Social Media
-
12/02/2023ആദ്യം പരീക്ഷ പിന്നെ വിവാഹം; പട്ടുസാരിക്ക് മുകളില്‍ കോട്ട് ധരിച്ച് യുവതി ക്ലാസിലേക്ക്
തിരുവനന്തപുരം: വിവാഹദിനവും പരീക്ഷയും ഒരുമിച്ച് വന്നാല്‍ എന്ത് ചെയ്യും? രണ്ടും ഒഴിവാക്കാന്‍ പറ്റില്ല. അങ്ങനെയാണ് വിവാഹത്തിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മി അനില്‍ എന്ന വധു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. വിവാഹ വസ്ത്രമായ പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂ ചൂടി ക്ലാസിലെത്തിയ ശ്രീലക്ഷ്മിയെ കണ്ട് സഹപാഠികള്‍ ആദ്യം അമ്പരന്നു. പിന്നാലെ ലാബ് കോട്ട് ധരിച്ച് വധു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയ്യാറായി. തിരുവനന്തപുരം നാലാഞ്ചിറയിലെ നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. ഗ്രൂസ് ഗേള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 24 ലക്ഷം ആളുകള്‍ വീഡിയോ കണ്ടു. പരീക്ഷയ്ക്ക് മുന്‍ഗണന നല്‍കിയ വധുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വിവാഹജീവിതത്തിന് ശേഷം കരിയര്‍ അവസാനിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ശ്രീലക്ഷ്മി മാതൃകയാണെന്നും ചിലര്‍ കുറിച്ചു.
Read More » -
12/02/2023തിരുവഞ്ചൂർ രാധാകൃഷ്ണൻ മകനോട് പറഞ്ഞത്…ഇങ്ങനെ ആവണം നേതാക്കൾ… യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ കുറുപ്പ് ശ്രദ്ധേയമാകുന്നു
കോൺഗ്രസിന്റെ ശക്തനായ നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആദർശ രാഷ്ട്രീയം കൊണ്ടും ശക്തമായ നിലപാടുകൊണ്ടും എന്നും ശ്രദ്ധിക്കപ്പെട്ട നേതാവാണ് അദ്ദേഹം. പൊതു പ്രവർത്തന രംഗത്തും അതോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുമായി സജീവമായ അദ്ദേഹത്തിന്റെ മകൻ അർജുൻ രാധാകൃഷ്ണനോട് തിരുവഞ്ചൂർ പറഞ്ഞത് “നീ ഗ്രൗണ്ട് ലെവലിൽ വർക്ക് ചെയ്തു ഉയർന്നു വരൂ അപ്പോഴേ ഈ പ്രസ്ഥാനത്തിനോട് നിനക്ക് സ്നേഹം വരൂ” എന്നാണ്. തിരുവഞ്ചൂർ മകന് നൽകിയ ഈ ഉപദേശം ഇപ്പോൾ പുറം ലോകം അറിഞ്ഞത് യൂത്ത് കോൺഗ്രസ് വനിതാ നേതാവായ ജ്യോതി ഗംഗാദരന്റെ ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ്. നിലവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് അർജുൻ. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അർജുനും പങ്കെടുത്തിരുന്നു. ശ്രീനഗറിൽ നടന്ന ജോഡോ യാത്രയുടെ സമാപനത്തിൽ കേരളത്തിൽ നിന്നുള്ള വിവിധ യൂത്ത് കോൺഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹവും പങ്കെടുത്തിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് കാശ്മീരിൽ എത്തിയപ്പോഴാണ് ജ്യോതി അർജുനോട്…
Read More » -
11/02/2023ജോലി ഇല്ലാത്തതിനാൽ പ്രണയം തുറന്നു പറയാനാകുന്നില്ല, ഈ വാലന്റെൻ ദിനത്തിലും സിംഗിൾ ആണ്, സഹായിക്കണം; ബിഹാർ ഉപമുഖ്യമന്ത്രിക്കു കത്തയച്ച് യുവതി !
പട്ന: ജോലി ഇല്ലാത്തതിനാൽ പ്രണയം തുറന്നു പറയാനാകുന്നില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ബിഹാർ ഉപമുഖ്യമന്ത്രിക്കു കത്തയച്ച് യുവതി ! ബിഹാർ സ്വദേശിയായ പിങ്കി എന്ന യുവതിയാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് കത്ത് എഴുതിയത്. ജോലി ഇല്ലാത്തതിനാൽ തന്റെ വൺസൈഡ് പ്രണയം പറയാനാവാത്തതിന്റെ ദുഃഖത്തിലാണ് കത്ത്. ജോലി നേടാൻ തേജസ്വിയോട് യുവതി സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. എഴുത്തുകാരനായ പ്രഭാത് ബാന്ധുല്യയെ താന്‍ നാല് വര്‍ഷമായി പ്രണയിക്കുകയാണെന്നാണ് യുവതി പറയുന്നത്. ജോലി കിട്ടിയില്ലെങ്കിൽ പ്രഭാത് മറ്റാരെയെങ്കിലും വിവാഹം ചെയ്യുമെന്നും പിങ്കി കത്തിൽ കുറിച്ചു. പിങ്കിയുടെ കത്ത് ഇങ്ങനെ: “ഞാന്‍ വലിയ പ്രതിസന്ധിയിലാണെന്ന് നിങ്ങള്‍ക്ക് അറിയാമോ. താങ്കളുടെ പ്രണയവിവാഹം ആയിരുന്നില്ലേ. എന്നാല്‍ തൊഴിലില്ലായ്മ എന്റെ വിവാഹത്തില്‍ പ്രശ്‌നമാവുകയാണ്. നാലു വര്‍ഷമായി പ്രഭാത് ബാന്ധുല്യയെ പ്രണയിക്കുകയാണ് ഞാന്‍. പ്രണയത്തിന് ഇടയിലും ഞാന്‍ സമകാലിക വിഷയങ്ങളാണ് വായിക്കുന്നത്. ജോലി ലഭിച്ചതിനുശേഷം പ്രപ്പോസ് ചെയ്യാമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ എനിക്ക് ജോലി ലഭിച്ചില്ല. ഈ വര്‍ഷവും സിംഗിളായി തന്നെ വാലന്റൈന്‍സ് ദിനം കടന്നുപോകും.…
Read More » -
11/02/202323-ാം വയസില്‍ ‘വല്ല്യേച്ചി’യാകുന്നു; അമ്മയുടെ ‘വിശേഷം’ പങ്കുവെച്ച് നടി ആര്യ പാര്‍വ്വതി
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നടിയും നര്‍ത്തകിയുമാണ് ആര്യാ പാര്‍വ്വതി. ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആര്യ. അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ പോസ്റ്റ് ചെയ്തത്. ”23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…” ആര്യ കുറിപ്പില്‍ പറയുന്നു, അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്തിക്കുന്ന ഒരു മനോഹര ചിത്രവും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഇരുവര്‍ക്കും ആശംസ അറിയിച്ച് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ചെയ്തത്. ഇന്ന് കണ്ട ഏറ്റവും മനോഹരമായ പോസ്റ്റ് ഇതാണെന്നും രണ്ട് പേര്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ആരാധകര്‍ പ്രതികരിച്ചു. നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സന്തോഷവും അഭിമാനവും തോന്നുന്നു എന്നായിരുന്നു ഒരു കമന്റ്. ചെമ്പട്ട്, ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളിലൂടെ…
Read More » -
10/02/2023രഥയാത്രയ്ക്കിടെ ‘നായ്ക്കുരണപ്പൊടി’ ആക്രമണം; സഹികെട്ട് ജനമധ്യത്തില്‍ കുര്‍ത്തയൂരി മന്ത്രി
ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയുടെ വികാസ് രഥയാത്രയ്ക്കിടെ, മധ്യപ്രദേശ് മന്ത്രി ബ്രജേന്ദ്ര സിങ് യാദവിനുനേരെ നായ്ക്കുരണപ്പൊടിയെറിഞ്ഞു. ചൊവ്വാഴ്ച മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുങ്കോളിയിലെ ഗ്രാമത്തിലൂടെ യാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ചൊറിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് മന്ത്രി പൊതുമധ്യത്തില്‍ കുര്‍ത്ത അഴിച്ചുമാറ്റി കുപ്പിവെള്ളം ഉപയോഗിച്ച് ശരീരം കഴുകി. MP govt's Vikas Yatra in news for bizarre reasons. Miscreants put itching powder on minister Brajendra Singh Yadav during Yatra's public connect, forcing him to remove Kurta and wash body with bottled water in Ashok Nagar district. @NewIndianXpress @TheMornStandard @santwana99 pic.twitter.com/1j4gYNdgXJ — Anuraag Singh (@anuraag_niebpl) February 9, 2023 ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. ചൊറിച്ചില്‍ കൊണ്ട് സഹികെട്ട മന്ത്രിയുടെ സഹായത്തിനായി പ്രവര്‍ത്തകരെത്തുകയും പരിപാടി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ചൊറിച്ചിലും അസ്വസ്ഥതയും വ്രണവും ഉണ്ടാക്കുന്നതാണ് നായ്ക്കുരണ പൊടി. ഞായറാഴ്ച മധ്യപ്രദേശ്…
Read More » -
10/02/2023മലയാളത്തിന്റെ ആദ്യ നായികയ്ക്ക് 120 ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ‘ഡൂഡില്‍’
മലയാളത്തിലെ ആദ്യ നായിക പി.കെ റോസിയുടെ 120 ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍. തങ്ങളുടെ ഹോം പേജിലെ ഡൂഡിലില്‍ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ റോസിയുടെ ജന്മദിനം പ്രക്ഷകരെ അറിയിച്ചത്. പ്രത്യേക ദിവസങ്ങളേയോ ആളുകളെയോ സംഭവങ്ങളേയോ ഓര്‍ക്കാന്‍ ഗൂഗിളിന്റെ ലോഗോയില്‍ കൂട്ടിച്ചേര്‍ത്ത് ഇറക്കുന്ന ആര്‍ട്ടിനെയാണ് ഡൂഡില്‍ എന്ന് പറയുന്നത്. ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ പി.കെ റോസിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിക്കുന്ന പുതിയ വിന്‍ഡോയിലേക്കാണ് തുറക്കുന്നത്. 1903 ഫെബ്രുവരി 10ന് തിരുവനന്തപുരത്താണ് രാജമ്മ എന്ന പി.കെ റോസി ജനിച്ചത്. ഒരു ദളിത് ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു റോസിയുടെ ജനനം. ദിവസക്കൂലിക്കാരായിരുന്നു റോസിയുടെ മാതാപിതാക്കള്‍. ഇവരെ സഹായിക്കാനായി പുല്ല് മുറിക്കല്‍ പോല്ല് മുറിക്കല്‍ പോലുള്ള ജോലികളും റോസി ചെയ്തിരുന്നു. ജെ.സി ഡാനിയല്‍ സംവിധാനം ചെയ്ത വിഗതകുമാരനിലാണ് റോസി നായികയായി എത്തിയത്. എന്നാല്‍, താന്റെ മുഖം സ്‌ക്രീനില്‍ കാണാന്‍ റോസിക്കായില്ല. ജാതിവ്യവസ്ഥ ശക്തമായിരുന്ന അക്കാലത്ത് ഇതിന്റെ പേരില്‍ കടുത്ത പീഡനങ്ങളാണ് മലയാളത്തിന്റെ ആദ്യ നായികക്ക് ഏല്‍ക്കേണ്ടിവന്നത്. റോസിയുടെ…
Read More » -
10/02/2023അക്ഷയ് കുമാറിനൊപ്പം ‘ഭംഗ്ഡ’ കളിച്ച് മോഹന്‍ലാല്‍; ലാലേട്ടന് വഴങ്ങാത്തതായി ഒന്നുമില്ലെന്ന് ആരാധകര്‍, വീഡിയോ വൈറല്‍
മോഹന്‍ലാലിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെയും അക്ഷയ് കുമാറിനെയും വീഡിയോയില്‍ കാണാനാകും. ഒരു ഫങ്ഷനിലാണ് മോഹന്‍ലാലിനൊപ്പം അക്ഷയ് ഡാന്‍സ് കളിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ അക്ഷയ് കുമാര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്. ”നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാന്‍ എന്നേക്കും ഓര്‍ക്കും മോഹന്‍ലാല്‍ സാര്‍. തികച്ചും അവിസ്മരണീയമായ നിമിഷം”, എന്നാണ് അക്ഷയ് കുമാര്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. https://twitter.com/akshaykumar/status/1623904179952693248?s=20&t=iAP6rf3whzphS2FsaZfy6g സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോ നിമിഷ നേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തി. മോഹന്‍ലാല്‍ ഫാന്‍ പേജുകളിലും വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബ’ന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ജീത്തു ജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ‘റാം’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം,…
Read More » -
10/02/2023‘അംശവേണി’ക്ക് ബേബി ഷവറും വളകാപ്പും; വൈറലായി ആഘോഷം
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ ‘കൗ ഹഗ് ഡേ’ പ്രഖ്യാപിച്ചതു മുതല്‍ പശുവാണ് സമൂഹമാധ്യമങ്ങളിലെ താരം. ഇതിനൊപ്പം തമിഴ്‌നാട്ടില്‍ പശുവിന് ഗ്രാമവാസികള്‍ ‘ബേബി ഷവര്‍’ നടത്തിയതും വാര്‍ത്തയായി. അഞ്ഞൂറിലേറെ ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശി ജില്ലയിലെ ശങ്കരപുരത്താണ് സംഭവം. പശുക്കള്‍ക്ക് ബേബി ഷവര്‍ നടത്തുന്ന ചടങ്ങ് ‘ദൈവഭാരായി’ എന്നാണ് അറിയപ്പെടുന്നത്. അംശവേണി എന്ന പശുവിനാണ് വളകാപ്പ് നടത്തിയത്. ശങ്കരപുരത്തിനടുത്തുള്ള മേലപ്പാട്ട് ഗ്രാമത്തിലെ അരുള്‍താരം തിരുപൂരസുന്ദരിയമ്മെ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അംശവേണി. പരമ്പരാഗത വസ്ത്രം ധരിച്ച് ചടങ്ങിനെത്തിയ സ്ത്രീകള്‍ പശുവിന് 24തരം വിഭവങ്ങള്‍ കഴിക്കാന്‍ നല്‍കി. ഒപ്പം 48 ഇനം വ്യത്യസ്ത സമ്മാനങ്ങളും കൊടുത്തു. ക്ഷേത്ര ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ പശുവിനായി പ്രത്യേക പൂജകളും ക്ഷേത്രത്തില്‍ സംഘടിപ്പിച്ചിരുന്നു. പശുവിന്റെ കൊമ്പില്‍ പല വര്‍ണത്തിലുള്ള വളകള്‍ ചാര്‍ത്തിക്കൊണ്ടുള്ള വളക്കാപ്പ് ചടങ്ങും ആഘോഷമായി നടത്തി.
Read More » -
09/02/2023പശുവിനെ കെട്ടിപ്പിടിച്ചാൽ രക്തസമ്മർദം കുറയുമെന്ന് യു.പി. മന്ത്രി; എന്തെല്ലാം കാണേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ
ലക്‌നൗ: വാലന്റെസ് ഡേയിൽ പശുവിനെ ആലിംഗനം ചെയ്യാനുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പശുവിനെ കെട്ടിപ്പിടിക്കുന്നതിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണമന്ത്രി ധരംപാല്‍ സിങ്. ഫെബ്രുവരി 14 പശു ആലിംഗന ദിവസമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും എല്ലാവരും അത് ആഘോഷമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെയും യു.പി. മന്ത്രിയുടെയും നടപടികളെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ആറാട്ടാണ്. ഇനി എന്തെല്ലാം കാണേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും, നിരവധി രോഗങ്ങള്‍ക്ക് ശമനമാകുമെന്നും മന്ത്രി പറഞ്ഞു. പശു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എല്ലാവരും ആ നിര്‍ദേശം അംഗീകിരച്ച് പരിപാടിയുടെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ…
Read More » -
08/02/2023ഓട്ടിസം ബാധിതനായ മകന്റെ പിറന്നാളാഘോഷത്തിന് 19 സഹപാഠികളെ ക്ഷണിച്ചു, പക്ഷേ എത്തിയത് ഒരേ ഒരാൾ: ഹൃദയം തകർന്ന് അച്ഛന്റെ കുറിപ്പ്; ഒടുവിൽ മാക്സിന് പിറന്നാൾ ആശംസകൾ നേർന്ന് ആയിരക്കണക്കിന് നെറ്റിസൺസ്
തങ്ങളുടെ കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ വിവേചനം നേരിടേണ്ടി വന്നാൽ മാതാപിതാക്കൾക്ക് അത് സഹിക്കില്ല. പ്രത്യേകിച്ചും കൂടുതൽ സ്നേഹവും പരിഗണനയും ഒക്കെ ആവശ്യമായി വരുന്ന, അർഹിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികളാണ് എങ്കിൽ. അതുപോലെ ഒരു അനുഭവം ഒരു പിതാവ് പങ്ക് വച്ചിരിക്കുകയാണ്. ഈ പിതാവ് തന്റെ മകന്റെ പിറന്നാളിന് അവന്റെ ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും ക്ഷണിച്ചു. എന്നാൽ, ആ പാർട്ടിയിൽ പങ്കെടുത്തത് ഒരേയൊരു കുട്ടിയും അവന്റെ അമ്മയും മാത്രമാണ്. മകൻ മാക്സിന്റെ ആറാം പിറന്നാളാഘോഷത്തിന് അവന്റെ ക്ലാസിലെ 19 കുട്ടികളെയും ക്ഷണിച്ചിരുന്നു അച്ഛനായ ഡേവിഡ് ഷെൻ. കാനഡയിലെ വാൻകൂവർ സ്വദേശിയാണ് ഷെൻ. എന്നാൽ, മകന്റെ സന്തോഷത്തിന് വേണ്ടി ഒരുക്കിയ ആ പാർട്ടി ഒടുവിൽ അച്ഛനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. പാർട്ടിയിൽ പങ്കെടുത്തത് ഒരേയൊരു കുട്ടി മാത്രം. മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിനായി ഒരു ഇൻഡോർ പ്ലേഗ്രൗണ്ട് തന്നെ അച്ഛൻ ഒരുക്കിയിരുന്നു. അത് ശൂന്യമായി കിടന്നു. ഒരേയൊരു സഹപാഠിയും അവന്റെ അമ്മയും മാത്രമാണ് പിറന്നാളിൽ പങ്കെടുക്കാൻ…
Read More »