പ്രതിസന്ധികളോട് പൊരുതി ജീവിക്കുന്ന ‘സിംഗിള്‍ മദര്‍’! ബിഗ് ബോസിലെ ഗോപികയുടെ യഥാര്‍ത്ഥ ജീവിതം അറിയുമോ?
ബിഗ് ബോസ് അഞ്ചാം സീസണ്‍ വിജയകരമായി പുരോഗമിക്കുകയാണ്. ഈ തവണ സാധാരണക്കാരുടെ കൂട്ടത്തില്‍ നിന്നും ഗോപിക എന്നൊരു പെണ്‍കുട്ടി കൂടി മത്സരിക്കാന്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ ഒരു പ്രത്യേകത. മൂവാറ്റുപുഴ സ്വദേശി ആണ് ഇവര്‍. ഗോപികാ ഗോപി എന്നാണ് യഥാര്‍ത്ഥ പേര്. ഒരു കൊറിയര്‍ സര്‍വീസില്‍ ആണ് ഇവര്‍ ജോലി ചെയ്യുന്നത്. ആദ്യം വളരെ നിശബ്ദത നിറഞ്ഞ ഒരു വ്യക്തിയായിരുന്നു ഇവര്‍ എങ്കിലും ഇപ്പോള്‍ വളരെ പവര്‍ഫുള്‍ ആയിട്ടാണ് ഇവര്‍ കളിക്കുന്നത് എന്നാണ് ഒരു വിധം എല്ലാവരും പറയുന്നത്. മാത്രമല്ല എല്ലാ പ്രശ്‌നങ്ങളിലും അനാവശ്യമായി ഇടപെടുന്നു എന്ന ഒരു വിമര്‍ശനം കൂടി ഇവരുടെ നേര്‍ക്ക് ഉണ്ട്. ഇവരുടെ യഥാര്‍ത്ഥ ജീവിതകഥ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഒരു വ്യക്തി.
എന്തെങ്കിലും ഫീല്‍ ആയി കഴിഞ്ഞാല്‍ അത് തിരികെ പറയുന്ന വ്യക്തിയാണ് ഗോപിക എന്നും ഗോപിക എങ്ങനെയാണോ അതുപോലെ തന്നെ നിന്നാല്‍ മതി എന്നും മികച്ച ഗെയിം പുറത്തെടുക്കാന്‍ സാധിക്കും എന്നുമാണ് ഒരു സുഹൃത്ത് പറയുന്നത്. വളരെ ബോള്‍ഡ് ആണ് ഗോപിക എന്നാണ് അവരുടെ സുഹൃത്ത് അമല്‍ പറയുന്നത്. ഒരു ചെറിയ കുട്ടിയെ പോലെയാണ് ഗോപിക അവിടെ പെരുമാറുന്നത് എന്നും 100 ദിവസം അവിടെ നിന്ന് കപ്പ് അടിച്ചു കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കും എന്നുമാണ് അമല്‍ വിശ്വസിക്കുന്നത്.
സ്വയം അധ്വാനിച്ച് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാര കണ്ടെത്തുന്ന വ്യക്തികളില്‍ ഒരാളാണ് ഗോപിക. അതുകൊണ്ട് കൂടിയാണ് അവര്‍ ഇത്തരത്തില്‍ ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിയത് എന്നും ഒരു 50 ദിവസം എങ്കിലും അവിടെ നില്‍ക്കാന്‍ സാധിച്ചാല്‍ വിജയി ആയിട്ടാണ് അവരെ നമുക്ക് തോന്നുക എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഗോപികയുടെ വീട്ടില്‍ അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും നാലു വയസ്സുള്ള മകനും ആണ് ഉള്ളത്. അമ്പു എന്നാണ് മകന്റെ പേര്. കപ്പ് നേടിക്കൊണ്ടു മാത്രമേ വരൂ എന്ന് വാക്ക് കൊടുത്തിട്ടുണ്ട് അവര്‍ക്ക് എന്നാണ് ഗോപിക പറയാറുള്ളത്.