Social MediaTRENDING

നവ്യയുടെ ‘കാന്‍ഡിഡ് മൊമന്റ്‌സ്’ വൈറല്‍; എത്ര ക്യൂട്ട് കുട്ടിയെന്ന് മലയാളികള്‍

ലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് നവ്യാനായര്‍. സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്നുമാണ് താരം സിനിമ മേഖലയില്‍ എത്തുന്നത്. ‘ഇഷ്ടം’ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. ‘നന്ദനം’ എന്ന സിനിമയിലൂടെയാണ് നടി മലയാളികളുടെ എല്ലാവരുടെയും പ്രിയപ്പെട്ട താരമായി മാറുന്നത്. ഈ സിനിമയാണ് നടിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച സിനിമ എന്നു വേണമെങ്കില്‍ പറയാം. ബാലാമണി എന്ന കഥാപാത്രത്തെ അത്രയും മികച്ച രീതിയില്‍ ആണ് താരം ‘നന്ദനം’ എന്ന സിനിമയില്‍ അവതരിപ്പിച്ചത്.

പിന്നീട് വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു എങ്കിലും ഇപ്പോള്‍ ശക്തമായി തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന സിനിമയിലൂടെയാണ് താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇപ്പോള്‍ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ജാനകി ജാനേ. അനീഷ് ഉപാസന ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. സഞ്ജു കുറുപ്പ് ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ടീസര്‍ പുറത്തുവന്നത്. വളരെ മികച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചുകൊണ്ട് ടീസര്‍ വലിയ രീതിയില്‍ വൈറലായി മാറുകയും ചെയ്തു.

Signature-ad

അതേസമയം, ഇപ്പോള്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള നവ്യാനായരുടെ ഒരു വീഡിയോ ആണ് പുറത്തുവരുന്നത്. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു സീന്‍ ചിത്രീകരിക്കുന്ന സമയത്ത് നവ്യ പറയുന്ന തമാശയുള്ള വാക്കുകള്‍ ആണ് ഇപ്പോള്‍ വീഡിയോയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പലതരത്തിലുള്ള മുഖഭാവങ്ങളാണ് നടിയുടെ മുഖത്ത് മിന്നി മറയുന്നത്. വളരെ മികച്ച കമന്റുകളാണ് ഇപ്പോള്‍ വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഒരു സീന്‍ ചിത്രീകരിക്കണം എന്ന് അണിയര്‍ പ്രവര്‍ത്തകര്‍ പറയുന്നത് ആണ് വീഡിയോയില്‍ ഉള്ളത്. അപ്പോള്‍ നവ്യാനായര്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ് ”പറ്റണ്ടേ, പറ്റാത്തതുകൊണ്ടാ”. എന്തായാലും നടിയുടെ ഈ വീഡിയോ ഇപ്പോള്‍ വലിയ രീതിയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ജീവിതത്തില്‍ കാണുന്നതുപോലെയുള്ള ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥാപാത്രത്തെ ആണ് ഈ സിനിമയില്‍ താരം അവതരിപ്പിക്കുന്നത് എന്നാണ് ഈ വീഡിയോ നല്‍കുന്ന സൂചനകള്‍ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Back to top button
error: