Social Media

  • കുടുംബത്തിനൊപ്പം അവധി ആഘോഷിച്ച് സാനിയ ഇയ്യപ്പന്‍; അനേഷണങ്ങളുമായി ആരാധകര്‍

    മലയാള സിനിമകളിലും ടെലിവിഷന്‍ ഷോകളിലും തിളങ്ങി നില്‍ക്കുന്ന ഒരു നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ (2018), ലൂസിഫര്‍ (2019) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മഴവില്‍ മനോരമയിലെ ഉ2 ഉ 4 ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായാണ് സാനിയ ടെലിവിഷനിലൂടെ തന്റെ കരിയര്‍ ആരംഭിച്ചത്. ഷോയുടെ രണ്ടാം റണ്ണറപ്പായിരുന്നു താരം. 2014-ല്‍ ഇഷ തല്‍വാറിന്റെ ബാല്യകാലം അവതരിപ്പിച്ച് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ തന്റെ സിനിമാ അഭിനയ അരങ്ങേറ്റം നടത്തിയത്. അതേ വര്‍ഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. വിവിധ സിനിമകളില്‍ സഹ വേഷങ്ങള്‍ ചെയ്ത ശേഷം, 2018-ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലാണ് സാനിയ തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്. താരത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറില്‍’ സാനിയ ശ്രദ്ധേയമായ ഒരു…

    Read More »
  • കണ്ണനായി വേദിയില്‍ പകര്‍ന്നാടുന്ന ഈ സുന്ദരിയെ മനസ്സിലായോ?

    സൂപ്പര്‍താരങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക താല്പര്യം തന്നെയാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സൂപ്പര്‍ താരങ്ങളെ നമ്മള്‍ കേവലം നടി നടന്മാര്‍ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മള്‍ അവരെ കാണുന്നത് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങള്‍ പോലെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോള്‍ ഒരു ഡാന്‍സ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. രാധേ ശ്യാം വീഡിയോ ആണ് ഇത്. അതേസമയം ഇതില്‍ കൃഷ്ണനായി പകര്‍ന്ന ആരാണ് എന്ന് മനസ്സിലായോ? മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഈ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ആളെ മനസ്സിലായിക്കാണും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്നും ആണ് ഇവര്‍ സിനിമ മേഖലയില്‍ എത്തുന്നത്. അതുകൊണ്ട് ഒരു മികച്ച നടി എന്നു…

    Read More »
  • ”അഡള്‍ട്ട് ആപ്പുകളില്‍ എന്റെ ചിത്രങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍, അപ്പോള്‍ പിന്നെ ഞാന്‍ ഇങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ്?”

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഗൗരി സിജി മാത്യൂസ്. നഴ്‌സിംഗ് മേഖലയില്‍ ആയിരുന്നു താരം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നുമാണ് താരം മോഡലിംഗ് രംഗത്തേക്ക് എത്തിയത്. അഡള്‍ട്ട് ആപ്പുകളില്‍ ആണ് താരം കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട് താരം. ഇപ്പോള്‍ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ”സ്ത്രീ ശരീരം എന്നുള്ളത് ഒളിപ്പിച്ചുവെക്കേണ്ട ഒന്നാണെന്ന് കരുതുന്നില്ല. അഡള്‍ട്ട് ആപ്പുകളില്‍ എന്റെ ചിത്രങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ ഉണ്ട്. എനിക്ക് അതില്‍ നിന്നും നല്ല വരുമാനവും ലഭിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ്?” താരം ചോദിക്കുന്നു. ”എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് വലിയ ആത്മവിശ്വാസമാണ് ഉള്ളത്. അത് തുറന്നു കാണിക്കുക എന്നത് വലിയ ഒരു ഇഷ്യൂ ആയി ഞാന്‍ കരുതുന്നില്ല. അതേസമയം ശരീരം കാണിക്കുവാന്‍ വേണ്ടി മാത്രം മോഡലിംഗ് എന്ന ജോലിയില്‍ ഏര്‍പ്പെടുന്നതിനോട് യോജിപ്പില്ല. ക്രിയേറ്റീവ് ആയിട്ടാണ് ശരീരം പ്രദര്‍ശിപ്പിക്കുന്നത് എങ്കില്‍ അതിന് യാതൊരു മടിയും വിചാരിക്കേണ്ട കാര്യവുമില്ല”…

    Read More »
  • സ്മാര്‍ട്ട് നഗരത്തിലെ സ്മാര്‍ട്ട് വധു; ബ്ലോക്ക് ഒഴിവാക്കാന്‍ മെേ്രടായില്‍ കതിര്‍മണ്ഡപത്തിലേക്ക്!

    ബംഗളൂരു: ട്രാഫിക്ക് കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമുക്ക് പുതിയതല്ല. കൃത്യസമയത്ത് എവിടേക്കെങ്കിലും എത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പക്ഷെ വിവാഹ ദിവസം മെട്രോയില്‍ വിവാഹവേദിയിലേക്ക് എത്തുന്ന വധുവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ബംഗളൂരുവില്‍ നിന്നുള്ള വധു കനത്ത ട്രാഫിക് ഒഴിവാക്കാന്‍ മെട്രോയിലാണ് വിവാഹസ്ഥലത്തേക്ക് എത്തിയത്. ഫോറെവര്‍ ബംഗളൂരു എന്ന പേജാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ മനോഹരമായ സാരി ധരിച്ച്, ആഭരണങ്ങള്‍ അണിഞ്ഞ ഒരു വധു ബംഗളൂരുവില്‍ മെട്രോയില്‍ കയറുന്നത് കാണാം. അവള്‍ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അവര്‍ അങ്ങനെ യാത്ര ചെയ്തത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്, വധു തന്റെ കാറില്‍ വിവാഹസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ട്രാഫിക്കില്‍ കുടുങ്ങിയിരുന്നു. അതിനാല്‍, കാര്‍ യാത്ര ഉപേക്ഷിച്ച് മുഹൂര്‍ത്ത സമയത്തിന് മുമ്പ് വേദിയിലെത്താന്‍ മെട്രോ തെരഞ്ഞെടുക്കുകയായിരുന്നു. https://twitter.com/ForeverBLRU/status/1614888318646497281?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614888318646497281%7Ctwgr%5Ed9419664a56a3e09890d86431dd62449c7367f6c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2023%2F01%2F21%2Fbengaluru-bride-takes-metro-to-her-wedding-venue.html ഇതോടെ വധുവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്തരം നിരവധി വിഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച്…

    Read More »
  • ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനെ പൊതുസ്ഥലത്തുവച്ച് മുഖത്തടിച്ച് പങ്കാളി, കലഹം മുൻ കാമുകിയെച്ചൊല്ലി

    സിഡ്നി: മുൻ കാമുകിയെച്ചൊല്ലി കലഹം, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനെ പൊതുസ്ഥലത്തുവച്ച് മുഖത്തടിച്ച് പങ്കാളി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലുൾപെടെ വൈറലായി. ക്ലാർക്ക് മുൻ കാമുകി പിപ് എഡ്‍വാർ‌ഡിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നാരോപിച്ചായിരുന്നു ക്ലാർക്കും പങ്കാളിയായ ജെയ്ഡ് യാൻബ്രോയുമായി തർക്കമുണ്ടായത്. പറ്റിച്ചെന്ന് ആരോപിച്ച് ക്യൂൻസ്‍ലാൻഡിൽവച്ച് താരത്തെ ജെയ്ഡ് അടിക്കുകയായിരുന്നു. ജെയ്ഡിന്റെ സഹോദരി ജാസ്മിന്റെ കൂട്ടുകാരനും ടിവി അവതാരകനുമായ കാൾ സ്റ്റെഫാനോവിച് ഇരുവരെയും ശാന്തനാക്കാൻ ശ്രമിച്ചതായും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്. ക്ലാർക്ക് മുൻ കാമുകി പിപ് എഡ്‍വാർ‌ഡിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നാണ് ജെയ്ഡിന്റെ ആരോപണം. ഇന്ത്യയിലേക്ക് തനിക്കൊപ്പം വരാൻ പിപ് എഡ്‍വാർഡിനെ ക്ലാർക്ക് ക്ഷണിച്ച സന്ദേശങ്ങളും ജെയ്ഡ് താരത്തിന് മുൻപിൽ കാണിക്കുന്നുണ്ട്. ആരോപണങ്ങൾ നിഷേധിച്ച ക്ലാർക്കിന്റെ മുഖത്ത് ജെയ്ഡ് പല വട്ടം അടിച്ചു. സംഭവം വിവാദമായതിനു പിന്നാലെ ക്ലാർക്കുമായുള്ള സ്പോൺസർഷിപ്പ് ഡീലിൽ നിന്ന് പലരും പിന്മാറിയതായാണ് വിവരം. ഇതിനിടെ ബോർഡർ–ഗാവസ്കർ ട്രോഫിയിലെ കമന്ററി പാനലിൽ നിന്നും ക്ലാർക്കിനെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.…

    Read More »
  • പണം വാങ്ങിയിട്ടാണ് പ്രൊമോഷനെങ്കിൽ കൃത്യമായി പറയണം; താരങ്ങളുടെ സോഷ്യൽ മീഡിയ പ്രമോഷന് മാർഗരേഖയുമായി കേന്ദ്രസർക്കാർ; ലംഘിച്ചാൽ 50 ലക്ഷം വരെ പിഴ

    ന്യൂഡൽഹി: സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പ്രൊമോഷനു മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. മാർഗനിർദേശം ലംഘിച്ചാൽ 50 ലക്ഷം വരെ പിഴയീടാക്കാന്നും വ്യവസ്ഥ ചെയ്യുന്നു. ഇൻസ്റ്റാ​ഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ അത് കൃത്യമായി വെളിപ്പെടുത്തണമെന്നാണ് സെലിബ്രിറ്റികൾക്കും സമൂഹമാധ്യമ താരങ്ങൾക്കുമുള്ള കേന്ദ്ര സർക്കാരിന്റെ മാർ​ഗരേഖയിൽ പറയുന്നത്. ബ്രാൻഡ് പ്രമോഷന്റെ പേരിൽ പല വ്യാജ വാ​ഗ്‌ദാനങ്ങളും താരങ്ങൾ മീഡിയ വഴി സമൂഹത്തിലേക്ക് എത്തിക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തോന്നാത്ത തരത്തിലാണ് പല ഉള്ളടക്കങ്ങളും ചെയ്യുന്നത്. ഇതിൽ പറയുന്ന വാദങ്ങളിൽ സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് നടപടിയെന്നും മാർ​ഗരേഖയിൽ പറയുന്നു. ബ്രാൻഡ് പ്രമോഷൻ നടത്തുന്നതിന് മുൻപ് പരസ്യത്തിൽ പറയുന്ന ഉൽപന്നമോ സേവനമോ ഉപയോ​ഗിച്ചു നോക്കണം. പരസ്യത്തിൽ പറയുന്ന വാദങ്ങൾ സാധൂകരിക്കാൻ ആ ഉൽപ്പന്നത്തിന് സാധിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. വീഡിയോയുടെ തുടക്കത്തിൽ തന്നെ പേയ്ഡ് പ്രമോഷനാണോയെന്ന കാര്യം വ്യക്തമായി എഴുതിയോ ഓഡിയോ രൂപത്തിലോ ചിത്രമായോ കാണിക്കണം. ഉള്ളടക്കം ഏത് ഭാഷയിലാണോ അതേ…

    Read More »
  • അറിയപ്പെടുന്ന ബുദ്ധിജീവി തോളില്‍ കൈയിട്ടു, അന്നു മുഴുവന്‍ ആ അസ്വസ്ഥത പിന്തുടര്‍ന്നു: സജിത മഠത്തില്‍

    എറണാകുളം ലോ കോളേജില്‍ നിന്ന് നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയ സംഭവം വിവാദമായിരുന്നു. തങ്കം എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു സംഭവം. സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥി അപര്‍ണയുടെ തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും നടി അതില്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. അപര്‍ണയ്ക്ക് ഉണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടി സജിത മഠത്തില്‍. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയില്‍ നിന്ന് അത്തരമൊരു അനുഭവം ഉണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്ന് സജിത ഫെയ്സ്ബുക്കില്‍ കുറിച്ചു. സജിത മഠത്തിലിന്റെ കുറിപ്പ് ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല. തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല.…

    Read More »
  • പൃഥ്വിരാജിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ ചാവാന്‍ പോയി; ഇതറിഞ്ഞപ്പോള്‍ സുപ്രിയ പ്രതികരിച്ചത് എങ്ങനെ എന്ന് അറിയുമോ?

    അരങ്ങേറ്റം നടത്തിയ കാലം മുതല്‍ സിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ നടനാണ് പ്രഥ്വിരാജ്. ഒരുപാട് ആരാധികമാരും പൃഥ്വിരാജിന് പുറകെ ഉണ്ടായിരുന്നു. താരത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങള്‍ കണ്ടാണ് ആരാധികമാര്‍ കൂടിയതും. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയൊന്നുമല്ല പൃഥ്വിരാജ്. അധികം സംസാരിക്കാത്ത എന്നാല്‍, സംസാരിക്കേണ്ടടത്ത് നന്നായി സംസാരിക്കുകയും ചെയ്യുന്ന ഒരു ക്യാരക്ടര്‍ ആണ് പൃഥ്വിരാജിന്റെ. ഇന്ന് പൃഥ്വിരാജിനെ കുറിച്ച് പറയുമ്പോള്‍ അഭിമാനമാണ് മലയാളികള്‍ക്ക്. അഭിനയത്തിലൂടെ വന്നു സംവിധാനത്തിലേക്ക് പിന്നീട് നിര്‍മ്മാണത്തിലേക്ക് പൃഥ്വിരാജ് കടന്നു. ഭാര്യ സുപ്രിയയും നടന് ഒപ്പം തന്നെയുണ്ട്. ഇപ്പോള്‍ അഭിമുഖത്തിനിടെ സുപ്രിയ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഇതില്‍ പൃഥ്വിയുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ന്നു എന്ന കമന്റിനും താരം മറുപടി നല്‍കി. ഒന്ന് രണ്ടു പേര്‍ ചാവാന്‍ പോവുകയാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇതൊന്നും നടക്കല്ലേ അന്നത്തെ ദിവസം ഇങ്ങനെ എന്തെങ്കിലും നടന്നാല്‍ അപശകുനം ആയല്ലേ വിചാരിക്കുള്ളൂ. സ്‌ക്രീനില്‍ കാണുന്ന പൃഥ്വിയയോട് ആണ് എല്ലാവര്‍ക്കും…

    Read More »
  • “വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനം”; ആലപ്പുഴ മെഡി. കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു വിളിക്കാത്തതിനെതിരെ സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്‌ 

    ആലപ്പുഴ: ആലപ്പുഴ മെഡി. കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു വിളിക്കാത്തതിനെതിരെ സി പി എം നേതാവ് ജി. സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്‌.നിർമ്മാണത്തിനായി ആദ്യവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി സുധാകരന്‍റെ വിമര്‍ശനം. പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നിൽ നിന്നയാളാണ് ഞാൻ. എന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ലെന്നും വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനമെന്നും ജി സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. അതു കൊണ്ട് ചരിത്രം ഇല്ലാതാകുന്നില്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ കെ ശൈലജയേയും ഉൾപ്പെടുത്താമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജി സുധാകരൻ കുറിച്ചു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ആണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പുന്നപ്ര സ്‌കൂളിന്‍റെ ഉദ്ഘാടന നോട്ടീസിൽ നിന്നും ജി. സുധാകരന്‍റെ പേര്‌ ഫോട്ടോഷോപ്പിലൂടെ എച്ച് സലാം എംഎല്‍എയുടെ ഓഫീസ് നീക്കം ചെയ്തത് വിവാദമായിരുന്നു. തുടക്കം മുതല്‍ കെട്ടിടത്തിന് വേണ്ടി പ്രവര്‍ത്തിട്ട കെ സി വേണുഗോപാല്‍ എംപിയെ…

    Read More »
  • സ്വാകാര്യ ചടങ്ങില്‍ മീനാക്ഷിക്കൊപ്പമുണ്ടായിരുന്ന കണ്ണട വെച്ച ചെറുപ്പക്കാരനാര്? തലപുകച്ച് നെറ്റിസണ്‍സ്

    സൂപ്പര്‍താരം ദിലീപിന്റെയും ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ വിശേഷങ്ങളൊക്കെ അറിയുവാന്‍ ആരാധകര്‍ കാത്തു നില്‍ക്കാറുണ്ട്. താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കള്‍ക്കും പബ്ലിസിറ്റി ലഭിക്കാറുണ്ട്. നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി. തന്റെ ഫോട്ടോസും വീഡിയോസും ഒക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇതൊക്കെ വളരെ വേഗം തന്നെ വൈറലാകാറുമുണ്ട്. ആരാധകരൊക്കെ മീനാക്ഷിയെ സിനിമയില്‍ കാണുവാന്‍ വേണ്ടി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ദിലീപ് പറയുന്നത് മകള്‍ ഇതുവരെ അതിനെ കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. സംഭവിക്കുകയാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നാണ്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത പ്രമോദ് കഴിഞ്ഞദിവസം പുതിയൊരു സംരംഭം തുടങ്ങി; ‘സമ്മര്‍ ടൗണ്‍’ എന്ന ഒരു കഫെ. ചടങ്ങില്‍ നടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നടിമാരായ അനുസിത്താര, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, മിയ എന്നിവരൊക്കെ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത മീനാക്ഷിയെ ആയിരുന്നു ആളുകള്‍ ശ്രദ്ധിച്ചത്. നാദിര്‍ഷയുടെ മക്കളായ…

    Read More »
Back to top button
error: