കുടുംബത്തിനൊപ്പം അവധി ആഘോഷിച്ച് സാനിയ ഇയ്യപ്പന്‍; അനേഷണങ്ങളുമായി ആരാധകര്‍
മലയാള സിനിമകളിലും ടെലിവിഷന്‍ ഷോകളിലും തിളങ്ങി നില്‍ക്കുന്ന ഒരു നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ (2018), ലൂസിഫര്‍ (2019) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മഴവില്‍ മനോരമയിലെ ഉ2 ഉ 4 ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായാണ് സാനിയ ടെലിവിഷനിലൂടെ തന്റെ കരിയര്‍ ആരംഭിച്ചത്. ഷോയുടെ രണ്ടാം റണ്ണറപ്പായിരുന്നു താരം. 2014-ല്‍ ഇഷ തല്‍വാറിന്റെ ബാല്യകാലം അവതരിപ്പിച്ച് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ തന്റെ സിനിമാ അഭിനയ അരങ്ങേറ്റം നടത്തിയത്. അതേ വര്‍ഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു.
വിവിധ സിനിമകളില്‍ സഹ വേഷങ്ങള്‍ ചെയ്ത ശേഷം, 2018-ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലാണ് സാനിയ തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്. താരത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറില്‍’ സാനിയ ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ചു. തുടര്‍ന്ന് മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തില്‍ നടി ഒരു പ്രധാന വേഷം ചെയ്തു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ തായ്ലന്‍ഡില്‍ നിന്നുമുള്ള അടിപൊളി വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ. കുടുംബത്തോടൊപ്പം ആണ് സാനിയ തായ്ലന്‍ഡിലേക്ക് വെക്കേഷന്‍ ആഘോഷിക്കാന്‍ ചെന്നത്. അവിടെ ബീച്ചില്‍ നിന്നും എടുത്ത ഒട്ടേറെ ചിത്രങ്ങള്‍ സാനിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാന്‍ കഴിയും. നാലു ദിവസത്തെ യാത്രയായിരുന്നു എന്നും ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ ഉള്ള അനുഭവങ്ങള്‍ ആയിരുന്നു കുടുംബത്തോടൊപ്പം ഉള്ള ഈ യാത്ര എന്നുമാണ് ചിത്രങ്ങള്‍ക്കു താഴെ സാനിയ കുറിച്ചത്. തായ്ലന്‍ഡിലെ ക്രാബി എന്ന സ്ഥലത്തേക്കാണ് താരം കുടുംബത്തോടൊപ്പം ചെന്നത്.
തെക്കന്‍ തായ്ലന്‍ഡിലെ ഏറ്റവും പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ക്രാബി. ബാങ്കോക്കില്‍ നിന്ന് 783 കിലോമീറ്റര്‍ ദൂരത്താണ് ക്രാബി സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ ബീച്ചുകളാണ് അവിടുത്തെ പ്രത്യേകത. ലോകത്ത് തന്നെ ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകള്‍ കാണപ്പെടുന്നതും ക്രാബിയില്‍ തന്നെയാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള 150ലധികം ദ്വീപുകളും ചുടുനീരുറവകളും കടല്‍ ഗുഹകളും വിസ്മയമുണര്‍ത്തുന്ന ജീവവൈവിധ്യങ്ങളും എല്ലാം കാബ്രിയില്‍ ഉണ്ട്. അതുകൊണ്ടുതന്നെ അവധിക്കാലം ആഘോഷിക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ അവിടേക്ക് പറന്നെത്താറുണ്ട്.