”എനിക്കു തെറ്റിയെന്ന് താങ്കള്‍ തെളിയിച്ചു”… പ്രധാനമന്ത്രിയുടെ കൈപിടിച്ച് ഷാ റഷീദ്

ന്യൂഡല്‍ഹി: ”എനിക്കു തെറ്റിയെന്ന് താങ്കള്‍ തെളിയിച്ചു” – രാഷ്ട്രപതി ഭവനില്‍ പത്മ പുരസ്‌കാര വിതരണ വേദിയില്‍ കര്‍ണാടകയില്‍നിന്നുള്ള കലാകാരനായ ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞ വാക്കുകളാണിത്. ഏറെ ഹൃദ്യമായ ആശയവിനിമയത്തിന്റെ വീഡിയോ പുറത്തുവന്നു.
രാഷ്ട്രപതി ദൗപ്രതി മുര്‍മുവില്‍നിന്ന് പത്മശ്രീ അവാര്‍ഡ് വാങ്ങിയ ശേഷമാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. പ്രധാനമന്ത്രി, ഷാ റഷീദ് അഹമ്മദ് ഖ്വാദ്രിയ്ക്ക് ഹസ്തദാനം നല്‍കുന്നതും അവര്‍ തമ്മില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തനിക്ക് പത്മ അവാര്‍ഡ് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഷാ പ്രധാനമന്ത്രിയോടു പറഞ്ഞു.
https://twitter.com/amarprasadreddy/status/1643632866771845122?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1643632866771845122%7Ctwgr%5E209e5d1e4111b26053d3c7a7d2e2e3d06bfec5ba%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F04%2F06%2Fyou-proved-me-wrong-veteran-craft-artist-to-pm-at-padma-awards.html
”യുപിഎ സര്‍ക്കാരിന്റെ കാലത്ത് പത്മ അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. താങ്കളുടെ സര്‍ക്കാര്‍ വന്നപ്പോള്‍ ബിജെപി ഭരണകൂടം എനിക്ക് അവാര്‍ഡ് തരുമെന്ന് കരുതിയില്ല. എന്നാല്‍ എനിക്കു തെറ്റിപ്പോയെന്നു താങ്കള്‍ തെളിയിച്ചു. എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു”- ഷാ പറഞ്ഞു. ഒരു ചെറുപുഞ്ചിരിയോടെ നമസ്തേ പറഞ്ഞാണ് പ്രധാനമന്ത്രി ഷായുടെ വാക്കുകള്‍ സ്വീകരിച്ചത്. ചെറുപുഞ്ചിരിയോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും രംഗം വീക്ഷിക്കുന്നുണ്ടായിരുന്നു.






