”പണ്ടൊക്കെ നായികമാര്‍ക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദന, അതേരീതി ഇപ്പോള്‍ ഷെയിന്‍ നിഗമിന്റെ ഉമ്മച്ചി ഏറ്റെടുത്തിരിക്കുന്നു”

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആര്‍ഡിഎക്സിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നും ഷെയിന്‍ നിഗം ഇറങ്ങി പോയി എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന മറ്റ് നടന്മാരെക്കാള് കൂടുതല്‍ പരിഗണന തനിക്ക് ലഭിക്കുന്നില്ല എന്ന തോന്നിയത് കൊണ്ടാണ് ഷെയിന്‍ നിഗം ഇറങ്ങി പോയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിത വിഷയത്തെ കുറിച്ച് വില്‍സണ്‍ ഫിസ്ക് എന്നയാള്‍ എഴുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പണ്ടൊക്കെ നായികമാര്‍ക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദന, അതേരീതി ഇപ്പോള്‍ ഷെയിന്‍ നിഗമിന്റെ ഉമ്മച്ചി ഏറ്റെടുത്തിരിക്കുന്നു എന്നാണ് ഇയാള്‍ എഴുതുന്നത്.
ആര്‍ഡിഎക്സ് സെറ്റില്‍ ഷെയിന്‍ നിഗവും ഉമ്മച്ചിയും ഉണ്ടാക്കുന്ന തലവേദനകള്‍ കൊണ്ട് ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
// പണ്ടൊക്കെ നായികമാര്‍ക്കൊപ്പം എത്തിയിരുന്ന അച്ഛന്മാരായിരുന്നു സിനിമ സെറ്റിലെ സ്ഥിരം തലവേദനകളായി മാറിയിരുന്നത്. അതേരീതി ഇപ്പോള്‍ ഷെയിന്‍ നിഗമിന്റെ ഉമ്മച്ചി ഏറ്റെടുത്തിരിക്കുന്നു എന്നാണ് സിനിമാമേഖലയില്‍ ഉള്ളവര്‍ പറയുന്നത്.
ഉമ്മച്ചി ഷെയിനിനെ അനാവശ്യമായി കണ്ട്രോള് ചെയ്ത് തലവേദന ഉണ്ടാക്കുന്നു എന്നാണ് സിനിമപ്രവര്ത്തകര് ഒരുപോലെ പരാതിപ്പെടുന്നത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഷെയിനിനെ ചേര്ത്തുപിടിച്ചൊരു സംവിധായകന് ഉണ്ടായിരുന്നു.
സജിത്ത് യഹിയ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഷെയിനിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തത് കാരണമാണ് ഇദ്ദേഹം ഷെയിനിനൊപ്പം സഞ്ചരിച്ചതും നിന്നതുമൊക്കെ. നേരത്തെ തന്നെ ബുക്ക് ചെയ്തതുമാണ്.
എന്നാല്‍, ഷെയിനിന്റെ ഉമ്മച്ചി പൊടുന്നനെ നിലപാട് മാറ്റുന്നു. പ്രിയദര്‍ശന്റെ സിനിമയിലൊക്കെ വന്നതോടുകൂടി ഒരുകോടി രൂപ പ്രതിഫലം ആക്കാന്‍ പോകുന്നു എന്ന് ആവശ്യപ്പെടുന്നു. അതുമാത്രം പോരാ രശ്മിക മന്ദാനയെ നായികയാക്കണമെന്നും ആവശ്യപ്പെടുന്നു. ഒടുവില്‍ ഷെയിന്‍ നിഗമിനെ മാറ്റി മറ്റൊരു നടനെ ഇറക്കി ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടി വരുന്നു.
ഇപ്പോള്‍ എറണാകുളത്ത് മുളന്തുരുത്തിയില്‍ RDX എന്നൊരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേകിച്ച് സംവിധായകന് വലിയ സങ്കടത്തിലാണ്. ഷെയിന്‍ നിഗവും ഉമ്മച്ചിയും ഉണ്ടാക്കുന്ന തലവേദനകള്‍ കൊണ്ട് ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുന്നു.
കഴിഞ്ഞ ദിവസം സെറ്റിലുണ്ടായത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്.
ഷെയിന്‍ നിഗവും ആന്റണി പെപ്പയും മറ്റൊരു നടനും കൂടി ഒരുമിച്ചു നടക്കുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ആ നടപ്പുരംഗത്തില് നടുക്കായിരുന്നില്ല ഷെയിനിനെ പ്ലേസ് ചെയ്തിരുന്നത്. അതിനര്‍ത്ഥം അര്‍ഹമായ അംഗീകാരം കിട്ടുന്നില്ല എന്നാണ്. മുമ്പില്‍ നില്‍ക്കണം നടുക്ക് നില്‍ക്കണം അല്‍പ്പം പിറകിലായി മറ്റു രണ്ടുപേര്‍ നില്‍ക്കണം എന്ന് വാശി കാണിക്കുന്നു.
ഇതിന്റെ പേരില്‍ അലമ്പാകുന്നു. സിനിമ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുന്നു. അതുവരെ ഷൂട്ട് ചെയ്തത് മുഴുവന്‍ കാണിക്കണം എന്ന് ആവശ്യപ്പെടുന്നു. മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ട് ഷൂട്ട് ചെയ്തത് മുഴുവന്‍ ഷെയിന്‍ നിഗവും ഉമ്മച്ചിയും ഒരുമിച്ചിരുന്നു കാണുന്നു. ഒടുവില്‍ അതില്‍ തൃപ്തിയാകുന്നു. ഈ പ്രാധാന്യത്തിന് ഒരു കുറവും വരരുത്, ഇവിടെ താന്‍ തന്നെയായിരിക്കണം മുന്നില്‍ നില്‍ക്കുന്നത്, മറ്റ് രണ്ടുപേര്‍ തന്നെക്കാള്‍ വളരെ പിറകിലായിരിക്കണം ഈ കാര്യങ്ങളെല്ലാം എഴുതി തരണം.
എന്നുമാത്രമല്ല ഈ സിനിമയുടെ പ്രൊമോഷന്, ഇതിന്റെ പോസ്റ്റര്‍ തുടങ്ങിയ കാര്യങ്ങള്‍ താനും തന്റെ ഉമ്മച്ചിയും കൂടെ തീരുമാനിക്കും. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇനി സിനിമയുടെ ഷൂട്ടിംഗുമായി സഹകരിക്കില്ല. ഈ കാര്യങ്ങളെല്ലാം മുദ്രപത്രത്തില്‍ എഴുതിതരണം.
സംവിധായകന് നഹാസ് ആകെ വെപ്രാളത്തിലായി. ഷൂട്ടിംഗ് നിര്‍ത്തിവെച്ചു, തലവേദനയായി, പ്രശ്നമായി, സംവാദമായി. നിവൃത്തിക്കെട്ട് സംവിധായകനും ഫെഫ്ക്കയുടെ നേതാവുമായ ആ ഉണ്ണികൃഷ്ണനെ നഹാസ് വിളിക്കുന്നു. ഉണ്ണികൃഷ്ണന് ഷൂട്ടിംഗ് സെറ്റിലെത്തുന്നു. സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അതിരുകടന്ന സംഭാഷണമായിരുന്നു ഷെയിന്‍ നിഗമിന്റേത്.
സഹിക്കെട്ട ഉണ്ണികൃഷ്ണന് പൊട്ടിത്തെറിച്ചു കൊണ്ട് ഷെയിന്‍ നിഗമിനെ നേരിടുന്നു. ഒരു കാരണവശാലും എഴുതിത്തരില്ല. ഒരു മുദ്രപ്പത്രവും വാങ്ങാന്‍ പോലും കൂട്ടാക്കുകയില്ല. ഈ സിനിമ അഭിനയിച്ചിരിക്കണം, ഈ സിനിമയുമായി മുന്നോട്ടു പോയിരിക്കണം, ഈ സിനിമയില്‍ സംവിധായകനും നിര്‍മ്മാതാവും ആണ് തീരുമാനിക്കുന്നത്, നായകന് എന്ന നിലയില്‍ നടന്റെ റോള്‍ മാത്രം കഴിഞ്ഞാല്‍ മതി. എന്തെങ്കിലും അലമ്പുണ്ടാക്കിയാല്‍ ഇനി ഒരു സിനിമയിലും ഫെഫ്ക്കയിലെ ഒരംഗവും സഹകരിക്കില്ല.
ഒരു സിനിമയിലും അഭിനയിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും എന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന് പൊട്ടിത്തെറിച്ചപ്പോഴാണ് ഷെയിന്‍ നിഗം ഒതുങ്ങുന്നത്.
എന്തായാലും ഉണ്ണികൃഷ്ണന്റെ വിരട്ട് ഏറ്റു, ഷെയിന്‍ നിഗം സിനിമ ഷൂട്ടിങ് തുടരാന്‍ തീരുമാനിച്ചു.
സംവിധായകന് അടുത്തൊരു സുഹൃത്തിനോട് പറഞ്ഞത്. എല്ലാം സഹിക്കാം…. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് കാമറയുടെ അടുത്തുവന്ന് നിന്ന് ഉമ്മച്ചിയും സഹോദരിയുമൊക്കെ പറയുന്ന പരിഹസിക്കല്‍, പണിയറിഞ്ഞിട്ടാണോ ഇതിനിറങ്ങിയിരിക്കുന്നത്, ഷെയിന്‍ നിഗമിന്റെ വാല്യൂ നിങ്ങള്‍ക്കറിയാമോ….. തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പരിഹസിക്കുന്നത് സഹിക്കാന്‍ കഴിയില്ല എന്നാണ് നഹാസ് അടുത്ത സുഹൃത്തുക്കളോട് പറയുന്നത്. //
©shared






