Social MediaTRENDING

‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ച് വിരാട് കോലി – വൈറല്‍ വീഡിയോ

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിൽ വിരാട് കോലിക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഒമ്പത് പന്തിൽ നാല് റൺസെടുത്ത താരത്തെ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുടുക്കുയായിരുന്നു. നിശ്ചിത ബോൾ ക്രിക്കറ്റിൽ സ്റ്റാർക്ക് ആദ്യമായിട്ടായിരുന്നു കോലിയെ പുറത്താക്കുന്നത്. മനോഹരമായ പന്തിൽ കോലി വിക്കറ്റിന് മുന്നിൽ കുടുങ്ങുമ്പോൾ റിവ്യൂ ചെയ്യാൻ പോലും താരം നിന്നില്ല. നേരെ പവലിയനിലേക്ക് നക്കുകയായിരുന്നു.

ബാറ്റിംഗിൽ കോലി നിരാശപ്പെടുത്തിയെങ്കിലും ഫീൽഡിംഗിനിടെ താരം ആരാധകർക്ക് വിരുന്നൊരുക്കി. ഓസ്‌കർ ലഭിച്ച ആർആർആർ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് കോലി ഡാൻസ് കളിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കാലഭൈരവും രാഹുലും ചേർന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എന്തായാലും കോലിയുടെ ചുവടുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. വീഡിയോ കാണാം…

https://twitter.com/s_siechojithu/status/1636688447946756097?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636688447946756097%7Ctwgr%5Ec7231831d6752537b5f2599096a2726b33936e46%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fs_siechojithu%2Fstatus%2F1636688447946756097%3Fref_src%3Dtwsrc5Etfw

Back to top button
error: