Social MediaTRENDING

ഓടുന്ന കാറില്‍നിന്ന് നോട്ടുകള്‍ എറിഞ്ഞ് യുവാവ്; ‘ഫര്‍സി’ സ്‌റ്റൈല്‍ വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകള്‍ എറിയുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ഹിന്ദി വെബ്‌സീരിസായ ‘ഫര്‍സി’യിലെ രംഗം യുവാക്കള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. നോട്ടുകള്‍ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും എസിപി വികാസ് കൗശിക് അറിയിച്ചു.

നടന്‍ ഷാഹിദ് കപൂറും സുഹൃത്തും പോലീസില്‍നിന്നു രക്ഷനേടാനായി തിരക്കേറിയ റോഡില്‍ നോട്ടുകള്‍ എറിയുകയും അതു പെറുക്കാനായി ജനങ്ങള്‍ തടിച്ചുകൂടി ട്രാഫിക് പ്രശ്‌നം ഉണ്ടാകുന്നതും ഫര്‍സിയില്‍ കാണിക്കുന്നുണ്ട്. സമാനമായ രീതിയില്‍ തന്നെയാണു യുവാക്കളും ചെയ്യാന്‍ ശ്രമിച്ചത്. ഒരാള്‍ കാറോടിക്കുകയും മുഖമറച്ച മറ്റയാള്‍ തുറന്ന ഡിക്കിയില്‍ ഇരുന്ന് വഴി പണം എറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Back to top button
error: