Social Media

  • ശതാബ്ദി എക്സ്പ്രസിലെ ‘കിടിലന്‍’ ഫുഡിന്റെ ഫോട്ടോ പങ്കുവെച്ച് യാത്രികന്‍; മറുപടിയുമായി മന്ത്രി

    ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ മാറ്റത്തിന്റെ ട്രാക്കിലാണ്. വന്ദേഭാരത് പോലുള്ള അതിവേഗ ട്രെയിനുകള്‍, വൃത്തിയുള്ള റെയില്‍സ്റ്റേഷനുകള്‍, മികച്ച ഉപഭോക്തൃ സേവനങ്ങള്‍ അങ്ങനെയങ്ങനെ മികച്ച യാത്രാനുഭവം നല്‍കാന്‍ അനുദിനം പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇക്കാര്യം അടിവരയിടുന്ന ഒരു അഭിപ്രായ പ്രകടനം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു യാത്രികന്‍ പങ്കുവെച്ചിരുന്നു. ഇതിന് പ്രതികരണവുമായി കേന്ദ്രമന്ത്രി ദര്‍ശന ജര്‍ദോഷും രംഗത്തെത്തി. മിസ്റ്റര്‍ സിന്‍ഹ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയിലുണ്ടായ വലിയ മാറ്റങ്ങളെ പുകഴ്ത്തിക്കൊണ്ട് ട്വീറ്റ് ചെയ്തത്. ഒരുപാട് കാലത്തിന് ശേഷം ശതാബ്ദിയില്‍ യാത്ര ചെയ്തെന്നും ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ ശരിക്കും സംതൃപ്തനാണെന്നും ഭക്ഷണത്തിന്റെ ഫോട്ടോ സഹിതം സിന്‍ഹ ട്വീറ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് ഉടന്‍ തന്നെ വൈറലായി. കേന്ദ്രമന്ത്രി ദര്‍ശന ജര്‍ദോഷ് അടക്കമുള്ളവര്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ഭക്ഷണം നിങ്ങള്‍ ശരിക്കും ആസ്വദിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നാണ് മന്ത്രി പ്രതികരിച്ചത്. നയെഭാരത്നയിറെയില്‍ എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു…

    Read More »
  • ”അമ്മേ എന്ന് വിളിക്കാന്‍ ഇനി അവന് മറ്റാരുമില്ല; പക്ഷേ എനിക്ക് ഒരിക്കലും സ്വന്തം അമ്മയുടെ പകരമാകുവാന്‍ പറ്റില്ല”

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മനീഷയും സാഗര്‍ സൂര്യയും. മഴവില്‍ മനോരമയിലെ ‘തട്ടിയും മുട്ടിയും’ എന്ന പരിപാടിയിലൂടെയാണ് രണ്ടുപേരും ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ സജീവ മത്സരാര്‍ത്ഥികളാണ് രണ്ടുപേരും. സീരിയലില്‍ മാത്രമല്ല ബിഗ് ബോസിലും ഇവര്‍ അമ്മയും മോനും പോലെയാണ് പെരുമാറുന്നത്. ഇപ്പോള്‍ ഇതിനുപിന്നിലെ കഥ പറഞ്ഞുകൊണ്ട് എത്തുകയാണ് മനീഷ. ഒരു അഭിനേത്രി എന്നതിനൊപ്പം ഗായിക കൂടെയായ മനീഷ മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് ഇതെല്ലാം വെളിപ്പെടുത്തിയത്. ”ഞാന്‍ അവനെ ആദി എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ ഒരുമിച്ചു ആദ്യമായി കണ്ട സമയം മുതല്‍ അവന്‍ ഇന്നുവരെ അമ്മയെ എന്നല്ലാതെ എന്നെ വേറെ വിളിച്ചിട്ടില്ല. ചേച്ചി എന്നുപോലും അവന്‍ വിളിച്ചിട്ടില്ല. അവന്റെ അമ്മ മരിച്ച് 2 ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു ഫോണ്‍ വന്നു. എനിക്ക് ആകെ പേടിയായി. അവന്‍ അത്തരത്തില്‍ ഒരു അവസ്ഥയില്‍ ആണല്ലോ. ഫോണെടുത്തപ്പോള്‍ അവന്‍ അമ്മയെ എന്നു പറഞ്ഞു. ഞാന്‍ വളരെ ഇമോഷണല്‍ ആയിപ്പോയി. ഇനി അമ്മെ എന്ന്…

    Read More »
  • മെട്രോ യാത്രയ്ക്കിടെ യുവാവിന്റെ കുളി; വീഡിയോ വൈറല്‍

    മെട്രോ ട്രെയിനുകളിലെ യാത്രകള്‍ ഏറെ സൗകര്യപ്രദവും സുഖകരവുമാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ല. എന്നാല്‍ ഈ അടുത്ത കാലത്തായി മെട്രോ ട്രെയിനുകളില്‍ നടക്കുന്ന രസകരമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മെട്രോ ട്രെയിനിലെ വഴക്ക്, ഡാന്‍സുകള്‍, രസകരമായ സംഭവങ്ങള്‍ ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. എന്നാല്‍, വ്യത്യസ്തമായൊരു കുളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വൈറലാകാന്‍ വേണ്ടി എന്തും ചെയ്യുമെന്ന് പറയുന്നത് പോലെയാണ് ഈ സംഭവം. നിരവധി വിമര്‍ശനങ്ങളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ഓടി കൊണ്ടിരിക്കുന്ന മെട്രോയ്ക്കുള്ളില്‍ പരസ്യമായി ഒരു യുവാവ് നടത്തിയ കുളിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ന്യൂയോര്‍ക്കിലെ മെട്രോയിലാണ് ഈ വിചിത്രം സംഭവം അരങ്ങേറിയത്. യാത്രയ്ക്കിടയില്‍ പെട്ടെന്ന് ഒരു യുവാവ് ചാടി എഴുന്നേല്‍ക്കുന്നത് കാണാം. ഇതിന് ശേഷം പാന്റും ഷര്‍ട്ടും ഷൂസുമൊക്കെ ഊരിയ ശേഷം കുളി പാസാക്കുകയാണ് ഈ യുവാവ്. തന്റെ മുന്നില്‍ വച്ചിരുന്ന പെട്ടിയില്‍…

    Read More »
  • സിനിമയെ വെല്ലും ജീവിതകഥയിലെ നായിക; ഹനാന്‍ ഹമീദ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി ബിഗ്ബോസ് ഹൗസിലേക്ക്

    ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ആദ്യ 18 മത്സരാര്‍ത്ഥികള്‍ക്ക് പുറമെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒരു മത്സരാര്‍ത്ഥി കൂടി എത്തിയിരിക്കുകയാണ്. ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, ആയി ആരാണ് വരാനിരിക്കുന്നത് എന്നറിയാന്‍ വേണ്ടി ആകാംക്ഷയില്‍ ആയിരുന്നു പ്രേക്ഷകര്‍ .നടിയും മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ ഹനാന്‍ ആണ് ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി എത്തിയിരിക്കുന്നത് . ജീവിക്കാനായി സ്‌കൂള്‍ പഠനത്തിന് ശേഷം മീന്‍ കച്ചവടം ചെയ്തിരുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് ഹനാനെ സഹായിക്കാന്‍ വേണ്ടി രംഗത്തെത്തിയത്. ഹനാനിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തുകൊണ്ട് കേരള സര്‍ക്കാര്‍ എത്തിയിരുന്നു. നിരവധി വിമര്‍ശനങ്ങള്‍ ഹനാന് നേരെ ഉയര്‍ന്നിരുന്നു. 2018 ല്‍ ഒരു ആക്‌സിഡന്റില്‍ ഹനാന് വലിയ രീതിയില്‍ തന്നെ പരിക്കുകള്‍ പറ്റി. തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഹനാന്‍ പഠനവും പുതിയ ബിസിനസുമായി മുന്നോട്ട് പോവുകയാണ്. അതിനിടയ്ക്ക് ഹനാന്‍ വര്‍ക്ഔട് ചെയ്യുന്ന…

    Read More »
  • ബ്രാഹ്‌മണര്‍ ഇ്രബാഹിംനബിയുടെ വംശപരമ്പര; വിചിത്രവാദവുമായി ഗായകന്‍ ലക്കി അലി

    മുംബൈ: ബ്രാഹ്‌മണ സമൂഹത്തിനെതിരേ വിവാദപരാമര്‍ശവുമായി ഗായകന്‍ ലക്കി അലി. ബ്രാഹ്‌മണര്‍ ഇബ്രാഹിം അലൈഹിസലാമിന്റെ വംശപരമ്പരയാണെന്ന് ലക്കി അലി അവകാശപ്പെട്ടു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അലിയുടെ വെളിപ്പെടുത്തല്‍. ബ്രാഹ്‌മണന്‍ എന്ന പേര് പോലും ഇബ്രാഹിമില്‍ നിന്നോ അബ്രഹാമില്‍ നിന്നോ ഉരുത്തിരിഞ്ഞതാണെന്ന് ലക്കി അലി അവകാശപ്പെടുന്നു. ബ്രാഹ്‌മണന്‍ എന്നത് ബ്രഹ്‌മയില്‍ നിന്നാണ് ഉണ്ടായത്. ബ്രഹ്‌മ എന്ന വാക്ക് അബ്രഹാമില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. അത് അബ്രഹാമില്‍ നിന്നോ ഇബ്രഹാമില്‍ നിന്നോ ഉണ്ടായതാണെന്ന് ലക്കി അലി പറയുന്നു. ‘ബ്രാഹ്‌മണര്‍’ ‘എല്ലാ രാഷ്ട്രങ്ങളുടെയും പിതാവായ ഇബ്രാഹിം അലിഹിസലാമിന്റെ’ വംശപരമ്പരയാണെന്നും പിന്നെന്തിനാണ് തര്‍ക്കിക്കുന്നതെന്നും ലക്കി അലി ചോദിക്കുന്നു. നിരവധി പേരാണ് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ലക്കി അലിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഗായകന്‍. ബോളിവുഡിലെ മുന്‍കാല കോമഡി നടന്‍ മെഹ്ബൂബിന്‍െ്‌റ മകനാണ് ലക്കി അലി.

    Read More »
  • ഫ്ലവര്‍ നഹി, ഫയര്‍ ഹേ… പുഷ്പയെ വിറപ്പിക്കാൻ ഒരു എതിരാളി! – വീഡിയോ വൈറൽ

    ഹൈദരാബാദ്: തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ ‌ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ഒരു പുതിയ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. തിരുപ്പതി ജയിലില്‍ നിന്ന് വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പുറത്തെത്തിയ പ്രൊമോ വീഡിയോ. ഈ വീഡിയോ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ കളിക്കാനെത്തിയ പഞ്ചാബ് കിംഗ്സിന്‍റെ ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദ അല്ലുവിനെ അനുകരിച്ച് ചെയ്ത വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുള്ളത്. ഫ്ലവര്‍ നഹി, ഫയര്‍ ഹേ എന്നുള്ള പുഷ്പയുടെ ഡയലോഗ് സഹിതമാണ് പഞ്ചാബ് കിംഗ്സ് റബാദയുടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അതേസമയം, ഐപിഎല്ലില്‍ മൂന്നാം ജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് കിംഗ്‌സ് ഇന്നിറങ്ങുന്നത്. മൂന്നാം തോല്‍വി ഒഴിവാക്കാനിറങ്ങുന്ന സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളി.…

    Read More »
  • നവ്യയുടെ ‘കാന്‍ഡിഡ് മൊമന്റ്‌സ്’ വൈറല്‍; എത്ര ക്യൂട്ട് കുട്ടിയെന്ന് മലയാളികള്‍

    മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് നവ്യാനായര്‍. സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്നുമാണ് താരം സിനിമ മേഖലയില്‍ എത്തുന്നത്. ‘ഇഷ്ടം’ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. ‘നന്ദനം’ എന്ന സിനിമയിലൂടെയാണ് നടി മലയാളികളുടെ എല്ലാവരുടെയും പ്രിയപ്പെട്ട താരമായി മാറുന്നത്. ഈ സിനിമയാണ് നടിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച സിനിമ എന്നു വേണമെങ്കില്‍ പറയാം. ബാലാമണി എന്ന കഥാപാത്രത്തെ അത്രയും മികച്ച രീതിയില്‍ ആണ് താരം ‘നന്ദനം’ എന്ന സിനിമയില്‍ അവതരിപ്പിച്ചത്. പിന്നീട് വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു എങ്കിലും ഇപ്പോള്‍ ശക്തമായി തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന സിനിമയിലൂടെയാണ് താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇപ്പോള്‍ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ജാനകി ജാനേ. അനീഷ് ഉപാസന ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. സഞ്ജു കുറുപ്പ് ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ…

    Read More »
  • പ്രതിസന്ധികളോട് പൊരുതി ജീവിക്കുന്ന ‘സിംഗിള്‍ മദര്‍’! ബിഗ് ബോസിലെ ഗോപികയുടെ യഥാര്‍ത്ഥ ജീവിതം അറിയുമോ?

    ബിഗ് ബോസ് അഞ്ചാം സീസണ്‍ വിജയകരമായി പുരോഗമിക്കുകയാണ്. ഈ തവണ സാധാരണക്കാരുടെ കൂട്ടത്തില്‍ നിന്നും ഗോപിക എന്നൊരു പെണ്‍കുട്ടി കൂടി മത്സരിക്കാന്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ ഒരു പ്രത്യേകത. മൂവാറ്റുപുഴ സ്വദേശി ആണ് ഇവര്‍. ഗോപികാ ഗോപി എന്നാണ് യഥാര്‍ത്ഥ പേര്. ഒരു കൊറിയര്‍ സര്‍വീസില്‍ ആണ് ഇവര്‍ ജോലി ചെയ്യുന്നത്. ആദ്യം വളരെ നിശബ്ദത നിറഞ്ഞ ഒരു വ്യക്തിയായിരുന്നു ഇവര്‍ എങ്കിലും ഇപ്പോള്‍ വളരെ പവര്‍ഫുള്‍ ആയിട്ടാണ് ഇവര്‍ കളിക്കുന്നത് എന്നാണ് ഒരു വിധം എല്ലാവരും പറയുന്നത്. മാത്രമല്ല എല്ലാ പ്രശ്‌നങ്ങളിലും അനാവശ്യമായി ഇടപെടുന്നു എന്ന ഒരു വിമര്‍ശനം കൂടി ഇവരുടെ നേര്‍ക്ക് ഉണ്ട്. ഇവരുടെ യഥാര്‍ത്ഥ ജീവിതകഥ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഒരു വ്യക്തി. ഗോപികയെ കുറിച്ച് അവളുടെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഗോപിക വളരെ നിഷ്‌കളങ്കയായ ഒരു കുട്ടിയാണ് എന്നും അവള്‍ക്ക് ഇതുപോലെ ഒരു അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട് എന്നുമാണ്…

    Read More »
  • 13 ാം വയസില്‍ തുടങ്ങിയ പീഡനം നീണ്ടത് ആറു വര്‍ഷം; ഇത് ലച്ചുവിന്റെ അറിയപ്പെടാത്ത ജീവിതം

    ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ ഇപ്പോള്‍ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ലച്ചു. എപ്പോഴും പ്രസന്നമായ മുഖത്തോട് മാത്രമേ നമുക്ക് ഇവരെ കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, വളരെ വേദനാജനകമായ ഒരു കഥയാണ് ഇവര്‍ക്ക് പറയാനുള്ളത്. എന്റെ കഥ എപ്പിസോഡില്‍ ആണ് ഇവര്‍ ഇവരുടെ കദനകഥ വെളിപ്പെടുത്തിയത്. കഥ കേട്ട് ഉടനെ തന്നെ ദേവുവിന് പാനിക് അറ്റാക്ക് ഉണ്ടാവുകയും ചെയ്തു. ”സഹോദരനുമായി അടുത്ത ബന്ധമായിരുന്നു എനിക്ക്. പക്ഷേ ഒരു വാഹനാപകടത്തില്‍ സഹോദരനെ നഷ്ടപ്പെട്ടു. അങ്ങനെ നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാതാപിതാക്കള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോയി. എനിക്ക് 13 വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. ജീവിതത്തില്‍ വലിയ ഒരു ദുരന്തമാണ് ഞാന്‍ ആ സമയത്ത് അനുഭവിച്ചത്. എന്റെ അടുത്ത ഒരു ബന്ധു എന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ആറു വര്‍ഷത്തോളമാണ് അയാള്‍ എന്നെ പീഡിപ്പിച്ചത്. ഞാന്‍ ആകെ തകര്‍ന്നുപോയി. മാനസികമായും ശാരീരികമായും എന്നെ അത് വലിയ രീതിയില്‍…

    Read More »
  • ബിന്ദു അമ്മിണി വിവാഹിതയാകുന്നു, ക്ഷണക്കത്ത് ഇറങ്ങി; പ്രതികരിച്ച് ആക്ടിവിസ്റ്റ്

    കൊച്ചി: ‘ബിന്ദു അമ്മിണി വിവാഹിതയാകുന്നു’, രണ്ട് ദിവസമായി തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വ്യക്തത വരുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. ‘സംഘികള്‍ എന്റെ കല്യാണ കത്ത് ഇറക്കിയതായി അറിഞ്ഞു. തീയതിയും സ്ഥലവും കൂടി ഒന്ന് അറിയിച്ചാല്‍ കൊള്ളാമായിരുന്നു’ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ശബരിമല പ്രവേശനത്തിന് പിന്നാലെ തനിക്ക് കേരളത്തിലെ പൊതുഇടങ്ങളില്‍ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നതായി ബിന്ദു അമ്മിണി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ശബരിമലയില്‍ കയറി എന്ന കാരണത്താല്‍ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്നായിരുന്നു ബിന്ദു അമ്മിണിയുടെ പരാതി. ബസുകളില്‍ തന്നെ ഇപ്പോഴും കയറ്റുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവില്‍ ‘തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിലേയ്ക്ക് കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ലിമിറ്റഡ് സ്റ്റോപ്പ് ബസു കൂടി’ എന്നെഴുതിയ ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. കോഴിക്കോട് പൊയില്‍കാവ് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു…

    Read More »
Back to top button
error: