Social MediaTRENDING

തകര്‍പ്പന്‍ ലിപ്പ് ലോക്കുമായി അമൃതയും ഗോപിസുന്ദറും ! പോരടിച്ച് സദാചാരക്കമ്മിറ്റിയും നവോത്ഥാന ‘സിങ്ക’ങ്ങളും

വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും ആദ്യ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. 2022 മേയില്‍ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷന്‍ഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യല്‍ മീഡിയ വഴി തുറന്നു പറഞ്ഞത്. അതിനു മുന്‍പ് വരെ ഗോപിസുന്ദര്‍ ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. നിരവധി സ്റ്റേജ് ഷോകളില്‍ ഒന്നിച്ച് പങ്കെടുത്തുകൊണ്ട് ജീവിതം ആസ്വാദകരമാക്കുകയാണ് ഇപ്പോള്‍ അമൃതയും ഗോപിസുന്ദറും.

മലയാളത്തിലെ ഏറെ പ്രിയപ്പെട്ട സംഗീതജ്ഞന്മാരില്‍ ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് ഗോപി സുന്ദര്‍. സംഗീത സംവിധായകന്‍ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. മലയാളത്തില്‍ ഒത്തിരി മികച്ച ഗാനങ്ങള്‍ ഗോപി സുന്ദര്‍ സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോഴും സംഗീത സംവിധാന മേഖലയില്‍ സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ് താരം. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ഇദ്ദേഹം തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിനേക്കാള്‍ കൂടുതല്‍ അന്യഭാഷകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും മനസ്സിലാക്കാം.

Signature-ad

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്നവരാണ് ഈ താര ദമ്പതികള്‍. എന്നിരുന്നാലും തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കാറുമുണ്ട്. വിമര്‍ശിക്കുന്നവര്‍ അതുതന്നെ ചെയ്തുകൊണ്ടിരിക്കും എന്നും അതൊക്കെ മൈന്‍ഡ് ചെയ്യാന്‍ നിന്നാല്‍ അതിനെ നേരം ഉണ്ടാകു എന്നും എപ്പോഴും ഇരുവരും പറയുന്ന മറുപടിയാണ്. സംഗീത ലോകത്ത് മിന്നിത്തിളങ്ങുന്ന താരങ്ങളാണ് ഈ ദമ്പതികള്‍. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ള ഒട്ടുമിക്ക പാട്ടുകളും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

2023 പുതുവത്സരം ആയപ്പോള്‍ തന്നെ ഗോപിയും അമൃതയും തിരുവനന്തപുരത്ത് ഒന്നിച്ച് ഒരു സ്റ്റേജ് ഷോ നടത്തിയിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായി തിളങ്ങിനില്‍ക്കുന്ന താരങ്ങളാണ്. അതുകൊണ്ടു തന്നെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും ഇരുവരെയും തേടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം എത്താറുണ്ട്. എന്നാല്‍ അതിനെയൊന്നും വകവെക്കാതെ ജീവിതം ആസ്വദിച്ഛ് മുന്നോട്ടു കൊണ്ടു പോവുകയാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരുടെയും ദുബായില്‍ വച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.

ദുബായ് മറീനയിലെ വഴിയോരങ്ങളിലൂടെ പരസ്പരം കൈകോര്‍ത്ത് നടന്നു കൊണ്ടിരിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് ഗോപി സുന്ദര്‍ പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ അവസാനം ഇരുവരുടെയും ചുംബന രംഗങ്ങളും കാണാം. നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ക്യൂട്ട് ജോഡി എന്നാണ് മിക്ക ആരാധകരും കമന്റുകളിലൂടെ പറഞ്ഞു പറഞ്ഞത്. എന്നാല്‍ എപ്പോഴത്തെയും പോലെ വളരെ മോശം കമന്റുകളും വിമര്‍ശനങ്ങളും കുറിച്ചവരുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നിര്‍ത്തുവെന്നും വിമര്‍ശിക്കൂ, എന്നിട്ട് സ്വന്തം കാര്യം നോക്കൂ എന്നുമാണ് ഗോപി സുന്ദര്‍ ഇത്തരത്തില്‍ കമന്റ് ചെയ്തവര്‍ക്ക് കൊടുത്ത മറുപടി

Back to top button
error: