Social Media
-
July 22, 2024
സിനിമ ഹിറ്റാകാന്‍ കഥ നന്നാകണമെന്നില്ല, തമന്നയുടെ ഡാന്‍സുണ്ടായാല്‍ മതി! പിന്നാലെ ക്ഷമാപണവുമായി പാര്‍ത്ഥിപന്‍
നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ പുതുതായി സംവിധാനം ചെയ്ത ‘ടീന്‍സ്’ എന്ന ചിത്രം ഈയടുത്താണ് റിലീസ് ചെയ്തത്. ശങ്കറിന്റെ കമല്‍ ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’നൊപ്പം റിലീസ് ചെയ്തെങ്കിലും താരതമ്യേന മെച്ചപ്പെട്ട പ്രതികരണമാണ് തീയേറ്ററില്‍ ടീന്‍സിന് ലഭിച്ചത്. ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പാര്‍ത്ഥിപന്‍ നടത്തിയ പ്രസംഗം വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നടി തമന്നയെ പരാമര്‍ശിച്ചുകൊണ്ട് പാര്‍ത്ഥിപന്‍ സംസാരിച്ചതാണ് വിവാദമായത്. ‘ഇക്കാലത്ത് ഒരു സിനിമ ഹിറ്റാകണമെങ്കില്‍ കഥ പെര്‍ഫെക്ട് ആകണമെന്നില്ല. തമന്നയുടെ ഡാന്‍സ് അവതരിപ്പിച്ചാല്‍ കഥ പെര്‍ഫെക്ട് അല്ലെങ്കിലും സിനിമ ഓടും.’ എന്നായിരുന്നു പാര്‍ത്ഥിപന്റെ കമന്റ്. ഈയടുത്ത് തമിഴില്‍ ഹിറ്റായ രജനീകാന്ത് ചിത്രം ‘ജയിലര്‍’, സുന്ദര്‍ സി സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ അരന്‍മനൈ-4 എന്നിവയില്‍ തമന്നയുടെ ഡാന്‍സ് ഉണ്ടായിരുന്നു. കാവാലയ്യ, അച്ചോ അച്ചോ എന്നീ ഗാനങ്ങള്‍ വലിയ ഹിറ്റുമായി. ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പാര്‍ത്ഥിപന്റെ അഭിപ്രായപ്രകടനം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി പാര്‍ത്ഥിപന്‍ രംഗത്തെത്തി. തന്റെ അഭിപ്രായം…
Read More » -
July 22, 2024
ഇത്രയും ഭംഗിയുണ്ടായിട്ടാണോ? പ്രയാഗയുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകര്‍!
തന്റെ പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ കാണാനും കേള്‍ക്കാനും ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. എന്നും വ്യത്യസ്തമായ വസ്ത്ര രീതിയിലും മേക്കപ്പിലും എത്തി താരങ്ങള്‍ ആരാധകരെ കൈയില്‍ എടുക്കാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത മേക്കോവറുകളില്‍ എത്തി വൈറലായ നിരവധി താരങ്ങള്‍ നമ്മുക്കിടയിലുണ്ട്. മലയാളത്തിലെ മിക്ക താരങ്ങളും കുറച്ച് നാളായി ഈ ട്രെന്‍ഡിംഗ് പിന്തുടരുന്നുണ്ട്. പലപ്പോഴും പുത്തന്‍ മേക്കോവറുകളിലും വസ്ത്രങ്ങളിലുമെത്തുമ്പോള്‍ വിമര്‍ശനവും ട്രോളും ഏറ്റുവാങ്ങേണ്ട അവസ്ഥയും താരങ്ങള്‍ക്ക് വരാറുണ്ട്. അത്തരത്തില്‍ എന്ത് പുതിയ ലുക്ക് പരീക്ഷിച്ചാലും കഴിഞ്ഞ കുറച്ച് കാലങ്ങളായി വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ള നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ചുരുങ്ങിയ കാലമെ ആയിട്ടുള്ളൂവെങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രയാഗ മലയാളികള്‍ക്ക് സമ്മാനിച്ച് കഴിഞ്ഞു. മുടിയിലായിരുന്നു പ്രയാഗയുടെ ഏറെയും പരീക്ഷണങ്ങള്‍. തുടക്കകാലത്ത് നീളന്‍ മുടിയായിരുന്നു പ്രയാഗയ്ക്ക് പിന്നീട് അത് മുറിച്ച് തോളൊപ്പം എത്തിക്കുകയും ബ്രെയ്ഡ്‌സ്, കളര്‍, പുത്തന്‍ ഹെയര്‍ കട്ട്‌സ് എന്നിവ പരീക്ഷിക്കുകയും ചെയ്തു നടി. ഒരു വശത്ത് മാത്രം ആഫ്രിക്കന്‍ ബ്രെയ്ഡ്‌സ് ചെയ്തതിന് വലിയ രീതിയില്‍ പ്രയാഗയ്ക്ക്…
Read More » -
July 22, 2024
ലിസിയും ഞാനും വെള്ളസാരിയൊക്കെ ഉടുത്ത് രതീഷിനെ പേടിപ്പിച്ചു! അദ്ദേഹം കരഞ്ഞ് നിലത്ത് വീണ് പോയെന്ന് മേനക
മലയാള സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേനക സുരേഷ്. നിര്‍മാതാവുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് മേനക അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. ഇടയ്ക്ക് സിനിമയിലേക്ക് തിരികെ വന്നെങ്കിലും അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ സിനിമാ ലൊക്കേഷനില്‍ പണ്ടുണ്ടായ ചില കഥകള്‍ വെളിപ്പെടുത്തുകയാണ് നടി. കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി മത്സരിക്കാന്‍ മേനക എത്തിയിരുന്നു. അവതാരകന്റെ ചോദ്യങ്ങള്‍ക്കിടയില്‍ രസകരമായ ചില കഥകള്‍ കൂടി നടി വെളിപ്പെടുത്തി. അതിലൊന്ന് മുകേഷ്, രതീഷ് തുടങ്ങിയ നടന്മാരെ പറ്റിച്ചതിനെ പറ്റിയായിരുന്നു. കൂട്ടുകാരൊക്കെ ഒരുമിച്ച് കൂടുമ്പോള്‍ മറ്റുള്ളവരെ പറ്റിക്കുന്ന പരിപാടി ഉണ്ടായിരുന്നു എന്നാണ് മേനക പറയുന്നത്. ഒരിക്കല്‍ ആരാധികയാണെന്ന് പറഞ്ഞ് മുകേഷിനെ വിളിച്ച് പറ്റിച്ചിട്ടുണ്ടെന്നും എന്നാല്‍ അവസാനം പറഞ്ഞൊരു വാക്കിലൂടെ അദ്ദേഹം ആളെ കണ്ടെത്തിയെന്നും നടി പറയുന്നു. അതുപോലെ രതീഷിനെ യക്ഷിയുടെ വേഷത്തില്‍ വന്ന് പേടിപ്പിച്ചതിനെ പറ്റിയും പറയുകയാണ് നടിയിപ്പോള്‍. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ രതീഷേട്ടന്‍, ആലപ്പി അഷറഫ് തുടങ്ങിയവരൊക്കെ ഒരുമിച്ച് താമസിക്കുന്നു. ഇവര്‍ക്ക് ഓപ്പോസിറ്റായി…
Read More » -
July 21, 2024
”വിവാഹം കഴിഞ്ഞ് രണ്ടാം മാസം പ്രമുഖ നടന്‍ ഭാര്യയെ വഞ്ചിച്ചു; മറ്റൊരു നടിയോടൊപ്പം കണ്ടെത്തിയത് നഗ്‌നനായി”
ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മാതാവുമായ താരമാണ് വിശാല്‍ പഞ്ചാബി. സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് കൂടാതെ നിരവധി താരങ്ങളുടെ വിവാഹച്ചിത്രങ്ങള്‍ പകര്‍ത്താനും വിശാല്‍ ഏറെ ഇഷ്ടപ്പെടാറുണ്ട്. അതിനായി അദ്ദേഹത്തോടൊപ്പം ഒരു പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. താരദമ്പതികളായ ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിംഗ്, കിയാര അദ്വാനി – സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അനുഷ്‌കാ ശര്‍മ – വിരാട് കൊഹ്ലി എന്നിവരുടെ വിവാഹച്ചിത്രങ്ങള്‍ പകര്‍ത്താനും വിശാലിന് അവസരമുണ്ടായി. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് വിശാല്‍ അനുവദിച്ച അഭിമുഖമാണ് സിനിമാലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിവാഹവീഡിയോ ചിത്രീകരിച്ച ഏതെങ്കിലും ദമ്പതികള്‍ വേര്‍പിരിഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിശാല്‍. ഒരു പ്രമുഖ നടന് ഈ അവസ്ഥ അടുത്തിടെ ഉണ്ടായിട്ടുണ്ടെന്നും വിശാല്‍ പറഞ്ഞു. ‘അയാളുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ ഞാനാണ് ചിത്രീകരിച്ചത്. വളരെയധികം സന്തോഷമുളള നിമിഷങ്ങളായിരുന്നു അത്. പക്ഷെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതോടെ ദമ്പതികള്‍ക്കിടയില്‍ പലതരത്തിലുളള പ്രശ്‌നങ്ങളുണ്ടായി. അയാളെയും മറ്റൊരു നടിയേയും ഒരു ക്യാരവാനില്‍ വച്ച് നഗ്‌നരായി ഭാര്യ…
Read More » -
July 21, 2024
നായകനും നായികയുമുള്ള ഇന്റിമേറ്റ് സീനുകള്‍ വരെ! മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ചെന്ന് ട്രോളന്മാര്‍
ടെലിവിഷന്‍ സീരിയലുകള്‍ക്ക് പലപ്പോഴും വന്‍ വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. കണ്ണീര്‍ പരമ്പരകള്‍ എന്ന് പൊതുവേ വിശേഷിപ്പിക്കാറുള്ള സീരിയലുകള്‍ കുത്തിത്തിരിപ്പും പരദൂഷണവും ആണെന്നാണ് ആരോപണം. മികച്ച സീരിയലുകള്‍ക്കുള്ള അവാര്‍ഡ് കൊടുക്കാത്തതും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍, യുവാക്കള്‍ക്കിടയില്‍ പോലും സീരിയലുകള്‍ ചര്‍ച്ചയാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇടയ്ക്ക് ഒരു സീരിയലിലെ നായകന്‍ ഫ്ലൈറ്റില്‍ വന്നിറങ്ങുന്ന തരത്തില്‍ ഇന്‍ട്രോ എടുത്തത് വരെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ശ്രദ്ധേയമായ ഒരു സീരിയലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയലിലെ ചില രംഗങ്ങളാണ് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പരമ്പരയിലെ നായകനും നായികയും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളാണ് വൈറലാവുന്നത്. മലയാളത്തിലെ സീരിയലുകള്‍ പുരോഗമിച്ച് തുടങ്ങിയെന്ന് പറഞ്ഞാണ് ചില ട്രോള്‍ ഗ്രൂപ്പുകളില്‍ വീഡിയോ വൈറലായത്. ഇതോടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. പണ്ട് ചന്ദനമഴ സീരിയലില്‍ അമൃതക്ക് ഒരു ഉമ്മ കൊടുക്കാന്‍ ആ നായകന്‍…
Read More » -
July 20, 2024
”കിടന്ന് കൊടുത്തിട്ടാണോ… എന്നതില്‍ ഏതാണ് വൃത്തികെട്ട വാക്ക്?, ആ ചോദ്യം ചോദിച്ചതില്‍ റിഗ്രറ്റ് ചെയ്യുന്നില്ല”
ഒരു മാസം മുമ്പ് തന്റെ ഏറ്റവും പുതിയ സിനിമയായ ഡിഎന്‍എയുടെ പ്രമോഷനായി നായകന്‍ അഷ്‌കര്‍ സൗദാനൊപ്പം ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയപ്പോള്‍ വളരെ മോശം അനുഭവമാണ് നായിക ഹന്ന റെജി കോശിക്ക് നേരിടേണ്ടി വന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിലെ അവതാരകയായ ഷാലു വളരെ മോശമായാണ് അന്ന് നടിയോട് പെരുമാറിയത്. ശേഷം അത് വലിയ ചര്‍ച്ചയുമായിരുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്. പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തങ്ങളോട് അവര്‍ ആദ്യമെ തന്നെ വിവാദമായ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ എന്താണ് ആ ചോദ്യമെന്ന് പറഞ്ഞിരുന്നില്ലെന്നും ഇങ്ങനെയൊരു ചോദ്യമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും പറ്റില്ലെന്ന് പറയുമായിരുന്നുവെന്നും അപമാനിതയായ ശേഷം പ്രതികരിക്കവെ ഹന്ന പറഞ്ഞിരുന്നു. അഭിമുഖം വൈറലായതോടെ അവതാരക ഷാലുവിന് നേരെയും വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അത്തരമൊരു ചോദ്യം ഹന്നയോട് ചോദിച്ചതില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് പറയുകയാണ് അവാതരക…
Read More » -
July 20, 2024
ജീവിതത്തില്‍ അപ്സരയ്ക്ക് ഇനി പോലീസ് വേഷം; യൂണിഫോം അണിയാനൊരുങ്ങി താരം
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്സര ആല്‍ബി. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് കടന്നു വന്ന അപ്സര നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ അഭിനേത്രിയാണ് അപ്സര. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലൂടെയാണ് അപ്സര കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. സാന്ത്വനത്തിലെ ജയന്തിയായുള്ള അപ്സരയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് അപ്സര ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്സര. തുടക്കം മുതല്‍ക്കു തന്നെ നിറ സാന്നിധ്യമായി മാറാന്‍ അപ്സരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റനുള്ള സമ്മാനവും അപ്സര നേടിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ അവസാനം വരെ തുടരാന്‍ അപ്സരയ്ക്ക് സാധിച്ചിരുന്നില്ല. പ്രേക്ഷകരേയും സഹതാരങ്ങളേയുമെല്ലാം ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു അപ്സരയുടെ എവിക്ഷന്‍. ടോപ് ഫൈവ് വരെ എത്തുമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു അപ്സരയുടേത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അപ്സര…
Read More » -
July 20, 2024
പണ്ട് നയന്‍താര അല്ലു അര്‍ജുനോട് കാണിച്ചു; ഇപ്പോള്‍ രമേശ് നാരായണന്‍ ആസിഫ് അലിയോടും
നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ തയ്യാറാവാതിരുന്ന സംഭവത്തിന് സമാനമായ മറ്റൊന്ന് സിനിമാ ലോകത്ത് ഇതിനുമുമ്പും നടന്നിട്ടുണ്ട്. നയന്‍താരയും അല്ലു അര്‍ജുനനുമായിരുന്നു ഇതിലെ നായികാ നായകന്മാര്‍. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് അല്ലു അര്‍ജുനില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ നയന്‍താര തയ്യാറാവാതിരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 2018ല്‍ നടന്നതായിരുന്നു ഇത്. സൈമ അവാര്‍ഡ്ദാന വേദിയിലായിരുന്നു സംഭവം നടന്നത്. മികച്ച നടിക്കുള്ള അവാര്‍ഡ് ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്കായിരുന്നു ലഭിച്ചിരുന്നത്. അല്ലു അര്‍ജുനാണ് നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കിയത്. തനിക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കിയ നയന്‍താര സിനിമയുടെ സംവിധായകനും ഭാവി ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവനില്‍ നിന്ന് അത് വീണ്ടും സ്വീകരിക്കുകയുമായിരുന്നു. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ചിത്രത്തിന്റെ സംവിധായകനില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് നയന്‍താര പരസ്യമായി പറയുകയായിരുന്നു. തുടര്‍ന്നാണ് പുരസ്‌കാരം തിരിച്ചുനല്‍കിയതും വിഘ്‌നേഷ് ശിവനില്‍ നിന്ന് സ്വീകരിച്ചതും.…
Read More » -
July 19, 2024
”ആരാണ് വെച്ചു കെട്ടാത്തത്?, ഹണിക്ക് ഉള്ളതല്ലേ കൊണ്ടു നടക്കാന്‍ പറ്റൂ; പൈസയ്ക്കല്ലേ പോകുന്നത്?”
മലയാളത്തിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്ററാണ് കാളി. ചെറുപ്പം മുതല്‍ തനിക്ക് മുന്നില്‍ മലപോലെ ഉയര്‍ന്നുനിന്ന ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് കാളി വേറിട്ട ജീവിതവഴിയില്‍ മുന്നേറുന്നത്. സ്റ്റണ്ടിലേക്ക് വരാന്‍ കാരണം വിശപ്പാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട ഭീകരത വിശപ്പാണ്. ആ വിശപ്പ് എന്റെ മക്കള്‍ അനുഭവിക്കേണ്ടി വരാതിരിക്കാനാണ് ഞാന്‍ ഏത് റിസ്‌കും ഏറ്റെടുക്കുന്നതെന്ന് കാളി ഒരിക്കല്‍ പറഞ്ഞിരുന്നു. ‘പൈസ തന്നാല്‍ ശരീരം കാണിച്ചു കൊണ്ടുള്ള സീന്‍ ആണെങ്കിലും ഞാന്‍ അഭിനയിക്കും. ഞാന്‍ അത്രയും പ്രശ്‌നത്തിലൂടെ കടന്ന് പോകുന്ന ആളാണ്. അപ്പോള്‍ എന്റെ ഏതെങ്കിലും ശരീര ഭാഗം കാണിച്ചെന്നോര്‍ത്ത് ആരും എന്നോട് ചോദിക്കാന്‍ വരില്ല. കാരണം അവരാരും എന്നെ സഹായിക്കുന്നില്ല.’ ഇതാണ് കാളിയുടെ ജീവിതം. ഭക്ഷണത്തിനു വേണ്ടിയുള്ള നെട്ടോട്ടമാണ്. മാസ്റ്റര്‍ ബിന്‍ എന്ന ചാനലിലൂടെ കാളി സംസാരിക്കുന്നു. ഡ്യൂപ്പിടുന്ന ആളുകളെ വില കുറച്ച് കാണുന്ന ഒരു സമൂഹം ഇന്നും നിലനില്‍ക്കുന്നുണ്ട്. ‘അത്തരത്തില്‍ തനിക്കും ഒരു തവണ അനുഭവമുണ്ടായിട്ടുണ്ടെന്ന് കാളി പറഞ്ഞു.…
Read More » -
July 19, 2024
ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്! ശക്തമായ പ്രതികരണവുമായി ഭാമ
വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വാചകങ്ങള്‍ വൈറലാകുന്നു. ശക്തമായ ഭാഷയില്‍ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് നടി. സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്. ‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’ആ വരി മുഴുമിപ്പിക്കാതെ ഭാമ അവസാനിപ്പിച്ചു. ഭാമയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ പല ഊഹാപോഹങ്ങളുമുണ്ട്. നേരത്തെ മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു ‘സിംഗിള്‍ മദര്‍’ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ അന്നു പറഞ്ഞത്. ‘ഒരു സിംഗിള്‍ മദറാകുന്നത് വരെ…
Read More »