Social MediaTRENDING

ഫ്ലവര്‍ നഹി, ഫയര്‍ ഹേ… പുഷ്പയെ വിറപ്പിക്കാൻ ഒരു എതിരാളി! – വീഡിയോ വൈറൽ

ഹൈദരാബാദ്: തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ ‌ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ഒരു പുതിയ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. തിരുപ്പതി ജയിലില്‍ നിന്ന് വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പുറത്തെത്തിയ പ്രൊമോ വീഡിയോ.

ഈ വീഡിയോ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ കളിക്കാനെത്തിയ പഞ്ചാബ് കിംഗ്സിന്‍റെ ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദ അല്ലുവിനെ അനുകരിച്ച് ചെയ്ത വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുള്ളത്. ഫ്ലവര്‍ നഹി, ഫയര്‍ ഹേ എന്നുള്ള പുഷ്പയുടെ ഡയലോഗ് സഹിതമാണ് പഞ്ചാബ് കിംഗ്സ് റബാദയുടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അതേസമയം, ഐപിഎല്ലില്‍ മൂന്നാം ജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് കിംഗ്‌സ് ഇന്നിറങ്ങുന്നത്.

Signature-ad

മൂന്നാം തോല്‍വി ഒഴിവാക്കാനിറങ്ങുന്ന സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളി. ഹൈദരാബാദിന്റെ മൈതാനത്ത് ഏഴരയ്ക്കാണ് മത്സരം. വിജയക്കുതിപ്പ് തുടരാന്‍ ശിഖര്‍ ധവാന്റെ പഞ്ചാബ് കിംഗ്‌സ് ഇറങ്ങുന്നത്. ഹൈദരാബാദ് ആദ്യജയത്തിന് കാത്തിരിക്കുകയാണ്. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സ് ഇത്തവണ ഏറെ പ്രതീക്ഷകളുമായാണ് തുടങ്ങിയിരിക്കുന്നത്.

https://twitter.com/PunjabKingsIPL/status/1644980981537939457?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644980981537939457%7Ctwgr%5E5768476978297114b0613598339f2e3e00f3aaec%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPunjabKingsIPL%2Fstatus%2F1644980981537939457%3Fref_src%3Dtwsrc5Etfw

കൊല്‍ക്കത്തയ്‌ക്കെതിരെ ഏഴ് റണ്‍സിന്റെയും രാജസ്ഥാന്‍ റോയല്‍സിനെതിരെ അഞ്ച് റണ്‍സിന്റെയും ജയം നേടാനായിരുന്നു. ബാറ്റിംഗ് നിരയുടെ പരാജയമാണ് രണ്ട് കളികളിലും സണ്‍റൈസേഴ്‌സിന്റെ തോല്‍വിക്ക് പ്രധാന കാരണമായത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് മുന്‍തൂക്കം. ഇരുപത് കളികളില്‍ 13 എണ്ണത്തില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ ഏഴ് തവണയാണ് ജയം പഞ്ചാബിനൊപ്പം നിന്നത്.

Back to top button
error: