Social MediaTRENDING

”ബിഗ് ബോസില്‍ ഏറ്റവും പക്വതയോടെ കളിക്കുന്നു; ഗെയ്മില്‍ വരുന്നിതിനു മുന്‍പുണ്ടായിരുന്ന അമ്മാവന്‍ ഇമേജ് മാറ്റിയെടുത്തു”

വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ പ്രശസ്തനാണ് അഖില്‍ മാരാര്‍. പലപ്പോഴും നാട്ടില്‍ നടക്കുന്ന സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല പലപ്പോഴും ധാരാളം വിമര്‍ശനങ്ങളും ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ നേരെ വരാറുണ്ട്. എങ്കിലും അതൊന്നും ഇദ്ദേഹം ഒരിക്കലും കാര്യമായി എടുക്കാറില്ല എന്നതാണ് വസ്തുത.

അതേസമയം, കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഇദ്ദേഹം സമൂഹം മാധ്യമങ്ങളില്‍ വളരെ വളരെ സജീവമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും വളരെ വലിയ രീതിയില്‍ പൊട്ടിത്തെറിച്ചു കൊണ്ട് ആയിരുന്നു ഇദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. അശ്വന്ത് കൊക്ക് എന്ന വ്യക്തിയുമായി വലിയ രീതിയില്‍ സമൂഹം മാധ്യമങ്ങളില്‍ ഏറ്റുമുട്ടലും നടത്തിയിരുന്നു. അഖില്‍ മാരാര്‍ ഈ കാണിക്കുന്നത് എല്ലാം തന്നെ ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ വേണ്ടിയാണ് എന്ന് അശ്വന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു എങ്കിലും പലരും അത് മുഖവിലക്ക് എടുത്തിരുന്നില്ല എന്നതാണ് സത്യം.

Signature-ad

ഒരു അമ്മാവന്‍ ഇമേജ് ആയിരുന്നു ഇദ്ദേഹത്തിന് പരിപാടിയില്‍ വരുന്നതിനു മുന്‍പ്. എന്നാല്‍, ഇന്ന് കളിയില്‍ ഏറ്റവും പക്വതയോടെ കളിക്കുന്നത് ഇദ്ദേഹമാണ് എന്നാണ് പ്രേക്ഷകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. പല വിഷയങ്ങളിലും ഇദ്ദേഹം വളരെ പക്വതയോടെയാണ് പെരുമാറുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നുമാത്രമല്ല മിക്ക വിഷയങ്ങളും സോള്‍വ് ചെയ്യുവാന്‍ വേണ്ടി ഇദ്ദേഹമാണ് മുന്‍കൈ എടുക്കുന്നത് എന്നും അതുകൊണ്ടുതന്നെ പല പ്രശ്‌നങ്ങളും വലുതായി പോകാതെ ചെറുതായി പോയി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇപ്പോള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആളുകള്‍ ആണ് ഈ കുറിപ്പ് എഴുതിയ വ്യക്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കുറിപ്പില്‍ നടത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ എല്ലാം തന്നെ വളരെ കൃത്യമാണ് എന്നാണ് പ്രേക്ഷകര്‍ എല്ലാവരും അഭിപ്രായപ്പെടുന്നത്.

Back to top button
error: