Social Media

  • മോണിക്കയെ തൂക്കി സ്വാസികയും ഭര്‍ത്താവും; സൗബിന്‍- പൂജാ ഹെഗ്‌ഡേ ഗാനത്തിന് മാരക വൈബില്‍ ഡാന്‍സ്; തരംഗമായി ഡാന്‍സ്‌

    കൊച്ചി: സൗബിന്‍ ഷാഹിര്‍ ‘കൂലി’ സിനിമയില്‍ തകര്‍ത്തുവാരിയ ‘മോണിക്കാ’ഗാനത്തിന് ചുവടുവച്ച് നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും. സിനിമയില്‍ സൗബിന്‍–പൂജാ ഹെഗ്ഡേ ടീം തകര്‍ത്തുചെയ്ത അതേ എനര്‍ജിയോടെയാണ് ഈ യുവദമ്പതികളും ചുവടുവച്ചത്. ഈ പെര്‍ഫോമന്‍സ് പ്രേം തൂക്കിയെന്നാണ് ഭൂരിഭാഗം ഫോളോവേഴ്സിന്റേയും അഭിപ്രായം. പ്രേമിന്റേയും സ്വാസികയുടേയും മോണിക്കാനൃത്തം സമൂഹമാധ്യമങ്ങളിലും തരംഗമാണ്. ശ്രദ്ധേയമാകുന്ന സിനിമാഗാനങ്ങള്‍ക്കൊക്കെ ചുവടുമായി സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുണ്ട് സ്വാസികയും പ്രേമും. മുന്‍പ് മോഹന്‍ലാല്‍ ചിത്രമായ ‘തുടരും’ചിത്രത്തിലെ ഗാനത്തിനും ഇരുവരും ചുവടുവച്ച് തരംഗമായിരുന്നു.   View this post on Instagram   A post shared by Prem Jacob (@premtheactor) മോണിക്കാ നൃത്തം ചെക്കന്‍ തൂക്കിയെന്നാണ് കമന്റുകളേറെയും. ചേച്ചിക്കൊന്നും തോന്നരുത്, ഈ വിഡിയോ പ്രേമേട്ടന്‍ കൊണ്ടുപോയി, പുള്ളി ഈ വിഡിയോ കൊണ്ടുപോയി, അങ്ങനെ പല തരത്തിലാണ് രസകരമായ കമന്റുകള്‍. 2024 ജനുവരിയില്‍ വിവാഹിതരായ ഇരുവരും ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും വിവാഹം നടത്തി ആഘോഷമാക്കിയതും വാര്‍ത്തയായിരുന്നു. ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ…

    Read More »
  • ബംഗളൂരും മുംബയും ഒന്നുമല്ല! അവിഹിതങ്ങളുടെ തലസ്ഥാനം(?) നമ്മുടെ തൊട്ടയലത്ത്!

    രണ്ട് വ്യക്തികള്‍ അല്ല രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമായിട്ടാണ് ഇന്ത്യയില്‍ വിവാഹത്തെ കണക്കാക്കുന്നത്. ജീവിതകാലം മുഴുവന്‍ കുടുംബത്തിനൊപ്പം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് ജീവിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാല്‍ കാലം മാറിയതോടെ നമ്മുടെ കാഴ്ചപ്പാടിലും ജീവിത ശൈലിയിലുമൊക്കെ മാറ്റം വന്നു. മാറുന്ന കാലത്ത് വിവാഹേതര ബന്ധങ്ങളും കൂടിവരികയാണ്. ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ വഞ്ചിച്ച് മറ്റൊരാളുമായി എല്ലാം പങ്കുവയ്ക്കുന്ന നിരവധി പേരുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹേതര ബന്ധമുള്ള സ്ഥലം എവിടെയാണെന്നറിയാമോ? അത് ഡല്‍ഹിയും മുംബയും ഗുരുഗ്രാമും ബംഗളൂരുവും കൊല്‍ക്കത്തയും ഒന്നുമല്ല. നമ്മുടെ തൊട്ടടുത്തുള്ള ഒരു സ്ഥലമാണ്. എവിടെയാണെന്നല്ലേ? വിവാഹിതര്‍ക്കുള്ള ഡേറ്റിംഗ് ആപ്ലിക്കേഷനായ ‘ആഷ്‌ലി മാഡിസണ്‍’ 2025 ജൂണിലെ ഉപയോക്തൃ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനുകള്‍ വന്നത് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ്. ഡല്‍ഹി, മുംബയ് തുടങ്ങിയ മെട്രോ നഗരങ്ങളെപ്പോലും മറികടന്നാണ് കാഞ്ചീപുരം ഒന്നാമതെത്തിയത്. 2024 ല്‍ ഈ നഗരം 17ാം സ്ഥാനത്തായിരുന്നു. അതാണ് ഒറ്റയടിക്ക് ഒന്നാമതായത്. ഈ ആപ്പ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇരുപത്…

    Read More »
  • വീട്ടുജോലിക്കാരനില്‍നിന്ന് പോലും മോശം അനുഭവം, ‘മീ ടൂ’ ആരോപണം മുതല്‍ പീഡനം: ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

    സ്വന്തം വീട്ടില്‍ വര്‍ഷങ്ങളായി മാനസിക പീഡനങ്ങള്‍ നേരിടുന്നതായി ബോളിവുഡ് നടി തനുശ്രീ ദത്ത. സോഷ്യല്‍ മീഡിയയില്‍ പൊട്ടിക്കരയുന്ന വീഡിയോയിലൂടെ നടി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. വീട്ടുജോലിക്കാരില്‍ നിന്നുപോലും മോശം അനുഭവം ഉണ്ടായെന്നും 2018ലെ മീ ടൂ ആരോപണങ്ങള്‍ മുതല്‍ക്കേ ഇത് തുടരുന്നുണ്ടെന്നും നടി പറഞ്ഞു. സ്ഥിതിഗതികള്‍ വളരെ രൂക്ഷമായതോടെ ചൊവ്വാഴ്ച പൊലീസിനെ സമീപിക്കാന്‍ നിര്‍ബന്ധിതയായെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘എന്റെ സ്വന്തം വീട്ടില്‍ ഞാന്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, എന്റെ വീട്ടില്‍ പലതരം പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഞാന്‍ പൊലീസിനെ വിളിച്ചു. അവര്‍ എന്നോട് പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരുപക്ഷേ നാളെ പോയി പരാതി നല്‍കും, ഞാന്‍ ഇപ്പോള്‍ അത്ര നിലയിലല്ല. കഴിഞ്ഞ 4-5 വര്‍ഷങ്ങളായി എന്റെ വീട്ടിലെ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണ്. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, എന്റെ വീട് ആകെ കുഴപ്പത്തിലാണ്. വേലക്കാരികളില്‍ നിന്ന് എനിക്ക് വളരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ അകത്തുകടന്ന് മോഷ്ടിക്കുകയും, എല്ലാത്തരം മോശം കാര്യങ്ങളും ചെയ്യുകയും…

    Read More »
  • ഭര്‍ത്താവിന്റെ വലിയ കുടുംബം, ഒരുപാട് പ്രശ്‌നങ്ങള്‍; ‘കൂട്ടുകാരിയുടെ ഭര്‍ത്താവിനെ അടിച്ചെടുത്ത’ കഥ ഓര്‍മ്മിപ്പിച്ച് നെറ്റിസണ്‍സ്

    ബാലതാരമായി ബോളിവുഡില്‍ തിളങ്ങിയ ഹന്‍സിക മോട്വാണി നായികയായി ശ്രദ്ധിക്കപ്പട്ടത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ഹന്‍സികയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. സൊഹൈല്‍ കത്യൂര്യ എന്നാണ് ഹന്‍സികയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസ് പങ്കാളികളായിരുന്ന ഇരുവരും പിന്നീട് അടുത്തു. 2022 ലായിരുന്നു വിവാഹം. സൊഹൈല്‍ കത്യൂരിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ആ?ദ്യ ഭാര്യ ഹന്‍സികയുടെ സുഹൃത്തുമാണ്. ഈ വിവാഹത്തിന് ഹന്‍സിക അതിഥിയായി എത്തിയിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് സൊഹൈല്‍ ഹന്‍സികയെ വിവാഹം ചെയ്തത്. അന്ന് ഹന്‍സികയ്ക്ക് നേരെ വ്യാപകമായി കുറ്റപ്പെടുത്തലുകള്‍ വന്നു. എന്നാല്‍ ഈ ബന്ധം പിരിഞ്ഞതിന് പിന്നില്‍ താനല്ലെന്നാണ് ഹന്‍സിക വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഹന്‍സികയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഹന്‍സിക മാറി താമസിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. വാര്‍ത്തകളോട് സൊഹെല്‍ കത്യൂര്യ പ്രതികരിച്ചു. വാര്‍ത്ത സത്യമല്ലെന്നാണ് സൊഹൈല്‍ പറഞ്ഞത്. വേര്‍പിരിയാന്‍ ശ്രമിക്കുന്നു, അകന്ന് താമസിക്കുന്നു എന്നീ വാര്‍ത്തകളില്‍ ഏതാണ് സത്യമല്ലാത്തതെന്ന ചോദ്യത്തിന് സൊഹൈല്‍ മറുപടി നല്‍കിയില്ല. ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.…

    Read More »
  • രഹസ്യ വിവാഹവും 13 വര്‍ഷത്തെ ദാമ്പത്യവും, അവസാനം കണ്ടത് മൂന്ന് വര്‍ഷം മുമ്പ്; അനന്യയുടെ ആദിത്യന് എന്ത് സംഭവിച്ചു?

    ഒരു സമയത്ത് തെന്നിന്ത്യയില്‍ സജീവമായിരുന്ന നായികയായിരുന്നു അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും താരമൂല്യമുള്ള അഭിനേത്രിയായിരുന്നു. അക്കാലത്ത് നടി നായികയായ സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. കുട്ടിക്കാലം മുതല്‍ സിനിമ അനന്യയുടെ ജീവിതത്തിന്റെ ഭാഗമാണ്. വെള്ളിത്തിരയിലേക്ക് നടി എത്തുന്നത് ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു. അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍മാതാവായിരുന്നതിനാലാണ് ബാലതാരമായി അഭിനയിക്കാനുള്ള അവസരം അനന്യയ്ക്ക് ലഭിച്ചത്. വൃദ്ധന്മാരെ സൂക്ഷിക്കുകയായിരുന്നു സിനിമ. ശേഷം അനന്യയെ കുറച്ച് വര്‍ഷത്തേക്ക് ബിഗ് സ്‌ക്രീനില്‍ കണ്ടില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നായികയായി തിരിച്ച് വരവ് നടത്തി. ശേഷം നാടോടികളില്‍ അഭിനയിച്ചുകൊണ്ട് തമിഴിലേക്ക് അരങ്ങേറി. ആ സിനിമ വലിയ വിജയമായതോടെ തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി. പിന്നീട് 2012 വരെ തുടരെ തുടരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴിലും മലയാളത്തിലും നായിക വേഷങ്ങള്‍ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് അനന്യയെ കുറിച്ച് ഒരു വാര്‍ത്ത പരക്കുന്നത്. നടി വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് തിരുപ്പതിയില്‍ വെച്ച് അതീവരഹസ്യമായി അനന്യ വിവാഹിതയായി…

    Read More »
  • ‘ഉണ്ണി മുകുന്ദന്റെ രക്തത്തിലുണ്ട് തരികിട പരിപാടികള്‍, അന്ന് ആ മുസ്ലീം സഹോദരങ്ങള്‍ കൃത്യമായ മറുപടി കൊടുത്തു’

    മലയാള സിനിമയില്‍ ഇപ്പോഴത്തെ യുവനടന്മാരില്‍ പ്രധാനിയാണ് ഉണ്ണി മുകുന്ദന്‍. അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി പുതിയ ഉയരങ്ങളിലേക്കാണ് എത്തിയത്. സിനിമയ്ക്കൊപ്പം വിവാദങ്ങളിലേക്കും താരം എത്തിപ്പെടുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ മാനേജരുമായി ഉണ്ടായ തര്‍ക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഈ പ്രശ്‌നം പിന്നീട് ചര്‍ച്ചകളിലൂടെ പരിഹരിച്ചെന്നാണ് പുറത്തുവന്ന വിവരം. കൂടാതെ അമ്മയുടെ തലപ്പത്ത് നിന്ന് നടന്‍ മോഹന്‍ലാല്‍ ഒഴിയാന്‍ കാരണം ഉണ്ണി മുകുന്ദനാണെന്ന ആരോപണവും ഉയര്‍ന്നു. അടുത്തിടെ ഉണ്ണി മുകുന്ദനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ശാന്തിവിള ദിനേശ്. വ്യക്തി വൈരാഗ്യം കാരണമാണ് ശാന്തിവിള ദിനേശ് ഉണ്ണിയെ വിമര്‍ശിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ തുറന്നപറയുകയാണ് ശാന്തിവിള. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്… ‘നടന്‍ ഉണ്ണി മുകുന്ദനെ ഞാന്‍ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നാണ് ചിലരുടെ പരാതി. ഉണ്ണി മുകുന്ദന്‍ ഡേറ്റ് തരാത്തതിന്റെ ചൊരുക്കാണ് എനിക്കെന്നാണ് ഒരു…

    Read More »
  • ‘മാതാപിതാക്കളും മകളും ചേര്‍ത്തു പിടിച്ചതുകൊണ്ട് ജീവനൊടുക്കാതെ പിടിച്ചു നില്‍ക്കുന്ന ഒരു പെണ്ണ്’; അതുല്യയുടെ മരണത്തിനു പിന്നാലെ ഗായിക ഇംതിയാസ് ബീഗത്തിന്റെ പോസ്റ്റ് വൈറല്‍

    കോഴിക്കോട്: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഗായികയായ ഇംതിയാസ് ബീഗം.  മാതാപിതാക്കളും മകളും സുഹൃത്തുക്കളും ചുരുക്കം ചില ബന്ധുക്കളും ചേർത്ത് പിടിച്ചത് കൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന ഒരു പെണ്ണ് എന്നാണ് അവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൂന്ന് കൂട്ടരുടെ കഥ എന്ന പേരിലുള്ള പോസ്റ്റില്‍ ടോക്സിക് ബന്ധങ്ങളെപ്പറ്റിയും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് വ്യക്തമാക്കുന്നത്. ‘ടോക്‌സിക് ആയ ബന്ധങ്ങളിൽ നിന്ന് ഇറങ്ങിവരാനുള്ള ആർജവം പെൺകുട്ടികളും സ്ത്രീകളും കാണിക്കണം എന്ന് പറയുന്നവരും ടോക്‌സിക് ബന്ധങ്ങളിൽ നിന്ന് സഹികെട്ട് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾക്ക് ‘മകളേ മാപ്പ്’ പോസ്റ്റ് ഇടുന്നവർ, ഇറങ്ങിപ്പോരാനുള്ള ധൈര്യം കാണിക്കാമായിരുന്നു ആ കുട്ടിക്ക്, എന്ന് വിലപിക്കുന്നവരും, ടോക്‌സിക്ക് ബന്ധം ആണെന്നറിഞ്ഞിട്ടും പലവട്ടം കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിച്ചു ക്ഷമിച്ചിട്ടും, കുഞ്ഞിനേയും അത് ബാധിക്കുമെന്നറിഞ്ഞു ഇറങ്ങിപ്പോരുമ്പോൾ, ‘അവൾ liberal life നയിച്ചു എന്നും, കുറച്ച് കാശ് വന്നപ്പോൾ അവനെ ഒഴിവാക്കി…

    Read More »
  • ഞങ്ങള്‍ വേര്‍പിരിയാന്‍ കാരണം രേണു, ഇവള്‍ ലോക ഫ്രോഡ്; മുന്‍ ഭര്‍ത്താവ് എന്നതിലുപരി ഗുരുനാഥന്‍ എന്ന് പറയാനാണ് എനിക്കിഷ്ടം; വെളിപ്പെടുത്തലുമായി സുധിയുടെ മുന്‍ ഭാര്യ

    കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സുധിയുടെ മുന്‍ഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്ത്. താനും സുധിയും നന്നായിട്ടു ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍ വന്നു തങ്ങളുടെ കുടുംബം തകര്‍ത്തവളാണ് രേണു എന്ന് വീണ പറയുന്നു. രേണുവിന്റെ അച്ഛനായ തങ്കച്ചന്‍ സുധിക്ക് ഒരു സമാധാനവും കൊടുക്കാതിരുന്ന വ്യക്തിയാണെന്നും സുധി മരിക്കുന്നതിന് മുന്‍പ് തന്നെ നേരിട്ടു കണ്ട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞെന്നും, അതിനെല്ലാം ഭര്‍ത്താവും സാക്ഷിയായിരുന്നെന്നും വീണ പറയുന്നു. ”ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എനിക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടും വരുമെന്ന് എനിക്കറിയാം തമാശ പറയാനായി വന്നതല്ല. എന്റെ പേര് വീണ എസ് പിള്ള. ഇതുവരെ എന്റെ മുഖം കാണിക്കാത്തത് എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട്. കൊല്ലം സുധിയും ഞാനും തമ്മില്‍ എന്താണ് പ്രശ്‌നം എന്നും പലരും ചോദിക്കുന്നുണ്ട്. ഞാന്‍ കൊല്ലം സുധിയുടെ മുന്‍ ഭാര്യ ആണ്. ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ എന്റെ കുടുംബവുമായി…

    Read More »
  • എവിടെയെങ്കിലും ഉറച്ചു നില്‍ക്ക് കാസേ! നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള കാന്തപുരത്തിന്റെ ഇടപെടലിനെ വിമര്‍ശിച്ച തീവ്ര ക്രിസ്ത്യന്‍ സംഘടനയായ ‘കാസ’യ്ക്ക് മറുപടിയുമായി പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; അബ്ദുള്‍ റഹീമിനെ മോചിപ്പിച്ചപ്പോള്‍ പറഞ്ഞതിന് കടകവിരുദ്ധം

    കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ചു തീവ്ര ക്രിസ്തീയ സംഘടനയായ കാസ രംഗത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. ‘ഭാരതീയര്‍ ഏതു നാട്ടില്‍പോയി എന്തു വൃത്തികേടു കാട്ടി ജയിലിലായാലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ?’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ചോദ്യം. കാസ നേതാവ് കെവിന്‍ പീറ്ററായിരുന്നു ഇതിനു പിന്നില്‍. കാന്തപുരത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ‘നിമിഷ പ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം വെച്ചു നോക്കിയാലും ഒപ്പം ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളി തന്നെയാണെന്ന്’ കെവിന്‍ പീറ്റര്‍ പറഞ്ഞു. ഏതൊരു കുറ്റവാളിക്കും താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ ന്യായീകരണങ്ങള്‍ പലതും ഉണ്ടാവും. ബോംബെയില്‍ നിരപരാധികളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്ന അജ്മല്‍ കസബിന് പോലുമുണ്ടായിരുന്നു ന്യായീകരണം, അതുപോലെതന്നെ നിമിഷ പ്രിയയ്ക്കുമുണ്ട് ന്യായീകരണം. കൊല്ലപ്പെട്ട യമനി പൗരന്‍ നടത്തിയ ചതിയോ വഞ്ചനയോ പീഡനമോ ഒന്നും ഒരിക്കലും അയാളെ കൊല ചെയ്യുന്നതിനുള്ള ഒരു ന്യായീകരണമേ ആകുന്നില്ല. ഇനി ദൈവത്തിന്റെ…

    Read More »
  • ‘നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഞാന്‍ റേപ്പ് ചെയ്തിട്ടുണ്ടെന്ന്? ഇല്യൂഷണില്‍ അവര്‍ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നല്‍കാനാകും’

    കഴിഞ്ഞ ദിവസം നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളി എലിസബത്ത് രംഗത്തെത്തിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ബാലയും കുടുബവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോയിലൂടെ രംഗത്തെത്തിയത്. ആശുപത്രി കിടക്കയില്‍ മൂക്കില്‍ ട്യൂബ് ഇട്ടുകിടക്കുന്ന നിലയിലായിരുന്നു എലിസബത്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിക്കുന്നതിന് മുമ്പ് എനിക്ക് നീതി കിട്ടണമെന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പേജിലാണ് അവര്‍ വീഡിയോ പങ്കുവച്ചത്. എലിസബത്തിന്റെ ആരോപണം തള്ളി ബാല രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. എലിസബത്തിനെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെളിവ് ഹാജരാക്കട്ടേയെന്ന് ബാല പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു നടന്റെ പ്രതികരണം. എലിസബത്ത് നന്നായി ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബാല വ്യക്തമാക്കി. ‘കേസ് കോടതിയില്‍ നടക്കുന്നുണ്ട്. പിന്നെയും പിന്നെയും ഉപദ്രവിക്കുന്നതുപോലെ ചെയ്യുന്നത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്നുണ്ട്. എന്റെ ഭാര്യയുടെ പേര് കോകില. ഞങ്ങള്‍ സുഖമായി ജീവിക്കുകയാണ്. എല്ലാവരും നല്ല രീതിയില്‍ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആദ്യം തന്നെ പറയുകയാണ് അവര്‍ എന്റെ ശത്രുവല്ല. എന്റെ കൂടെ…

    Read More »
Back to top button
error: