Social MediaTRENDING

ട്രെയിനില്‍ ഫോട്ടോ എടുക്കാന്‍ വന്ന ആരാധകന്‍ കയറി പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി

ലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് മലയാളികള്‍ ശ്രീവിദ്യയെ ശ്രദ്ധിച്ചുതുടങ്ങിയത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തുടങ്ങുകയാണ് താരം.

കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ശ്രീവിദ്യയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ഈ യൂട്യൂബ് ചാനല്‍ വഴിയാണ് ശ്രീവിദ്യ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്.

ശ്രീവിദ്യ ആലപിച്ച ഒരു റാപ്പ് സോങ് യൂട്യൂബില്‍ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. ഈ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ശ്രീവിദ്യ നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിട്ട ദുരനുഭവം പങ്കുവയ്ക്കുകയാണ്. ”എല്ലാവരുടെയും ശ്രദ്ധ നേടാനായി സഹോദരന്റെ ഗിറ്റാറും ആയാണ് ട്രെയിനില്‍ കയറിയത്. എന്റെ വീട്ടില്‍നിന്ന് കൊച്ചിയിലേക്ക് ആയിരുന്നു യാത്ര.

തൊപ്പി, മാസ്‌ക്, കണ്ണുകള്‍ മാത്രമാണ് പുറത്തുണ്ടായിരുന്നത്. താനൊരു മ്യൂസിഷ്യന്‍ ആണെന്നാണ് എല്ലാവരും കരുതിയത്. കുറച്ചു കഴിഞ്ഞപ്പോള്‍ മുന്നില്‍ ഒരു പയ്യന്‍ വന്നിരുന്നു. അവന്‍ എന്നെ തുറിച്ചു നോക്കി. പേടി കൊണ്ട് ഞാന്‍ മാസ്‌ക് ഒന്ന് പൊക്കിയിട്ടു. ഇത് ശ്രദ്ധിച്ച സഹയാത്രികരില്‍ ഒരു ചേട്ടന്‍ ആ പയ്യനോട് നിന്റെ സീറ്റ് എവിടെയാണെന്ന് ചോദിച്ചതിന് മറുപടി കൊടുക്കാതെ അവന്‍ ശ്രീവിദ്യ അല്ലേ എന്ന് ചോദിച്ചു. എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും മാസ്‌ക് മാറ്റുമോ എന്നും ചോദിച്ചു. ഇതോടെതന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാമോ എന്നായി അവന്റെ ആവശ്യം.

ഫോട്ടോ എടുത്താല്‍ എങ്കിലും അവന്‍ പോകുമല്ലോ എന്ന് വിചാരിച്ച് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു. വീട്ടില്‍ വന്നിരുന്നുവെന്നും കല്യാണം കഴിക്കാന്‍ താല്പര്യം ഉണ്ട് എന്നും എല്ലാം പറഞ്ഞ് കയ്യില്‍ കയറി പിടിച്ചു. ഉമ്മ വയ്ക്കാന്‍ ശ്രമിച്ചതോടെ അവനെ തള്ളി മാറ്റി. ഇതോടെ അവന്‍ ഓടി കളയുകയായിരുന്നു. ആ സംഭവത്തോടെ ഞാന്‍ സ്റ്റാക്കായി പോയി. സങ്കടവും പേടിയൊക്കെ വന്നു അടുത്തിരുന്ന ചേച്ചിമാര്‍ വെള്ളമൊക്കെ തന്ന് ആശ്വസിപ്പിച്ചു. അവര്‍ സംസാരിച്ച് എന്നെ ഒക്കെ ആക്കുകയായിരുന്നു” ശ്രീവിദ്യ പറഞ്ഞു.

Back to top button
error: