Social Media

  • കടലിന്നടിയില്‍ ആകെ കലങ്ങിയ അന്തരീക്ഷം… ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥ… സ്രാവിന്‍റെ വായില്‍നിന്ന് കഷ്ടി രക്ഷപ്പെടുന്ന ഡൈവര്‍; വീഡിയോ

    നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരവും കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ നമുക്ക് നേരിട്ട് കാണാനോ, അനുഭവിക്കാനോ സാധിക്കാത്ത കാര്യങ്ങളാണെങ്കില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. അങ്ങനെ വരുന്ന വീഡിയോകളാണ് കടലിന്നടിയില്‍ നിന്നും പകര്‍ത്തുന്ന വീഡിയോകള്‍. കടലിന്നടിയിലെ അമ്പരപ്പിക്കുന്ന ലോകം പലപ്പോഴും സിനിമകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയുമെല്ലാമേ നാം കണ്ടിട്ടുള്ളൂ. കടലിന്നടിയിലൂടെ സഞ്ചരിക്കുന്ന ഡൈവര്‍മാരെ കുറിച്ചും ഇതുപോലെ സിനിമകളിലൂടെയും വീഡിയോകളിലൂടെയും നാം കണ്ടറിയാറുണ്ട്. https://twitter.com/OTerrifying/status/1618467169830064129?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1618467169830064129%7Ctwgr%5Ee855b8d863da6c0154e800177d8a42de6266aea5%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FOTerrifying%2Fstatus%2F1618467169830064129%3Fref_src%3Dtwsrc5Etfw തീര്‍ച്ചയായും നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കുന്ന കാഴ്ചകള്‍ തന്നെയാണ് ഇവരും കടലിന്നടിയില്‍ നിന്ന് പകര്‍ത്താറുള്ളത്. അത്തരത്തിലുള്ള പഴയൊരു വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 2017ലാണ് ഈ വീഡിയോ ആദ്യമായി പുറത്തുവന്നതെന്ന് കരുതപ്പെടുന്നു. ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരു ഡൈവര്‍ സ്രാവിന്‍റെ പിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് കാണിക്കുന്നത്. കടലിന്നടിയില്‍ ആകെ കലങ്ങിയ അന്തരീക്ഷമാണ് കാണുന്നത്. ഇതോടെ ഡൈവര്‍ക്കും ചുറ്റുമുള്ളതൊന്നും…

    Read More »
  • അന്യരില്‍നിന്ന് ഒന്നും വാങ്ങിക്കഴിക്കരുത്! കുഞ്ഞിനെ പാഠംപഠിപ്പിക്കുന്ന അമ്മക്കുരങ്ങ്

    കുരങ്ങന്മാരുടെ രസകരമായ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പതിവാണ്. മനുഷ്യരില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കുന്നതും മോഷ്ടിക്കുന്നതുമായിരിക്കും ഇവയില്‍ ഏറെയും. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അപരിചിതരില്‍ നിന്നും ഭക്ഷണം സ്വീകരിക്കരുതെന്ന് തന്റെ കുഞ്ഞിനെ പഠിപ്പിക്കുന്ന ഒരു അമ്മക്കുരങ്ങാണ് വീഡിയോയില്‍. https://twitter.com/Yoda4ever/status/1617163423627808770?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1617163423627808770%7Ctwgr%5E5dac74154b08be3349bd1f142705ebaa161db28a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fadorable-viral-video-of-monkey-teaching-its-child-not-to-take-food-from-strangers-1.8255605 ഒരാള്‍ തന്റെ കൈയ്യിലുള്ള ഒരുതരം പഴം കുരങ്ങിന്റെ കുഞ്ഞിന് നേരെ നീട്ടുന്നത് വീഡിയോയില്‍ കാണാം. അവസരം പാഴാക്കാതെ പഴത്തിനായി മുന്നോട്ട് നീങ്ങുന്ന കുഞ്ഞിനെ അമ്മ കുരങ്ങ് ഭക്ഷണം വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. രണ്ടാമതും മൂന്നാമതും ഇയാള്‍ ഭക്ഷണം നീട്ടുമ്പോള്‍ കുഞ്ഞ് മുന്നോട്ടുനീങ്ങുന്നതും അമ്മക്കുരങ്ങ് പിന്തിരിപ്പിക്കുന്നതായും വീഡിയോയില്‍ കാണാം. ഇതിനോടകം 14 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളും ആളുകള്‍ വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കുന്നുണ്ട്.

    Read More »
  • ‘പാഷന്‍ മുഖ്യം ബിഗിലേ..’; നിറവയറില്‍ മാസ് ഡാന്‍സുമായി ഷംന കാസിം

    തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് ഷംന കാസിം. നൃത്തവേദിയില്‍ നിന്നും വെള്ളിത്തിരയില്‍ എത്തിയ ഷംന മലയാളത്തിനെപ്പം ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതയായത്. ജെ.ബി.എസ് ഗ്രൂപ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭര്‍ത്താവ്. നിലവില്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍. ഈ അവസരത്തില്‍ നിറവയറില്‍ ഡാന്‍സ് കളിക്കുന്ന ഷംനയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. അനുപമ പരമേശ്വരന്‍ നായികയായി എത്തിയ ‘റൗഡി ബോയ്‌സി’ലെ ബൃന്ദാവനം എന്ന ഗാനത്തിനാണ് ഷംന ചുവടുവെച്ചത്. ഹെവി ഗൗണ്‍ ധരിച്ചാണ് ഷംന കാസിമിന്റെ നൃത്തം. ‘വിത്ത് മൈ ബേബി’ എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ ഡാന്‍സ് വീഡിയോ നടി പങ്കുവെക്കുകയായിരുന്നു. https://www.instagram.com/reel/Cnyh_G0BpiF/?utm_source=ig_web_button_share_sheet ഡാന്‍സ് വീഡിയോ പങ്കുവച്ചതിനു പിന്നാലെ താരത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. ചിലര്‍ കുഞ്ഞിനെ കുറിച്ചുള്ള ആകുലതകളും പങ്കുവച്ചിട്ടുണ്ട്. അഭിനയവും നൃത്തവും ഷംനയ്ക്ക് ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഘടകങ്ങളാണെന്നാണ് മറ്റുചിലര്‍ പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ…

    Read More »
  • ട്രെയിനില്‍ ഫോട്ടോ എടുക്കാന്‍ വന്ന ആരാധകന്‍ കയറി പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി

    മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് മലയാളികള്‍ ശ്രീവിദ്യയെ ശ്രദ്ധിച്ചുതുടങ്ങിയത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തുടങ്ങുകയാണ് താരം. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ശ്രീവിദ്യയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ഈ യൂട്യൂബ് ചാനല്‍ വഴിയാണ് ശ്രീവിദ്യ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്. ശ്രീവിദ്യ ആലപിച്ച ഒരു റാപ്പ് സോങ് യൂട്യൂബില്‍ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. ഈ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ശ്രീവിദ്യ നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിട്ട ദുരനുഭവം പങ്കുവയ്ക്കുകയാണ്. ”എല്ലാവരുടെയും ശ്രദ്ധ നേടാനായി സഹോദരന്റെ ഗിറ്റാറും ആയാണ് ട്രെയിനില്‍ കയറിയത്. എന്റെ വീട്ടില്‍നിന്ന് കൊച്ചിയിലേക്ക് ആയിരുന്നു യാത്ര. തൊപ്പി, മാസ്‌ക്, കണ്ണുകള്‍ മാത്രമാണ് പുറത്തുണ്ടായിരുന്നത്. താനൊരു…

    Read More »
  • ട്രംപിനുള്ള വിലക്ക് നീക്കി; ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും കാണാം, വിവരം പുറത്തുവിട്ട് മെറ്റ 

    വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള വിലക്ക് നീക്കി സോഷ്യൽ മീഡിയ ഭീമൻ മെറ്റ. ഇതോടെ ട്രംപിന് ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും പോസ്റ്റുകൾ ഇടാൻ കഴിയും. രണ്ട് വർഷം മുൻപ് ട്രംപിന് ഏർപ്പെടുത്തിയ വിലക്കാണ് സോഷ്യൽ മീഡിയ ഭീമൻ മെറ്റ നീക്കിയത്. മെറ്റ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. വരും ആഴ്ചകളിൽ ട്രംപിന്റെ ഫെയ്സ്ബുക്ക് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാകും. എന്നാൽ കടുത്ത നിയന്ത്രണങ്ങളോടെയാകും ട്രംപിനെ തിരിച്ചുകൊണ്ടുവരുന്നത് എന്നാണ് മെറ്റയുടെ ​ഗ്ലോബൽ അഫയേഴ്സിന്റെ പ്രസിഡന്റ് നിക്ക് ക്ലെ​ഗ്​ പറയുന്നത്. മെറ്റയുടെ നയങ്ങൾ ലംഘിച്ചാൽ ഒരു മാസം മുതൽ രണ്ടു വർഷം വരെ വിലക്ക് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റ​ഗ്രാമിലേക്കുമുള്ള തിരിച്ചുവരവിനെക്കുറിച്ച് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.എസ് കാപിറ്റോൾ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തു​വെന്ന കുറ്റത്തിന് രണ്ടുവർഷം മുമ്പാണ് ട്രംപിന് ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വിലക്കേർപെടുത്തിയത്. അടുത്തിടെ തന്റെ ഫെയ്സ്ബുക്കിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചിരുന്നു. താൻ പോയതോടെ…

    Read More »
  • പുല്ല്… രാജിവച്ച് പോകാമെന്ന് വിചാരിച്ചാൽ അതും സമ്മതിക്കില്ല… രാജി കത്തിന് മറുപടി എംപ്ലോയി ഓഫ് ദ ഇയർ അവാർഡ്! മൊതലാളി വല്ലാതെ അങ്ങ് സ്നേഹിക്കുവാണല്ലോ!

    ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ നിന്നും അല്പം കൂടി മികച്ച ശമ്പളത്തില്‍ മറ്റൊരു ഒരു ജോലി വാഗ്ദാനം ലഭിച്ചാൽ അത് സ്വീകരിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാൽ, നിങ്ങൾ രാജിവെക്കണമെന്ന് ആഗ്രഹിച്ചാലും നിങ്ങളുടെ തൊഴിലുടമ അതിന് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും? രാജികത്ത് കൊടുത്തിട്ട് ഇറങ്ങിപ്പോരും എന്നാണ് മറുപടിയെങ്കിൽ, അതും നടക്കില്ല എന്നാണ് ഈ യുവാവിന്‍റെ അനുഭവം പറയുന്നത്. കാരണമെന്താണെന്നല്ലേ? രാജിക്കത്ത് സ്വീകരിക്കാൻ തൊഴിലുടമ തയ്യാറല്ല, അത്രതന്നെ. സ്വന്തം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ തന്‍റെ അനുഭവം പങ്കുവെച്ചത്. u/WorthlessFloor7 എന്ന യൂസർ ഐഡി ഉപയോഗിച്ച് കൊണ്ടാണ് ഇദ്ദേഹം താൻ കമ്പനിക്ക് മെയിൽ വഴി അയച്ച രാജിക്കത്തിന്‍റെയും കമ്പനി തനിക്ക് നൽകിയ മറുപടികളുടെയും സ്ക്രീൻ ഷോട്ടുകൾ സഹിതം പോസ്റ്റ് ചെയ്തു കൊണ്ട് സ്വാനുഭവം വിവരിച്ചത്. രാജിവയ്ക്കുകയാണെന്ന് അറിയിച്ച് കൊണ്ട് ഇയാള്‍ കമ്പനിക്ക് ആദ്യത്തെ മെയിൽ അയക്കുന്നത് 2022 ഡിസംബർ 29 -നാണ്. എന്നാൽ, 2023 ജൂണിൽ മാത്രമാണ് താങ്കൾ…

    Read More »
  • ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ; ‘ഹൃദയപൂര്‍വം’ പൊതിച്ചോറില്‍നിന്ന് കിട്ടിയ ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പ്

    ലോകത്ത്‌നിന്ന് നന്മ അത്രവേഗമൊന്നും മാഞ്ഞുപോകില്ല എന്ന് മനസ്സിലാക്കി തരുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ട്. ഇപ്പോള്‍ അത്തരത്തില്‍ നന്മനിറഞ്ഞ ഒരു സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. പൊതിച്ചോറില്‍ കരുതിയ സ്‌നേഹം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐ നല്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണം – പൊതിച്ചോറില്‍ നിന്നും കിട്ടിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഏതൊ ഒരു കുട്ടി പൊതിച്ചോറിനുള്ളില്‍ കുറിച്ചുവെച്ച വാക്കുകള്‍ അത്രമാത്രം സ്‌നേഹം നിറഞ്ഞതാണ്. ആരാണെന്ന് അറിയാത്ത ആ കുട്ടിയെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ മമ്പാട് ഡി.ജി.എം എം.ഇ.എസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോന്‍ജി ആണ് ഈ കുറിപ്പ് പങ്കുവെച്ചത്… മെഡിക്കല്‍ കോളജുകളില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറ് എത്തിക്കുന്ന ഡി.വൈ.എഫ്.ഐയുടെ പദ്ധതിയാണ് ‘ഹൃദയപൂര്‍വം’. ആയിരക്കണക്കിന് പേരാണ് തങ്ങളുടെ വീടുകളിലുണ്ടാക്കുന്ന ഭക്ഷണം പാവപ്പെട്ടവര്‍ക്കായി നല്‍കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‘ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തന്ത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക.…

    Read More »
  • കുത്തനെയുള്ള മോണ്‍സ്റ്റര്‍ പൈത്തണ്‍ കൊടുമുടി കീഴടക്കി ആറംഗ സംഘം; ഏഴ് കോടി പിഴയിട്ട് അധികൃതരുടെ ആദരം!

    സാഹസിക വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. ചെയ്യാന്‍ കഴിയില്ലെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും കണ്‍മുന്നില്‍ ചെയ്തു വിജയിച്ചുകാണിക്കുന്ന പലരും സൂപ്പര്‍ ഹീറോകളായി ഇവിടെ പരിണമിക്കാറുമുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയ ആറ് പേര്‍ കൂടി. ചൈനയിലെ ഷാങ്റോ ജിയാങ്സിയിലെ സാങ്കിംഗ് പര്‍വ്വതനിരയിലെ മോണ്‍സ്റ്റര്‍ പൈത്തണ്‍ കൊടുമുടി കയറി ആറംഗ സംഘമാണ് ഇവര്‍. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘമാണ് കുത്തനെയുള്ള കൊടുമുടി കീഴടക്കിയത്. സാഹസികത പക്ഷെ അഭിനന്ദനങ്ങള്‍ മാത്രമല്ല നിയമനടപടികളിലേക്കും ഇവരെ എത്തിച്ചു. ആറ് മില്ല്യണ്‍ യുവാന്‍ ഏഴ് കോടിയിലധികം രൂപയാണ് ഇവര്‍ക്ക് കോടതി പിഴ വിധിച്ചത്. https://twitter.com/abandraite/status/1615166537870233608?s=20&t=NRwiydfln-gM51kpVG_h3A ഓരോരുത്തര്‍ക്കും പത്ത് ലക്ഷം യുവാന്‍ വീതമാണ് കോടതി പിഴ വിധിച്ചത്. തങ്ങള്‍ക്കെതിേെര നടപടിയുണ്ടായിട്ടും തങ്ങളുടെ പ്രരകടനം ലോകത്തെ അറിയിക്കാന്‍ ഇവര്‍ വീഡിയോ പുറത്തുവിടുകയായിരുന്നു. ആറംഗ സംഘം കൊടുമുടി കയറുന്ന വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബിലും ട്വിറ്ററിലുമടക്കം വൈറലാകുന്നത്.      

    Read More »
  • ഫ്‌ളൈഓവറില്‍നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ് യുവാവ്; ബംഗളൂരുവില്‍ ഗതാഗതക്കുരുക്ക്

    ബംഗളൂരു: നഗരത്തിലെ ഫ്‌ളൈഓവറില്‍നിന്ന് കറന്‍സി നോട്ടുകള്‍ താഴേക്കു വീശിയെറിഞ്ഞ് യുവാവ്. തിരക്കേറിയ കെ.ആര്‍ മാര്‍ക്കറ്റിലെ ഫ്‌ളൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേര്‍ക്കാണു നോട്ടുകള്‍ വലിച്ചെറിഞ്ഞത്. ഇതോടെ ഫ്‌ലൈഓവറിലും താഴെയും വലിയ ആള്‍ക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. #Bizarre in #Bengaluru#Traffic came to halt on #Sirsi Circle #flyover and the road below it (#KRMarket) after a well-dressed youth went about throwing currency notes. Who was he and why did he do it is not known. @NammaBengaluroo @WFRising @TOIBengaluru @peakbengaluru pic.twitter.com/zXB6mndKm6 — Rakesh Prakash (@rakeshprakash1) January 24, 2023 കോട്ടും പാന്റ്‌സും ധരിച്ച്, കയ്യില്‍ ക്ലോക്കുമായി വന്ന ആളാണ് അപ്രതീക്ഷിതമായി നോട്ടുകള്‍ അന്തരീക്ഷത്തിലേക്കു പറത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വാഹനം നിര്‍ത്തി ആളുകള്‍ ഇയാളോടു പണം ചോദിക്കുന്നതും വിഡിയോയില്‍ കാണാം. 10 രൂപയുടെ 3000 രൂപയോളം…

    Read More »
  • ”ബീഫ് കഴിച്ചത് ബില്ലില്‍ ചേര്‍ക്കരുതേ, ജോലി പോകും” റെസ്റ്റോറന്റിലുണ്ടായ സംഭവം വിശദീകരിച്ച് ഉടമ

    നമ്മള്‍ എന്തുകഴിക്കണം, എന്തുകഴിക്കാന്‍ പാടില്ല എന്നൊക്കെ കമ്പനികള്‍ തീരുമാനിക്കുന്ന കാലത്തിലേക്ക് നമ്മള്‍ പോവുകയാണെന്ന് ഹോട്ടലുടമയും യുട്യൂബറുമായ ഷെയ്‌റ പി. മാധവം. കഴിഞ്ഞ ദിവസം റെസ്റ്റോറന്റിലുണ്ടായ ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് ഷെയ്‌റയുടെ പ്രതികരണം. റെസ്റ്റോറന്റില്‍ നിന്ന് ബീഫ് ഫ്രൈ കഴിച്ച രണ്ടു പേര്‍ ബില്ലില്‍ നിന്ന് ബീഫ് മാറ്റിത്തരാമോയെന്ന് ചോദിച്ചെന്ന് ഷെയ്‌റ പറയുന്നു. ബീഫിന്റെ ബില്ലുമായി ചെന്നാല്‍ കമ്പനിയില്‍ നിന്ന് ക്ലെയിം കിട്ടില്ല എന്നതാണ് അവര്‍ പറഞ്ഞ കാരണം. ഒരു നോര്‍ത്ത് ഇന്ത്യന്‍ കമ്പനിയാണെന്നാണ് അവര്‍ പറഞ്ഞത്. ഈ ബില്‍ അവിടെ കൊണ്ടുപോയിക്കൊടുത്താല്‍ ജോലി വരെ പോകുമെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ ബീഫിനു പകരം രണ്ട് ഫിഷ് വെച്ച് താന്‍ ബില്‍ മാറ്റിനല്‍കിയെന്ന് ഷെയ്‌റ വിശദീകരിച്ചു. ഷെയ്‌റയുടെ വാക്കുകള്‍… ”ഇന്നലെ റെസ്റ്റോറന്റിലുണ്ടായ സംഭവം പങ്കുവെയ്ക്കണമെന്ന് തോന്നി. റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം രണ്ടു പേര്‍ വന്ന് ബില്‍ ചോദിച്ചു. ഞാന്‍ ബില്‍ കൊടുത്തു. അവര്‍ ബീഫ് ഫ്രൈ കഴിച്ചിരുന്നു. സ്വാഭാവികമായിട്ടും അതും…

    Read More »
Back to top button
error: