Social MediaTRENDING

ശതാബ്ദി എക്സ്പ്രസിലെ ‘കിടിലന്‍’ ഫുഡിന്റെ ഫോട്ടോ പങ്കുവെച്ച് യാത്രികന്‍; മറുപടിയുമായി മന്ത്രി

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ മാറ്റത്തിന്റെ ട്രാക്കിലാണ്. വന്ദേഭാരത് പോലുള്ള അതിവേഗ ട്രെയിനുകള്‍, വൃത്തിയുള്ള റെയില്‍സ്റ്റേഷനുകള്‍, മികച്ച ഉപഭോക്തൃ സേവനങ്ങള്‍ അങ്ങനെയങ്ങനെ മികച്ച യാത്രാനുഭവം നല്‍കാന്‍ അനുദിനം പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇക്കാര്യം അടിവരയിടുന്ന ഒരു അഭിപ്രായ പ്രകടനം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു യാത്രികന്‍ പങ്കുവെച്ചിരുന്നു. ഇതിന് പ്രതികരണവുമായി കേന്ദ്രമന്ത്രി ദര്‍ശന ജര്‍ദോഷും രംഗത്തെത്തി.

മിസ്റ്റര്‍ സിന്‍ഹ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയിലുണ്ടായ വലിയ മാറ്റങ്ങളെ പുകഴ്ത്തിക്കൊണ്ട് ട്വീറ്റ് ചെയ്തത്. ഒരുപാട് കാലത്തിന് ശേഷം ശതാബ്ദിയില്‍ യാത്ര ചെയ്തെന്നും ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ ശരിക്കും സംതൃപ്തനാണെന്നും ഭക്ഷണത്തിന്റെ ഫോട്ടോ സഹിതം സിന്‍ഹ ട്വീറ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് ഉടന്‍ തന്നെ വൈറലായി. കേന്ദ്രമന്ത്രി ദര്‍ശന ജര്‍ദോഷ് അടക്കമുള്ളവര്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ഭക്ഷണം നിങ്ങള്‍ ശരിക്കും ആസ്വദിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നാണ് മന്ത്രി പ്രതികരിച്ചത്. നയെഭാരത്നയിറെയില്‍ എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Signature-ad

https://twitter.com/DarshanaJardosh/status/1645321267594301440?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1645321267594301440%7Ctwgr%5Eb360b62c4fc39600eaa849d58c1025797d6088b2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fbraveindianews.com%2Fbi406990

ഇതോടെ നിരവധി പേര്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കൊപ്പമുള്ള തങ്ങളുടെ മികച്ച യാത്രാനുഭവങ്ങളും ഭക്ഷണത്തിന്റെ ഗുണമേന്മയും സംബന്ധിച്ച കമന്റുകളുമായി രംഗത്തെത്തി. പൂനൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിച്ച ദോശയും ചട്നിയും വളരെ മികച്ചതായിരുന്നുവെന്നും യാത്രക്കാര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് നല്ല ഭക്ഷണമാണെന്നും ഇത്തരം ഉദ്യമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വ്യക്തമാക്കി ഒട്ടേറെപ്പേര്‍ ഇന്ത്യന്‍ റെയില്‍വേയോടുള്ള സ്നേഹവും നന്ദിയും കമന്റുകളായി രേഖപ്പെടുത്തി.

Back to top button
error: