Social MediaTRENDING

13 ാം വയസില്‍ തുടങ്ങിയ പീഡനം നീണ്ടത് ആറു വര്‍ഷം; ഇത് ലച്ചുവിന്റെ അറിയപ്പെടാത്ത ജീവിതം

ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ ഇപ്പോള്‍ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ലച്ചു. എപ്പോഴും പ്രസന്നമായ മുഖത്തോട് മാത്രമേ നമുക്ക് ഇവരെ കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, വളരെ വേദനാജനകമായ ഒരു കഥയാണ് ഇവര്‍ക്ക് പറയാനുള്ളത്. എന്റെ കഥ എപ്പിസോഡില്‍ ആണ് ഇവര്‍ ഇവരുടെ കദനകഥ വെളിപ്പെടുത്തിയത്. കഥ കേട്ട് ഉടനെ തന്നെ ദേവുവിന് പാനിക് അറ്റാക്ക് ഉണ്ടാവുകയും ചെയ്തു.

”സഹോദരനുമായി അടുത്ത ബന്ധമായിരുന്നു എനിക്ക്. പക്ഷേ ഒരു വാഹനാപകടത്തില്‍ സഹോദരനെ നഷ്ടപ്പെട്ടു. അങ്ങനെ നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാതാപിതാക്കള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോയി. എനിക്ക് 13 വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. ജീവിതത്തില്‍ വലിയ ഒരു ദുരന്തമാണ് ഞാന്‍ ആ സമയത്ത് അനുഭവിച്ചത്. എന്റെ അടുത്ത ഒരു ബന്ധു എന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ആറു വര്‍ഷത്തോളമാണ് അയാള്‍ എന്നെ പീഡിപ്പിച്ചത്. ഞാന്‍ ആകെ തകര്‍ന്നുപോയി. മാനസികമായും ശാരീരികമായും എന്നെ അത് വലിയ രീതിയില്‍ ബാധിച്ചു. വലിയ ട്രോമ ആയിരുന്നു ആ സമയത്ത് അനുഭവിച്ചത്” ലച്ചു പറയുന്നു.

Signature-ad

”ആ സമയത്ത് ഒരു വ്യക്തിയുമായി പ്രണയത്തിലായി. എന്നാല്‍, അയാള്‍ മദ്യത്തിന് അടിമയായിരുന്നു. അയാളില്‍ നിന്നും ഒരുപാട് ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നു. ഒരിക്കല്‍ അയാള്‍ എന്നെ ബീച്ചിലേക്ക് വിളിച്ചുകൊണ്ടുപോയി. അവിടെ നിന്നും എന്നെ തല്ലി. ഇതിനുശേഷമായിരുന്നു ബ്രേക്ക് അപ്പ് ആയത്. പിന്നീട് അതിജീവനമായിരുന്നു ലക്ഷ്യം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. ഒരു ദിവസം വീട്ടിലേക്ക് രണ്ടു പേര്‍ അതിക്രമിച്ചു കയറുകയായിരുന്നു. എന്നിട്ട് ലാപ്‌ടോപ്പിന്റെ വയര്‍ ഉപയോഗിച്ച് പുതിയ തല്ലി. താന്‍ വ്യഭിചാരം നടത്തുകയാണ് എന്ന കാരണം പറഞ്ഞുകൊണ്ട് ആയിരുന്നു അവര്‍ നല്‍കിയത്. കേസ് നടത്തിയെങ്കിലും ഇതുവരെ അവരെ ശിക്ഷിക്കാന്‍ സാധിച്ചിട്ടില്ല” ലച്ചു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ വ്യക്തിയെ ശിക്ഷിക്കുവാന്‍ താന്‍ എല്ലാവിധ സഹായവും ചെയ്യാം എന്നാണ് ശോഭ പറയുന്നത്. ഇതിനുശേഷമാണ് ഇവരുടെ ജീവിതത്തിലേക്ക് ശിവാജി എന്ന വ്യക്തി കടന്നുവരുന്നത്. ഇവരുടെ ഇപ്പോഴത്തെ കാമുകന്‍ ആണ് ശിവാജി. ഇത്രയും വേദനാജനകമായ ഒരു കഥയാണ് ഇവര്‍ പറഞ്ഞത് എങ്കിലും ഒരു തുള്ളി കണ്ണുനീര്‍ പോലും ഇവര്‍ വീഴ്ത്തിരുന്നില്ല. ഇതില്‍ നിന്നുതന്നെ എത്രത്തോളം ധീരയായ പെണ്‍കുട്ടിയാണ് ലച്ചു എന്ന് മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് എല്ലാവരും പറയുന്നത്.

 

Back to top button
error: