Social Media
-
07/04/2023ഡല്‍ഹി മെട്രോയില്‍ സീറ്റിന് വേണ്ടി പൊരുതി യാത്രക്കാര്‍; വീഡിയോ വൈറല്‍
ഡല്‍ഹി മെട്രോ പലപ്പോഴും വിചിത്രമായ പല സംഭവങ്ങള്‍ കൊണ്ടും വാര്‍ത്തയില്‍ ഇടം നേടാറുണ്ട്. അനൗണ്‍സ്‌മെന്റിന് പകരം പാട്ട് വച്ചതും അനുചിതമെന്ന് തോന്നുന്ന തരത്തില്‍ വസ്ത്രം ധരിച്ച് പെണ്‍കുട്ടി കയറിയതും ഒക്കെ അതില്‍ പെടുന്നു. എന്നാല്‍, ഇപ്പോള്‍ വൈറലാവുന്നത് മെട്രോയില്‍ വച്ച് സീറ്റിന് വേണ്ടി വഴക്കുണ്ടാക്കുന്ന യാത്രക്കാരാണ്. രണ്ട് പുരുഷന്മാരായ യാത്രക്കാരാണ് സീറ്റിന് വേണ്ടി മെട്രോയില്‍ വച്ച് വഴക്കുണ്ടാക്കുന്നത്. അതേ മെട്രോയില്‍ സഞ്ചരിച്ച മറ്റൊരു യാത്രക്കാരനാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. Verbal kalesh Inside Delhi metro over Seat issue pic.twitter.com/YRwF5zLqSD — Ghar Ke Kalesh (@gharkekalesh) April 4, 2023 ‘Ghar Ke Kalesh’ എന്ന അക്കൗണ്ടിലാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ അടിക്കുറിപ്പില്‍ സീറ്റിന് വേണ്ടി നടന്ന വഴക്കാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 27 സെക്കന്റ് വരുന്ന വീഡിയോയില്‍ മുഴുവന്‍ നേരവും ഇരുവരും സീറ്റിന്റെ പേരില്‍…
Read More » -
07/04/2023വീഡിയോ എടുത്താല്‍ ഫോണ്‍ എറിഞ്ഞ് തകര്‍ക്കും; കട്ടക്കലിപ്പില്‍ നയന്‍സ്
തന്നെ ശല്യപ്പെടുത്തിയ ആരാധകനോട് കയര്‍ത്ത് നയന്‍താര. കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ വച്ചാണ് സംഭവം നടന്നത്. ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ കാണാനായി നിരവധി ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ ദര്‍ശനം നടത്താന്‍ പോലും നയന്താരയ്ക്കു കഴിയാത്ത സ്ഥിതിയായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ അവിടെയുള്ളവരോട് അല്‍പനേരം ശാന്തരായിരിക്കാന്‍ വിഘ്നേഷ് ശിവന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ശേഷം റെയില്‍വേ സ്റ്റേഷനിലേക്കും പോയി. എന്നാല്‍ നടിയെ പിന്തുടര്‍ന്ന് ആരാധകരും പാപ്പരാസികളും എത്തുകയായിരുന്നു. ട്രെയിനില്‍ വച്ച് അനുവാദം ഇല്ലാതെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ആളോട് നയന്‍താര ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഫോട്ടോ എടുത്താല്‍ താന്‍ സെല്‍ഫോണ്‍ തകര്‍ക്കുമെന്നും നയന്താര മുന്നറിയിപ്പ് നല്‍കി. ഇതിനിടെ താരത്തിനൊപ്പം സെല്‍ഫി എടുക്കവെ ആരാധകരില്‍ ഒരാള്‍ നയന്താരയുടെ തോളില്‍…
Read More » -
06/04/2023”ബിഗ് ബോസില്‍ ഏറ്റവും പക്വതയോടെ കളിക്കുന്നു; ഗെയ്മില്‍ വരുന്നിതിനു മുന്‍പുണ്ടായിരുന്ന അമ്മാവന്‍ ഇമേജ് മാറ്റിയെടുത്തു”
വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ പ്രശസ്തനാണ് അഖില്‍ മാരാര്‍. പലപ്പോഴും നാട്ടില്‍ നടക്കുന്ന സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല പലപ്പോഴും ധാരാളം വിമര്‍ശനങ്ങളും ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ നേരെ വരാറുണ്ട്. എങ്കിലും അതൊന്നും ഇദ്ദേഹം ഒരിക്കലും കാര്യമായി എടുക്കാറില്ല എന്നതാണ് വസ്തുത. അതേസമയം, കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഇദ്ദേഹം സമൂഹം മാധ്യമങ്ങളില്‍ വളരെ വളരെ സജീവമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും വളരെ വലിയ രീതിയില്‍ പൊട്ടിത്തെറിച്ചു കൊണ്ട് ആയിരുന്നു ഇദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. അശ്വന്ത് കൊക്ക് എന്ന വ്യക്തിയുമായി വലിയ രീതിയില്‍ സമൂഹം മാധ്യമങ്ങളില്‍ ഏറ്റുമുട്ടലും നടത്തിയിരുന്നു. അഖില്‍ മാരാര്‍ ഈ കാണിക്കുന്നത് എല്ലാം തന്നെ ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ വേണ്ടിയാണ് എന്ന് അശ്വന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു എങ്കിലും പലരും അത് മുഖവിലക്ക് എടുത്തിരുന്നില്ല എന്നതാണ് സത്യം. ഒരു അമ്മാവന്‍ ഇമേജ് ആയിരുന്നു ഇദ്ദേഹത്തിന് പരിപാടിയില്‍ വരുന്നതിനു…
Read More » -
06/04/2023”എനിക്കു തെറ്റിയെന്ന് താങ്കള്‍ തെളിയിച്ചു”… പ്രധാനമന്ത്രിയുടെ കൈപിടിച്ച് ഷാ റഷീദ്
ന്യൂഡല്‍ഹി: ”എനിക്കു തെറ്റിയെന്ന് താങ്കള്‍ തെളിയിച്ചു” – രാഷ്ട്രപതി ഭവനില്‍ പത്മ പുരസ്‌കാര വിതരണ വേദിയില്‍ കര്‍ണാടകയില്‍നിന്നുള്ള കലാകാരനായ ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞ വാക്കുകളാണിത്. ഏറെ ഹൃദ്യമായ ആശയവിനിമയത്തിന്റെ വീഡിയോ പുറത്തുവന്നു. രാഷ്ട്രപതി ദൗപ്രതി മുര്‍മുവില്‍നിന്ന് പത്മശ്രീ അവാര്‍ഡ് വാങ്ങിയ ശേഷമാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. പ്രധാനമന്ത്രി, ഷാ റഷീദ് അഹമ്മദ് ഖ്വാദ്രിയ്ക്ക് ഹസ്തദാനം നല്‍കുന്നതും അവര്‍ തമ്മില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തനിക്ക് പത്മ അവാര്‍ഡ് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഷാ പ്രധാനമന്ത്രിയോടു പറഞ്ഞു. https://twitter.com/amarprasadreddy/status/1643632866771845122?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1643632866771845122%7Ctwgr%5E209e5d1e4111b26053d3c7a7d2e2e3d06bfec5ba%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F04%2F06%2Fyou-proved-me-wrong-veteran-craft-artist-to-pm-at-padma-awards.html ”യുപിഎ സര്‍ക്കാരിന്റെ കാലത്ത് പത്മ അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. താങ്കളുടെ സര്‍ക്കാര്‍ വന്നപ്പോള്‍ ബിജെപി ഭരണകൂടം എനിക്ക് അവാര്‍ഡ് തരുമെന്ന് കരുതിയില്ല. എന്നാല്‍ എനിക്കു തെറ്റിപ്പോയെന്നു താങ്കള്‍ തെളിയിച്ചു. എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു”- ഷാ പറഞ്ഞു. ഒരു ചെറുപുഞ്ചിരിയോടെ നമസ്തേ പറഞ്ഞാണ് പ്രധാനമന്ത്രി ഷായുടെ വാക്കുകള്‍ സ്വീകരിച്ചത്.…
Read More » -
05/04/2023ചെടികളോട് മിണ്ടിയും പറഞ്ഞും ഗ്ലാമറസായി ഹണി റോസ് – വീഡിയോ
മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ ചുവപ്പ് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് ഹണി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം മുൻപ് നടന്ന ഒരു പരിപാടിയിലെ ഔട്ട് ഫിറ്റ് വീഡിയോയാണിത്. മേക്കപ്പിടുന്നതും സ്റ്റൈലിഷായി നടക്കുന്നതുമായ ഹണി റോസിനെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ഇതിൻറെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷൻ…
Read More » -
05/04/2023ഉമ്മൻചാണ്ടിയുടെ സുഖവിവരം അന്വേഷിച്ച് മോഹൻലാലിന്റെ വീഡിയോ കോൾ
ബെംഗളൂരു: മോഹൻലാലുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ്മൻചാണ്ടി. ബെംഗളൂരുവിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുമായി മോഹൻലാൽ വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബെംഗളൂരുവിലേക്ക് പോവുന്നത്. അർബുദ രോഗബാധിതനാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്നാണ് ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.
Read More » -
05/04/2023സാനിയയുടെ ഇഫ്താര്‍ ചിത്രത്തില്‍ ശുഐബ് ഇല്ല; രണ്ടു വഴിക്കെന്ന് അഭ്യൂഹം
ദുബായ്: മകന്‍ ഇസാന്‍ മാലിക്കുമൊത്തുള്ള ഇഫ്താറിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. എന്നാല്‍ സാനിയയുടെ ചിത്രത്തില്‍ ഭര്‍ത്താവ് ശുഐബ് മാലിക്ക് ഉണ്ടായിരുന്നില്ല. ഇതോടെ സാനിയയും ശുഐബ് മാലിക്കും പിരിഞ്ഞു താമസിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. സൗദി അറേബ്യയില്‍ ഉംറയ്ക്കു പോയ ചിത്രം സാനിയ മിര്‍സ പങ്കുവച്ചപ്പോള്‍ അതിലും ശുഐബ് മാലിക്ക് ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് സാനിയ മിര്‍സ ടെന്നിസില്‍നിന്നു വിരമിച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്ന് സാനിയ വിരമിക്കലിനു ശേഷം പ്രതികരിച്ചിരുന്നു. വിവാഹ മോചന വാര്‍ത്തകളില്‍ സാനിയയോ, മാലിക്കോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായ മാലിക്കും സാനിയയും ദുബായിലാണു താമസം. മകനുമൊത്തുള്ള നിമിഷങ്ങള്‍ മാലിക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും അതിലൊന്നും സാനിയ മിര്‍സ ഉണ്ടാകാറില്ല. സാനിയയും മാലിക്കും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍’ എന്ന സാനിയയുടെ ഇന്‍സ്റ്റ സറ്റോറിയും അഭ്യൂഹങ്ങള്‍ക്കു…
Read More » -
04/04/2023പരിഷ്കരിച്ച് പരിഷ്കരിച്ച് ട്വിറ്ററിന്റെ ലോഗോയിൽവരെ മാറ്റം വരുത്തി ഇലോൺ മസ്‌ക്; ‘ബ്ലൂ ബേർഡി’ന് ബൈ ബൈ… ഇനി ‘ഡോഗ് മീം’
വാഷിംഗ്ടൺ: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ (“ഡോഗ് മീം) ചിത്രമാണ് നൽകിയിരിക്കുന്നത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോൺ മാസ്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഷിബ ഇനു എന്ന നായ ഇന്റർനെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. ബിറ്റ്‌കോയിൻ പോലുള്ള മറ്റ് ക്രിപ്‌റ്റോകറൻസികളെ പരിഹസിക്കാൻ 2013-ൽ സൃഷ്‌ടിച്ച ഒരു ക്രിപ്‌റ്റോകറൻസിയായ ഡോഗ്‌കോയിന്റെ ആരാധകനാണ് മസ്‌ക്. മുൻഭാഗത്ത് കോമിക് സാൻസ് ഫോണ്ടിലുള്ള മൾട്ടി-കളർ ടെക്‌സ്‌റ്റിനൊപ്പം ഷിബ ഇനു നായ കബോസുവിന്റെ ചിത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അതേസമയം ട്വിറ്ററിന്റെ മൊബൈൽ ആപ്പിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ട്വിറ്ററിന്റെ വെബ്‌സൈറ്റ് ഇന്റർഫേസിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, ഡോഗ്‌കോയിൻ ഏകദേശം 30 ശതമാനം ഉയർന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ചരക്കുകൾക്കുള്ള…
Read More » -
04/04/2023”പണ്ടൊക്കെ നായികമാര്‍ക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദന, അതേരീതി ഇപ്പോള്‍ ഷെയിന്‍ നിഗമിന്റെ ഉമ്മച്ചി ഏറ്റെടുത്തിരിക്കുന്നു”
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആര്‍ഡിഎക്സിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നും ഷെയിന്‍ നിഗം ഇറങ്ങി പോയി എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന മറ്റ് നടന്മാരെക്കാള്‍ കൂടുതല്‍ പരിഗണന തനിക്ക് ലഭിക്കുന്നില്ല എന്ന തോന്നിയത് കൊണ്ടാണ് ഷെയിന്‍ നിഗം ഇറങ്ങി പോയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിത വിഷയത്തെ കുറിച്ച് വില്‍സണ്‍ ഫിസ്‌ക് എന്നയാള്‍ എഴുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പണ്ടൊക്കെ നായികമാര്‍ക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദന, അതേരീതി ഇപ്പോള്‍ ഷെയിന്‍ നിഗമിന്റെ ഉമ്മച്ചി ഏറ്റെടുത്തിരിക്കുന്നു എന്നാണ് ഇയാള്‍ എഴുതുന്നത്. ആര്‍ഡിഎക്സ് സെറ്റില്‍ ഷെയിന്‍ നിഗവും ഉമ്മച്ചിയും ഉണ്ടാക്കുന്ന തലവേദനകള്‍ കൊണ്ട് ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം- // പണ്ടൊക്കെ നായികമാര്‍ക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദനകളായി മാറിയിരുന്നത്. അതേരീതി ഇപ്പോള്‍…
Read More » -
04/04/2023ഉള്‍വസ്ത്രവും മിനിസ്‌കര്‍ട്ടും ധരിച്ച് മെട്രോയിലെ യാത്ര; പരിഹാസങ്ങള്‍ പുച്ഛിച്ചുതള്ളി യുവതി
ബിക്കിനിക്ക് സമാനമായ ഉള്‍വസ്ത്രവും മിനി സ്‌കര്‍ട്ടും ധരിച്ച് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മടിയില്‍ ബാഗുമായി മെട്രോയില്‍ ഇരിക്കുന്ന ഇവര്‍ അല്‍പസമയത്തിന് ശേഷം എഴുന്നേറ്റു പോകുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇത് അനുവദിക്കാന്‍ പറ്റില്ലെന്നും പൊതുസ്ഥലങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കരുതെന്നും ആളുകള്‍ പ്രതികരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നു വീഡിയോ പകര്‍ത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ചിലര്‍ പ്രതികരിച്ചു. സഹയാത്രികരില്‍ ആരോ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യാത്രക്കാര്‍ എല്ലാ സാമൂഹിക മര്യാദകളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഡിഎംആര്‍സി പ്രസ്താവനയില്‍ പറയുന്നു. https://twitter.com/JaskierYours/status/1642675184682557440?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1642675184682557440%7Ctwgr%5E2ea3954d99b572b428a852d799c91b654edae1f9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fi-have-been-travelling-like-this-for-many-months-says-delhi-metro-girl-1.8450716 തുടര്‍ന്ന് പ്രതികരണവുമായി വൈറല്‍ വീഡിയോയിലെ…
Read More »