Social MediaTRENDING

മുണ്ടും മടക്കി കുത്തി ഒന്നൊന്നര വരവ്, ഈ വേഷത്തില്‍ കണ്ടിട്ട് മനസ്സിലായില്ലെന്ന് പ്രേക്ഷകര്‍; ഈ നടിയെ മനസ്സിലായോ?

സൂപ്പര്‍താരങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക കൗതുകമാണ് എന്ന് മാത്രമല്ല ഇത്തരം വിശേഷങ്ങള്‍ക്ക് എല്ലാം വലിയ പ്രാധാന്യമാണ് മലയാളികള്‍ എപ്പോഴും നല്‍കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ സൂപ്പര്‍താരങ്ങളെ മലയാളികള്‍ കേവലം നടി നടന്ന ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ട് മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത് എന്നതുകൊണ്ടും ആണ്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ക്കെല്ലാം വലിയ പ്രാധാന്യമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എപ്പോഴും നല്‍കാറുള്ളത്.

സൂപ്പര്‍ താരങ്ങള്‍ എല്ലാവരും തന്നെ അവരുടെ പുതിയ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്നവര്‍ ആണ്. ഇതെല്ലാം നിമിഷം നേരം കൊണ്ടാണ് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി മാറുന്നത്. വളരെ മികച്ച അഭിപ്രായങ്ങള്‍ ആയിരിക്കും എപ്പോഴും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറിയിരിക്കുന്നത്.

താരം തന്നെയാണ് ഈ മനോഹരമായ ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ചിരിക്കുന്നത്. മുണ്ട് മടക്കി കുത്തി കൊണ്ട് ആണ് താരം ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. നടിയുടെ ഒരു സുഹൃത്തിനെയും നമുക്ക് ഈ ചിത്രങ്ങളില്‍ കാണാം. പൊതുവേ നാടന്‍ വേഷങ്ങളില്‍ മാത്രമാണ് ഈ താരത്തെ കണ്ടു ക്ഷീണിച്ചിട്ടുള്ളത്. അതുകൊണ്ട് ഇങ്ങനെ കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലായില്ല എന്നാണ് മലയാളികള്‍ എല്ലാവരും ഇപ്പോള്‍ പറയുന്നത്. ആരാണ് ഈ താരം എന്ന് മനസ്സിലായോ?

മമിത ബൈജു എന്ന നടിയാണ് ഈ ചിത്രങ്ങളില്‍ ഉള്ളത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരങ്ങളില്‍ ഒരാളാണ് ഇവര്‍. പ്രണയവിലാസം എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. അര്‍ജുന്‍ അശോകന്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അനശ്വര രാജന്‍ ആയിരുന്നു.

Back to top button
error: