Social MediaTRENDING

കടലിന്നടിയില്‍ ആകെ കലങ്ങിയ അന്തരീക്ഷം… ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥ… സ്രാവിന്‍റെ വായില്‍നിന്ന് കഷ്ടി രക്ഷപ്പെടുന്ന ഡൈവര്‍; വീഡിയോ

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരവും കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ നമുക്ക് നേരിട്ട് കാണാനോ, അനുഭവിക്കാനോ സാധിക്കാത്ത കാര്യങ്ങളാണെങ്കില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. അങ്ങനെ വരുന്ന വീഡിയോകളാണ് കടലിന്നടിയില്‍ നിന്നും പകര്‍ത്തുന്ന വീഡിയോകള്‍. കടലിന്നടിയിലെ അമ്പരപ്പിക്കുന്ന ലോകം പലപ്പോഴും സിനിമകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയുമെല്ലാമേ നാം കണ്ടിട്ടുള്ളൂ. കടലിന്നടിയിലൂടെ സഞ്ചരിക്കുന്ന ഡൈവര്‍മാരെ കുറിച്ചും ഇതുപോലെ സിനിമകളിലൂടെയും വീഡിയോകളിലൂടെയും നാം കണ്ടറിയാറുണ്ട്.

https://twitter.com/OTerrifying/status/1618467169830064129?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1618467169830064129%7Ctwgr%5Ee855b8d863da6c0154e800177d8a42de6266aea5%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FOTerrifying%2Fstatus%2F1618467169830064129%3Fref_src%3Dtwsrc5Etfw

തീര്‍ച്ചയായും നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കുന്ന കാഴ്ചകള്‍ തന്നെയാണ് ഇവരും കടലിന്നടിയില്‍ നിന്ന് പകര്‍ത്താറുള്ളത്. അത്തരത്തിലുള്ള പഴയൊരു വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 2017ലാണ് ഈ വീഡിയോ ആദ്യമായി പുറത്തുവന്നതെന്ന് കരുതപ്പെടുന്നു. ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരു ഡൈവര്‍ സ്രാവിന്‍റെ പിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് കാണിക്കുന്നത്.

കടലിന്നടിയില്‍ ആകെ കലങ്ങിയ അന്തരീക്ഷമാണ് കാണുന്നത്. ഇതോടെ ഡൈവര്‍ക്കും ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥയായി. ഇങ്ങനെയാണ് സ്രാവ് തനിക്ക് നേരെ വരുന്നതും ഇദ്ദേഹം കാണാതെ പോകുന്നത്. ഇദ്ദേഹത്തിന്‍റെ തലയില്‍ സ്രാവിന്‍റെ വായ്ഭാഗം തട്ടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. എന്നിട്ടും ഭാഗ്യം കൊണ്ട് ഇദ്ദേഹം മരണത്തിന്‍റെ വക്കില്‍ നിന്ന് രക്ഷപ്പെടുകയാണ്. അത്ഭുതകരമായി മരണത്തില്‍ നിന്ന് ഡൈവര്‍ രക്ഷപ്പെടുന്ന ഈ വീഡിയോ നിരവധി പേരാണ് ഇക്കുറിയും കണ്ടിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: