Social MediaTRENDING

”ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും”

സിനിമാ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്കാണ് പ്രേക്ഷകര്‍ സിനിമക്കായി കാത്തിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെതായി എത്തുന്ന അപ്ഡേഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത ചിത്രത്തില്‍ മറ്റൊരു പ്രാധാന വേഷം ചെയ്യുന്ന ഹരീഷ് പേരടി മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്‍ സിനിമയിലെ പുതുമുഖ നടന്‍ മനോജിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിനെ കുറിച്ചുള്ള ഹരീഷ് പേരടിയുടെ വാക്കുകള്‍.

”മുന്നില്‍ നില്‍ക്കുന്ന തങ്ങളല്ല താരങ്ങള്‍, വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം. ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും”, എന്നാണ് ഹരീഷ് പറഞ്ഞത്.

ഹരീഷ് പേരടിയുടെ പോസ്റ്റിങ്ങനെ:

”ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടന്‍ മനോജിന്റെ പിറന്നാളാണ് …മുന്നില്‍ നില്‍ക്കുന്ന ഞങ്ങളല്ല താരങ്ങള്‍…വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന..

എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന..ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം..നമ്മുടെ ലാലേട്ടന്‍..അയാള്‍ക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു നോ മതി…ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യന്‍ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല…അഭിമാനത്തോടെ ഞാന്‍ പറയും..ഇത് മഹാനടന്‍ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹന്‍ലാല്‍”.-ഹരീഷ് പേരടി കുറിച്ചു.

അതേസമയം, ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന വാലിബന്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയുടേത് തന്നെയാണ്. തിരക്കഥ പിഎഫ് റഫീക്ക്. നിലവില്‍ രാജസ്ഥാനിലെ പൊഖ്റാന്‍ കോട്ടയില്‍ ആണ് ചിത്രത്തിന്റെ ഷെഡ്യൂള്‍ പുരോഗമിക്കുന്നത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: