Social Media
-
August 11, 2025ശങ്കരാടിയുമായുള്ള വിവാഹം നിശ്ചയം കഴിഞ്ഞിട്ടും മുടങ്ങി; പൊന്നമ്മയ്ക്കുമുണ്ടായിരുന്നു ഒരു പ്രണയം, മതം മാറണമെന്ന് പറഞ്ഞതോടെ മുടങ്ങി…
മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മ. അതാണ് കവിയൂര്‍ പൊന്നമ്മ. മലയാളി തനിമയുള്ള അമ്മയായി എല്ലാവരും എടുത്ത് പറയുന്ന അവരുടെ ഒന്നാം ചരമവാര്ഷം അടുത്ത മാസമാണ്. സിനിമയില്‍ വിജയിച്ചെങ്കിലും അത്ര സുഖകരമായ ദാമ്പത്യ ജീവിതം നടിയ്ക്ക് ഇല്ലായിരുന്നു. മുന്‍പ് പല അഭിമുഖങ്ങളിലും ഭര്‍ത്താവ് മണിസ്വാമിയെ കുറിച്ച് പൊന്നമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. നടന് ശങ്കരാടിയുമായി കവിയൂര്‍ പൊന്നമ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന് ശങ്കരാടിയ്ക്ക് അങ്ങനൊരു ഇഷ്ടം വരുന്നത്. എന്നാല്‍ തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നാണ് കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയത്. സിദ്ദിഖ് അവതാരകനായിട്ടെത്തുന്ന പഴയൊരു ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കവിയൂര്‍ പൊന്നമ്മയുടെ പ്രണയകഥ പുറത്ത് വരുന്നത്. ശങ്കരാടിയെ പ്രേമിച്ചിട്ടില്ലെന്ന് കവിയൂര്‍ പൊന്നമ്മ പതിനെട്ട് വയസുള്ളപ്പോഴാണ് കവിയൂര്‍ പൊന്നമ്മ നാടകത്തില്‍ അഭിനയിച്ചിരുന്നത്. അതിന് മുന്‍പ് സിനിമയിലും മറ്റുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അന്ന് ആരെങ്കിലുമായിട്ട് കല്യാണാലോചന വന്നിരുന്നോ എന്ന സിദ്ധിഖിന്റെ ചോദ്യത്തിന് അങ്ങനെ ഒന്ന് ഉണ്ടായിരുന്നതായി താരം പറയുന്നു. അയ്യോ…
Read More » -
August 9, 2025മൊബൈല്‍ ഫോണോ ജീവനോ വലുത്? ട്രെയിനില്‍ ഫോണ്‍ മോഷ്ടിച്ച കള്ളനെ പിടികൂടാന്‍ കമ്പാര്‍ട്ട്മെന്റുകളിലൂടെ പാഞ്ഞ് യാത്രക്കാര്‍; ഒടുവില്‍ അതിസാഹസികത; ഇന്റര്‍സിറ്റി എക്സ്പ്രസില്‍നിന്നുള്ള വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ മോഷണം സാധാരണ സംഭവമാണ്. പ്ലാറ്റ്ഫോമുകളില്‍ നിന്നെടുക്കുന്ന ട്രെയിനില്‍ ജനലിനരികെ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ഓടുന്ന കള്ളന്മാരുടെ വിഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ സര്‍വസാധാരണവുമാണ്. ബിഹാറിലും യുപിയിലും ഇത്തരത്തില്‍ മോഷണങ്ങള്‍ സാധാരണമാണ്. മോഷ്ടിക്കപ്പെട്ട മൊബൈലുകള്‍ പിന്നീട് തിരികെ കിട്ടുക വളരെ പ്രയാസമാണ്. എന്നാല്‍ ഒരു ഫോണ്‍ മോഷ്ടിച്ച് കിട്ടുന്ന തുച്ഛമായ തുകയ്ക്കായി മോഷ്ടാക്കള്‍ എടുക്കുന്ന റിസ്ക് ചെറുതല്ല. ഇത്തരത്തില്‍ ഒരു മോഷ്ടാവിന്റെ സാഹസിക വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സാഹസികതയാണോ മണ്ടത്തരമാണോ എന്നതാണ് ചോദ്യം. Thief snatches phone on moving train in India, hangs from door, then jumps off the speeding train to escape pic.twitter.com/dnuLjNnKAx — ViralRush ⚡ (@tweetciiiim) July 26, 2025 ഭഗല്‍പൂര്‍-മുസഫര്‍പൂര്‍ ജനസേവ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം അരങ്ങേറിയത്. ബിഹാറിലെ മുന്‍ഗാറില്‍ വച്ച് കള്ളന് ഒരു യാത്രക്കാരിയുടെ ഫോണ്‍ തട്ടിപ്പറിച്ചു. പ്ലാറ്റ്ഫോമില്‍ നിന്നോ മറ്റും ആയിരുന്നില്ല…
Read More » -
August 8, 2025മറന്നുവോ സഖീ… നവാസിന്റെ അറംപറ്റിയ വാക്ക്; രഹ്നയുടെ മനസ് നീറിയ വാലന്റൈന്‍സ് സമ്മാനം
പ്രിയതാരം കലാഭവന്‍ നവാസിന്റെ മരണം ഉള്‍കൊള്ളാന്‍ ഇനിയും പലര്‍ക്കും സാധിച്ചോ എന്ന് സംശയമാണ്. വളരെയേറെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ദമ്പതികളാണ് നവാസും ഭാര്യ രഹ്നയും. അവര്‍ക്ക് ഒരു മകളും രണ്ട് ആണ്മക്കളും. കുടുംബത്തിന്റെ വിയോഗത്തില്‍ മലയാളി മനഃസാക്ഷിയും ഒപ്പം ചേര്‍ന്നു. അവസാന നാളുകള്‍ എന്ന് ഇനിയും പൂര്‍ണമായി വിളിക്കന് കഴിയാത്ത വിധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആ ദിവസങ്ങള്‍. നവാസിന്റെ ചില അഭിമുഖങ്ങളില്‍ അദ്ദേഹം മരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വടക്കാഞ്ചേരിയില്‍ പിറന്ന നവാസ് ബക്കറാണ് കലാഭവന്‍ എന്ന പേരുകൂടി ചേര്‍ത്ത് അറിയപ്പെടുന്ന നടനായി മാറിയത്. മരണസമയത്ത് നവാസിന് പ്രായം കേവലം 51 വയസു മാത്രം. നടന് അബൂബക്കറിന്റെ മകനായ നവാസും ചേട്ടന് നിയസും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നടിയും നര്‍ത്തകിയുമായ രഹ്ന വിവാഹശേഷം അഭിനയിച്ചിരുന്നില്ല. എന്നാല്‍, നിയോഗമെന്നോണം, നവാസ് വിടവാങ്ങിയ ഈ വര്‍ഷത്തില്‍ അവര്‍ ഒന്നിച്ച് ക്യാമറയ്ക്കെത്തി. അതും വാലന്റൈന്‍സ് ദിനത്തില്‍ പ്രിയതമയായ രഹ്നയ്ക്ക് ഒരു സമ്മാനമെന്ന…
Read More » -
August 8, 2025ഹൃദയപൂര്‍വം… ജീവതാളം നിലയ്ക്കാതിരിക്കാന്‍ ഒരു ഡോക്ടറുടെ കുറിപ്പ്
ചെറുപ്പക്കാര്‍ പോലും ഹൃദയാഘാതത്തെ തുടര്‍ന്ന കുഴഞ്ഞുവീണു മരിക്കുന്നത് പതിവാകുകയാണ്. എന്നാല്‍, കൃത്യസമയത്ത് വേണ്ടതു ചെയ്താല്‍ ഇതില്‍ പല ജീവനുകളും നമുക്ക് രക്ഷിക്കാനാവും. ഇത് ചൂണ്ടിക്കാട്ടുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ േകാളജ് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. അനില്‍ കുമാറിന്റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്… 1. ഇപ്പോൾ ഏകദേശം വൈകുന്നേരം 7.25 ആയെന്നും പതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക ! 2. നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്. 3. പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെ എത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി. മി. ദൂരമുണ്ട്. 4. നിർഭാഗ്യവശാൽ അവിടെ വരെ എത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല. 5. CPR – Cardio Pulmonary Resuscitation (ഹൃദയ ശ്വാസകോശ പുനരുജ്ജീവനം)-ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ, നിങ്ങളെ അത് അഭ്യസിപ്പിച്ചയാൾ…
Read More » -
August 8, 2025അരമണിക്കൂര്‍ വീതം 12 വീടുകളില്‍ ജോലി; പാചകക്കാരന് മാസ വരുമാനം രണ്ടു ലക്ഷം രൂപ!
ദിവസം അരമണിക്കൂര്‍ വീതം 12 വീടുകളില്‍ പാചകം ചെയ്ത് പാചകക്കാരന് ഒരു മാസം സമ്പാദിക്കുന്നത് രണ്ട് ലക്ഷത്തിലധികം രൂപ. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം. ആയുഷി ദോഷി എന്ന അഭിഭാഷകയാണ് തന്റെ പാചകക്കാരന് പ്രതിമാസം സമ്പാദിക്കുന്ന തുകയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ പാചകക്കാരന് ഒരു ദിവസം 30 മിനിറ്റ് ജോലി ചെയ്ത് ഒരു വീട്ടില്‍ നിന്ന് മാസം 18,000 രൂപ ഈടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദിവസം 10 മുതല്‍ 12 വീടുകളില്‍ ഇയാള്‍ ദിവസവും ജോലി ചെയ്യുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. എല്ലായിടത്തുനിന്നും തന്റെ പാചകക്കാരന് സൗജന്യമായി പ്രഭാതഭക്ഷണവും ചായയും ലഭിക്കുന്നുണ്ടെന്നും ദോഷി തന്റെ പോസ്റ്റില്‍ അവകാശപ്പെട്ടു. അഭിഭാഷകയുടെ പോസ്റ്റില്‍ ചൂടേറിയ ചര്‍ച്ച സാമൂഹികമാധ്യമമായ എക്സിലാണ് ദോഷി തന്റെ പോസ്റ്റ് പങ്കുവെച്ചത്. പാചകക്കാരന്റെ ശമ്പളം അതിശയോക്തി കലര്‍ന്നതാണെന്ന് ഒരാള്‍ അവകാശപ്പെട്ടു. ”പാര്‍ട്ട് ടൈമായി പാചകം ചെയ്യുന്നയാള്‍ക്ക് മാസം ഒരു വീട്ടില്‍ നിന്ന് 18,000 രൂപ ലഭിക്കുന്നുവെന്നത്…
Read More » -
August 6, 2025‘സരിതയ്ക്ക് പണം കൊടുക്കത്തക്ക എന്ത് ബന്ധമാണ് മോഹന്‍ലാലിന്? ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ?’
അമ്മ സംഘടനയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന ബാബുരാജിനെതിരെ സംഘടനയില്‍ ഒരു പക്ഷം രംഗത്ത് വന്നിരുന്നു. ഇതിനേക്കാള്‍ ചര്‍ച്ചയായത് സരിത നായര്‍ ബാബുരാജിനെതിരെ ഉന്നയിച്ച ആരോപണമാണ്. തന്റെ ചികിത്സയ്ക്ക് വേണ്ടി മോഹന്‍ലാല്‍ നല്കിയ പണം ബാബുരാജ് വകമാറ്റി ചെലവഴിച്ചെന്നാണ് സരിത ആരോപിച്ചത്. ഈ വിഷയത്തില്‍ സംവിധായകന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അണ്ണാന് കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞത് പോലെ സരിത നായരും പരാതിയുമായെത്തി. തന്നെ അനാരോഗ്യവും അസുഖവും പരിഗണിച്ച് മോഹന്‍ലാല്‍ കുറച്ച് തുക എനിക്ക് തരാന്‍ ബാബുരാജിന്റെ കയ്യില്‍ കൊടുത്ത് വിട്ടെന്നും ആ തുക കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ജപ്തി ഒഴിവാക്കാന്‍ ബാബുരാജ് വകമാറ്റി ചെലവഴിച്ചെന്നും ദുബായ് കേന്ദ്രീകരിച്ചും ബാബുരാജിന് സാമ്പത്തിക തട്ടിപ്പുകളുണ്ടെന്നും സരിത വെച്ച് കാച്ചി. സരിതയുടെ കാര്യം വരുമ്പോള്‍ നമുക്ക് വേണമെങ്കില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കാം. ചികിത്സാ ചെലവിന് പണം കാെടുക്കത്തക്ക ബന്ധം സരിതയുമായി മോഹന്‍ലാലിനുണ്ടോ. അഥവാ ഉണ്ടെങ്കില്‍…
Read More » -
August 5, 2025അന്നത്തെ നമ്പര്‍ വണ്‍ ശത്രു ഇന്നത്തെ ജീവിതപങ്കാളി; രസകരമായ കുറിപ്പുമായി യുവതി
ഭര്‍ത്താവിനെ കുറിച്ച് യുവതി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും വൈറലായി. സ്കൂള്‍ പഠനകാലത്തെ തന്റെ ‘ശത്രു’വിനെ കുറിച്ചാണ് യുവതി എക്സില്‍ പോസ്റ്റ് ചെയ്തത്. ആഞ്ചല്‍ റാവത്ത് എന്ന യുവതിയാണ് വ്യത്യസ്തമായ പോസ്റ്റിലൂടെ വൈറലായത്. സൗഹൃദ ദിനത്തിലായിരുന്നു യുവതിയുടെ പോസ്റ്റ്. പണ്ട് സ്കൂളിലെ സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ചാണ്, അന്നത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ആഞ്ചല്‍ കുറിപ്പെഴുതിയത്. ആണ്‍കുട്ടികളെ അവഗണിച്ച പെണ്‍കുട്ടി എന്നാണ് അക്കാലത്തെ തന്നെ ആഞ്ചല്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഒരുദിവസം നാണക്കാരനും പഠിപ്പിസ്റ്റുമായ ഒരു സഹപാഠി ഉച്ചഭക്ഷണം കഴിക്കാന്‍ അവളെ ക്ഷണിച്ചു. എന്നാല്‍ ആഞ്ചല്‍ അത് അല്‍പ്പം രോഷത്തോടെ നിരസിക്കുകയായിരുന്നു. ഒടുവില്‍ ആ ആണ്‍കുട്ടിയുടെ പോക്കിമോന്‍ ടിഫിന്‍ ബോക്സ് പൊട്ടിക്കുന്നതിലാണ് അത് കലാശിച്ചത്. ആ സംഭവം കഴിഞ്ഞ് 15 വര്‍ഷം കടന്നുപോയി. അന്നത്തെ രണ്ട് കുട്ടികളും വഴിപിരിഞ്ഞു. പിന്നീട് ആഞ്ചല്‍ ഒരു മാട്രിമോണി ആപ്പിലൂടെ തന്റെ ജീവിതപങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്തു. ഇവിടെയാണ് കഥയുടെ ട്വിസ്റ്റ്. അന്നത്തെ ആ ‘ശത്രു’വായ സഹപാഠി തന്നെയായിരുന്നു…
Read More » -
August 4, 2025താരദമ്പതികള്‍ പിരിയാന്‍ കാരണം അയാള്‍; സുഹൃത്തിന്റെ ദാമ്പത്യപ്രശ്നം തീര്‍ക്കാന്‍ പോയി നടിക്കൊപ്പം പൊറുതിയായി; പിണങ്ങിപ്പോയ സ്വന്തം ഭാര്യയെ തിരികെക്കൊണ്ടുവരാന്‍…
സിനിമാലോകത്തെ അറിയാക്കഥകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി വെളിപ്പെടുത്തുന്നു സംവിധായകനാണ് ആലപ്പി അഷ്റഫ്. ഒരു സംവിധായകന് തകര്‍ത്ത താര ദമ്പതികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ‘സോഷ്യല്‍ മീഡിയയിലെ അതിപ്രസരം കാരണം സിനിമയിലെ പുതിയ രഹസ്യങ്ങള്‍ക്ക് വലിയ ആയുസില്ല. പഴയ തലമുറയിലെ രഹസ്യങ്ങള്‍ പലതും ഇന്നും അജ്ഞാതമാണ്. ഇപ്പോള്‍ താങ്കള്‍ എന്തിനാണ് ഇത് പറയുന്നതെന്ന് ചോദിച്ചാല്‍, സിനിമയില്‍ ആദ്യകാലത്ത് നല്ല രീതിയില്‍ ജീവിച്ച്, ജനമനസുകളില്‍ സ്ഥാനമുറപ്പിച്ച ഒരു നടന്റെ ദയനീയമായ പതനത്തിന് ഇടവരുത്തിയ സംഭവങ്ങള്‍ കാണുമ്പോഴുള്ള വേദനകൊണ്ടുമാത്രമാണ്. നല്ല രീതിയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച നല്ലൊരു നടന്റെ സന്തോഷം നിറഞ്ഞ കുടുംബ ബന്ധം തകരുകയും, തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് അയാള്‍ വഴുതിവീഴുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അയാള്‍ എങ്ങനെ ഈ അവസ്ഥയിലേക്ക് എത്തപ്പെട്ടുവെന്നത് നിങ്ങളെക്കൂടി ബോദ്ധ്യപ്പെടുത്തണമെന്ന് എനിക്ക് തോന്നി. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി സൗഹൃദം വച്ച് മുതലെടുത്ത പ്രമുഖ സംവിധായകന്റെ കടന്നുവരവാണ് ശുദ്ധവും പാവവുമായ ആ നടന്റെ കുടുംബ തകര്‍ച്ചയ്ക്ക് വഴിവച്ചത്. ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്ന കാലത്ത്…
Read More » -
August 4, 2025ആലപ്പുഴക്കാരി പൊന്നമ്മയുടെ മകള്‍ ജിസല്‍ തക്രാല്‍; ബിഗ് ബോസിലെ ഗ്ലാമറസ് സുന്ദരി ആരാണ്?
ഇക്കഴിഞ്ഞ ദിവസം ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ് ഏഴില്‍ (Bigg Boss Malayalam Season 7), അന്താരാഷ്ട്ര ഫാഷന്‍ റാംപില്‍ നിന്നും ഇറങ്ങിവന്നുവെന്നപോലെ ഒരു മത്സരാര്‍ത്ഥിയെ കണ്ട പലരും ഒന്നന്ധാളിച്ചു കാണും. ആ യുവതിയുടെ പേര് ജിസല്‍ തക്രാല്‍ (Gizele Thakral). നൃത്തം ചെയ്തുകൊണ്ടാണ് ജിസല്‍ ബിഗ് ബോസ് വീട്ടിലേക്ക് കയറിവന്നത്. നടിയും മോഡലും സംരംഭകയുമാണ് ജിസല്‍. സംസാരിച്ചു തുടങ്ങിയതും, ആ അന്ധാളിപ്പ് അല്‍പ്പം കൂടിയെങ്കിലേ ഉള്ളൂ. തനി മലയാളി. ഞാന്‍ ആലപ്പുഴക്കാരിയാണ് എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് ജിസല്‍ ആരംഭിച്ചു. മോഹന്‍ലാലിനോട് സംസാരിക്കുമ്പോള്‍, ഹിന്ദി ചുവയുള്ള മലയാളം പറഞ്ഞെങ്കിലും, തെറ്റില്ലാതെ ജിസല്‍ പറഞ്ഞൊപ്പിച്ചു. ആരാണ് ഈ റാമ്പ് വാക്ക് സുന്ദരി? കേരളത്തിലും പഞ്ചാബിലും വേരോട്ടമുള്ള യുവതിയാണ് ജിസല്‍. കഴിഞ്ഞ ദിവസം ബിഗ് ബോസ് പ്രവേശന കവാടത്തില്‍ ജിസല്‍ തക്രാലിനൊപ്പം അമ്മയും കൂടിയുണ്ടായിരുന്നു. കണ്ണുകെട്ടി നടന്നു നീങ്ങി മെഡല്‍ എടുത്ത് കഴുത്തിലണിഞ്ഞ്, പ്രവേശന വാതിലില്‍ കൈരേഖ പതിപ്പിച്ച ശേഷം മാത്രമാണ്…
Read More » -
August 4, 2025മലയാളത്തിലെ പ്രമുഖ താരദമ്പതികള്‍ പിരിയാന്‍ കാരണം അയാള്‍; സുഹൃത്തിന്റെ ദാമ്പത്യപ്രശ്നം തീര്‍ക്കാന്‍ പോയി നടിക്കൊപ്പം താമസമാക്കി!
സിനിമാലോകത്തെ അറിയാക്കഥകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി വെളിപ്പെടുത്തുന്നു സംവിധായകനാണ് ആലപ്പി അഷ്റഫ്. ഒരു സംവിധായകന് തകര്‍ത്ത താര ദമ്പതികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ‘സോഷ്യല്‍ മീഡിയയിലെ അതിപ്രസരം കാരണം സിനിമയിലെ പുതിയ രഹസ്യങ്ങള്‍ക്ക് വലിയ ആയുസില്ല. പഴയ തലമുറയിലെ രഹസ്യങ്ങള്‍ പലതും ഇന്നും അജ്ഞാതമാണ്. ഇപ്പോള്‍ താങ്കള്‍ എന്തിനാണ് ഇത് പറയുന്നതെന്ന് ചോദിച്ചാല്‍, സിനിമയില്‍ ആദ്യകാലത്ത് നല്ല രീതിയില്‍ ജീവിച്ച്, ജനമനസുകളില്‍ സ്ഥാനമുറപ്പിച്ച ഒരു നടന്റെ ദയനീയമായ പതനത്തിന് ഇടവരുത്തിയ സംഭവങ്ങള്‍ കാണുമ്പോഴുള്ള വേദനകൊണ്ടുമാത്രമാണ്. നല്ല രീതിയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച നല്ലൊരു നടന്റെ സന്തോഷം നിറഞ്ഞ കുടുംബ ബന്ധം തകരുകയും, തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് അയാള്‍ വഴുതിവീഴുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അയാള്‍ എങ്ങനെ ഈ അവസ്ഥയിലേക്ക് എത്തപ്പെട്ടുവെന്നത് നിങ്ങളെക്കൂടി ബോദ്ധ്യപ്പെടുത്തണമെന്ന് എനിക്ക് തോന്നി. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി സൗഹൃദം വച്ച് മുതലെടുത്ത പ്രമുഖ സംവിധായകന്റെ കടന്നുവരവാണ് ശുദ്ധവും പാവവുമായ ആ നടന്റെ കുടുംബ തകര്‍ച്ചയ്ക്ക് വഴിവച്ചത്. ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്ന കാലത്ത്…
Read More »