Social MediaTRENDING

‘പാഷന്‍ മുഖ്യം ബിഗിലേ..’; നിറവയറില്‍ മാസ് ഡാന്‍സുമായി ഷംന കാസിം

തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് ഷംന കാസിം. നൃത്തവേദിയില്‍ നിന്നും വെള്ളിത്തിരയില്‍ എത്തിയ ഷംന മലയാളത്തിനെപ്പം ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതയായത്. ജെ.ബി.എസ് ഗ്രൂപ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭര്‍ത്താവ്. നിലവില്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍. ഈ അവസരത്തില്‍ നിറവയറില്‍ ഡാന്‍സ് കളിക്കുന്ന ഷംനയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

അനുപമ പരമേശ്വരന്‍ നായികയായി എത്തിയ ‘റൗഡി ബോയ്‌സി’ലെ ബൃന്ദാവനം എന്ന ഗാനത്തിനാണ് ഷംന ചുവടുവെച്ചത്. ഹെവി ഗൗണ്‍ ധരിച്ചാണ് ഷംന കാസിമിന്റെ നൃത്തം. ‘വിത്ത് മൈ ബേബി’ എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ ഡാന്‍സ് വീഡിയോ നടി പങ്കുവെക്കുകയായിരുന്നു.

https://www.instagram.com/reel/Cnyh_G0BpiF/?utm_source=ig_web_button_share_sheet

ഡാന്‍സ് വീഡിയോ പങ്കുവച്ചതിനു പിന്നാലെ താരത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. ചിലര്‍ കുഞ്ഞിനെ കുറിച്ചുള്ള ആകുലതകളും പങ്കുവച്ചിട്ടുണ്ട്. അഭിനയവും നൃത്തവും ഷംനയ്ക്ക് ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഘടകങ്ങളാണെന്നാണ് മറ്റുചിലര്‍ പറയുന്നത്.

കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ 2004ല്‍ ആയിരുന്നു സിനിമാ അരങ്ങേറ്റം. തെലുങ്ക്, തമിഴ്, കന്നട സിനിമകളില്‍ സജീവമാണ് ഷംന കാസിം ഇപ്പോള്‍. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം അഭിനയിച്ചത്. കൂടാതെ റിയാലിറ്റി ഷോകളില്‍ മെന്ററായും ഷംന പ്രത്യക്ഷപ്പെടാറുണ്ട്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോര്‍’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.

Back to top button
error: