണ്ടി ക്യൂട്ട് ചാർജ് എന്നറിയാം. ടിക്കറ്റിൽ വിമാന നിരക്കിനൊപ്പം വിവിധ സേവന നിരക്കുകൾ കൂടി ചേർത്തിട്ടുണ്ട്. എന്നാൽ ക്യൂട്ട് ചാർജ് എന്നതിനടിയിൽ ചുവന്ന മാർക്ക് ചെയ്താണ് യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവെച്ചത്. ” പ്രായം കൂടുംതോറും ഞാൻ ക്യൂട്ട് ആകുന്നുണ്ട് എന്ന എനിക്കറിയാം. പക്ഷേ ഇൻഡിഗോ എന്നോട് പണം ഈടാക്കാൻ തുടങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല” എന്നാണ് ശന്തനു എന്ന യാത്രക്കാരൻ കുറിച്ചത്. 100 രൂപയാണ് ‘ക്യൂട്ട്’ ഫീസായി ഈടാക്കിയത്. I know I’m getting cuter with age but never thought @IndiGo6E would start charging me for it. pic.twitter.com/L7p9I3VfKX — Shantanu (@shantanub) July 10,…
Read More »