Social Media
-
18/01/2023കൗതുകം ലേശം കൂടിപ്പോയി; സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരതില്‍ കയറിയ ആള്‍ ഇറങ്ങിയത് 159 കി.മി അകലെ!
ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ കയറിയയാള്‍ക്ക് എട്ടിന്റെ പണികിട്ടി! വിശാഖപട്ടണത്തുനിന്നും സെക്കന്തരാബാദിലേക്കുള്ള ട്രെയിനിലാണ് സംഭവം. ട്രെയിന്‍ രാജമുന്ദ്രിയില്‍ എത്തിയപ്പോള്‍ ഫൊട്ടോ എടുക്കുന്നതിനായി ഇയാള്‍ കയറി. എന്നാല്‍, ഇയാള്‍ കയറിയതും ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞു. ഇതോടെ കഥാനായകന് പുറത്തിറങ്ങാന്‍ കഴിയാതെയായി. പുറത്തിറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ട്രെയിനിന്റെ വാതില്‍ തുറക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. ഇതോടെ അടുത്ത സ്റ്റോപ്പായ വിജയവാഡ വരെ യുവാവ് ട്രെയിനില്‍ കുടുങ്ങി. 159 കിലോമീറ്ററാണ് രാജമുന്ദ്രിയില്‍നിന്ന് വിജയവാഡയിലേക്കുള്ള ദൂരം. A selfie craze… Door of #VandeBharat train closes automatically, during taking selfie and a man was forced to travel in #VandeBharatExpress, from #Rajahmundry station to #Vijayawada station.#AndhraPradesh #VandeBharatTrain pic.twitter.com/Dt3bl7HIGm — Surya Reddy (@jsuryareddy) January 17, 2023 ട്രെയിനില്‍ കുടുങ്ങിയ യുവാവും ടിക്കറ്റ് മാസ്റ്ററുമായുള്ള സംഭാഷണവും വൈറലായി. ”എന്തിനാണ് നിങ്ങള്‍…
Read More » -
18/01/2023മരുമകനെ മകരപ്പൊങ്കലിന് സ്വീകരിച്ചത് 173 വിഭവങ്ങള്‍ ഒരുക്കി! എവിടുന്നു തുടങ്ങും എന്നറിയാതെ മകളും മരുമകനും
ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ അതിന്റെ വൈവിധ്യം കൊണ്ട് ലോക പ്രശസ്തമാണ്. ഒരു സദ്യയില്‍ പോലും നമുക്ക് കഴിച്ച് തീര്‍ക്കാന്‍ പറ്റാത്തത്ര വിഭവങ്ങള്‍ വിളമ്പുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പൊതുവേ കേരളത്തില്‍ ഓണത്തിനാണ് ഇത്തരം വിഭവങ്ങള്‍ ഒരുക്കാറുള്ളത്. എന്നാല്‍, തമിഴ്‌നാട് മുതല്‍ അങ്ങോട്ടുള്ള സംസ്ഥാനങ്ങളില്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ഏറെ പേരിട്ടതാണ്. അതുകൊണ്ടുതന്നെ ആ ദിവസം വിഭവ സമൃദ്ധമായ വിരുന്നാണ് അവിടുത്തുകാര്‍ ഒരുക്കാറുള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ബീമാവാരത്തില്‍ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ മരുമകനേ സ്വീകരിക്കാനായി ഒരുക്കിയ വിരുന്ന് വലിയ വാര്‍ത്തയായി മാറി. മകരസംക്രാന്തി ദിനത്തോടനുബന്ധിച്ച് 173 വിഭവങ്ങളുമായാണ് ഇവര്‍ മരുമകനെ സ്വീകരിച്ചത്. വ്യവസായിയായ തതവര്‍ത്തി ബദ്രിയും അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യയും ചേര്‍ന്നാണ് ഇത്തരം ഒരു സ്വീകരണം ഒരുക്കിയത്. മകള്‍ ഹരിതയും ഭര്‍ത്താവ് പൃഥ്വി ഗുപ്തയും വിഭവങ്ങള്‍ക്ക് മുന്നില്‍ വണ്ടറടിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിരുന്നില്‍ വിവിധ തരത്തിലുള്ള ബിരിയാണികള്‍, ഹല്‍വ, വ്യത്യസ്തമായ…
Read More » -
18/01/2023‘കാളപെറ്റ’തിനു പിന്നാലെ വീണ്ടും ‘കയറെടുത്ത്’ സോഷ്യമീഡിയ; ലാലേട്ടന്‍ വീഡിയോയുടെ ഗുണ്ടന്‍സ് ഇതാണ്
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ദൃശ്യമായിരുന്നു സൂപ്പര്‍താരം റോഡരികില്‍ കിന്ന കടലാസുകഷണം പറുക്കിയെടുക്കുന്നത്. ഇതോടെ ലാലേട്ടന്‍ റോഡ് അരികില്‍ കിടന്ന പേപ്പര്‍ എടുത്ത് ‘വേസ്റ്റ് ബോക്‌സി’ല്‍ ഇട്ടുവെന്ന വായ്ത്താരി മുഴങ്ങി. റോഡില്‍ കിടന്ന വേസ്റ്റ് വണ്ടി നിര്‍ത്തി ഇറങ്ങി എടുത്ത് മാറ്റുന്ന ലാലേട്ടന്‍ എന്നെല്ലാം തലക്കെട്ട് നല്‍കി ആരാധകരും മീഡിയകളും സംഭവം പൊലിപ്പിച്ചു. പല സോഷ്യല്‍ മീഡിയ പേജുകളിലും ഫുഡ് പാത്തില്‍ കിടന്ന കടലാസ് കഷ്ണങ്ങള്‍ പെറുക്കി മാറ്റി മോഹന്‍ലാല്‍ മാതൃകയായി എന്ന തലക്കെട്ടോടെ ‘നന്മയുള്ള ലോകമേ’ ബാക്ക്ഗ്രൗണ്ട് സോങ്ങും ഇട്ടു കൊണ്ട് ഈ വീഡിയോ വലിയ രീതിയില്‍ തന്നെ പ്രചരിച്ചിരുന്നു. ന്യൂസ് ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. എന്നാല്‍, ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. https://www.facebook.com/watch/?v=915201682826377&ref=sharing റാഷിദ് എന്ന ആരാധകന്‍ ആണ് ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ, സംഭവം നടക്കുന്നത് ഖത്തറില്‍ ആണ്. കഴിഞ്ഞ ഡിസംബര്‍ 18…
Read More » -
17/01/2023സഹതാരത്തിന്റെ കാമുകിയുമായി സെക്‌സ് ചാറ്റ് ആരോപണം; ആദ്യമായി പ്രതികരിച്ച് പാക് ക്രിക്കറ്റ് നായകൻ
ഇസ്ലാമാബാദ്: സഹതാരത്തിന്റെ കാമുകിയുമായി സെക്‌സ് ചാറ്റ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പാക് ക്രിക്കറ്റ് നായകൻ. സന്തോഷത്തോടെയിരിക്കാന്‍ അധിക സമയമൊന്നും വേണ്ടെന്നാണ് ബാബർ അസമിന്റെ ട്വീറ്റ്. വിവാദത്തിനു പിന്നാലെ മൗനമവലംബിച്ച ബാബറിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ, സഹതാരത്തിന്റെ കാമുകിയുമായി സെക്‌സ് ചാറ്റ് നടത്തിയോ എന്നതിനെക്കുറിച്ച് ബാബർ പ്രതികരിക്കാൻ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച സെക്സ് വീഡിയോ വിവാദമുണ്ടായത്. ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പ്രതിസ്ഥാനത്ത്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതെന്ന പേരില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ബാബറും ഒന്നുംതന്നെ പ്രതികരിച്ചിരുന്നില്ല. അതേസമയം, പലരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരുത്തനായിരിക്കൂവെന്ന് ബാബറിനെ പിന്തണച്ചുകൊണ്ട് പലരും ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ വിവാദത്തിന് ശേഷമുള്ള ബാബറിന്റെ ട്വീറ്റാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സന്തോഷത്തോടെയിരിക്കാന്‍ അധിക സമയമൊന്നും വേണ്ടെന്നാണ് പാക് പങ്കുവച്ചിരിക്കുന്ന ട്വീറ്റ്. കൂടെ ചിരിയോടെയുള്ള അദ്ദേഹത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. പാകിസ്ഥാന്‍ നായകന്‍ ഹണിട്രാപ്പില്‍ അകപ്പെട്ടെന്ന രീതിയിലാണ്…
Read More » -
15/01/2023മരണാനന്തര ചടങ്ങിൽ ഫ്ലാഷ്മോബ്! സ്വന്തം മരണത്തിന് ബന്ധുക്കളെയും കൂട്ടുകാരെയും ഞെട്ടിക്കാൻ സർപ്രൈസ് ഒരുക്കിവച്ച 65 -കാരി
നമ്മളാരും മരണം ആഘോഷിക്കുന്നവരല്ല. മാത്രമവുമല്ല മരണം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് പേടിയുമാണ്. നമ്മുടെ മാത്രമല്ല, നമ്മുടെ പ്രിയപ്പെട്ടവരുടെ മരണവും നമുക്ക് സങ്കൽപിക്കാൻ പോലും പറ്റില്ല. എന്നാൽ, മരണത്തെ സ്വാഭാവികമായി കണ്ട് സ്വീകരിക്കുന്ന വളരെ വളരെ അപൂർവം പേരും ലോകത്തുണ്ട്. എന്നാൽ, സ്വന്തം മരണം ആഘോഷമായി കൊണ്ടാടാൻ നേരത്തെ പ്ലാൻ ചെയ്തുറപ്പിച്ച എത്ര പേർ കാണും? ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സ്വദേശിനിയായ സാൻഡി വുഡ് അത്തരത്തിൽ ഒരാളാണ്. വിവാഹത്തിനും പിറന്നാളിനും ഒക്കെ സർപ്രൈസ് ഒരുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, സ്വന്തം മരണത്തിന് ബന്ധുക്കളെയും കൂട്ടുകാരെയും ഞെട്ടിക്കാൻ സർപ്രൈസ് ഒരുക്കി വയ്ക്കുന്നവരെ കണ്ടിട്ടുണ്ടോ? 65 -കാരിയായ സാൻഡി വുഡ് ചെയ്തത് അതാണ്. തന്റെ മരണശേഷം ഡാൻസ് കളിച്ച് എല്ലാവരെയും ഞെട്ടിക്കാൻ ഒരു ഡാൻസ് സംഘത്തെ തന്നെ തയ്യാറാക്കി വച്ചിട്ടാണ് അവർ മരണത്തിന് കീഴടങ്ങിയത്. സംഭവിച്ചത് ഇങ്ങനെയാണ്, പള്ളിയിൽ സാൻഡി വുഡിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുകയാണ്. പെട്ടെന്ന് പല ഭാഗത്ത് ഇരുന്നിരുന്ന നാലുപേർ ജാക്കറ്റൊക്കെ മാറ്റി…
Read More » -
15/01/2023കായംകുളത്തെ യാസിൻ എന്ന കൊച്ചുമിടുക്കനെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ കുറിപ്പ്; യാസിനെ കാണാൻ രതീഷ് വേഗ എത്തുന്നു…
ആലപ്പുഴ: ശാരീരിക പരിമിതികൾ മറികടന്ന് സ്വയം കീ ബോർഡ് പഠിക്കുകയും മനോഹരമായി വേദിയിൽ അവതരിപ്പിക്കുകയും ചെയ്ത കായംകുളത്തെ യാസിൻ എന്ന അഞ്ചാം ക്ലാസുകാരനായ അത്ഭുത ബാലനെ കുറിച്ച് മന്ത്രി വി. ശിവൻകുട്ടി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും പോസ്റ്റ് കണ്ട സംഗീത സംവിധായകൻ രതീഷ് വേഗ കമന്റിലൂടെ പ്രതികരിക്കുകയും യാസിന്റെ സംഗീതം ലോകത്തെ അറിയിക്കാൻ തന്നാൽ ആവും വിധമുള്ള കാര്യങ്ങൾ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇപ്പോളിതാ രതീഷ് വേഗ തൃശ്ശൂരിൽ നിന്ന് കായംകുളത്തേക്ക് യാസിനെ കാണാൻ പുറപ്പെട്ടു എന്നറിയിക്കുക ഉണ്ടായി. ഉച്ചയോടെ രതീഷ് വേഗ യാസിനെ കാണും. കായംകുളം എം എൽ എ അഡ്വ. യു. പ്രതിഭ എം എൽ എയും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യാസിനെ കാണാനെത്തുന്നു എന്ന് പറഞ്ഞ് രതീഷ് വേഗ വീഡിയോ ഇട്ടിരുന്നു. തന്നാൽ കഴിയുന്ന സഹായവും മാർഗനിർദ്ദേശവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വി. ശിവൻകുട്ടിയുടെ…
Read More » -
15/01/2023ഫുട്പാത്തില്‍ കിടന്ന കടലാസ് കഷണങ്ങള്‍ പെറുക്കിമാറ്റി മോഹന്‍ലാല്‍, കൈയടിച്ച് ആരാധകര്‍
മലയാളികളുടെ സ്വകാര്യ അഹങ്കാമാണ് മോഹന്‍ലാല്‍. സിനിമകളിലൂടെ ഇന്നും നമ്മെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റേതായി പുറത്തുവരുന്ന പുത്തന്‍ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ താരത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിദേശത്ത് എവിടെയോ നിന്നുള്ളതാണ് വീഡിയോ. കാറില്‍ നിന്നും ഇറങ്ങി വരുന്ന മോഹന്‍ലാല്‍ കാണുന്നത് ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങളാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട മോഹന്‍ലാല്‍ ഒരുമടിയും കൂടാതെ ഉടന്‍ തന്നെ അവ പെറുക്കി മാറ്റുന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാലിന്റെ ഫാന്‍സ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. https://www.facebook.com/watch/?v=915201682826377 വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ”ഇത് ശരിക്കും ഒരു പാഠമാണ്…..അദ്ദേഹം എപ്പോഴും ഡൗണ്‍ ടു എര്‍ത്താണ്, ബഹുമാനം മാത്രം, അതെ, ഒരു സമ്പൂര്‍ണ്ണ നടന്‍” എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ജനുവരി 26 ന്…
Read More » -
15/01/2023നഗ്‌നതാപ്രദര്‍ശനമെന്ന് വിമര്‍ശനം; ബി.ജെ.പി.നേതാവിന് മറുപടി കൊടുത്ത് ഉര്‍ഫി
ശരീര പ്രദര്‍ശനമെന്ന പേരില്‍ തന്നെ വിമര്‍ശിച്ച ബിജെപി മഹിളാ മോര്‍ച്ച നേതാവ് ചിത്ര വാഗിന് മറുപടി നല്‍കി നടി ഉര്‍ഫി ജാവേദ്. മുംബൈ തെരുവുകളില്‍ ഉര്‍ഫി നഗ്‌നതാ പ്രദര്‍ശനം നടത്തുന്നു എന്നായിരുന്നു ചിത്രയുടെ പരാമര്‍ശം. ഉര്‍ഫി ഗ്ലാമറസായ വസ്ത്രം ധരിച്ച് കാറില്‍ നിന്നും പുറത്തിറങ്ങുന്ന വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ചിത്ര വിമര്‍ശനം ഉന്നയിച്ചത്. മുംബൈയിലെ തെരുവിലൂടെ നഗ്‌നത പ്രദര്‍ശിപ്പിച്ചു നടന്നുവെന്ന പേരില്‍ പരാതിയും ചിത്ര നല്‍കുകയുണ്ടായി. സമൂഹത്തിന്റെ മോശം മനോഭാവത്തെ പ്രോത്സാഹിക്കുകയാണ് ഉര്‍ഫി ചെയ്യുന്നതെന്നും പരാതിയില്‍ അവര്‍ പറഞ്ഞു. ഇതിനെതിരേയാണ് ശക്തമായ പ്രതികരണവുമായി ഉര്‍ഫിയെത്തിയത്. ”എനിക്ക് ഒരു വിചാരണ പോലും ആവശ്യമില്ല. https://www.instagram.com/reel/CmTCsunKRzi/?utm_source=ig_web_copy_link നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ ജയിലില്‍ പോകാന്‍ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരന്‍ എത്രമാത്രം സമ്പാദിക്കുന്നുവെന്നും എവിടെ നിന്നാണ് സമ്പാദിക്കുന്നതെന്നും ലോകത്തെ അറിയിക്കുക.”എന്നാണ് ഉര്‍ഫി പ്രതികരിച്ചത്. ”കൂടാതെ കാലാകാലങ്ങളില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ഒന്നിലധികം പുരുഷന്മാര്‍ക്കെതിരെ പീഡനാരോപണമുണ്ട്. ആ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍…
Read More » -
13/01/2023വിവാഹം കഴിക്കുന്നത് വീട്ടുകാര്‍ക്ക് വേണ്ടി, തനിക്ക് ഇനിയൊരു ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല; വിവാഹദിനത്തിൽ പൊട്ടിക്കരയുന്ന വധുവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
വിവാഹവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹദിനത്തിലെ ആഘോഷങ്ങള്‍, വൈവിധ്യമാര്‍ന്ന ചടങ്ങുകളും ആചാരങ്ങളും, സംഗീതൃനൃത്ത കലാപരിപാടികള്‍ എന്നിങ്ങനെ പല തരത്തിലുമാണ് വിവാഹ വീഡിയോകള്‍ വൈറലാകാറ്. ഇക്കൂട്ടത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില അസാധാരണമോ അപ്രതീക്ഷിതമോ ആയ സംഭവങ്ങളും വൈറലായി വരാറുണ്ട്. ഇത്തരത്തില്‍ ചൈനയില്‍ ഒരു വീഡിയോ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ചിരിക്കുകയാണ്. ഇരുപതുകാരിയായ പെണ്‍കുട്ടിയാണ് വീഡിയോ തയ്യാറാക്കി പുറത്തുവിട്ടിരിക്കുന്നത്. താൻ വിവാഹം കഴിക്കുന്നത് വീട്ടുകാര്‍ക്ക് വേണ്ടി മാത്രമാണെന്നും തനിക്ക് ഇനിയൊരു ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് കരയുന്ന വധുവിന്‍റെ വീഡിയോ അവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കാര്യമായ ചര്‍ച്ചകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നതും. വിവാഹമെന്നാല്‍ അത് വ്യക്തികളുടെ തെരഞ്ഞെടുപ്പായിരിക്കണമെന്നും ആരും ആരെയും നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നുമെല്ലാം വീഡിയോ കണ്ടവരില്‍ വലിയൊരു വിഭാഗം പേരും അഭിപ്രായപ്പെടുന്നു. ‘എന്‍റെ മാതാപിതാക്കള്‍ക്ക് പ്രായമായി വരികയാണ്. അതിന് അനുസരിച്ച് എനിക്കും നില്‍ക്കേണ്ടിവരികയാണ്. ബന്ധുക്കളെല്ലാം എന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണ്. അയല്‍ക്കാര്‍ എന്നെപ്പറ്റി ഗോസിപ്പ് പറയാൻ തുടങ്ങി. അധികമൊന്നും…
Read More » -
13/01/2023പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മുത്തശ്ശി; കാരംസ് കളിച്ച് മെഡല്‍ നേട്ടം, വൈറലായി വീഡിയോ
രസകരവും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രായം വെറുമൊരു സംഖ്യയാണെന്ന് തെളിയിക്കുന്ന നിരവധി ആളുകളുടെ വീഡിയോകള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രായത്തെ വെല്ലുന്ന ഇവരുടെ പ്രകടനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാണെന്ന് വേണമെങ്കില്‍ പറയാം. അത്തരത്തിലൊരു മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. പല കാരണങ്ങളാല്‍ ജീവിതത്തില്‍ നേടാന്‍ സാധിക്കാതെ പോയ ആഗ്രഹങ്ങള്‍ അല്ലെങ്കില്‍ സ്വപ്നങ്ങള്‍ എന്നിവ കീഴടക്കാന്‍ പ്രായമൊരു തടസമേ അല്ലെന്ന് പറയാം. നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പഠിക്കാനും ചെയ്യാനും ഒരിക്കലും വൈകിയിട്ടില്ല അല്ലെങ്കില്‍ അതിന് പ്രായം ഒരു തടസമേ അല്ല. പ്രായമായവര്‍ അസാധാരണമായ പ്രവൃത്തികള്‍ ചെയ്യുന്ന പല വൈറല്‍ വീഡിയോകളും പ്രായം വെറും ഒരു സംഖ്യയാണെന്ന് തെളിയിക്കുന്നു. https://twitter.com/AkshayMarathe/status/1611985408199655427?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1611985408199655427%7Ctwgr%5E1c458d1e7d03dfec986b8bbf9339a3636169a09a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalam.samayam.com%2Fviral-news%2Ftrending%2Fviral-video-of-83-old-woman-playing-carom-tournament%2Farticleshow%2F96886189.cms ഇതിന് ഉദാഹരണമാണ്, പൂനെയില്‍ നിന്നുള്ള 83 കാരിയായ ഒരു മുത്തശ്ശി കാരംസ് ഗെയിമില്‍ സ്വര്‍ണ നേട്ടം കൈവരിച്ചത്. മുത്തശ്ശിയുടെ പേരക്കുട്ടിയാണ് ട്വിറ്ററിലൂടെ കാരംസ് കളിക്കുന്ന വീഡിയോ പങ്കുവെച്ചത്. വളരെ പ്രായം കുറഞ്ഞ…
Read More »