Social Media

  • ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് ‘ഫെയ്‌സ്ബുക്ക്്’; കുട്ടിപ്പട്ടാളത്തിന് പ്രിയം ‘യൂട്യൂബ്’

    ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമം ഫെയ്‌സ്ബുക്കാണെന്നും യൂട്യൂബാണ് കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പെന്നും സാമൂഹ മാധ്യമ കണ്‍സള്‍ട്ടന്റും ഇന്റസ്ട്രി അനലിസ്റ്റുമായ മാറ്റ് ‘നവാരരാ’. ട്വിറ്ററിലാണ് അദ്ദേഹം പഠനം പോസ്റ്റ് ചെയ്തത്. ലോകത്തേറ്റവും പേര്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളില്‍ യൂട്യൂബ് രണ്ടും വാട്സ്ആപ്പ് മൂന്നും സ്ഥാനങ്ങളിലുണ്ടെന്നും വിവിധ പഠനങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയ ചാര്‍ട്ടില്‍ പറഞ്ഞു. 2958 മില്യണ്‍ പേര്‍ എഫ്.ബി ഉപയോഗിക്കുമ്പോള്‍ 2514 മില്യണ്‍ ജനങ്ങളാണ് യൂട്യൂബ് ഉപയോഗിക്കുന്നത്. വാട്സാപ്പ് -2000 മില്യണ്‍, ഇന്‍സ്റ്റഗ്രാം-2,000 മില്യണ്‍, വീ ചാറ്റ്-1309 മില്യണ്‍, ടിക്ടോക്-1051 മില്യണ്‍, എഫ്.ബി മെസഞ്ചര്‍ -931 മില്യണ്‍, ഡോയിന്‍-715, ടെലഗ്രാം -700 മില്യണ്‍, സ്നാപ്പ് ചാറ്റ്-635 മില്യണ്‍, കുയിഷൗ -626 മില്യണ്‍, സിനാ വെയ്ബോ-584 മില്യണ്‍, ക്യൂക്യൂ-574 മില്യണ്‍, ട്വിറ്റര്‍ -556 മില്യണ്‍, പിന്‍ടെറെസ്റ്റ്-445 മില്യണ്‍ എന്നിങ്ങനെയാണ് ഇതര ആപ്പുകളുടെ ഉപയോഗമെന്നും അദ്ദേഹം പുറത്തുവിട്ട ചാര്‍ട്ടില്‍ പറഞ്ഞു. https://twitter.com/MattNavarra/status/1622660750341816326?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622660750341816326%7Ctwgr%5Efd8ee6f8f8e98580894427be1eae1a1c0f2ceec4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Ftech%2Ffb-is-used-by-most-people-in-the-world-youtube-is-kids-favorite-video-app-207869 കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പ് വര്‍ഷങ്ങളായി യൂട്യൂബാണെന്നും മാറ്റ് പുറത്തുവിട്ട…

    Read More »
  • ”കര്‍ഷകരെ റബറില്‍നിന്ന് തിരിച്ചുവിടുന്ന സബ്‌സിഡി ആണ് നമുക്കാവശ്യം”! ബജറ്റിലെ റബര്‍ സബ്‌സിഡിയെ വിമര്‍ശിച്ച് തുമ്മാരുകുടി

    തിരുവനന്തപുരം: കേരള ബജറ്റില്‍ റബര്‍ കൃഷിക്ക് 600 കോടി സബ്‌സിഡി പ്രഖ്യാപിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥനും സോഷ്യല്‍മീഡിയിലെ നിറസാന്നിധ്യവുമായ മുരളി തുമ്മാരുകുടി. റബര്‍ കൃഷിക്ക് സബ്‌സിഡി നല്‍കുന്നതിന് പകരം കര്‍ഷകരെ റബറില്‍ നിന്ന് തിരിച്ചു വിടുന്നതിനാണ് സബ്സിഡി നല്‍കേണ്ടതെന്ന് യു.എന്നിന് കീഴില്‍ പരിസ്ഥിതി പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തുമ്മാരുകുടി അഭിപ്രായപ്പെട്ടു. സ്ഥലത്തിന്റെ ഉയര്‍ന്ന വിലയും തൊഴിലെടുക്കാന്‍ ആളെ കിട്ടാത്തതും കാരണം കേരളത്തില്‍ റബ്ബര്‍ കൃഷിക്ക് ഇനി ഭാവി ഇല്ല എന്നാണ് അദ്ദേഹം അിപ്രായപ്പെടുന്നത്. റബ്ബര്‍ ദീര്‍ഘകാല വിള ആയതിനാല്‍ തോട്ടം പാട്ടത്തിന് കൊടുക്കാനുള്ള സാധ്യതയും കുറവാണ്. കൂടാതെ, ഹൈറേഞ്ചിലും അതോട് ചേര്‍ന്നുമുള്ള റബ്ബര്‍ തോട്ടങ്ങളില്‍ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വരുന്നതും ഈ കൃഷിയില്‍നിന്ന് ആളുകളെ അകറ്റും. വീടിനും ചുറ്റും ഇരുപത് സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ കൃഷി ചെയ്തിരുന്ന ആളുകളുടെ തലമുറ ഏതാണ്ട് അവസാനിക്കുകയാണ്. റബ്ബര്‍ കൃഷിയില്‍ ഓട്ടോമേഷനുള്ള പരിമിതികളും ഇതിന്റെ പോരായ്മയായി തുമ്മാരുകുടി…

    Read More »
  • വനിതാ എസ്.എച്ച്.ഒയ്ക്ക് കോണ്‍സ്റ്റബിളിന്റെ മസാജ്; വീഡിയോ വിവാദമായതോടെ അന്വേഷണം

    ലഖ്നൗ: പോലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ.യ്ക്ക് കോണ്‍സ്റ്റബിള്‍ മസാജ് ചെയ്തുനല്‍കുന്ന വീഡിയോ പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് യു.പി. പോലീസ്. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് വനിതാ പോലീസ് സ്റ്റേഷനില്‍നിന്നുള്ള ദൃശ്യങ്ങളിലാണ് എസ്.എച്ച്.ഒ. മുനീത സിങ്ങിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് പോലീസ് സൂപ്രണ്ട് സൗരഭ് ദീക്ഷിത് അറിയിച്ചു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എസ്.എച്ച്.ഒ.യെ സ്ഥലംമാറ്റിയിട്ടുമുണ്ട്. കഴിഞ്ഞദിവസങ്ങളിലാണ് കസ്ഗഞ്ച് വനിതാ സ്റ്റേഷനില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറായ(എസ്.എച്ച്.ഒ) മുനീത സിങ് കസേരയിലിരുന്ന് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെക്കൊണ്ട് ചുമലുകളില്‍ മസാജ് ചെയ്യിപ്പിക്കുന്നതാണ് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാകുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. #कासगंज महिला दरोगा का सिपाही से मसाज कराते वीडियो हुआ वायरल pic.twitter.com/J6FvQb9Vue — Vijay Singh (@VijaySingh1254) February 4, 2023 അതേസമയം, പഴയ വീഡിയോയാണ് പ്രചരിച്ചതെന്നും വേനല്‍ക്കാലത്തെ യൂണിഫോം ധരിച്ചാണ് എല്ലാ ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണുന്നതെന്നും അതിനാല്‍ ഏറെസമയം…

    Read More »
  • ”ഇവനെ ഒന്ന് പ്രേതം ആയിട്ട് ആലോചിച്ചു നോക്കിയേ, പേടിച്ചു ചാവില്ലേ? ഈ കൂട്ടത്തില്‍ ലുക്ക് വെച്ച് പ്രേതമാവാന്‍ പറ്റിയത് ഇവന്‍”! ബോഡിഷെയ്മിങ് കമന്റുമായി സൗബിന്‍

    നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് ‘രോമാഞ്ചം’. ഹൊറര്‍ കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ് ഇത്. അടുത്തകാലത്തൊന്നും ഒരു സിനിമ കണ്ട് ഇത്രയും ചിരിച്ചിട്ടില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സിനിമയിലെ വണ്‍ ലൈനര്‍ കോമഡികള്‍ എല്ലാം തന്നെ വലിയ രീതിയില്‍ വര്‍ക്ക് ആയിട്ടുണ്ട് എന്ന് മാത്രമല്ല അതിനുമുകളില്‍ നല്‍കുന്ന അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് ആണ് നമ്മള്‍ കാണുന്നത് സിനിമയില്‍. സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എബിന്‍ ബിനോ എന്നു പറയുന്ന നടനാണ്. ‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇദ്ദേഹം. സിനിമയില്‍ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രകടനം വളരെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ പ്രമോഷന്‍ പരിപാടികളുമായി രണ്ടാഴ്ച മുന്‍പ് അഭിനേതാക്കള്‍ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. ഇതില്‍ എബിന്‍ എന്ന സൗബിന്‍ പരിഹസിക്കുന്ന രീതിയില്‍ സംസാരിക്കുന്നുണ്ട് എന്നതാണ് ഇപ്പോള്‍…

    Read More »
  • തകര്‍പ്പന്‍ ലിപ്പ് ലോക്കുമായി അമൃതയും ഗോപിസുന്ദറും ! പോരടിച്ച് സദാചാരക്കമ്മിറ്റിയും നവോത്ഥാന ‘സിങ്ക’ങ്ങളും

    വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും ആദ്യ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. 2022 മേയില്‍ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷന്‍ഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യല്‍ മീഡിയ വഴി തുറന്നു പറഞ്ഞത്. അതിനു മുന്‍പ് വരെ ഗോപിസുന്ദര്‍ ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. നിരവധി സ്റ്റേജ് ഷോകളില്‍ ഒന്നിച്ച് പങ്കെടുത്തുകൊണ്ട് ജീവിതം ആസ്വാദകരമാക്കുകയാണ് ഇപ്പോള്‍ അമൃതയും ഗോപിസുന്ദറും. മലയാളത്തിലെ ഏറെ പ്രിയപ്പെട്ട സംഗീതജ്ഞന്മാരില്‍ ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് ഗോപി സുന്ദര്‍. സംഗീത സംവിധായകന്‍ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. മലയാളത്തില്‍ ഒത്തിരി മികച്ച ഗാനങ്ങള്‍ ഗോപി സുന്ദര്‍ സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും സംഗീത സംവിധാന മേഖലയില്‍ സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ് താരം. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ഇദ്ദേഹം തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിനേക്കാള്‍ കൂടുതല്‍ അന്യഭാഷകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും മനസ്സിലാക്കാം. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം…

    Read More »
  • ട്രെയിനില്‍ പരിസരം മറന്ന് ഉറക്കം; ദേഹത്ത് കയറി എലിയുടെ ‘സഞ്ചാരം’; യുവാവ് ഞെട്ടി ഉണര്‍ന്നപ്പോള്‍ സംഭവിച്ചത്…

    യാത്രയില്‍ ചിലര്‍ പരിസരം പോലും മറന്ന് ഉറങ്ങുന്നത് നാം പലപ്പോഴും കാണാറുണ്ട്. ട്രെയിനിലോ, ബസിലോ എന്തിലുമാകട്ടെ, തൊട്ടടുത്ത സീറ്റിലെ കാര്യം പോലും അറിയാത്തത്ര ഗാഢനിദ്രയില്‍ ലയിച്ച് യാത്രാ ചെയ്യുന്നവര്‍ നിരവധിയുണ്ട്. ന്യൂയോര്‍ക്ക് സബ്വേയിലെ ഒരു യാത്രക്കാരന്റെ ഉറക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഉറക്കത്തിനിടെ ഇയാളുടെ കാലിലൂടെ ഒരു എലി ദേഹത്തേക്ക് കയറുന്നു. തുടര്‍ന്ന് തോളിലും കഴുത്തിലുമെല്ലാം ഇരിക്കുന്നു. https://twitter.com/Jazzie654/status/1621604045357191168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621604045357191168%7Ctwgr%5E41d808ad66059ba201233e5022899781aa960ff5%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2023%2Ffeb%2F06%2Fa-rat-on-the-passengers-body-170093.html എന്നാല്‍, യാത്രക്കാരന്‍ ഇതൊന്നുമറിയാതെ ഉറക്കത്തിലും. കഴുത്തിലൂടെ എലി സഞ്ചരിക്കുമ്പോഴാണ് ഇയാള്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്. കഴുത്തില്‍ കൈ കൊണ്ടു തടവുമ്പോള്‍ എലി താഴേക്ക് ഇറങ്ങി വരുന്നു. പെട്ടെന്ന് ഞെട്ടിയെങ്കിലും പിന്നീട് അയാള്‍ സമചിത്തതയോടെ നില്‍ക്കുന്നു. അതിനിടെ എലി താഴേക്ക് ചാടി അപ്രത്യക്ഷമാകുകയും ചെയ്തു.      

    Read More »
  • ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്: ഇന്ദ്രന്‍സ്

    തിരുവനന്തപുരം: ‘വിമണ്‍ ഇന്‍ സിനിമ കളക്ടീവ്’ ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ഇന്ദ്രന്‍സ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. ഫെയ്‌സ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രന്‍സ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഡബ്ല്യു.സി.സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്. ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍…

    Read More »
  • കൺമണിയാണ് കരുതൽ വേണം: ഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളുമൊത്തുള്ള യാത്ര ശ്രദ്ധിക്കണം; നിർദേശങ്ങളുമായി പോലീസ്

    മക്കളുമായി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് മലയാളികളിൽ ഏറെ പേരും. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ച് കുട്ടികളുടെയും പൂർണ സുരക്ഷ ഉറപ്പാക്കിയാണോ ഈ യാത്രകൾ ? പലപ്പോഴും അല്ലെന്നു തന്നെ പറയേണ്ടി വരും. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കേരളാ പോലീസ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. അവ എന്തൊക്കെയാണെന്നു നോക്കാം: 2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവൻ പണയം വയ്ക്കുകയാണ്. കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക. കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും സീറ്റ് ബെൽറ്റും അതിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ശരീര…

    Read More »
  • “അവർ വളരെ സ്വീറ്റാണ്. എല്ലാ ഭാഷയും നന്നായി സംസാരിക്കും. വളരെ മികച്ച അനുഭവമായിരുന്നു അത്”; നയൻസിനെ പുകഴ്ത്തി ഷാരൂഖ്

    തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. തൊട്ടതെല്ലാം പൊന്നാക്കിയ താരം ഇനി ലക്ഷ്യം വയ്ക്കുന്നത് ബോളിവുഡാണ്. വിവാഹത്തിനു ശേഷമുള്ള ഇടവേളയ്ക്ക് ഒടുവിലാണ് ബോളിവുഡിലേക്കുള്ള നയൻസിന്റെ മാസ് എൻട്രി. ഷാരുഖ് ഖാന്റെ നായികയായാണ് ബോളിവുഡിലെ നയൻതാരയുടെ അരങ്ങേറ്റം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നയൻതാരയെക്കുറിച്ചുള്ള ഷാരുഖിന്റെ വാക്കുകളാണ്. നയൻതാര വളരെ സ്വീറ്റാണ് എന്നാണ് ഷാരുഖ് പറഞ്ഞത്. ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കുന്നതിനിടെയാണ് നയൻതാരയേയും ജവാനിലെ അവരുടെ കഥാപാത്രത്തേയും കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ‘ആസ്ക് എസ്ആർകെ’ സെഷനുമായി ഷാരുഖ് ഖാൻ ട്വിറ്ററിൽ എത്തിയത്. അതിനിടെയാണ് ഒരു ആരാധകൻ നയൻതാരയെക്കുറിച്ചും ഒന്നിച്ചു പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവത്തേക്കുറിച്ചും ചോദിച്ചത്. ആരാധകന് ഷാരുഖ് ഖാൻ നൽകിയ മറുപടിയാണ് വൈറലായത്. “അവർ വളരെ സ്വീറ്റാണ്. എല്ലാ ഭാഷയും നന്നായി സംസാരിക്കും. വളരെ മികച്ച അനുഭവമായിരുന്നു അത്. ജവാനിലെ അവരുടെ കഥാപാത്രത്തെ ഏവരും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ”.- ഷാരുഖ് ട്വിറ്ററിൽ കുറിച്ചു. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹത്തിന് ഷാരുഖ് ഖാൻ എത്തിയിരുന്നു. ആറ്റ്ലി സംവിധാനം…

    Read More »
  • ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയൻ തന്നെ പിന്തുടരുന്നു; കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം താൻ നിരീക്ഷിക്കപ്പെടുന്നു, ആരോപണവുമായി കങ്കണ

    പ്രമുഖനായ നടൻ തന്നെ പിന്തുടരുകയാണെന്ന ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം താൻ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കങ്കണ ആരോപിക്കുന്നത്. ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയനാണ് ഇയാളെന്നും ഭാര്യയുടെ പിന്തുണയും ഇയാൾക്കുണ്ടെന്നുമാണ് കങ്കണ പറയുന്നത്. തന്നെപ്പോലെ നിർമാതാവാകാനും വസ്ത്രം ധരിക്കാനുമെല്ലാം ഇയാൾ ഭാര്യയെ നിർബന്ധിക്കുകയാണെന്നും കങ്കണ പറഞ്ഞു. ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെ ചർച്ച കൊഴുക്കുകയാണ്. ബോളിവുഡ് താരജോഡികളാണ് രൺബീർ കപൂറിനേയും ആലിയ ഭട്ടിനേയും കുറിച്ചാണ് പോസ്റ്റ് എന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഇത് ആദ്യമായിട്ടല്ല കങ്കണ താരങ്ങൾക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. കങ്കണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം “ഞാൻ എവിടെ പോയാലും അവർ എന്നെ പിന്തുടരുകയും നിരീക്ഷിക്കുകയുമാണ്. തെരുവിൽ മാത്രമല്ല എന്റെ കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം അവർ എന്റെ ചിത്രമെടുക്കാൻ സൂം ലെൻസ് വെച്ചിരിക്കുകയാണ്. പണം കൊടുക്കുന്നവരെ മാത്രമേ പാപ്പരാസികൾ ഇപ്പോൾ സന്ദർശിക്കാറുള്ളൂ എന്ന് എല്ലാവർക്കും അറിയാം. ഫോട്ടോ എടുക്കാൻ പണം ചോദിക്കുന്നവർ പോലുമുണ്ട്. ഞാനോ എന്റെ…

    Read More »
Back to top button
error: