ബ്രാഹ്മണര്‍ ഇ്രബാഹിംനബിയുടെ വംശപരമ്പര; വിചിത്രവാദവുമായി ഗായകന് ലക്കി അലി
മുംബൈ: ബ്രാഹ്മണ സമൂഹത്തിനെതിരേ വിവാദപരാമര്‍ശവുമായി ഗായകന് ലക്കി അലി. ബ്രാഹ്മണര്‍ ഇബ്രാഹിം അലൈഹിസലാമിന്റെ വംശപരമ്പരയാണെന്ന് ലക്കി അലി അവകാശപ്പെട്ടു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അലിയുടെ വെളിപ്പെടുത്തല്‍. ബ്രാഹ്മണന് എന്ന പേര് പോലും ഇബ്രാഹിമില്‍ നിന്നോ അബ്രഹാമില്‍ നിന്നോ ഉരുത്തിരിഞ്ഞതാണെന്ന് ലക്കി അലി അവകാശപ്പെടുന്നു.
ബ്രാഹ്മണന് എന്നത് ബ്രഹ്മയില്‍ നിന്നാണ് ഉണ്ടായത്. ബ്രഹ്മ എന്ന വാക്ക് അബ്രഹാമില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. അത് അബ്രഹാമില്‍ നിന്നോ ഇബ്രഹാമില് നിന്നോ ഉണ്ടായതാണെന്ന് ലക്കി അലി പറയുന്നു.
‘ബ്രാഹ്മണര്‍’ ‘എല്ലാ രാഷ്ട്രങ്ങളുടെയും പിതാവായ ഇബ്രാഹിം അലിഹിസലാമിന്റെ’ വംശപരമ്പരയാണെന്നും പിന്നെന്തിനാണ് തര്‍ക്കിക്കുന്നതെന്നും ലക്കി അലി ചോദിക്കുന്നു. നിരവധി പേരാണ് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ലക്കി അലിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഗായകന്. ബോളിവുഡിലെ മുന്‍കാല കോമഡി നടന് മെഹ്ബൂബിന്െ്റ മകനാണ് ലക്കി അലി.